Picture Credit. Eastcost.com |
മെയില്‍ മെഡിക്കല്‍ വാര്‍ഡിലെ തിരക്ക് പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.
അപ്പോഴാണ് ആശുപത്രി സൂപ്രണ്ട് ഖാന് ** സിസ്റ്റര്‍ ആനന്ദവല്ലിയുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡിനു സമീപം എത്തിയത്.
ഇന്റെണ്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലിയുടെ അരികെ എത്തി
അയാള്‍ ഇപ്രകാരം പറഞ്ഞു, "നോക്കൂ സിസ്റ്റര്‍ ഈ രാമച്ചത്തിന്റെ തട്ടികള്‍ എങ്ങിനെയാണ് കിടക്കുന്നത്, ഇതു നേരെ ആക്കി
ഇടാന്‍ നിങ്ങളാല്‍ കഴിയില്ലേ? സാധു രോഗികള്‍ ചൂട് കൊണ്ട് തന്നെ മരിക്കുമല്ലോ! You are really inefficient."