ചിന്തിക്കാന്‍
ക്രിസ്തീയ ആരാധനയെപ്പറ്റിയുള്ള ചില ചിന്തകള്‍
1993 ല്‍ സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കോളം.
ആരാധനയെപ്പറ്റി പലര്‍ക്കും പലവിധ ചിന്തകള്‍ ആണുള്ളത്. ചിലര്‍ക്ക്, ഞായറാഴ്ച് ആരാധനക്ക് പോയില്ല എങ്കില്‍ മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് ചിന്തിക്കും! ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി എന്തു വിചാരിക്കും എന്ന ചിന്തയായിരിക്കും. ചിലര്‍ കൂട്ട് സഹോദരങ്ങളെ കണ്ടു സംസാരിക്കുന്നതിനും അതുവഴി സ്നേഹം പങ്കിടുന്നതിനും ഈ സമയം കണ്ടെത്തുന്നു. ദൈവ വചനത്തില്‍ ഇതൊരു നിര്‍ബന്ധമായോ, നിയമം ആയോ സൂചിപ്പിച്ചിട്ടു പോലുമില്ല. എന്നാല്‍ ചിലര്‍ അതൊരു കര്‍ശന നിയമമായി കണക്കാക്കി അതില്‍ പങ്കു കൊള്ളുന്നു. വലിയവനായ ദൈവം നമുക്ക് ചെയ്ത ഉപകാരങ്ങളെ ഓര്‍ക്കുന്നതിനും, നന്ദി കരേറ്റുന്നതിനും നാം അവനോട് കടപ്പെട്ടിരിക്കുന്നു. അതിനു നാം വീഴ്ച് വരുത്തുവാന്‍ പാടുള്ളതല്ല.
ദൈവം പാപിയായ മനുഷന്റെ അവസ്ഥ കണ്ട് അറിഞ്ഞ് തന്റെ ഏകജാതനായ പുത്രനെ നമുക്ക് മറുവിലയായി നല്‍കി. തന്റെ രക്തം ക്രൂശില്‍ മുഴുവനായും ചൊരിഞ്ഞു നമ്മെ മക്കളാക്കി തീര്‍ത്ത ആ രക്ഷകനെ നാം ആരാധിക്കണം, അതിനു നാം കടപ്പെട്ടിരിക്കുന്നു. അതിനായി നാം കൂടി വരണം, പക്ഷെ അതൊരു വെറും ചടങ്ങായി ത്തീരാന്‍ ഒരിക്കലും പാടുള്ളതല്ല. പലപ്പോഴും അതങ്ങിനെ ആയിത്തീരാരില്ലേ? അങ്ങനെ ആകാതിരിക്കാന്‍ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
അടുത്തയിടെ ഒരു സഭയിലെ രണ്ടു മൂപ്പെന്മാരുടെ സംഭാഷണത്തില്‍ കേട്ട ചില വാചകങ്ങള്‍ താഴെ കുറിക്കട്ടെ, ഇതോടുള്ള ബന്ധത്തില്‍ അത് ചിന്തനീയം തന്നെ.
'സഹോദരാ' എന്നുള്ള സംബോധനയോടെ ഏതോ ചില സഭാ വിഷയങ്ങള്‍ പറയാന്‍ മുതിര്‍ന്ന ഒരു മൂപ്പനോട് മറ്റൊരു മൂപ്പന്‍ "എന്തോന്ന് സഹോദരന്‍, എനിക്കൊന്നു കേള്‍ക്കണ്ട." ഇത് കേട്ട മറ്റേ മൂപ്പെന്‍: "അല്ല, അങ്ങനെയങ്കില്‍ കഴിഞ്ഞ ആഴ്ച ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും പങ്കു കൊണ്ട നാം തമ്മില്‍ ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ?
മറ്റേ മൂപ്പെന്‍: അപ്പം നുറുക്കല്‍ ഒരു ഫോര്‍മാലിട്ടി അല്ലാതെന്ത്!
പ്രീയപ്പെട്ടവരെ നമ്മുടെ ആരാധന ഇത്തരം വെറും ചടങ്ങായി മാറാതിരിക്കട്ടെ.
സത്യത്തിലും ആത്മാവിലും ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത് നിന്ന് മാത്രം ഉയരുന്ന സ്തുതി സ്തോത്രങ്ങളാല്‍ നമുക്കവനെ ആരാധിക്കാം. അത് മാത്രം ആയിരിക്കട്ടെ നമ്മുടെ ആരാധനാ കൂടിവരവുകളുടെ ഉദ്ദേശവും ലക്ഷ്യവും. അങ്ങനെയെങ്കില്‍ നമ്മുടെ സ്തുതിയും സ്തോത്രവും അവന്‍ കൈക്കൊള്ളും. അല്ലാത്ത ആരാധനകള്‍ ജീവനറ്റതായ വെറും ചടങ്ങുകള്‍ മാത്രമായിരിക്കും. അതില്‍ ദൈവം പ്രസാദിക്കയുമില്ല.
ദൈവം പ്രസാദിക്കുന്ന ആരാധന കഴിപ്പാന്‍ കര്‍ത്താവ് ഏവര്‍ക്കും ഇടയാക്കട്ടെ.
കടപ്പാട് : സുവിശേഷ ധ്വനി വാരിക
സത്യമേത്, അസത്യമേത് എന്ന് മറ്റുപലരേയും പോലെ അന്തം വിട്ട് കുന്തം വിഴുങ്ങിനിൽക്കുന്ന ഒരു കൃസ്തീയ സഹോദരന്റെ മനസ്സിന്റെ വേദന കാണൂ...പലരോടും, സ്വയവും ചോദിച്ചിട്ടും (കൃത്യമായ) ഉത്തരമില്ലാത്ത എന്റെ ചില ചോദ്യങ്ങൾ ഞാൻ സമർപ്പിക്കുന്നു. സഹായിക്കുക.
ReplyDelete1. ക്രിസ്തുവിലൂടെയല്ലതെ ആർക്കും രക്ഷയില്ലെന്ന് പൗലോസ് ശ്ലീഹാ പറയുന്നു. എന്നാൽ തന്റേതല്ലാത്ത കാരണത്താൽ അന്യമതത്തിൽ ജനിക്കുകയും ക്രിസ്തുവിനെ അറിയാൻ കഴിയാത്തവരുമായ അനേക കോടി ജനങ്ങൾ നശിച്ചുപോകുമോ? ഒരു ദൈവത്തെപ്പറ്റിയും കാര്യമായ വിവരമില്ലാത്ത പരകോടി ദൈവ മക്കൾ (ഉദാ:ആഫ്രിക്കയിലെ വനാന്തരങ്ങളിൽ കഴിയുന്ന ആദിവാസികൾ , ഒറ്റപ്പെട്ട ദ്വീപുകളിൽ കഴിയുന്നവർ) എല്ലാം നിത്യ നരകത്തിൽ എറിയപ്പെടുമോ?
2.പ്രപഞ്ചോൽപത്തിയെപ്പറ്റിയുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ബൈബിളിലെ പ്രസ്താവനകളും തമ്മിലുള്ള പൊരുത്തക്കേടുകൾ എങ്ങനെ വിലയിരുത്തണം? ആഴ്ചയിൽ 5 ദിവസവും സ്കൂളിൽ ക്വാണ്ടം തിയറി, ഇവല്യുഷൻ, റിലേറ്റിവിറ്റി, ബിഗ് ബാങ്ങ് എന്നിവയൊക്കെ പഠിച്ച് മന:പ്പാഠമാക്കുന്ന ഒരുകുട്ടി സൺ ഡേ സ്കൂളിൽ പഠിപ്പിക്കുന്ന 5 ദിവസം കൊണ്ട് ദൈവം പ്രപഞ്ച സൃഷ്ടി നടത്തി ആറാം നാൾ മനുഷ്യനെ സൃഷ്ടിച്ച് പിറ്റേന്ന് വിശ്രമിച്ച സത്യത്തെ എങ്ങനെ ഉൾക്കൊള്ളും? ബൈബിളിൽ വിവരിച്ചിരിക്കുന്നതാണ് യാധാർത്ഥ്യമെങ്കിൽ 'ഭൂമിയുടെ ഘടന വിവരിക്കുക' എന്ന് പരീക്ഷക്ക് ചോദ്യം വന്നാൽ 'താഴെയുള്ള വിതാനം ഭൂമിയും, മുകളിലുള്ള വിതാനം ആകാശവും' എന്നുത്തരമെഴുതുന്നവർക്ക് മാർക്ക് കിട്ടാത്തതെന്തുകൊണ്ട്?
3.ആദം മുതൽ ക്രിസ്തുവരെയുള്ളവരുടെ വംശാവലി പരിശോധിച്ചാൽ (ലൂക്ക 3:23:38) ദൈവം ആദിമനുഷ്യനായ ആദത്തിനെ സൃഷ്ടിച്ചത് ഇന്നേക്ക് ഏതാണ്ട് 6000 കൊല്ലം മുൻപാണെന്നു കണക്കാക്കാം(ആര് ആരുടെയൊക്കെ മക്കൾ, എത്രവർഷം ജീവിച്ചു എന്നെല്ലാം പഴയനിയമത്തിൽ പറയുന്നുണ്ട്) പക്ഷേ ഏതാണ്ട് 6 മില്ല്യൺ(60,000,00) വർഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂർവ്വികരുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ നിന്നു കണ്ടെടുത്തിടുണ്ട്.(http://en.wikipedia.org/wiki/Human_fossil#More_than_6_million_years_old).ദൈവം ആദത്തിനെ സൃഷ്ടിക്കുന്നതിനുമുൻപ് ഭൂമിയിൽ മനുഷ്യജീവിതമുണ്ടായിരുന്നു എന്നാണോ ഇതിനർത്ഥം? ആബേലിനെ കൊന്നശേഷം നോദ് ദേശത്തുപോയി വിവാഹജ് വിതം നയിക്കുന്ന കായേന്റെ കഥകൂടി ഇതോടൊപ്പം ചേർത്തു വായിക്കുമ്പോൾ സംശയം ഇരട്ടിയാകുന്നു.
4. ദൈവം സർവ്വശക്തനും എല്ലാം അറിയുന്നവനുമാകുന്നു. എല്ലാവരുടെയും ഭാവി, ഭൂതം, വർത്തമാനം എല്ലം അവിടുത്തെ കൈകളിലെത്രെ.ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുമെന്ന് അവരെ സൃഷ്ടിക്കുന്നതിനു മുമ്പേ ദൈവം അറിഞ്ഞിരിക്കുന്നു.എന്നിട്ടും കനി തിന്നെരുതെന്ന് ദൈവം പറയുന്നതിലെ സാംഗത്യമെന്താണ്? തന്റെ സൃഷ്ടികൾ തന്നെ ധിക്കരിച്ച് അനുസരണക്കേട് കാണിക്കുമെന്നത് ദൈവനിശ്ചയമായിരുന്നെങ്കിൽ ഏദൻ തോട്ടത്തിൽനിന്ന് അവരെ പുറത്താക്കിയതിൽ എന്തു ന്യായമാണുള്ളത്?
cont....
This comment has been removed by a blog administrator.
ReplyDelete