Pages

ചേക്കേറിയ ചില ചെറു കവിതകള്‍

ഏരിയല്‍സ് മുയ്സിങ്ങില്‍ നിന്നും ഇവിടെ ചേക്കേറിയ ചില ചെറു കവിതകള്‍

 

Picture Credit:Alice Mathews Martin


Picture Credit. Biju N V  Colorzone Kuwait
Picture Credit. Charles V Philip
സങ്കടം

മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ
വൈദ്യുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാറ്റുന്നതെത്ര സങ്കടം.

സ്വാന്തനം
ഈ പൊടി മണലാരണ്യത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, 
നിനക്കായും,
നിന്‍റെ സംതൃപ്തിക്കുമായ്.
ശീതള മുറികളില്‍ നീ വസിക്കൂ,
ചുട്ടുപൊള്ളും മണല്‍ക്കാട്ടിലിവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു 
കരുത്തും ഒപ്പം സ്വാന്തനവും

പുഞ്ചിരി
നഷ്ടമാണെങ്കില്‍ വേണ്ട 
കൊടുക്കേണ്ടതില്ലോട്ടുമേ
നഷ്ടമാകുമോ 
ഒരു പുഞ്ചിരി ഏകിടില്‍.

                          ശുഭം
Free Web Counter
Free Hit Counter

5 comments:

  1. എല്ലാം അര്‍ത്ഥ പൂര്‍ണം. മൊട്ടയടിക്കപ്പെടുന്ന നാടും ഇണയുടെ സൌഖ്യത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവാസിയുടെ സംതൃപ്തിയും പുഞ്ചിരിയുടെ പ്രാധാന്യവും എല്ലാം ഒന്നിനൊന്നു മെച്ചം.

    ReplyDelete
  2. പ്രിയ
    shukoor
    സന്ദര്‍ശനത്തിനു അകമഴിഞ്ഞ
    നന്ദി
    മലകളും മരങ്ങളും
    വെട്ടി നിരത്തുന്നതും
    വെട്ടി മാറ്റുന്നതും
    വലിയോരപകടതിലേക്ക്
    നമ്മെ നയിക്കുന്നു എന്ന
    നഗ്നസത്യം നാം മറന്നു
    പോകുന്നു. നമ്മുടെ
    നിലനില്‍പ്പിനു തന്നെ
    മുന്നില്‍ കോടാലി വയ്ക്കുന്നതിനു
    തുല്യമത്രേ അത് ഒരു അനുബന്ധ
    ലേഖനം: ഈ linkuസന്ദര്‍ശിച്ചാലും
    http://bit.ly/xiWdV0
    അഭിപ്രായം എഴുതിയതിനു
    വീണ്ടും നന്ദി

    ReplyDelete
  3. Shukoor പറഞ്ഞതിനോട്
    പൂര്‍ണ്ണമായും യോജിക്കുന്നു
    കുഞ്ഞു കവിതകള്‍
    കുഞ്ഞെങ്കിലും
    മനോഹരവും
    അര്‍ഥ ഗാഭീര്യവും
    ഉള്ളതായിരിക്കുന്നു.
    മൂന്ന് വിഷയവും
    ഒന്നിനോടൊന്നു
    കോര്‍ത്തിണക്കിയ
    അവതരണഭംഗി
    തികച്ചും മനോഹരം
    മരം മുറിച്ചു
    മാറ്റുന്നവര്‍
    മലകള്‍
    ഇടിച്ചു
    നിരത്തുന്നവര്‍,
    മരുഭൂമിയില്‍
    രക്തം
    വിയര്‍പ്പാക്കുന്നവര്‍
    ഇതെല്ലാം
    കണ്ടു
    പുഞ്ചിരിക്കുന്നോര്‍...
    മൊത്തത്തില്‍
    നന്നായി
    വീണ്ടും വരാം
    APK

    ReplyDelete
  4. The culture is so strong i can see it clearly.

    ReplyDelete
  5. കൊച്ചുബാബുവിന്റെ ബ്ലോലോകം

    കുഞ്ഞിക്കവിതകള്‍ക്കൊരു

    കവിതാക്കുറിപ്പു (പ്രതികരണം)

    കുറിച്ചയച്ചതിനു നന്ദി.

    വീണ്ടും കാണാം

    നന്ദി

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി