Pages

ഒരു സന്ധ്യാ കീര്‍ത്തനം



Pic. Credit. sxc.hu  ettina82




















പകലില്‍ പല വേലകളാല്‍   
പാരം വലഞ്ഞോര്‍ഞങ്ങള്‍ 
പരിപാലക നിന്‍ പാദത്തില്‍ 
അണയുന്നു കൈക്കുമ്പിളുമായ്

ദുരിതങ്ങള്‍ വിളയാടീടണ 
ധരയിങ്കല്‍ ഒരു നാള്‍ കൂടി
ദീര്‍ഘിപ്പിച്ചേകിയ നാഥാ
കീര്‍ത്തിക്കുന്നൂ നിന്‍ നാമം

ഇരുളെങ്ങും വ്യാപിക്കുന്നീ 
നേരത്തും നിന്‍തുണയില്ലാ 
തൊരുനിമിഷം കഴിയാന്‍ വഹിയാ 
ചൊരിയണമേ നിന്‍ പ്രഭയെന്നും 

ഉറങ്ങാതെ നിന്ന് കൊണ്ടീ 
ഉറങ്ങീടും ഞങ്ങളെ നീ 
പരിപാലിക്കും ദയക്കായ്
പരനെ നിനക്ക് സ്തോത്രം 

ഇരുളി ങ്കല്‍ പൊന്‍ പ്രഭ തൂകും 
പാരിന്റെ പൊന്‍ താരകമേ 
ചൊരിയേണമേ നിന്‍ പ്രഭയെന്നും
ഇരുളിങ്കല്‍ വാഴുന്നോര്‍ക്കായ് 

രാവിങ്കല്‍ പൈശാചിക 
കെണിയതില്‍ വീഴാതിന്നും 
കാത്തു പ്രഭാതമത്തില്‍
കാട്ടീടണേ നിന്‍ രൂപം   


(First published in Suviseshaprakaashini Silver Jubilee Special Issue & Maruppacha)



5 comments:

  1. very good lyrics..! is the audio available ?

    ReplyDelete
  2. Thanks a lot Rejoy. Sorry. No.
    Best Regards
    PV

    ReplyDelete
  3. വളരെ നല്ല ഭക്തിസാന്ദ്രമായ കീര്‍ത്തനം.
    ആശംസകള്‍

    ReplyDelete
  4. രാവിങ്കല്‍ പൈശാചിക
    കെണിയതില്‍ വീഴാതിന്നും
    കാത്തു പ്രഭാതമത്തില്‍
    കാട്ടീടണേ നിന്‍ രൂപം

    ReplyDelete
  5. പ്രിയ സി വി സര്‍, സന്ദര്‍ശനത്തിനും
    ഇമ്പമേറിയ വാക്കുകള്‍ക്കും.,ഒത്തിരി നന്ദി
    ആശംസകള്‍
    പി വി

    പ്രിയ, Khaadu കീര്‍ത്തനം പാടാന്‍ അല്ല
    വായിക്കാന്‍ സമയം കണ്ടെത്തിയതില്‍
    ഒത്തിരി സന്തോഷം, വീണ്ടും വരുമല്ലോ?
    പി വി

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി