The original page from Balarama Magazine. Picture Credit. MMPublications |
കേവലം ഒരു ഇറച്ചി വെട്ടുകാരന്‍ മാത്രമായിരുന്ന പത്രോക്ക് രാജ്യത്തെ പരമോന്നത പദവി വരെ ഉയരാന്‍ ഇടയാക്കിയ മഹാ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.
ആ അത്ഭുത സംഭവം അന്ന് ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇന്നും ആ സംഭവം അജ്ഞാതം തന്നെ.
അവരുടെ അറിവിലേക്കായി ഞാനതിവിടെ ചുരുക്കമായി കുറിക്കട്ടെ.
ഞങ്ങളുടെ നാട്ടിലെ ഏക ഇറച്ചിക്കടയായ ഉസ്മാന്‍ മുതലാളിയുടെ ഇറച്ചിക്കടയിലെ ഇറച്ചി വെട്ടുകാരനായിരുന്നു നമ്മുടെ കഥാ നായകന്‍ പത്രോ.
പകലന്തിയോളം പണിയെടുത്തു കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് അച്ചനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബം ഒരുവിധം അഹോവൃദ്ധി കഴിഞ്ഞു പോന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പതിവുപോലെ അതിരാവിലെയുള്ള തന്റെ ഇറച്ചി വെട്ടും കഴിഞ്ഞു ഇറച്ചിച്ചുമടും (കുട്ട) തലയിലേറ്റി കടയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ പെട്ടന്നായിരുന്നു അത് സംഭവിച്ചത്.
ഒട്ടും വൈകാതെ പത്രോ ഇറച്ചിക്കുട്ട താഴെ വെച്ച് കുട്ടയില്‍ നിന്നും കത്തിയെടുത്ത് പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തിനെ ലക്ഷ്യമാക്കി ഒറ്റയേറ്.
പത്രോയുടെ ലക്‌ഷ്യം ഒട്ടും പിഴച്ചില്ല, പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തു അതേ വേഗത്തില്‍ കറങ്ങി കറങ്ങി ഇറച്ചിക്കഷ ണവുമായി താഴേക്ക് വീണു.
ഈ അത്ഭുത സംഭവം കേട്ടറിഞ്ഞ ജനം നാല് ദിക്കില്‍ നിന്നും ഓടിക്കൂടി.
പത്രോ പരുന്തിനെ വെട്ടി വീഴ്ത്തിയ വാര്‍ത്ത നാടെങ്ങും വായൂ വേഗത്തില്‍ പറന്നു.
വാര്‍ത്ത മണത്തറിഞ്ഞ പത്രക്കാരും തങ്ങളുടെ പടപ്പെട്ടികളുമായി പാഞ്ഞെത്തി പത്രോയുടെയും പരുന്തിന്റെയും പടം വിവിധ ആംഗിളുകളില്‍ തങ്ങളുടെ പടപ്പെട്ടിയിലെ അഭ്ര പാളികളില്‍ പകര്‍ത്തി.
അടുത്ത ദിവസത്തെ എല്ലാ പത്രങ്ങളിലും പത്രോയും പരുന്തും നിറഞ്ഞു നിന്നു. പത്രക്കാര്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത ഗംഭീരം ആക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.
പത്രക്കാര്‍ക്ക് പുറകെ വാരികക്കാരും മഞ്ഞപ്പത്രക്കാരും പത്രോയുടെ പരുന്തു വീഴ്ത്തല്‍ കഥ തുടര്‍ക്കഥയാക്കി മാറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഏതായാലും നാളുകള്‍ കഴിഞ്ഞതോടെ പത്രോ നാടെങ്ങും പ്രസിദ്ധനായി.
പത്രോയെ കാണാന്‍ ദേശത്തും വിദേശത്തുമുള്ളവര്‍ ഞങ്ങളുടെ നാട്ടിലേക്ക് ഒഴുകിത്തുടങ്ങി.
വെറുമൊരു നാട്ടിന്‍പുറം മാത്രമായിരുന്ന ഞങ്ങളുടെ നാട് ഒരു ചെറു പട്ടണത്തിന്റെ പ്രതീതി സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ.
പത്രോയെ കാണാന്‍ വന്നവര്‍ ഉസ്മാന്റെ കടക്കു ചുറ്റും തടിച്ചു കൂടി
കാഴ്ചക്കാരുടെ തിക്കും തിരക്കും തന്റെ ജോലിക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും നല്ലവനായ ഉസ്‌മാന്‍ മുതലാളിയുടെ സഹകരണത്തില്‍ പത്രോ തികച്ചും സന്തുഷ്ടനായി കാണപ്പെട്ടു.
കാഴ്ചക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പത്രോ തന്റെ കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്നെ ഉത്തരങ്ങള്‍ കൊടുത്തു കൊണ്ടേ യിരുന്നു.
പത്രോയെ കാണാന്‍ വരുന്നവരുടെ തിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.
Pic. Credit: Malayala manorama publications |
നാളുകള്‍ പലതു കടന്നു പോയിയെങ്കിലും പത്രോയും പരുന്തു വീഴ്ത്തല്‍ സംഭവവും ഒരു പാട്ടായി തന്നെ തുടര്‍ന്ന്.
തലസ്ഥാന നഗരിയില്‍ പത്രോ ഒരു ചൂടന്‍ വിഷയമായി നിറഞ്ഞു നിന്നു. വിവിധ തലങ്ങളില്‍ തന്നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു.
ഒടുവില്‍ അടുത്ത് വരുന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പത്രോക്ക് കീര്‍ത്തി മുദ്രയും ഫലകവും നല്‍കി ബഹുമാനിക്കുവാന്‍ മന്ത്രി സഭ ഐക്യകണ്ടമായി തീരുമാനിച്ച വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നു.
എന്തിനധികം 'പൊതുജനം കഴുതയെന്ന ചൊല്ല് പത്രോയുടെ കാര്യത്തിലും പ്രാവര്‍ത്തികമായി.
പത്രോയെ ഭരണ പക്ഷവും പ്രതിപക്ഷവും, മറ്റു ചെറു പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയിലേക്ക് ചേരുവാന്‍ ആഹ്വാനം ചെയ്തു.
ചുരുക്കത്തില്‍ പത്രോ അവരുടെ എല്ലാം പ്രീതി ഒരുപോലെ പിടിച്ചു പറ്റി അവരുടെ എല്ലാവരുടെയും എതിര്‍പ്പില്ലാത്ത പ്രതിനിധി ആയി മാറി.
നാളുകള്‍, മാസങ്ങള്‍ കടന്നു പോയി ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഒടുവില്‍ പത്രോ മന്ത്രിയായി എതിര്‍പ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മാസങ്ങള്‍ കടന്നു പോയതോടെ പത്രോയെ അവര്‍ മന്ത്രി മുഖ്യനായി പ്രഖ്യാപിച്ചു.
കുറെ നാള്‍ പത്രോ തന്റെ ഭരണം തുടര്‍ന്ന്. എല്ലാവര്‍ക്കും സംതൃപ്തനായ ഒരു ഭരണാധികാരിയായി മാറി പത്രോ.
പക്ഷെ അവിടം കൊണ്ടും തീരുന്നില്ല പത്രോയുടെ കഥ.
സത്യ സന്ധത മാത്രം കൈമുതലായുള്ള പത്രോക്ക് തന്റെ ശനിദശ തുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
പാര്‍ട്ടികള്‍ക്കുള്ളിലെ കള്ളക്കളികളുടെ ഉള്ളു തിരിച്ചറിയാന്‍ പത്രോക്ക് വേഗം കഴിഞ്ഞു. നാളുകള്‍ ചെല്ലുംതോറും പത്രോ അതി ദുഖിതനായി കാണപ്പെട്ടു.
ഇറച്ചി വെട്ടും, സത്യ സന്ധതയും മാത്രം അറിയാവുന്ന പത്രോക്ക് തന്റെ പുതിയ പ്രവൃത്തിപദം തികച്ചും അരോചകമായി അനുഭവപ്പെട്ടു.
തന്നേപ്പോലെ ഒരുവന് പറ്റിയ പണിയല്ല ഇതെന്ന് തിരിച്ചറിവാന്‍ പത്രോക്ക് അധിക നാള്‍ വേണ്ടി വന്നില്ല.
ഒരു സാധാരണ ജീവിതം നയിച്ചു കൊണ്ടിരുന്ന തനിക്കു നാള്‍ തോറും അരങ്ങേറിക്കൊണ്ടിരിക്കുന്ന അഴിമതിയും, അക്രമവും, കുതികാല്‍ വെട്ടും, കാലു വാരലും ഒരു തലവേദന യായി മാറി.
കൊലയും കൊള്ളി വയ്പ്പും ജനപ്രതി നിധികള്‍ എന്ന് പറയുന്നവരുടെ പിന്തുണയോടെ അരങ്ങേറുന്നത് കണ്ടു പത്രോ അന്തം വിട്ടു നിന്ന് പോയി.
ഒടുവില്‍ തനിക്കീ പണി ഒട്ടും യോജിച്ചതല്ലന്നു തിരിച്ചറിഞ്ഞ പത്രോ തന്റെ പഴയ പണിയിലേക്ക് തന്നെ മടങ്ങി പ്പോകുവാന്‍ തീരുമാനിക്കുകയും തന്റെ മുഖ്യ മന്ത്രിപ്പദം രാജി വെച്ച് തന്റെ പഴയ മുതലാളിയുടെ കടയെ ലക്‌ഷ്യം വെച്ച് നടന്നു നീങ്ങി.
ഇതു കണ്ട/കേട്ട പൊതുജനം മൂക്കത്ത് വിരല്‍ വെച്ചെങ്കിലും പിന്നീട് പത്രോയെടുത്ത ശ്രേഷ്ഠമായ തീരുമാനത്തെ അല്ലെങ്കില്‍ പത്രോയുടെ മാനസാന്തരത്തെ പൊതുജനം എന്ന കഴുതകള്‍ വാനോളം പുകഴ്ത്തി.
എന്തായാലും പുതു തലമുറയ്ക്ക് അന്ന്യം നിന്നു പോയ പത്രോ എന്നും ഒരു ഓര്‍മ്മയായി അവശേഷിക്കും എന്നതിന് സംശയം ഇല്ല.
—വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്
—വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലരമ മാസികയില്‍ ഞാന്‍ എഴുതിയ "പരുന്തു വെട്ടി" എന്ന മിനി കഥ യില്‍ അല്പം ചില പൊടിപ്പും തൊങ്ങലും വെച്ചെഴുതിയ ഒരു കഥ. നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.)
ഈ കഥ അടുത്തിടെ സീയെല്ലസ് പ്രസിദ്ധീകരിച്ച ഭാവന്തരങ്ങൾ എന്ന കഥാ സമാഹാരത്തിൽ ചേർത്തിരിക്കുന്നു അതേപ്പറ്റി എഴുതിയ ഒരു കുറിപ്പ് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക:
"പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം 'ഭാവാന്തരങ്ങൾ' എന്ന "ബ്ളോഗ് കഥാ സമാഹാരത്തിൽ
പുസ്തകത്തിൻറെ പുറം ചട്ടയും അകത്താളുകളും
ബാലരമയില്‍ വന്നതാണെങ്കില്‍ പണ്ടേ ഞാനും വായിച്ചു കാണും... പക്ഷേ, ഓര്‍മയില്ല.... പത്രോയ്ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteനന്ദി സാറേ നന്ദി,
ReplyDeleteപിന്നെ നമ്മള്‍ പാവം പൊതുജനത്തിന്റെ പട്ടികയില്‍ ആയിപ്പോയില്ലേ
പത്രോയെ അഭി നന്ദി ക്കാതെ പറ്റില്ലല്ലോ. ബാലരമയിലെ കാര്‍ട്ടൂണി സ്റ്റു വരച്ച പത്രോയുടെ ചിത്രം താമസിയാതെ സ്കാന്‍ ചെയ്തു ചേര്‍ക്കാം അപ്പോള്‍ ചിലപ്പോള്‍ ഓര്‍മ്മ കിട്ടിയേക്കും ചിരിയോ ചിരി. നന്ദി
:) ok... waiting....
ReplyDeleteThis comment has been removed by the author.
ReplyDeleteനമുക്ക് ഈ പത്രോയെ പട്ടാളത്തില്‍ ചേര്‍ത്താലോ! ഇത്രയും കൃത്യതയുള്ള പോരാളികള്‍ വളരെ വിരളം.. ഏതായാലും മുഖ്യമന്ത്രി പദം സ്വമേധയാ ഉപേക്ഷിച്ച ഈ പത്രോ, രാഷ്ട്രീയക്കാര്‍ക്ക് ഒരു മാതൃക തന്നെ.ആയതിനാല്‍ തന്റെ സേവനം രാഷ്ട്രത്തിനായി സമര്‍പ്പിപ്പാന്‍ നമുക്ക് പത്രോയെ പ്രേരിപ്പിക്കാം.ഇത്തരം പോരാളികളാണ് നമ്മുടെ രാജ്യത്തിനാവശ്യം.
ReplyDeleteപത്രോയുടെ സ്രഷ്ടാവിനു പ്രത്യേക അഭിനന്ദനങ്ങള്‍.
Balaramayum scan cheythu idoo..please...
ReplyDeleteHi All,
ReplyDelete@Rejoy,please wait, after your post i made a vain searh for the old copy of Balarama but couldn't locate immediately, today again i will do the search amoung my pusthaka khani very shortly I will post the same.
@Anish, Thanks a lot for the lovely comment, yes, Anish our present day politicians should take one or two leaves from our "parunthu vetti pathro's" book. @Justin, as i promised to Rejoy surely i will post the same later today.
Thanks to all for dropping in.
Keep visiting, Many more surprises in waiting :-)
Phil
It is rather strange post,but nevertheless it is your deal, how to do after this.
ReplyDeleteഒരുകാലത്ത് ബാലരമ സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ഈ കഥ ആദ്യമായാണ് വായിക്കുന്നത്. കഥയിൽ പറയുന്നതു പോലുള്ള സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നതാണ്.
ReplyDeleteമിനി ടീച്ചര്‍ സന്ദര്‍ശനത്തിനും പ്രതികരണത്തിനും ഒത്തിരി നന്ദി
ReplyDeleteകൃഷിപാഠം വീണ്ടും വായിച്ചു നന്ദി
അനില്‍,
ReplyDeleteപ്രതികരണത്തിന് നന്ദി,
അല്പം തിരക്കിലായതിനാല്‍
ഒരു general reply കൊടുക്കുവാനെ
കഴിഞ്ഞുള്ളൂ.
താങ്കളുടെ suggestion തികച്ചും
വിലപ്പെട്ടത് തന്നെ, നമുക്ക്
നമ്മുടെ പ്രധാന മന്ത്രിക്കു
ഈ വിഷയത്തില്‍ ഒരു
നിവേദനം സമര്‍പ്പിക്കുന്നത്
നന്നായിരിക്കും, അതിനു താന്‍
തീര്‍ച്ചയായും ഗൌരവം കൊടുക്കുകയും ചെയ്യും.
രാജ്യരക്ഷ മന്ത്രി ആന്റണിക്കു താനത്
കൈമാറുകയും ചെയ്യും കാരണം
ഇതില്‍ മുന്‍കൈ എടുത്തവര്‍
മല്ലു എന്ന അപരനാമത്തില്‍
അറിയപ്പെടുന്ന മലയാളികളായ
നമ്മള്‍ ആണല്ലേ.
നിവേദനം വൈകാതെ സമര്‍പ്പിച്ചാല്‍
നമ്മളും നമ്മുടെ നാട്ടുകാരും കുറെയെങ്കിലും
രക്ഷപ്പെടും എന്നതിന് സംശയം ഇല്ല.
ഏതായാലും പത്രോയെ പ്രേരിപ്പിക്കുന്ന
കാര്യം ഞാന്‍ ഏറ്റു. ഒരു മനം മാറ്റം
ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
പരുന്തു വെട്ടി സംഘ്ഘം സിന്ദാബാദ്!!!!
നന്ദി നമസ്കാരം
ഫിലിപ്
വളരെ പാഠങ്ങള്‍ ഉള്‍കൊള്ളുന്ന കഥയാണ് ,വളരെ നന്നായിട്ടുണ്ട് ,സ്വന്തം മനസാക്ഷിക്ക് മുന്‍പില്‍ തോല്ക്കാത്തവര്‍കു.. ഈ കഥ പ്രയോജനപെടും
ReplyDeleteI have found your blog to be quite useful. Keep updating your blog with in valuable information... Regards
ReplyDeletecctv karachi
Thank you very much!
ReplyDeleteДоброго времени суток
ReplyDeleteЗацените наш новый футбольный портал [url=http://soccertime.ru/]www.soccertime.ru[/url].
На портале вы сможете ознакомиться футбольные новости, информацию о стадионах и игроках.
Thank you Biju for the encouraging note. @Anish :-)
ReplyDeleteNice Comedy! Uncle , I would say you are a versatile writer:)
ReplyDeleteThis has been very helpful understanding a lot of things. I’m sure a lot of other people will agree with me.
ReplyDelete[url=http://www.karenmillendressesonline.co.uk] karen millenCoats[/url]
Hi, Elzz,
ReplyDeleteThanks a lot for the uplifting comment.
Oh! No! Not that....
Thanks for dropping in. Thanks for the follow too.
I too joined in.
Best regards
PV
Hi All,
ReplyDeleteAs I promised to Rejoy and Justin, i just posted the said page from Balarama magazine.
After my comment i did a search in my book shelf but in vain, most of my published-printed items are missing and i could not locate it, then i made a request to my brother's son and he had a good collection of such things and he send it to me thus the pathro in his full swing on these pages LOL
Thank you very much to all my readers and especially my brother's son for the timely help.
Regards
P V
Sir,
ReplyDeleteWhy an Ariel with your name? Just a doubt..
What really balarama meant by the story..?? What is the moral of the story in Balarama..?? The original moral is removed on Balarama..It is the World Does !!
ReplyDeleteHi Jacob,
ReplyDeleteThanks for dropping in.
I appreciate your curiosity to know that 'Ariel' secret or story,
Jacob there is a big story behind it.
I have posted a blog in this line under the caption "A WRITER IS BORN WITH A NEW NAME"
(The Story Behind My Pen Name.)
Please read that in this link, http://pvariel.blogspot.com/2010/06/story-behind-my-pen-name.html also pl. go thru the connected links in the blog. I am sure you will get an answer to your question. If further info. needed pl. contact me at my id pvariel At Gmail DOT com
thanks again for your valuable time and for the question.
Keep in touch
best regards
pv
Hi Justin,'
ReplyDeleteThanks again for your feedback and the questions, that too is a big story just, I don;t remember the year exactly but it was in the 80s it is published, those days i was having a touch with the then Balarama chief editor Kadavanaadu kuttikrishnan, and he encouraged me a lot in my writings and we had a good time of correspondence with each other and on his request and his help i published my first feature story about Andhra Pradesh and its children, those days Balarama was really not meant mainly for the young children but it was meant and aimed for the youth too so such stories were published, but now its style is fully changed it's only meant for the kids.
Of course its difficult to say What really balarama meant by the story..?? What is the moral of the story in Balarama..??
These things are only decided by the readers.
What is your opinion or what moral you take it from the story :-)
Best regards
PV
അയ്യോ, ഇത് ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള ബാലരമയാണല്ലോ ! പരുന്തു വെട്ടിയെ കണ്ടിട്ട് ഒരു quotation ലുക്ക് ഉണ്ട് ... :)
ReplyDeleteഅതെയതെ !!!
ReplyDeleteനിങ്ങളൊക്കെ പയ്യന്മാരാകുന്നതിനു മുന്‍പേ ഇവിടൊരു പയ്യന്‍ ജനിച്ചു!!!
അതെ ഇതു കുറെ പഴകിയ കഥ തന്നെ പക്ഷെ പുതിയ കുപ്പിയിലാക്കിയപ്പോള്‍
ഒരു സുഖമില്ലേ വായിക്കാന്‍
ചിരിയോ ചിരി
അപ്പോള്‍ സസുഖം തിരികയെത്തി
ഇനി ഇവിടെ യെന്തല്ലമാണോ കേള്‍ക്കാന്‍ പോകുന്നതെന്ന്
കണ്ടറിയണം
അണിയറയില്‍ ചിത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞല്ലോ
എന്നതെക്കണോ റിലീസ് ?
വെറും ചിത്രങ്ങള്‍ മാത്രം ഇടാതെ
ഒരു ചെറുവിവരണവും
ഒപ്പം വേണം കേട്ടോ
ക്ഷമയില്ല
വേഗമായിക്കോ
ഹാപ്പി കിട്ടുന്നില്ല അംഗലേയത്തില്‍ തന്നെ കിടക്കട്ടെ.
Happy Weekend
thanks for the comment
P
അയ്യോ ഒരു കാര്യം വിട്ടു പോയി.
ReplyDeleteപിന്നേ, ആ പാവം പത്രോയെ ഏതായാലും
ആ കൊട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍
വലിയ ഖേദം ഉണ്ട് കേട്ടോ
പത്രോ ആളൊരു പാവമാ കേട്ടോ
അല്ലെങ്കില്‍ പിന്നേ ഇത്രയും വലിയൊരു പദവി
തട്ടി തെറിപ്പിക്കുമാരുന്നോ?
ചിരിയോ ചിരി
പി വി