Pic. Credit: sxc.hu/patator |
ഒരു പ്രഭാത പ്രാര്‍ഥനാ ഗീതം
പകലിന്റെ വിളയാട്ടങ്ങള്‍ ആരംഭിക്കുന്നീ സമയം
പരിപാലക നിന്‍ പാദത്തില്‍ അണയുന്നു നിന്നേ വാഴ്ത്താന്‍
പോയൊരു രാവില്‍ എന്നെ പരിപാലിച്ച കൃപക്കായ്
പരമേശാ അര്‍പ്പിക്കുന്നു സ്തുതി സ്തോത്രം ഇന്നേരത്തില്‍
പുതിയൊരീപ്പകലില്‍ ഞങ്ങള്‍ ചെയ്തീടും വേലകളെല്ലാം
പരനേ നിനക്കതേറ്റം ഇമ്പമായ്ത്തീരേണമേ
ഉലകത്തില്‍ പലവിധമായ മര്‍ത്യരുമായ് പെരുമാറുമ്പോള്‍
വല്ലഭാ നിന്‍ സ്വരൂപം കാണിപ്പാന്‍ കനിയേണമേ.
ലോകാന്ത്യ ലക്ഷണങ്ങള്‍ കാണുന്നീ നാളുകളില്‍
ലോകേശാ നിന്നോടെറ്റം ചേര്‍ന്ന് പോകാന്‍ തുണക്ക
ദുരിതങ്ങള്‍ ഏറീടുന്ന ഉലകത്തില്‍ അടിയനെയും
ദുരിതങ്ങള്‍ ഏശാതിന്നും പരിപാലിക്കണേ നാഥാ!
o0o
Thank you for this song of prayer, Uncle.ദൈവം അങ്ങയുടെ തൂലികയെ തനിക്കായി വരും ദിവസങ്ങളില്‍ കൂടുതലായി ചലിപ്പിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..
ReplyDeleteപ്രീയപ്പെട്ട അനീഷ്,
ReplyDeleteതാങ്കളുടെ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും
വളരെ നന്ദി,
വലിയവനായ ദൈവം തുടര്‍ന്നുള്ള നാളുകളില്‍ അതിനു സഹായിക്കട്ടെ
എന്ന പ്രാര്‍ഥന.
വീണ്ടും നന്ദി നമസ്കാരം :-)
Dear Anish,
ReplyDeleteThanks for the thought, accordingly i am changing the title as "oru Prabhaatha Praardhanaa gaanam"