Pages

ചിന്താധാര- നുറുങ്ങുകള്‍ (Some of my jottings published in Christian weeklies) (Part IV)

നുറുങ്ങുകള്‍ (ചിന്താധാര)


എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്

അസമാധാനത്തിന്റെ അലമാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന ലോകമാകുന്ന മഹാസമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ മുഴുകി ക്കഴിയുന്ന മാനവജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം.

സമാധാന സനെദ് ശകനായ അങ്ങയുടെ പാവന മാര്‍ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍ അസ്സമാധാനതിന്റെ തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നും പൊങ്ങിയും നാശത്തില്‍ നിപതിക്കാതെ ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍ ഞാനിന്നു നിര്‍ഭയനും സുരക്ഷിതനുമാണ് .

എത്രയോ വേദനാജനകമായ ഒരു അവസ്ഥയിലായിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.

ജ്ഞാനദായകനും, പ്രേമസ്വരൂപനുമായ അങ്ങ് ഇന്ന് എന്റെ ഹൃദയത്തില്‍ അധിവസിക്കുന്നതിനാല്‍ ഞാന്‍ ഇന്ന് സന്തുഷ്ടനാണ്‌.

എന്റെ എല്ലാ ചെയ്തികളുടയും പ്രേരക ശക്തി അങ്ങ് മാത്രമാണെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.

ഈ ദുഷ്ട ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം മഹ്ത്വീകരിക്കപ്പെടുവാന്‍ ഇടയാക്കിയാലും.

ശുഭം


കടപ്പാട്:
സുവിശേഷ ധ്വനി വാരിക,
കൊച്ചി, കേരളം
1980 ല്‍ സുവിശേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി