വിശുദ്ധ വേദപുസ്തകം (Picture Credit: sxc.h) |
മാറ്റങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍
മാറ്റമില്ലാത്തതായി നിലനില്‍ക്കുന്നു
ദൈവ വചനം—വിശുദ്ധ ഗ്രന്ഥം അഥവാ വേദപുസ്തകം. നമുക്കറിയാവുന്ന ഭാഷകളില്‍ നമ്മുടെ
കരങ്ങളില്‍ ലഭിച്ചിരിക്കുന്നു, എന്നാല്‍ ഇത്ര വലിയ അമൂല്യനിധിയെ പലപ്പോഴും വേണ്ടത്ര ഗൌരവത്തോടെ വീക്ഷിക്കാതെ അലക്ഷ്യമാക്കിക്കളയുന്ന ഒരു പ്രവണത അവിടവിടെ കാണുന്നു എന്നത് ദുഖകരമായ ഒരു വസ്തുതയാണ്.
മാറ്റങ്ങള്‍ നിറഞ്ഞ ഒരു ലോകത്തിലാണ് നാം ഇന്ന് ആയിരിക്കുന്നത്. എവിടെയും അനുനിമിഷം വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കാണുന്ന കാര്യങ്ങള്‍ അടുത്ത നിമിഷത്തില്‍ അപ്ര ത്യക്ഷമാകുന്നു.
ഇന്ന് പദവിയില്‍ ഇരിക്കുന്നവര്‍ നാളെ അവിടെ നിന്ന് മാറ്റപ്പെടുന്നു. എന്നാല്‍ മാറ്റങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ ഒന്നുമാത്രം മാറ്റമില്ലാത്തതായി നിലനില്‍ക്കുന്നു. അതത്രേ നമ്മുടേതായ, നമുക്കറിയാവുന്ന ഭാഷകളില്‍ നമ്മുടെ കരങ്ങളില്‍ ലഭിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥം (വേദപുസ്തകം). ഇത്ര വലിയ ഒരു അമൂല്യനിധിയെ പലപ്പോഴും വേണ്ടത്ര ഗൌരവത്തോടെ വീക്ഷിക്കാതെ അലക്ഷ്യമാക്കിക്കളയുന്ന ഒരു പ്രവണത അവിടവിടെ കാണുന്നു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.
നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിന്റെ ലാവണ്യ വാക്കുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഈ ഗ്രന്ഥം നാം രാപ്പകല്‍ ധ്യാനിക്കേണ്ടവരാണ് . ഇംഗ്ലീഷില്‍ Blessed (ഭാഗ്യവാന്‍)എന്ന പദത്തോടെ ആരംഭിക്കുന്ന ഒന്നാം സങ്കീര്‍ത്തനത്തെ, 'ദൈവത്തിന്റെ പാട്ടുപുസ്തകമായ സങ്കീര്‍ത്തനങ്ങളുടെ 'മുഖവുര' എന്ന് ഒരു ഭക്തന്‍വിശേഷിപ്പിച്ചിട്ടുണ്ട്. ഒന്നാം സങ്കീര്‍ത്തനത്തിലെ 'ഭാഗ്യവാന്‍' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ചിന്തയില്‍ കടന്നു വരുന്നത് "എല്ലാം തികഞ്ഞ, സുഭിക്ഷത നിറഞ്ഞ, ഒന്നിനും മുട്ടില്ലാത്ത ഒരു വ്യക്തി " എന്നത്രേ. എന്നാല്‍ തിരുവചനത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ ദൈവ വചനത്തോടുള്ള ബന്ധത്തില്‍ ആണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ത്തനങ്ങളിലും സുവിശേഷങ്ങളിലും പല പ്രാവശ്യം അത് രേഖപ്പെടുത്തിയിരിക്കുന്നു. വെളിപ്പാട് 1:3 ല്‍ അത് കുറേക്കൂടി സ്പഷ്ടമാക്കിയിരിക്കുന്നു. ഭാഗ്യവാന്മാരായി അബ്രഹാം തുടങ്ങി അനേക പഴയ നിയമ ഭക്തന്‍മാരെപ്പറ്റി തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇതാ അതി ശ്രേഷ്ഠ പദവിയിലിരിക്കുന്ന ഭാഗ്യവാന്മാരുടെ ഒരു കൂട്ടം. അതെ നാമിന്നു ആ ഭാഗ്യവാന്മാരുടെ പട്ടികയില്‍ പെട്ടവരാണ് .
അപ്പോസ്തലനായ പൗലോസ് എഫെസ്യര്‍ക്ക് ലേഖനമെഴുതുമ്പോള്‍ അത് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. (എഫെ.1:3, 2:7). നാം ആയിരിക്കുന്ന മഹോന്നത പദവിയുടെ ഒരു ചിത്രം നമുക്കിവിടെ ദര്‍ശിക്കാം.
ഒന്നാം സങ്കീര്‍ത്തനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗ്യവാനായ ഒരു വ്യക്തിയുടെ സന്തോഷം മുഴുവനും യഹോവയുടെ ന്യായപ്രമാണത്തിലാണ്. വലിയൊരു കൊള്ള കണ്ടു കിട്ടിയവനെപ്പോലെ അവന്‍ വചനത്തില്‍ ആനന്ദിക്കുന്നു (സങ്കീര്‍ത്തനം 119: 162).
നാം ഇന്ന് ഏതില്‍ ആനന്ദം കണ്ടെത്തുന്നു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ. അത് ലോക സുഖങ്ങളിലോ? എങ്കില്‍ അത് താല്‍കാലികം മാത്രം. രാവും പകലും ദൈവത്തിലും അവന്റെ വചനത്തിലും ആനന്ദം കണ്ടെത്തുക എന്നത് എത്ര സന്തോഷകരമായ ഒരു അനുഭവമാണ് . അങ്ങനെയുള്ള വ്യക്തിയെ ആറ്റരികത്തു നട്ടിരിക്കുന്നതും ,തക്ക കാലത്തു ഫലം കായ് ക്കുന്നതും, ഇല വാടാത്തതുമായ ഒരു വൃക്ഷത്തോടാണ് സാദൃശ്യ പ്പെടുത്തിയിരിക്കുന്നത് .
ഒരു വൃക്ഷത്തില്‍ നിന്നും നിരവധി ഗുണങ്ങള്‍ മനുഷ്യര്‍ക്ക് ലഭ്യമാണ് . ഒരു പന മരത്തില്‍ നിന്നും ഏകദേശം 250 ല്‍ അധികം ഉപയോഗങ്ങള്‍ മനുഷ്യര്‍ക്ക് ലഭ്യമാണെന്ന് ഒരു കണക്കു പറയുന്നു. ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡയോക്സൈഡ വലിച്ചെടുക്കുകയും അതിലിരട്ടി , മനുഷ്യന്റെ നിലനില്പ്പിനാവശ്യമായ, ഓക്സിജെന്‍ പുറത്തേക്കു വിടുകയും ചെയ്യുന്നു എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു......
നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെപ്പോലെ ഒരു ദൈവഭക്തനും നിസ്വാര്‍ത്ഥ സേവനം ചെയ് വാന്‍ കടപ്പെട്ടിരിക്കുന്നു. ലാഭേച്ച കൂടാതെ പ്രവര്‍ത്തി ചെയ് ക, പ്രതിഫലം തരുന്നവന്‍ കര്‍ത്താവ് അത്രേ. അങ്ങനെയുള്ളവരുടെ വേര് ജീവജല നദിയായ വചനത്തില്‍ ഊന്നിയിരിക്കും. വചനത്തില്‍ നിന്നും വേണ്ട പോഷണം ലഭിച്ചു ആത്മീക വളര്‍ച്ചയും പക്വതയും പ്രാപിപ്പാനിടയാകും. ഒപ്പം അത് അനേകര്‍ക്ക് അനുഗ്രഹത്തിനു കാരണവുമാകുന്നു.
നമുക്ക് ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ ക്രിസ്തുവിലും അവന്റെ വചനത്തിലും വേരൂന്നി ശക്തി പ്രാപിക്കാം. അങ്ങനെ അല്ലാത്തവന്‍ കാറ്റ് പാറ്റുന്ന പതിര്‍ പോലെ അപ്രക്ത്യക്ഷമാകുന്നു. അവരുടെ വഴി നാശകരമത്രേ ദൈവവ വചനവുമായുള്ള നിരന്തര സമ്പര്‍ക്കം ദൈവത്തിന്റെ സ്വഭാവം നമ്മില്‍ പ്രതിഭലിക്കുന്നതിനു ഇടയാക്കുന്നു. ദൈവാനുഗ്രഹ ലബ്ധിക്ക് ലോകവുമായുള്ള ഒരു വേര്‍പാട് അനിവാര്യമാണ് എന്നാല്‍ നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ അവരുമായുള്ള സഹകരണം ഇല്ലാതെയുള്ള ജീവിതം ദുഷ്കരവുമാണ് എങ്കിലും ലോകത്തിലേക്ക് ഇറങ്ങിപ്പോയി അവരോടൊത്ത് കളങ്കമേല്ക്കാത്ത ഒരു ജീവിതം നയിക്കുക തികച്ചും അസാദ്ധ്യം തന്നെ.....
പത്രോസിന്റെ ലോകത്തിലേക്കുള്ള ഇറങ്ങിപ്പോക്കിന്റെ പരിണിതഫലം എത്ര കൈപ്പേറിയതായിരുന്നു. തന്റെ പ്രിയ ഗുരുവിനെ തള്ളിപ്പറയേണ്ട ഒരു സ്ഥിതിയിലേക്ക് താന്‍ ആയിത്തീര്‍ന്നു. അകലം വിട്ടു അവരെ പിന്‍ചെന്ന പത്രോസ് അവര്‍ക്കൊപ്പം ഇരുന്ന് കുളിര്‍ മാറ്റുന്ന അവസ്ഥയിലായിതീര്‍ന്നു. ലോകത്തിലേക്ക് ഇറങ്ങിപ്പോകുക എന്നത് ക്രമാനുഗതമായി സംഭവിക്കുന്ന ഒരു പ്രക്രിയ ആണ് .
'ലോത്ത്' ഇതിനൊരു നല്ല ഉദാഹരണമാണ്. ഈ ലോകത്തിന്റെ പച്ചപ്പ് കണ്ടു ഇറങ്ങിയ താനും ദുഖകരമായ ഒരു അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. വിശ്വാസികള്‍ ലോകം വിട്ടു നില്‍ക്കേണ്ടതുണ്ട്.
എന്താണ് ലോകം?
ദൈവത്തിനും നമുക്കും മദ്ധ്യേ തടസ്സമായി വരുന്നതെന്തും ലോകമത്രേ. ഓരോ വ്യക്തികളോടുള്ള ബന്ധത്തില്‍ ഇത് വിവിധങ്ങളാകാം. ചിലര്‍ക്ക് തങ്ങളുടെ സമ്പല്‍ സമൃദ്ധി, ജോലി, മക്കള്‍, കുടുംബ ബന്ധങ്ങള്‍ ഇങ്ങനെ പലതുമാകാം......
മാറ്റങ്ങള്‍ നിറഞ്ഞ ലോകത്തില്‍ കോളിളക്കങ്ങളും തിരമാലകളും നമ്മുടെ ജീവിത പടകിനെതിരായി ഉയര്‍ന്നു വന്നേക്കാം എന്നാല്‍ നമ്മുടെ പടകില്‍ കര്‍ത്താവുണ്ടെങ്കില്‍ ഭയപ്പെടെണ്ടതില്ല. നമുക്ക് കര്‍ത്താവിനും അവന്റെ വചനത്തിനും നമ്മുടെ ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കാം. കര്‍ത്താവ് പടകില്‍ ഉണ്ടെന്നു ഉറപ്പു വരുത്താം. കര്‍ത്താവ് അതിനു ഏവര്‍ക്കും സഹായിക്കട്ടെ.....
(പുളിക്കീഴ് ബ്രദറണ്‍ സഭയില്‍ ആരാധനയ്ക്ക് ശേഷം നടത്തിയ ഒരു പ്രസംഗത്തിന്റെ സംക്ഷേപം)
(എഴുത്തുകാരന്‍ വിശുദ്ധ വേദപുസ്തകത്തിന്റെ മാഹാത്മ്യത്തെപ്പറ്റി വര്‍ ണ്ണിക്കുകയും ഒപ്പം അതിനെ അഗണ്യമാക്കെരുതെന്നും ഈ ചെറു ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ്. ഈ ലേഖനം 2006 ജൂണ്‍ ലക്കം സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്. ഇതിലെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാകയാല്‍ അതിവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.)
To Read An English Version of This Post Please Click HERE
To Read An English Version of This Post Please Click HERE
Source: PV's Knol Pages.