Courtesy Madhuram Weekly |
ഇടയ്ക്കിടെ ഞാന്‍ തൊടുത്തുവിടുന്ന, ചിലപ്പോള്‍, പരിഹാസ രൂപത്തിലുള്ള തമാശകള്‍ വെറുപ്പ് കൂടാതെ തമാശയോട് കൂടിത്തന്നെ ആസ്വദിക്കുവാന്‍ കഴിയുന്നവളും, ഒപ്പം അല്‍പ്പം തമാശക്ക് തിരി കൊളുത്താന്‍ കഴിവുള്ളവളും ആയിരുന്നാല്‍ ഏറെ നന്നെന്നു കരുതുന്നു.
എന്റെ മനോഭാവം മനസ്സിലാക്കുവാന്‍ കഴിയുന്ന, വിവേകമുള്ളവളും, എനിക്ക് മുഷിപ്പനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവസരോചിതമായി പെരുമാറുവാന്‍ കഴിവുള്ളവളും, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ഥമായി എന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നവളും, കൃത്രിമച്ചുവയില്ലാത്ത
വിശ്വസ്ഥതക്ക് ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍. വലിയ ഒരുങ്ങിച്ചമയല്‍ ഒന്നും കൂടാതെ അനാഡംഭരയായി വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
വിശ്വസ്ഥതക്ക് ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍. വലിയ ഒരുങ്ങിച്ചമയല്‍ ഒന്നും കൂടാതെ അനാഡംഭരയായി വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഒരു ആഡംഭര ആഭരണ വിരോധി ആയ എനിക്ക് എന്റെ ജീവിത പങ്കാളി ആയി വരുന്നവളും അത്തരക്കാരി ആയിരിക്കണം എന്ന നിര്‍ബന്ധം ഉണ്ട്. മേല്‍പ്പറഞ്ഞവ മൂലം അവള്‍ക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ചൂഷണം ചെയ്യപ്പെടുന്നു എന്നര്‍ഥമില്ല; മറിച്ച് സമൂഹത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്കു എപ്പോഴും ലഭ്യമായിരിക്കും. അത് വേണ്ട വിധം ഉപയോഗിക്കാനുള്ള സന്മനസ്സു അവള്‍ക്കുണ്ടായിരിക്കണം എന്ന് മാത്രം.
അല്‍പ്പമായി സാഹിത്യത്തില്‍ കമ്പമുള്ള എനിക്കു, ലഭിക്കുന്ന ജീവിത പങ്കാളി ഞാനെഴുതുന്നവയെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാന്‍ കഴിവുള്ളവളും, സാഹിത്യ കാര്യങ്ങളില്‍ അഭിരുചിയുള്ളവളും ആയിരിക്കണം എന്നൊരു മോഹവും ഉണ്ട്.
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒരു യുവതിക്ക് ഉണ്ടായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ലന്നാണെന്റെ വിശ്വാസം.
ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു.
— ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ വന്ന കുറിപ്പാണിത് )
— ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ വന്ന കുറിപ്പാണിത് )
ഓമന ഫിലിപ്പ് |
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ. നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിക്കുന്നു. സര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.]
കുറിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി നമസ്കാരം.
Source: Madhuram Weekly, Kottayam.