Pages

വിജയകരമായ ഒരു ബ്ലോഗ് തുടങ്ങുന്നതിനുള്ള 3 സുപ്രധാന ഘടകങ്ങൾ


മലയാളം ബ്ലോഗുലകം ഒരു മന്ദതയിലേക്കു നീങ്ങിക്കൊണ്ടിരുന്ന ഒരു കാലഘട്ടം.

ആ മന്ദതക്കൊരു ശമനം അല്ലെങ്കിൽ ഒരു പൂർണ്ണ വിരാമമിടുവാൻ  മലയാളം ബ്ലോഗുലകത്തിലെ നിരവധി അഭ്യുദയകാംഷികൾ  ഇതിനകം ശ്രമിച്ചു അതിൻ്റെ ഫലം അവിടവിടെ കണ്ടുതുടങ്ങിയെങ്കിലും,  സോഷ്യൽ മീഡിയയുടെ അതിപ്രസരം അത്തരം സംരഭങ്ങൾക്കു ഇനിയും ഒരു തടസ്സമായി നിൽക്കുന്നു എന്നത് ഒരു വസ്‌തുത തന്നെ.

പക്ഷെ, സോഷ്യൽ മീഡിയ നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു മണ്ഡലം തന്നെ വിശേഷിച്ചും ബ്ലോഗ് എഴുത്തുകാർക്ക്.

കാരണം നാം എഴുതുന്നവ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത്രയും സുഗമമായ ഒരു മാധ്യമം ഇല്ലതന്നെ.

പക്ഷെ ഇവിടെ നാം ഒരു സമയബന്ധിത നിയമം പാലിച്ചില്ലെങ്കിൽ നാം ഉദ്ദേശിക്കുന്ന പലതും നമുക്കു ലഭിച്ചിരിക്കുന്ന ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ചെയ്തു തീർക്കുവാൻ കഴിയാതെ വരും എന്നതിൽ തർക്കമില്ല.

സോഷ്യൽ മീഡിയകളിൽ നാം ചിലവഴിക്കുന്നതിൻറെ ഒരംശം മതി നമ്മുടെ ബ്ലോഗ് സജീവമാക്കാനും.

എന്തായാലും, നാം ചെയ്‌തു  തീർക്കേണ്ടവ ഒരു മുൻഗണനാ ക്രമത്തിൽ ക്രമീകരിച്ചു ചെയ്യുന്നെങ്കിൽ നമുക്ക് എന്തിനും ഏതിനും സമയം കണ്ടെത്താൻ കഴിയും.

ഇതിനോട്  വിയോജിപ്പുള്ളവർക്കു വിയോജിക്കാനും ഒപ്പം യോജിക്കാനും ഇവിടെ ബ്ലോഗിനു താഴെ കമൻറ് പെട്ടി തുറന്നിട്ടുണ്ട്.

ഒരുകാലത്തു ആ പെട്ടിയിൽ കുറിപ്പിടാൻ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നു പലരും അറിയിച്ച പ്രകാരം ചില മാറ്റങ്ങൾ വരുത്തി ഇതിപ്പോൾ തുറന്നിട്ടിരിക്കുന്നു.  നിങ്ങളുടെ പ്രതികരണങ്ങൾ അവിടെയിടാൻ മറക്കേണ്ട കേട്ടോ!

വേണമെങ്കിൽ ഒരു ചർച്ചയുമാകാം! :-)

ഇവിടെ മറ്റൊരു വിഷയം കുറിക്കാനെത്തിയതാണ്, എന്നാൽ ഇന്ന് നമ്മുടെ പുതിയ അഗ്രഗേറ്ററിനെപ്പറ്റി ഒരു ചെറുകുറിപ്പു ചേർത്തിരുന്നു, അതോടൊപ്പം, അഗ്രഗേറ്ററിൽ എങ്ങനെ ഒരു പുതിയ ബ്ലോഗ് തുടങ്ങാം എന്ന കുറിപ്പും വായിച്ചു.  പുതുതായി ബ്ലോഗ് ആരംഭിക്കുന്നവർക്കു അതൊരു നല്ല ഗൈഡ് തന്നെ.

മലയാളം ബ്ലോഗിൽ ഒരു മന്ദത നേരിട്ടു എന്നത് ഒരു സത്യമായി തന്നെ നിലനിൽക്കുമ്പോഴും, മറ്റൊരു സത്യം പറയാതെ വയ്യ!
ദിനം തോറും ബ്ലോഗ് എഴുത്തുകാരുടെ എണ്ണം വർധിച്ചു വരുന്നുയെന്നാണ് കണക്കുകൾ പറയുന്നത്.

2019  ൽ തന്നെ ഏതാണ്ട് രണ്ടു കോടിയാളം ബ്ലോഗുകൾ പ്രസിദ്ധീകൃതമായി എന്നുള്ള റിപോർട്ടുകൾ പുറത്തു വരുന്നു.

എന്തായാലും നേരിയ മാന്ദ്യം മലയാളം ബ്ലോഗെഴുത്തിൽ ഉണ്ടായെങ്കിലും ബ്ലോഗുകൾ ഇന്നും സജീവം എന്നാണ് ഈ കണക്കുകൾ പറയുന്നത്.

ബ്ലോഗ് എഴുത്തിലൂടെ ധനസമ്പാദനം നടത്തുന്ന നിരവധിപേർ ഉണ്ടെന്നുള്ളത് വളരെ സത്യം തന്നെ, കൂടുതലും ഇത് ഇംഗ്ലീഷ് ബ്ലോഗ് രചനയിലൂടെയാണ്  നടക്കുന്നത്.

അത്തരത്തിൽ ബ്ലോഗെയെഴുത്തിലൂടെ പ്രസിദ്ധനായ ഒരാളെ പരിചയപ്പെടുത്താനും അദ്ദേഹം എന്റെ ഇംഗ്ലീഷ് ബ്ലോഗിൽ കുറിച്ച ഒരു ഗസ്റ്റ് പോസ്റ്റിൻറെ ഒരു ഏകദേശ രൂപം മലയാളം ബ്ലോഗ് വായനക്കാർക്കു, പ്രത്യേകിച്ചും പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സഹായയമാവുകയും ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു.

ബ്ലോഗുലകത്തിൽ വിശേഷിച്ചും ഇംഗ്ലീഷ് ബ്ലോഗ് എഴുത്തിൽ പ്രശസ്തനായ 
പ്രൊഫഷണൽ ബ്ലോഗറും   ഇന്റർനെറ്റ് വിപണനക്കാരനുമായ  എറിക് ഇമാനുവെല്ലിനെ  ഫിലിപ്സ്കോം മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

നോ പാസ്സീവ്  ഡോട്ട് കോം (no passive dot com) എന്ന പേരിലുള്ള ഇദ്ദേഹത്തിന്റെ  പ്രധാന ബ്ലോഗ് വളരെ പ്രശസ്‌തമാണ്.

ബ്ലോഗ്, ഇന്റർനെറ്റ്, S E O, സോഷ്യൽ മീഡിയ  തുടങ്ങി നിരവധി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ലേഖനങ്ങൾ അതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇദ്ദേഹം  അറിയപ്പെടുന്ന ഒരു ബ്ലോഗറും, ഇന്റർനെറ്റ് സംരംഭകനും,  ഇന്റർനെറ്റ് മാർക്കറ്ററുമാണ്.

ഈ പോസ്റ്റിന്റെ ചുവടെ നൽകിയിരിക്കുന്ന കുറിപ്പിൽ ഈ
എഴുത്തുകാരനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വായിക്കാം.

സ്വന്തമായി വിജയകരമായി, ലാഭകരമായ ഒരു ബ്ലോഗ് ഉണ്ടാക്കുക എന്നത് ഏതൊരു ബ്ലോഗറുടെയും ഒരു സ്വപ്‌നമാണ്.

അത്തരം ഒരു ബ്ലോഗ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കുറിപ്പ്.

ഇപ്പോൾ  നിരവധിപ്പേർ സ്വന്തം ബ്ലോഗുകൾ ആരംഭിക്കുന്നുണ്ടെങ്കിലും സങ്കടകരമെന്നു പറയട്ടെ, അവരിൽ ഭൂരിഭാഗവും പ്രാരംഭ ഘട്ടത്തിൽ തന്നെ ദയനീയമായി പരാജയപ്പെടുന്നതായി കാണുന്നു.

വളരെ ഉത്സാഹത്തോടെ അതാരംഭിക്കുന്നു എന്നാൽ എവിടെയോ ഒടുവിൽ അത് പരാജയത്തിൽ കലാശിക്കുന്നു.  നിരവധി തുടക്കക്കാർക്ക് സംഭവിക്കുന്ന ഒന്നു തന്നേ ഇത്.

എന്താണിതിനു കാരണം!

ന്യായമായും ഉയരാവുന്ന ഒരു ചോദ്യം.


ഈ പരാജയത്തിന് വിവിധ കാരണങ്ങളുണ്ട്,  എന്നാൽ  ഈ പോസ്റ്റിൽ, എറിക് മൂന്ന് സുപ്രധാന സൂചനകൾ അതോടുള്ള ബന്ധത്തിൽ നൽകുന്നു.

വിജയകരമായ ഒരു ബ്ലോഗ് തുടങ്ങുന്നതിനുള്ള സുപ്രധാന ഘടകങ്ങൾ ഇതിലൂടെ വിവരിക്കുന്നു.

ബ്ലോഗ്  തുടക്കക്കാർക്ക് ഇത് വളരെ പ്രയോജനം ചെയ്യും എന്നതിൽ രണ്ടു പക്ഷം ഇല്ല!

വായിക്കുക, മനസ്സിലാക്കുക, പ്രതികരിക്കുക.


ഫിലിപ്‌സ്‌കോമിൻറെ  ക്ഷണം സ്വീകരിച്ചതിന് നന്ദി, എറിക്.

നിങ്ങളെയും നിങ്ങളുടെ ബ്ലോഗിനെയും എൻ്റെ വായനക്കാർക്കു
പരിചയപ്പെടുത്തുന്നതിൽ വളരെ സന്തോഷമുണ്ട്, ഒപ്പം അതൊരു വലിയ  പദവിയായും ഞാൻ കരുതുന്നു.

ഫിലിപ്സ്കോം അസോസിയേറ്റിനു വേണ്ടി 
എന്റെ ഒപ്പ് 1
ഫിലിപ്പ് വർഗ്ഗീസ് ഏരിയൽ

വിജയകരമായ ഒരു ബ്ലോഗ് ആരംഭിക്കുന്നതിന് എറിക് നൽകുന്ന ഈ ടിപ്പുകൾ പിന്തുടരുക!

അങ്ങനെ നിരവധി പിന്മാറ്റത്തിനും, മടിപിടിച്ച മനസ്സിനും, ചിന്തകൾക്കും  ശേഷം ഒടുവിൽ നിങ്ങൾ ഒരു  ബ്ലോഗ് സൃഷ്ടിക്കാൻ തന്നെ തീരുമാനിച്ചു.

വളരെ നല്ല കാര്യം!

അഭിനന്ദനങ്ങൾ!

ബ്ലോഗർമാരുടെ അത്ഭുതകരമായ മായ ലോകത്തിലേക്ക് സ്വാഗതം!

ആദ്യം പടി, ഒന്നു റിലാക്‌സ് ആകുക, നല്ലവണ്ണം ഒന്നു ശ്വസിക്കുക, ഇരിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കുക:

നേരേ കീബോർഡിലേക്കു പോയി ബ്ലോഗെഴുതാനുള്ള സമയം ഇനിയും ആയിട്ടില്ല!

ഈ ലേഖനത്തിൽ, നിങ്ങളെപ്പോലെയും എന്നെപ്പോലെയും വലിയൊരു ഓൺ‌ലൈൻ യാത്ര ആരംഭിക്കാൻ തീരുമാനിച്ചവർക്കായി ഞങ്ങൾ വളരെ പ്രധാനപ്പെട്ട മൂന്ന് ടിപ്പുകൾ  ഉൾക്കൊള്ളിക്കുന്നു.
[bctt tweet = "വിജയകരമായ ഒരു ബ്ലോഗ് ആരംഭിക്കുന്നതിനുള്ള എറിക്കിന്റെ 3 അവശ്യ ഘട്ടങ്ങൾ, @philipscom @ pvariel" ഉപയോക്തൃനാമം = ""]

1. വിജയകരമായ ഒരു ബ്ലോഗ് - ഒറ്റ വാക്യത്തിൽ നിങ്ങളുടെ ലക്ഷ്യം അറിയിക്കുക 

നിങ്ങളുടെ ബ്ലോഗിനോ വെബ്‌സൈറ്റിനോ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം:

ഒന്ന്, ലളിതവും വ്യക്തവും ഒപ്പം വളരെ എളുപ്പത്തിൽ പ്രവേശിക്കുവാൻ കഴിയുന്നതും  ആയിരിക്കണം അത്.

നിങ്ങളുടെ ബ്ലോഗിലൂടെ,  ഒരു ഉൽപ്പന്നമോ സേവനമോ  അത് നിങ്ങളുടേതോ, മറ്റുള്ളവരുടേതോ വിറ്റഴിക്കാൻ  കഴിയുന്നു.യെങ്കിൽ ഏറെ ഉത്തമം.

നിങ്ങളുടെ ബ്ലോഗ് ലക്ഷ്യം അത് എന്തുതന്നെയായാലും,  ഒരു വാക്യത്തിൽ സംഗ്രഹിച്ചു മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയണം.

ഈ വാക്യത്തെ unique value proposition” അഥവാ " അദ്വിതീയ മൂല്യ നിർദ്ദേശം " എന്ന് വിളിക്കുന്നു.

നിങ്ങളുടെ വെബ്‌സൈറ്റിന്റെ വിഷയം ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ വായനക്കാർ മനസ്സിലാക്കേണ്ടതുണ്ടെന്ന സത്യം  നിങ്ങൾ മനസ്സിലാ ക്കേണ്ടതുണ്ട്.


സൈറ്റ് ടാഗ്‌ലൈൻ   എന്നറിയപ്പെടുന്ന  നിങ്ങളുടെ മുദ്രാവാക്യമായി  അദ്വിതീയ മൂല്യ നിർദ്ദേശം നിർവചിക്കാൻ കഴിയും.

ഒരാൾ Google ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗ് തിരയുമ്പോൾ നിങ്ങളുടെ പ്രേക്ഷകർ കാണുന്നതും ഇതാണ്.

ഇത്തരത്തിൽ ഫലപ്രദമായി  പ്രവർത്തിക്കുന്ന ചില ഉദാഹരണങ്ങൾ ഇതാ ഇവിടെ ചിത്രങ്ങൾ സഹിതം താഴെ കൊടുക്കുന്നു.

പേപാൾ (PayPal) : "പണം അയയ്‌ക്കുക, അഥവാ ഓൺലൈനിൽ പണമടയ്‌ക്കുക അല്ലെങ്കിൽ ഒരു വ്യാപാര അക്കൗണ്ട് സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ ചെയ്യുക വളരെ ലളിതമാണ്,

ശരിയല്ലേ? പേപാളിനെക്കുറിച്ച് പരിചയമില്ലാത്തവർ പോലും, സൈറ്റിലെ സവിശേഷതകൾ എന്താണെന്ന് വേഗത്തിൽ ഒറ്റ നോട്ടത്തിൽ
മനസ്സിലാക്കുവാൻ കഴിയുന്നവിധം ആ സൈറ്റ് ക്രമപ്പെടുത്തിയിരിക്കുന്നു.

പേപാൽ-വരുമാനം
സ്പോട്ടിഫയ്  Spotify:  "സംഗീതം എല്ലാവർക്കും"
ഫലപ്രദവും ആകർഷകവുമായ ഒരു വാചകം, അതിൽ കൊത്തിവച്ചിരിക്കുകയും സേവനത്തിലേക്ക് പ്രവേശിക്കാൻ ഉപയോക്താവിനെ ക്ഷണിക്കുകയും ചെയ്യുന്നു.

ആരാണ് സംഗീതം ഇഷ്ടപ്പെടാത്തത്?

spotify-com-news


എവെർനോട്ട്  (Evernote):  "നിങ്ങളുടെ മനസ്സിലുള്ളത് പകർത്തുക"

ആകർഷകമായ വാക്യത്തിന്റെ മറ്റൊരു മികച്ച ഉദാഹരണം.

എന്താണ് Evernote?

നിങ്ങളുടെ ജോലിയും ജീവിതവും ഓർഗനൈസുചെയ്യാൻ സഹായിക്കുന്ന ഒരു സേവനം അതത്രെ എവെർനോട്ട് 


എന്തും രേഖപ്പെടുത്തി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക, പിന്നീട് എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ഇത് ചെയ്യുന്നതിന് Evernote നിങ്ങളെ സഹായിക്കുന്നു.

അതിനാൽ, നിങ്ങൾ മനസിലാക്കിയതുപോലെ, നിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ഉപയോക്താക്കൾ കണ്ടെത്തുന്നതിന്റെ വാഗ്ദാനമാണ് അദ്വിതീയ മൂല്യ നിർദ്ദേശം.

യഥാർത്ഥവും സത്യസന്ധവുമായ ഒരു വാചകം എഴുതുക, കാരണം നിങ്ങൾക്ക് ഒരു വിജയകരമായ ബ്ലോഗ് സൃഷ്ടിക്കാനും  വെബിൽ വിശ്വാസ്യത നേടാനും ആഗ്രഹമുണ്ടെങ്കിൽ ഒരു വാഗ്ദാനം പാലിക്കേണ്ടതുണ്ട്  .
evernote2

2.  വിജയകരമായ ഒരു ബ്ലോഗ് -  ശരിയായ ഡൊമെയ്ൻ നാമം തിരഞ്ഞെടുക്കുക

നിങ്ങൾ ആദ്യ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാൽ, അടുത്ത ഘട്ടം ഡൊമെയ്ൻ നാമം തിരഞ്ഞെടുക്കുക എന്നതാണ് (ഉദാഹരണത്തിന് ഫിലിപ്പിന്റെ ബ്ലോഗ് ഡൊമൈൻ നോക്കുക - PVARIEL COM 

വിജയകരമായ ഒരു ബ്ലോഗ് സൃഷ്ടിക്കുന്നതിന്റെ ആദ്യ കടമ്പ  ഇതു തിരഞ്ഞെടുക്കുന്നതിലൂടെ കടന്നുപോകുന്നു, കാരണം നിങ്ങളുടെ വെബ് പ്രോജക്റ്റിന്റെ വിജയത്തിന് ഡൊമെയ്ൻ നാമം നിർണ്ണായകമാണ്.

നിങ്ങളുടെ ഡൊമെയ്ൻ നാമം തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ സ്വയം ചോദിക്കേണ്ട മറ്റു രണ്ട് ചോദ്യങ്ങളുണ്ട്:
  • ഇത് നിങ്ങളുടെ ബിസിനസ്സിന് പ്രസക്തമാണോ?
  • തുടർന്നുള്ള വിപുലീകരണം ഏതായിരിക്കണം?
ഇന്റർനെറ്റ് ബ്രൗസർ

നിങ്ങൾ വ്യക്തിഗത ബ്രാൻഡിംഗ്, അല്ലെങ്കിൽ നിങ്ങളുടെ ബ്ലോഗിലൂടെ നിങ്ങളുടെ സേവനങ്ങളുടെ പ്രമോഷൻ ലക്ഷ്യമിടുകയാണെങ്കിൽ - നിങ്ങളുടെ മുഴുവൻ പേരും ചേർത്തുള്ള ഒരു ഡൊമൈൻ തീരുമാനിക്കുക.

ഇത് നിങ്ങളുടെ പേര് ചേർത്തുള്ള ഒന്ന് ഇതിനകം വാങ്ങിയതാകാം, തുടർന്ന് നിങ്ങൾക്ക് ക്ലാസിക് (.net, .org, .biz പോലുള്ളവ) ൽ നിന്ന് വ്യത്യസ്തമായ ഒരു വിപുലീകരണം തിരഞ്ഞെടുക്കാൻ ശ്രമിക്കാം.

മറ്റെല്ലാ കേസുകളിലും, ഒരു പൊതുനിയമമില്ല, ഇത് വ്യക്തിപരമായ അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ സൈറ്റിന്റെയോ ബ്ലോഗിന്റെയോ ഡൊമെയ്ൻ നാമം തിരഞ്ഞെടുക്കാൻ നിങ്ങൾ പരിഗണിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ മനസിലാക്കുന്നതിനുള്ള ചില ഉദാഹരണങ്ങൾ ഇതാ.

www.coca-cola.com
ഡൊമെയ്ൻ നാമം ബ്രാൻഡിന്റെ പേരുമായി യോജിക്കുന്നു, തെറ്റിദ്ധാരണയില്ല.

www.howtoplayguitar.com
ഡൊമെയ്ൻ നാമത്തിൽ ഒരു നീണ്ട കീവേഡ് (Long tail keyword) ഉൾപ്പെടുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് വെബ്‌സൈറ്റ് എന്തിനെക്കുറിച്ചാണെന്ന് ആർക്കും  എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.

www.zappos.com
കമ്പനി എന്തിനെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ വ്യക്തമല്ല, പക്ഷേ പേര് മനസ്സിൽ നിലനിൽക്കുന്നു, സംശയമില്ല.

വിജയകരമായ ഒരു ബ്ലോഗ് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മികച്ച സമീപനമെന്താണെന്ന് നിങ്ങൾ കരുതുന്നു?

എനിക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും ലളിതവും പ്രധാനപ്പെട്ടതുമായ ഉപദേശം ഇതാണ്:

എഴുതാൻ എളുപ്പമുള്ളതും എല്ലാറ്റിനുമുപരിയായി വേഗത്തിൽ ഓർമ്മിക്കുവാൻ കഴിയുന്നതും ആയ ഒരു ഡൊമെയ്ൻ നാമം തിരഞ്ഞെടുക്കുക 

3.  വിജയകരമായ ഒരു ബ്ലോഗ് എന്നാൽ ഒരു നിർദ്ദിഷ്ട വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

maxresdefault-youtube-com

വിജയകരമായ ഒരു ബ്ലോഗ് സൃഷ്ടിക്കുന്നതിനും പ്രവർത്തന ക്ഷേമമായി തുടരുന്നതിനും അത്യാവശ്യം വേണ്ട ഒന്നത്രേ ഒരു വിഷയത്തെ കേന്ദ്രീകരിച്ചുള്ള ഒരു ബ്ലോഗ് എന്നത്.

ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു പാചക ബ്ലോഗ് സൃഷ്ടിക്കാൻ കഴിയും, പക്ഷേ നിങ്ങൾ അവിടെ മധുരപലഹാരങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അത് കൂടുതൽ ഫലപ്രദമാകും.

അല്ലെങ്കിൽ, നിങ്ങൾക്ക് ഒരു ടെക്നോളജി ബ്ലോഗ് സൃഷ്ടിക്കുന്നു എന്നിരിക്കട്ടെ.  അവിടെ നിങ്ങൾ സ്മാർട്ട് ഫോണുകൾ എന്ന വിഷയം എടുക്കുന്നു എന്ന് കരുതുക, അവിടെ  നിങ്ങൾക്ക് സ്മാർട്ട്‌ ഫോണുകളെക്കുറിച്ച് മാത്രം വിജയകരമായി സംസാരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനും അത് വഴി അത് തിരയുന്ന കൂടുതൽ ആളുകളിലേക്ക്‌ അത് ചെന്നെത്തുന്നതിനും ഇടയാകുന്നു.

അതായത് ഒരു വിഷയത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ അതേ
സമാനതയുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഷയം തിരഞ്ഞെടുക്കുക എന്നു ചുരുക്കം.
നിങ്ങളുടെ ബ്ലോഗിലേക്ക് പ്രവേശിക്കുന്നവർ മിക്കപ്പോഴും, ചില  ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വരുന്നു.
നിങ്ങൾ കൃത്യമായി അവരുടെ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും മറുപടി നൽകാൻ കഴിഞ്ഞാൽ  അടുത്ത കടമ്പ നിങ്ങൾ കടന്നു കഴിഞ്ഞു. അവർ വീണ്ടും നിങ്ങളുടെ ബ്ലോഗിൽ എത്തും.

രണ്ട് കാരണങ്ങളാൽ ഇതു വളരെ പ്രധാനമാണ്:
  • നിങ്ങൾ ഉപയോക്താക്കൾക്ക് പ്രയോജനം നൽകുന്ന  ഒരു ഇടം സൃഷ്ടിക്കുന്നു.
  • ഗൂഗിൾ തുടങ്ങിയ സെർച്ച് എഞ്ചിനുകൾ ഈ സമീപനത്തെ ഇഷ്ടപ്പെടുന്നു. അത് നിങ്ങൾക്ക് ഒരു പ്രത്യേക പദവി നൽകുന്നു.
ഇപ്പോൾ, താഴെപ്പറയുന്നവയെക്കുറിച്ച് ചിന്തിക്കുക.
ന്യൂയോർക്കിൽ നിങ്ങൾക്ക് ഒരു റെസ്റ്റോറന്റ് ഉണ്ടെന്നു കരുതുക അത്  വെബിൽ അല്ലെങ്കിൽ ഇന്റർനെറ്റ് സേർച്ചിൽ ആദ്യപേജിൽ പ്രത്യക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കും.  

മറിച്ചു, നിങ്ങൾക്ക് ന്യൂയോർക്കിൽ ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റ് മെനു വാഗ്ദാനം ചെയ്യുന്ന ഒരു റെസ്റ്റോറന്റ് ഉണ്ടെങ്കിൽ, ആ വാക്കിൽ തിരച്ചിൽ നടത്തുന്നവർ ഒറ്റ ക്ലിക്കിൽ ആദ്യ പേജിൽ തന്നെ നിങ്ങളുടെ വെബ്‌സൈറ്റ് കാണുന്നു. 

അതായത് സ്പെസിഫിക് ആയ ഒരു വിഷയം എടുക്കുക എന്നർത്ഥം. 

റെസ്റ്റോറന്റ് ഒരു സാധാരണ പദം എന്നാൽ അതിൽത്തന്നെ വെജിറ്റേറിയൻ എന്ന പദം വരുമ്പോൾ അത് തിരയുന്നവർക്കു വേഗത്തിൽ നിങ്ങളുടെ പേജിലെത്താൻ കഴിയുന്നു.


തിരക്കേറിയ ഈ  വിപണിയിൽ, ഇൻറർനെറ്റിൽ ഒരു നല്ല കീവേഡ് ചേർത്തുള്ള ഒരു ഡൊമൈൻ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് കൂടുതൽ വിജയിക്കാനാകും.
വിജയകരമായ ഒരു ബ്ലോഗ് സൃഷ്ടിക്കുവാൻ, മേൽപ്പറഞ്ഞ വസ്‌തുതകൾ  പാലിച്ചാൽ അത് നിങ്ങൾക്ക് കഴിയും!


മുകളിൽ വിവരിച്ച പോയിന്റുകൾ പരിഗണിച്ച്, ഈ അവശ്യ നടപടികൾ സ്വീകരിച്ച ശേഷം, നിങ്ങൾ ഒരു ബ്ലോഗ് സൃഷ്ടിക്കാൻ തയ്യാറാകുക, 

ഇത്രയും കാര്യങ്ങൾ ക്രമീകരിച്ച ശേഷം വേണം നിങ്ങൾ നിങ്ങളുടെ ആദ്യ ലേഖനം എഴുതാൻ ആരംഭിക്കേണ്ടത്.

ഓൺലൈൻ ലോകത്ത് വിജയത്തിലെത്താൻ ഈ നുറുങ്ങുകൾ നിങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഈ കുറിപ്പിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ സംശയങ്ങൾ തുടങ്ങിയവ എന്തായാലും താഴെയുള്ള കമന്റ് ബോക്സിൽ കുറിക്കുക 

ഇവിടെ കുറിച്ചതിൽ കൂടുതൽ എന്തെങ്കിലും നിങ്ങൾക്കു പറയാനുണ്ടോ,  ചേർക്കാനുണ്ടോ?

എങ്കിൽ അതും കമൻറ് ബോക്സിൽ കുറിക്കുക.

നിങ്ങളുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ  ഞങ്ങൾക്ക് വിലപ്പെട്ടതാണ്, അത് ഞങ്ങളുമായി പങ്കിടുക, 

നന്ദി!

നമസ്‌കാരം 

PS: പ്രിയപ്പെട്ട ഫിൽ  താങ്കളുടെ  വിലയേറിയ വായനക്കാരുമായി ആശയവിനിമയം നടത്താൻ എന്നെ ക്ഷണിച്ചതിനും അവസരം തന്നതിനും നന്ദി. 

ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു ഒപ്പം നിങ്ങളുടെ ഭാവിയിലെ എല്ലാ ശ്രമങ്ങളിലും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

ബ്ലോഗിംഗിൽ  അത്ഭുതകരവും ലാഭകരവുമായ സമയം നേരുന്നു! 

~ എറിക്


ശ്രീ എറിക് ഇമ്മാനു വെല്ലി ഫിലിപ്‌സ്‌കോം വെബ്‌സൈറ്റിൽ ഇംഗ്ലീഷിൽ എഴുതിയ ഒരു ഗസ്റ്റ് പോസ്റ്റിൻറെ സ്വതന്ത്ര വിവർത്തനം.
cutmypic(36)രചയിതാവിനെക്കുറിച്ച്: എറിക് ഇമാനുവെല്ലി  ഒരു ഇന്റർനെറ്റ് സംരംഭകൻ, സഞ്ചാരി, പ്രോ ബ്ലോഗർ, സോഷ്യൽ മീഡിയ വിപണനക്കാരൻ. ബ്ലോഗിംഗ്, എസ്.ഇ.ഒ, സോഷ്യൽ മീഡിയ, ഇൻറർനെറ്റ് മാർക്കറ്റിംഗ് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ ആറ് വ്യത്യസ്ത വെബ് പേജുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നു, കൂടാതെ ചെറുകിട ബിസിനസ്സ് സംബന്ധിയായ ടിപ്പുകളും, ട്രിക്കുകളും തന്റെ ബ്ലോഗിലൂടെ പങ്കിടുന്നു. ക്ലിങ്ക് എന്ന പേരിൽ അതിവേഗം വളരുന്ന ബ്ലോഗിംഗ് കമ്മ്യൂണിറ്റി അദ്ദേഹത്തിനുണ്ട് . അദ്ദേഹം  ബിഴ്സുഗർ , ഇൻബൗണ്ട്, ഗ്രൊവ്ഥ്ഹാക്കർ  തുടങ്ങിയ വിവിധ പ്ലാറ്റുഫോമുകളിൽ  ഒരു സജീവ സാന്നിധ്യമാണ്.
നിങ്ങൾക്ക് തന്റെ പ്രധാന ബ്ലോഗ് വഴി അദേഹത്തെ സമീപിക്കാം 

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി