1 . പാപികള്‍ക്കാശ്വാസമേകാന്‍ ഭൂതലേ വന്നോന്‍
പാപികള്‍ക്കായ് തന്റെ ജീവന്‍ ക്രൂശിലര്‍പ്പിച്ചു
സ്വന്ത ജീവന്‍ എനിക്കുവേണ്ടി ക്രൂശിലര്‍പ്പിച്ച
യേശുവിന്നായെല്ലാ നാളും ജീവിച്ചീടും ഞാന്‍ --പാപി
2. ആശ്രിതര്‍ക്കാശ്വാസമേകും നല്ല നാഥനെ
ആനന്ദത്തോടെയടിയന്‍ വാഴത്തിടുമെന്നും
2. ആശ്രിതര്‍ക്കാശ്വാസമേകും നല്ല നാഥനെ
ആനന്ദത്തോടെയടിയന്‍ വാഴത്തിടുമെന്നും
സല്‍പ്രകാശത്തിന്റെ പാത കാട്ടിത്തന്നവന്‍
സന്തതമപ്പാതയില്‍ത്തന്നെ നടത്തിടും --പാപി
3. ആശ്വാസത്തിന്‍ കണിക മറ്റെങ്ങും ലഭിച്ചിടാ
ആശ്വാസം പ്രാപിപ്പാനായവന്‍ ചാരെ വരൂ
സര്‍വ്വാശ്വാസത്തിന്റെയുമുറവിടമവന്‍
സന്തോഷ ത്തോ ടെയവന്റെ ചാരെ വന്നിടു -- പാപി
4. ഇരുളടഞ്ഞ പാതയില്‍ത്തപ്പിത്തടഞ്ഞിടു -
ന്നാരുമേ യവന്റെ ചാരെ വന്നിടുമെങ്കില്‍
ഒരിക്കലും വെടിഞ്ഞിടാതെ ചേര്‍ത്തിടുമവന്‍
അരുമയോടെ കരുതിടും തന്‍ പുത്രനായെന്നും -- പാപി
5. ഇത്ര വലിയ സൌഭാഗ്യത്തിന്‍ പാത കണ്ടതാം
ഞങ്ങളിന്നു മോടമോടെ യോതിടുന്നിത
ഇന്നു നീയവന്റെ പാത സ്വീകരിക്കുകില്‍
ഈ മഹാ സൌഭാഗ്യത്തിന്‍ പങ്കാളിയായിടാം -- പാപി
oOo
തുണയെനിക്കേശുവേ.... എന്ന രീതി
അരുള ണമേശുവേ
ആശിഷം ഞങ്ങളില്‍
അനുദിന മടിയാരെ
അരുമയാല്‍ കാത്തിടണേ.
പെരുകിടുമാധിയതാല്‍
തളര്‍ന്നിടും ഞങ്ങളെ നീ
താങ്ങണേ നടത്തണമേ
നിന്‍ കൃപ ചൊരിയണമേ
പലവിധ ശോധനയാല്‍
വലഞ്ഞിടും ഞങ്ങളെ നീ
അരുമയാല്‍ ചേര്‍ത്തണച്ച്
നിന്‍ കൂടെ നടത്തിടണേ
എതിരായി വന്നിടിലും
ലേശവും ഭീതിയില്ല
യേശു താന്‍ കാത്തിടുമേ
ശോധനയേറിടുന്ന
ഈ മരു യാത്രയിതില്‍
ആലംബം ഇല്ലാതെ
ആശ്വാസം പകര്‍ന്നിടും താന്‍
ഭൌമികമാം ശരീരം
ഭുവിതില്‍ വെടിഞ്ഞിട്ടു
അക്കരെയത്തി നമ്മള്‍
ആനന്ദമായ് വാണിടും
Note: From the pages of Athmeeya Ganangal (A Collection of Spiritual Hymns)
Published by Sathyam Publications, Thiruvalla
Song No. 932 & 967 (Revised 4th Edition)
This comment has been removed by a blog administrator.
ReplyDelete