ഒരു നര്‍മ്മ കഥ
ചപ്പാത്തി, ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളില്‍ വിരക്തിയുള്ള പ്രൈമറി ക്ലാസ്സുകാരന്‍ മകനെ
--
Pic. Credit. Foodworld.esmartshop.in |
ബ്രയ്ക്ക് ഫാസ്റ്റ് കഴിപ്പിക്കുക ഒരു ബാലി കേറാമലയായി ആ മാതാപിതാക്കള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
മകന്റെ സ്വഭാവം ശരിക്ക് പഠിച്ച അമ്മ വളരെ സ്നേഹത്തോടെ മകനോട് പറഞ്ഞു.
മോന് അമ്മ ഇന്നു നല്ല രുചിയുള്ള ദോശ ചുട്ടു തരാം നല്ല തേങ്ങ ചമ്മന്തിയുണ്ട് അതുകൂട്ടി മോനിന്നു ദോശ തിന്നണം.
മകന്‍ : മമ്മാ എനിക്കതു വേണ്ട, ബ്രഡും ബട്ടറും മതി.
ഒടുവില്‍ മകന്റെ വാശിക്ക് മുന്‍പില്‍ മുട്ട് മടക്കിയ അമ്മ നേരത്തെ വാങ്ങി വെച്ചിരുന്ന ബ്രഡും ബട്ടറും എടുത്തു മേശമേല്‍ വെച്ചു.
പതിവായി കഴിക്കുന്ന അമുല്‍ ബട്ടര്‍ കിട്ടാതെ വന്നപ്പോള്‍ കിട്ടിയ ബട്ടര്‍ ന്യുട്രലൈറ്റിന്റെ ബട്ടര്‍ ആയിരുന്നു.
പുതിയ ബട്ടര്‍ പാക്കറ്റ് കണ്ട മകന്‍ കൌതുകത്തോടെ അതെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ട്
അമ്മാ ഇതു പുതിയ ബട്ടര്‍ ആണല്ലോ,
പെട്ടന്ന് എന്തോ പുതിയതൊന്നു കണ്ടുപിടിച്ച ആവേശത്തോട്
മകന്‍ ഉച്ചത്തില്‍ അമ്മയോട്:
മമ്മാ ഈ ബട്ടര്‍ പാക്കറ്റിനോടൊപ്പം കൊളസ്ട്രോള്‍ ഫ്രീ ഉണ്ട്, അത് കിട്ടിയോ?
മകന്റെ ചോദ്യം കേട്ട അമ്മ ചിരി ഉള്ളിലൊതുക്കി ക്കൊണ്ട് പറഞ്ഞു
അയ്യോ അത് കിട്ടിയില്ലല്ലോ!
അത് നമുക്ക് നാളെ ചോദിക്കാം.
ഇപ്പോള്‍ മോന്‍ ഇതു കഴിക്ക്.
ഇല്ല എനിക്ക് ഇപ്പം കൊളസ്ട്രോള്‍ ഫ്രീ വേണം.
മോന്റെ വാശി പിടുത്തത്തിനു മുന്നില്‍
കൊളസ്ട്രോളിന്റെ കഥ അമ്മ മകന് പറഞ്ഞു കൊടുത്തു.
അത് കേട്ട മകന്‍ തനിക്കു പറ്റിയ അമളിയോര്‍ത്തു ജാള്യതയോടെ
അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി പാസ്സാക്കി.
Comment post aakunnundallo Joselite,
ReplyDeletePlease check
this is a test comment,
comment testing
comment testing :-)
നല്ല രസത്തോടെ പ്രതിപാദിച്ചിരിക്കുന്നു.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
അനുഭവസ്ഥര്‍ കഥപറയുന്നു
ReplyDeleteഇത്തരക്കാരെ(പ്രൈമറിക്കാരെ)
ഒരു പരുവമാക്കി എടുക്കാന്‍ വരുന്ന പാടേ!
അച്ഛനമ്മമാരെ സമ്മതിക്കണേ!
ആശയ സമ്പുഷ്ടമായൊരു കഥ.
@C V Sir ,
ReplyDeleteനന്ദി വീണ്ടും കടന്നുവന്നതിനും
അഭിപ്രായം രേഖപ്പെടുത്തിയതിനും
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍
@A P K, അതെ ഇന്ന് പല മാതാപിതാക്കളും കടന്നു പോകുന്ന
ഒരു അവസ്തയത്രേ ഇത്.
ഒടുവില്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ട ഒരു ഗതികേടും
വീണ്ടും ഇവിടെ കടന്നു വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി
എന്തൊരം ഫ്രീയാ നമ്മള്‍ കളഞ്ഞ് കുളിച്ചെ..
ReplyDeleteഹ്ഹ്ഹ്!!
ആശയം, നര്‍മ്മം നന്നായിട്ടൂണ്ട്.
അവതരണം ഒരു കഥ പറച്ചില്‍ പോലെയായില്ലേ?