Courtesy Madhuram Weekly |
ഇടയ്ക്കിടെ ഞാന്‍ തൊടുത്തുവിടുന്ന, ചിലപ്പോള്‍, പരിഹാസ രൂപത്തിലുള്ള തമാശകള്‍ വെറുപ്പ് കൂടാതെ തമാശയോട് കൂടിത്തന്നെ ആസ്വദിക്കുവാന്‍ കഴിയുന്നവളും, ഒപ്പം അല്‍പ്പം തമാശക്ക് തിരി കൊളുത്താന്‍ കഴിവുള്ളവളും ആയിരുന്നാല്‍ ഏറെ നന്നെന്നു കരുതുന്നു.
എന്റെ മനോഭാവം മനസ്സിലാക്കുവാന്‍ കഴിയുന്ന, വിവേകമുള്ളവളും, എനിക്ക് മുഷിപ്പനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവസരോചിതമായി പെരുമാറുവാന്‍ കഴിവുള്ളവളും, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ഥമായി എന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നവളും, കൃത്രിമച്ചുവയില്ലാത്ത
വിശ്വസ്ഥതക്ക് ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍. വലിയ ഒരുങ്ങിച്ചമയല്‍ ഒന്നും കൂടാതെ അനാഡംഭരയായി വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
വിശ്വസ്ഥതക്ക് ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍. വലിയ ഒരുങ്ങിച്ചമയല്‍ ഒന്നും കൂടാതെ അനാഡംഭരയായി വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഒരു ആഡംഭര ആഭരണ വിരോധി ആയ എനിക്ക് എന്റെ ജീവിത പങ്കാളി ആയി വരുന്നവളും അത്തരക്കാരി ആയിരിക്കണം എന്ന നിര്‍ബന്ധം ഉണ്ട്. മേല്‍പ്പറഞ്ഞവ മൂലം അവള്‍ക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ചൂഷണം ചെയ്യപ്പെടുന്നു എന്നര്‍ഥമില്ല; മറിച്ച് സമൂഹത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്കു എപ്പോഴും ലഭ്യമായിരിക്കും. അത് വേണ്ട വിധം ഉപയോഗിക്കാനുള്ള സന്മനസ്സു അവള്‍ക്കുണ്ടായിരിക്കണം എന്ന് മാത്രം.
അല്‍പ്പമായി സാഹിത്യത്തില്‍ കമ്പമുള്ള എനിക്കു, ലഭിക്കുന്ന ജീവിത പങ്കാളി ഞാനെഴുതുന്നവയെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാന്‍ കഴിവുള്ളവളും, സാഹിത്യ കാര്യങ്ങളില്‍ അഭിരുചിയുള്ളവളും ആയിരിക്കണം എന്നൊരു മോഹവും ഉണ്ട്.
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒരു യുവതിക്ക് ഉണ്ടായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ലന്നാണെന്റെ വിശ്വാസം.
ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു.
— ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ വന്ന കുറിപ്പാണിത് )
— ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ വന്ന കുറിപ്പാണിത് )
ഓമന ഫിലിപ്പ് |
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ. നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിക്കുന്നു. സര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.]
കുറിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി നമസ്കാരം.
Source: Madhuram Weekly, Kottayam.
Its a good article Uncle.. worth reading...
ReplyDeleteRegards
Alby Alexander
Chennai
Thanks Alby for the compliments. Hope the new environment is fine.
ReplyDeleteKeep in touch.
Keep reading.
Hey I just watched your YouTube video, Very well performed one First I thought its an animation like thing, but after seeing the group photo at your facebook page i got surprised. The team is at Hyd? would like to know more about it. Best regards
PV
Good dream and good family life. May God bless you.
ReplyDeleteThanks Lisstom for the visit, compliments and the follow.
ReplyDeleteBest Regards
PV
ഞാനും ഒരു പെണ്ണിനെ കാത്തിരിക്കുന്നു ..യഥാര്‍ത്ഥ ദൈവഭയമുള്ള ...അനുസരണയുള്ള ..സുഗതിലും ..അതിലേറെ ദുഖത്തിലും ...ദാരിദ്രത്തിലും ...തോല്‍വിയിലും ...കൂടെ നില്‍കുന്ന ..പഴി പറയാതെ സഹകരിക്കുന്ന ...വീട്ടില്‍ ഒതുങ്ങി കഴിയുന്ന ...സ്നേഹിക്കുന്ന .......
ReplyDeleteഉണ്ടാകുമോ ഈ ലോകത്ത് അങ്ങനെ ഒരെണ്ണം ..??
ഇല്ലെങ്കില്‍ സ്ത്രീയെ തോടാതിരികുന്നത് നല്ലത് എന്ന ദൈവ വാക്യം അന്ഗീകരിക്കുകയല്ലാതെ വേറെന്തു മാര്‍ഗം ??
പ്രിയപ്പെട്ട ജസ്റ്റിന്‍,
ReplyDeleteഎന്റെ പൂവണിഞ്ഞ സ്വപ്നം വായിച്ചു അഭിപ്രായം എഴുതുവാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തിയതില്‍
പെരുത്ത സന്തോഷം,
മോനേ, അതൊരു നല്ല ശുഭാപ്തി വിശ്വാസം തന്നെ,
തീര്‍ച്ചയായും ലോകത്തിന്റെ ഏതെങ്കിലും കോണില്‍
ആ കിളി പാര്‍ത്തിരിക്കുന്നുണ്ടാവാം
താങ്കളുടെ കൂട്ടിലെത്താന്‍
ആ വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു മുന്‍പോട്ടു പോവുക
വിളിച്ച ദൈവം വിശ്വസ്ഥന്‍,
തീര്‍ച്ചയായും ഇതും കരുതും.
ധൈര്യമായി മുന്‍പോട്ടു പോവുക,
തൊടാതിരിക്കുന്നതിനെപ്പറ്റി
പിന്നീട് ചിന്തിച്ചാല്‍ മതി കേട്ടോ
ചിരിയോ ചിരി
തിരക്കൊന്നുമില്ല സഹോദരാ ...ഇപ്പോഴും ....കെട്ടാനും ....
ReplyDeleteസ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
ReplyDeleteഎങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
കൊരിന്ത്യര്ക്കു എഴുതിയ ഒന്നാം ലേഖനം., അദ്ധ്യായം 7:1
ദുർന്നടപ്പു ഇല്ല എന്നുണ്ടെങ്കില്‍ ഒരു കല്യാണം കഴിക്കതിരികുന്നതല്ലേ നല്ലത് ?? അതും ഇക്കാലത്ത് പണവും സ്വോത്തും മാത്രം നോക്കി കല്യാണങ്ങള്‍ നടത്തുമ്പോള്‍ ??...പനമില്ലതവന് പെണ്ണ് കിട്ടാതെ ഇരിക്കുമ്പോള്‍ ??..
ReplyDeleteപൌലോസിന്റെ വാക്കുകള്‍ കേള്‍ക്കാനും ചെയ്യാനും സുഖമുണ്ടെങ്കിലും ഇപ്പോഴത്തെ മാറിയ ചുറ്റുപാടില്‍ അത്തരം ഒരു പരീക്ഷണത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്, അദ്ദേഹം താഴോട്ട് പറയുന്നതും ഒന്നിരുത്തി വായിക്കുക! പ്രത്യേകിച്ച് ഏഴിന്റെ അവസാനവും ഒന്പതിന്റെ അവസാനവും "അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യന്നത് നല്ലത്"
ReplyDeleteസംഭാഷണത്തിന് നന്ദി
വീണ്ടും കാണാം