Popular Posts

എന്റെ മരണ ശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം (I Want To Go To Heaven When I Die)


ഡോക്ടര്‍ വുഡ്രോ ക്രോളിന്റെ പുസ്തകത്തിന്റെ ഒരു മലയാള പരിഭാഷ

ഡോക്ടര്‍ വുഡ്രോ ക്രോള്‍ എഴുതിയ I want to go to heaven when I die എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. (A Translation Work of Dr. Woodrow Kroll's Book: "I Want to go to Heaven When I Die")
ഈ പുസ്തകത്തിന്റെ വിവിധ ഭാരതീയ ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ GNBS India Office ല്‍ നിന്നും ലഭ്യമാണ്.

Contents

more

Share/Bookmark
                                                            ആമുഖം 
Malayalam version

ഞാന്‍ മരിക്കുമ്പോള്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകണം

എന്റെ മരണ ശേഷം എനിക്ക്  സ്വര്‍ഗ്ഗത്തില്‍ പോകണം നിങ്ങള്‍ക്കോ?
എന്നാല്‍ എങ്ങനെ അവിടെ എത്താം എന്ന്  നിങ്ങള്‍ മറ്റൊരാളോട്  ചോദിച്ചാല്‍  നിങ്ങള്‍ക്ക് എന്തുത്തരം ലഭിക്കും?
ഒരാള്‍ ഇപ്രകാരം പറഞ്ഞേക്കാം, ഞങ്ങളുടെ സഭയില്‍ ചേരുക നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താം.
വേറൊരാള്‍ ഇങ്ങനെ പറഞ്ഞേക്കാം, നിങ്ങളാല്‍ കഴിയുന്നത്ര നന്മകള്‍ ചെയ്ക.  നിങ്ങള്‍ക്ക് അത് സാധിക്കും."
പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം.
ആര് പറയുന്നതാണ് ശരി?

മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിനെ പ്പറ്റി നിങ്ങള്‍ വിചാരപ്പെടെണ്ട, സ്വര്‍ഗ്ഗത്തില്‍ എങ്ങനെ എത്താം എന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് ദൈവത്തിനു മാത്രമാണ്!
ദൈവ വചനത്തില്‍ (വേദപുസ്തകം) ദൈവം എന്ത് പറയുന്നു?


Dr. Woodrow Kroll

ദൈവസ്നേഹം

വാക്കിനാലോ തൂലികയാലോ വര്‍ണ്ണിപ്പാനസ്സാദ്യം  ദൈവ സ്നേഹം
English Version

ഏറ്റവും ഉയരത്തിലുള്ള നക്ഷത്രത്തിനപ്പുറത്തേക്കും  
നരകത്തിനടിത്തട്ടോളവും   അതെത്തുന്നു
       --ഫ്രഡറിക്ക്    എം  ലഹ് മാന്‍ 

ദൈവീക സ്വഭാവത്തിലെ ഏറ്റവും മൃദുലമായ ഒന്നാണ് അവന്റെ സ്നേഹം.  ദൈവവചനം  ഇപ്രകാരം പറയുന്ന , "പ്രിയമുള്ളവരെ നാം അന്യോന്യ്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍ നിന്നും വരുന്നു. സ്നേഹിക്കുന്നവനെല്ലാം  ദൈവത്തില്‍ നിന്നും ജനിച്ചിരിക്കുന്നു. ദൈവത്തെ അറിയുകയും ചെയ്യുന്നു" (1 യോഹന്നാന്‍ 4:7-8).

സ്നേഹമെന്നത് ദൈവം തന്നെ--അവന്‍ ചെയ്യന്ന ഒരു പ്രവര്‍ത്തി മാത്രമല്ല അത്.  മനുഷ്യര്‍ സ്നേഹത്തെക്കുറിച്ച്  പറയുന്നു, എന്നാല്‍ പലപ്പോഴും  ആ സ്നേഹം ദുരര്‍ഥസൂചകമായതും കളങ്കപ്പെട്ടതുമാകുന്നു.  ടി  വി സ്ക്രീനുകളിലും ചലച്ചിത്രങ്ങളിലും  ദ്രശ്യ മാകുന്ന സ്നേഹം വെറും കാമാന്ധത കലര്‍ന്നതാകുന്നു.  കുട്ടികളോട് കാട്ടുന്ന കളങ്കമില്ലാത്തതെന്നു   തോന്നുന്ന സ്നേഹം പലപ്പോഴും ചാരിത്ര ദൂഷണത്തിന്റെ    ഒരു മറ മാത്രമാകുന്നു.

ഇന്ന് ചിലര്‍ക്ക് സ്നേഹം എന്തെന്ന് പോലുമറിയില്ല.  അവര്‍ സ്നേഹവാനായ  ഒരു പിതാവിന്റെ  സ്നേഹം എന്തന്നു അറിയാത്തവരായതിനാല്‍, സ്നേഹവാനായ ഒരു പിതാവിന്റെ  പ്രതിരൂപം വഹിക്കുന്ന ദൈവം അവരില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.  അല്ലങ്കില്‍ അത്തരം ഒരു പ്രതിരൂപം അവരെ അതില്‍ നിന്നും അകറ്റിക്കളയും വിധമുള്ള അവഗണനയും വിദ്വേഷവും ശകാരവുമായിരിക്കാം അവരുടെ മാതാപിതാക്കളില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്.

യതാര്ഥ സ്നേഹം അറിയുക എന്നത് എത്ര ഉന്മേഷധായകമായ ഒന്നാണ്,.  കാരണം അത് തികച്ചും വ്യത്യസ്തമായതിനാല്‍ തന്നെ.  അത്തരത്തിലുള്ള ഒരു സ്നേഹം  ദൈവത്തില്‍ നിന്നു മാത്രം പുറപ്പെടുന്ന ഒന്നാണ്.  നമ്മുടെ ആശയുടെ ഏക കാരണവും ആ സ്നേഹം തന്നെ.

ദൈവസ്നേഹം-അതു നിത്യമായതാണ്

ദൈവം നിത്യനാണെന്ന  വസ്തുത  നാം മനസ്സിലാക്കുമ്പോള്‍, അവനു നമ്മോടുള്ള സ്നേഹവും നിത്യമായതാണ്  എന്നുള്ള ശാന്തമായ ആത്മ വിശ്വാസം അഥവാ  ഉറപ്പു  നമുക്കുണ്ടാകുന്നു.

സങ്കീര്തനക്കാരന്‍ ഇപ്രകാരം പറയുന്നു "കര്‍ത്താവേ, നീ തലമുറ തലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു പര്‍വ്വതങ്ങള്‍ ഉണ്ടായതിനും നീ ഭൂമിയും ഭൂമണ്ഡലത്തെയും നിര്‍മിച്ചതിനും മുന്‍പേ നീ അനാദിയായും ശ്വാശ്വതമായും ദൈവം ആകുന്നു" (സങ്കീര്തനം  90: 1-2).

എന്നേക്കും ജീവിക്കുന്ന ദൈവം എന്നേക്കും സ്നേഹിക്കുകയും ചെയ്യും. അവന്റെ സ്നേഹം വാടുന്ന്തോ കുറഞ്ഞു പോകുന്നതോ അല്ല. അത് ഒരിക്കലും അവസാനിക്കുന്നതും അല്ല.  ദൈവം പറയുന്ന "നിത്യ സ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു."  (യിരമ്യാവ് 31:3).

അനേക വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ച നിങ്ങളുടെ ഭാര്യയോ, ഭര്‍ത്താവോ ഒരു ദിവസം ഇപ്രകാരം പറഞ്ഞേക്കാം,  "എനിക്ക് നിങ്ങളെ ഇനി ഒരിക്കലും  സ്നേഹിക്കുവാന്‍ കഴിയില്ല"  ഒരു പക്ഷേ മുറിപ്പെടുത്തുന്ന ആ വാക്ക് നിങ്ങള്‍ ഇതിനകം കേട്ടിരിക്കാം.

അങ്ങനെയെങ്കില്‍, ഓര്‍ക്കുക, എല്ലാത്തരത്തിലുള്ള സ്നേഹവും പരാജയപ്പെട്ടാലും ഒരിക്കലും പരാജയപ്പെടാത സ്നേഹമാണ് ദൈവസ്നേഹം.  അതൊരിക്കലും ഇളകുന്നതല്ല അവന്‍ പറഞ്ഞു: "നിത്യ സ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു."

ദൈവസ്നേഹം--അത് സര്‍വ്വവ്യാപകമാണ്

അമേരിക്കന്‍ ഹാസ്യ കാരനായ വില്‍ റോജേര്‍സ് എന്നയാള്‍ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്  "എനിക്ക് ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ  ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല" എന്നാല്‍ വേദപുസ്തകം പറയുന്നു "താന്‍ സ്നേഹിക്കാത്ത ഒരു മനുഷ്യനെ ദൈവം ഒരിക്കലും സൃഷ്ട്ടിച്ചിട്ടില്ല."

ദൈവസ്നേഹം അത് എല്ലാവരിലേക്കും കടന്നു ചെല്ലുന്നു.  അത് സര്‍വ്വ വ്യാപിയാണ്.  യോഹന്നാന്‍ 3:16 ല്‍ അതെപ്പറ്റി ഇപ്രകാരം പറയുന്നു.  "ദൈവം സ്വന്ത പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."

ദൈവം ആരെ സ്നേഹിക്കുന്നുയെന്നത് അവിശ്വസനീയമാവിധം പ്രാധാന്യമേറിയതാണ്.  ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നില്ല.  ചിലര്‍ വെളുത്ത വരേയും    മറ്റുചിലര്‍ കറുത്തവരേയും സ്നേഹിക്കുന്നില്ല, വേറേ ചിലര്‍ യെഹൂദനെയോ   ചൈനാക്കാരനയോ സ്നേഹിക്കുന്നില്ല.  എന്നാല്‍ ഈ ലോകത്തെ സൃഷ്ട്ടിച്ചത് ദൈവമാണ്. നിങ്ങള്‍ അതിന്റെ ഒരു ഭാഗവുമാണ്.  ദൈവം പറയുന്നു താന്‍ ലോകത്തെ സ്നേഹിക്കുന്നുയെന്ന്, അതായത്  അവന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നര്‍ഥം - നിങ്ങളുടെ വംശമോ, പൌരത്വമോ, നിലയോ, വിലയോ, കുറവുകളോ ബലഹീനത കളോ ഒന്നും കണക്കിടാതെ നിങ്ങളെ സ്നേഹിക്കുന്നു.  അവന്റെ സ്നേഹം സര്‍വ്വ വ്യാപകമാണ്.

ദൈവസ്നേഹം-അതു പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്


എന്റെ പെണ്മക്കള്‍ കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ അവരില്‍ ഒരാള്‍ എന്റെ മടിയില്‍ കയറിയിരുന്നു "ഡാഡി ഞാന്‍ ഡാഡി യെ സ്നേഹിക്കുന്നു"  എന്നു പറയുമ്പോള്‍ ഞാന്‍ ഇപ്രകാരം ചിന്തിക്കുന്നു അവള്‍ യെഥാര്‍ഥമായി  എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ആ വാക്കുകളില്‍ ഉപരിയായി തന്റെ സ്നേഹപ്രകടനതിലൂടെ അത് വ്യക്തമാക്കും.

നോക്കുക, വാക്കുകളാല്‍ ഉച്ചരിച്ച സ്നേഹം ക്രിയകളാല്‍  സാക്ഷാത്കരിക്കപ്പെടുന്നില്ലങ്കില്‍ ആ സ്നേഹ പ്രകടനത്തില്‍ ആത്മാര്‍ത്ഥതയില്‍.  ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു പറയുക വളരെ എളുപ്പമാണ്.  ചുരുക്കത്തില്‍ അല്‍പ്പം പോലും അര്‍ത്ഥ മോ ആത്മാര്‍ ത്ഥ തായോ ഇല്ലാതെ ആ വാക്കുകള്‍ ഉച്ചരിക്കുന്നതില്‍ നാം ഇന്ന് വളരെ സമര ത്ഥ രാണ്. 

എന്നാല്‍ ദൈവസ്നേഹം ഇത്തരതിലുള്ളതല്ല മറിച്ച് അത് അവന്റെ പ്രവര്‍ത്തി കളിലൂടെ പ്രകടമാക്കപ്പെട്ടതാണ്.

അപ്പോസ്തലനായ പൗലോസ്‌ എഴുതിയത് ശ്രദ്ധിക്കുക "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കുവണ്ടി മരിക്കയാല്‍  ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു."  (റോമര്‍ 5:8).

അല്ലങ്കില്‍  1 യോഹന്നാന്‍ 4:9 തിലെ യോഹന്നാന്‍ അപ്പോസ്തലന്റെ വാക്കുകള്‍ ചിന്തിക്കുക, "ദൈവം തന്റെ ഏക ജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്ക്‌ അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേകം പ്രത്യക്ഷമായി."

മറ്റുള്ളവര്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു പറയുകയും ഒപ്പം സ്നേഹം പ്രാവര്‍ത്തികമാക്കാതിരിക്കുകയും   ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു അവരുടെ സ്നേഹത്തിന്റെ ആത്മാര്‍ത്ഥതയെ  ചോദ്യം ചെയ്യുവാന്‍ മതിയായ കാരണങ്ങളുണ്ട്.  എന്നാല്‍ അവരുടെ പ്രവര്‍ത്തി കളിലൂടെ അവര്‍ പറഞ്ഞ സ്നേഹം പ്രകാടമാക്കുമ്പോള്‍ മാത്രെമേ  അവര്‍ പറഞ്ഞതു യാഥാര്‍ത്ഥത്യമാണന്നു  മനസ്സിലാകൂ.

അത്ഭുതകരമാം വിധം ദൈവം നിങ്ങളോടു  ള്ള സ്നേഹം പ്രദര്‍ശി പ്പിച്ചു.തന്റെ പുത്രനെ നിങ്ങള്‍ക്കായി മരിപ്പാന്‍ ഭൂമിയിലേക്ക്‌ അയച്ചു, അതത്രേ ആ അതുല്യമായ സ്നേഹത്തിന്റെ തെളിവ്.

ദൈവസ്നേഹം--അത്  കൊടുക്കുന്നതാണ്

ചിലര്‍ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയോടെ സ്നേഹിക്കുന്നു, എന്നാല്‍ ദൈവം കൊടുക്കുന്നതിനായി സ്നേഹിക്കുന്നു.  ചുരുക്കത്തില്‍ നമ്മുടെ സ്നേഹത്തിലൂടെ കൊടുക്കുക എന്ന കൃത്യം നടക്കുന്നില്ല എങ്കില്‍ നാം സ്നേഹിക്കുന്നില്ല തന്നെ.  എമി കാര്‍മൈക്കിള്‍ എന്ന ദൈവ ഭക്തന്‍ ഇപ്രകാരം പറഞ്ഞു, "സ്നേഹിക്കാതെ നിങ്ങള്‍ക്കു കൊടുപ്പാന്‍ കഴിയും, പക്ഷെ കൊടുക്കാതെ നിങ്ങള്‍ക്കു ഒരിക്കലും സ്നേഹിപ്പാന്‍ കഴിയുകയില്ല"

ദൈവസ്നേഹം കൊടുക്കുന്ന സ്നേഹമാണ്.  ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ദൈവത്തെ സ്നേഹിച്ചു" ((യോഹന്നാന്‍ 3:18).  ഇവിടെ 'നല്‍കുക' എന്ന ക്രീയ പദം ശ്രദ്ധിക്കുക, ദൈവം സ്നേഹിച്ചു അതുകൊണ്ട് അവന്‍ നല്‍കി.

നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയുമായി സ്നേഹത്തിലാകുമ്പോള്‍ നിങ്ങള്‍ക്കു നല്‍കുവാന്‍ കഴിയുന്നതില്‍ ഏറ്റവും ശ്രേഷ്ടമായ സമ്മാനം അവനോ അവള്‍ക്കോ കൊടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കും.  പണം അവിടെ ഒരു വിഷയമല്ല ഏറ്റവും ഉന്മത്തമായ സ്നേഹം കൊടുക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു - അങ്ങനെ ശ്രേഷ്ഠം ആയതു നിങ്ങള്‍ നല്‍കുന്നു.

എന്നാല്‍ ദൈവസ്നേഹം ഇത്തരത്തില്‍ വികാരങ്ങള്‍ നിറഞ്ഞ ഒന്നല്ല. വെറും ഉന്മത്തമായ ഒരു സ്നേഹമല്ല അവനു നമ്മോടുള്ളത്. മറിച്ച്  അവന്റെ രൂപകല്പ്പനപ്രകാരമുള്ള  ഒന്നത്രേ ദൈവസ്നേഹം.  താന്‍ കൊടുക്കുന്ന സ്നേഹം തരികെ നല്‍കാന്‍ കഴിയാത്ത ഒരു ലോകത്തെയാണ്  താന്‍ സ്നേഹിക്കുന്നതെന്ന്  അവനു നന്നായി അറിയാം, പകരം അവനു വിരോധമായി പ്രതികരിപ്പാന്‍ തീരുമാനിച്ച ഒരു ലോകം.

സി എസ്  ലൂയിസ്  എന്ന പ്രസിദ്ധ ചിന്തകന്‍ ഇപ്രകാരം പറഞ്ഞു, "ദൈവം നമ്മെ സ്നേഹിക്കുന്നത്  നാം അതിനു അര്‍ഹാരായതിനാല്‍  അല്ല, പകരം അവന്‍ സ്നേഹമായതിനാലാണ് .  ആ സ്നേഹം തിരികെ ലഭിക്കുവാനല്ല മറിച്ച് അത് നല്‍കുന്നതില്‍ താന്‍ സന്തുഷ്ടനായതിനാലാണ്

                                                           ദൈവസ്നേഹം--

       അതു ത്യാഗ സമ്പന്നമാണ്    അഥവാ അതു  ജീവാര്‍പ്പണമാണ് 


സ്നേഹത്തോടുള്ള ബന്ധത്തില്‍ നിങ്ങളുടെ മകനെ വിട്ടുകൊടുക്കുക എന്നത് ഒരു കാര്യം തന്നെ.  നിങ്ങളുടെ മകനെ മരണത്തിനായി വിട്ടുകൊടുക്കുന്നു എന്നത് വളരെയധികം സ്നേഹിക്കുന്നു എന്നതിന്റെ മറ്റൊരു വശമാണ്.

എന്റെ മകന്‍ റ്റിം, ലിസയെ തന്റെ ഭാര്യയായി  സ്വീകരിച്ചപ്പോള്‍ കുടുംബത്തില്‍ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു. ശ്രദ്ധിക്കുക, ഞങ്ങള്‍ റ്റിമ്മിനെ സ്നേഹിക്കുന്നു ഒപ്പം ലിസയെയും.  റ്റിമ്മിനെ ലിസക്ക് നല്‍കിയതിനാല്‍ ഞങ്ങളുടെ സ്നേഹം വിഭജിക്കപ്പെടുന്നു എന്നര്‍ഥമില്ല മറിച്ച് ഞങ്ങളുടെ സ്നേഹം ഇരട്ടിക്കുകയാണ്‌.

എന്നാല്‍ ദൈവം തന്റെ പുത്രനെ  നല്‍കി എന്നതിന്റെ അര്‍ത്ഥം  മരണം എന്നത്രേ.  അവന്റെ ദാനം ഒരു ബലിയര്‍പ്പ ണമായ.  ഇതിനാല്‍  നാം സ്നേഹം എന്ത് എന്നറിഞ്ഞിരിക്കുന്നു (1 യോഹന്നാന്‍  3:16).

യേശു താന്‍ തന്നെ പറഞ്ഞു "സ്നേഹിതന്മാര്‍ക്കുവേണ്ടി  ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കുമില്ല" (യോഹന്നാന്‍ 15:13).

ദൈവസ്നേഹം  എന്നത്  സ്നേഹത്തിന്റെ ബലിയര്‍പ്പണമാണ്  ഈ ബാലിയാഗതിലൂടെ മാത്രമേ തനിക്കു നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും വീണ്ടെടുപ്പാന്‍ കഴിയുമായിരുന്നുള്ളൂ.  തന്റെ സ്നേഹത്തിലും കനിവിലും അവരെ വീണ്ടെടുത്തു (യെശയ്യാവ് 63:9).

ദൈവസ്നേഹം  അതു  കൃപയുടെതാണ്‌

ഓ, രക്ഷാ പദ്ധതിയുടെ രൂപരേഖ വരച്ച ആ സ്നേഹം!
ഓ, ആ കൃപ മനുഷ്യവര്‍ഗ്ഗത്തിനായി  ഭൂമിയിലേക്ക്‌ കൊണ്ടുവരപ്പെട്ടു!
ഓ, ആ സ്നേഹം വളരെ വലിയൊരു വിടവ് ആ കാല്‍വറിയില്‍ നികത്തി.
                                                                        --വില്ല്യം ആര്‍ നിവല്‍

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ദൈവസ്നേഹത്തിന്റെ അധികം 'കേള്‍ക്കാത്ത' ഒരു സ്വഭാവ വിശേഷമാണ് അതിന്റെ ദയാലുത്വം എന്നത്.

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

തങ്ങളുടെ സ്നേഹം പ്രദര്‍ശിപ്പിക്കുന വ്യക്തികളെ കണ്ടെത്തുക എന്നത്  അസാധാരണമായ  ഒന്നല്ല, ഒരു പക്ഷെ ചിലയാളുകള്‍ ആ സ്നേഹപ്രകടനത്തില്‍ തങ്ങളുടെ ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നു.  എന്നാല്‍ ദൈവ സ്നേഹത്തിന്റെ 'കേള്‍ക്കാത്ത ' ഒരു സ്വഭാവ വിശേഷമാണ് അതിന്റെ ദയലുത്വം എന്നത്.  അപ്രാപ്യമായ, സങ്കല്‍പ്പിക്കാന്‍ കഴിയാത്ത, മനസ്സിലാക്കാന്‍ സാധിക്കാത്ത അവന്റെ കൃപ മനുഷ്യ രാശിക്ക് രക്ഷ പ്രധാനം ചെയ്തു.

ഇവിടെയാണ്‌ ദൈവസ്നേഹത്തിന്റെ സ്വഭാവ വിസേഹ്ഷമായ കൃപയെപ്പറ്റി പൗലോസ്‌  പറയുന്നത് "നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍ തന്ന്നെ ക്രിസ്തു  തക്കസമയത്ത്‌  അഭക്തര്‍ക്കുവേണ്ടി മരിച്ചു.  നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുര്‍ലഭം, ഗുണവാനുവേണ്ടി പക്ഷെ മരിപ്പാന്‍ തുനിയുമായിരിക്കും.  ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ  നമുക്കുവണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" (റോമര്‍ 5:6-8).

ഇതാണ് നല്‍കുന്ന സ്നേഹം, അതാണ്‌ ത്യാഗസമ്പന്നമായ  സ്നേഹം, ഇതത്രേ കൃപയുടെ സ്നേഹം.

ദൈവം തന്റെ ഏകജാതനായ പുത്രനെ കാല്‍ വറി യിലെ ഹീനവും ക്രൂരവുമായ കഷ്ടതക്ക് ഏല്‍പ്പിച്ചു കൊടുത്തു.


നിങ്ങള്‍ മരിക്കേണ്ട സ്ഥാനത്ത് നിങ്ങളുടെ പാപത്തിനു പിഴയായി മരിപ്പാന്‍ ദൈവം തന്റെ പുത്രനെ ഏല്‍പ്പിച്ചു കൊടുത്തു എന്നത് അവന്‍ നിങ്ങളെ എത്രയധികം സ്നേഹിക്കുന്നു എന്നതിനാലാണ്.  ക്രിസ്തുവിനെ രക്ഷിതാവായി അംഗീകരിക്കുന്ന  ഏവരെയും അവന്‍ തന്നോട് ചേര്‍ത്ത് അണക്കുന്ന അത്ര വലിയ സ്നേഹമാണ് ദൈവസ്നേഹം  ആ സ്നേഹവലയം തകര്‍ക്കുവാന്‍ ഈ ഭൂമിയില്‍ ഒന്നിനും ആര്‍ക്കും കഴിയുകയില്ല.


മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വാഴ്ച്ചകള്‍ക്കോ, അധികാരങ്ങള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിലുള്ള സ്നേഹത്തില്‍ നിന്നും നമ്മെ വേരപിരിപ്പാന്‍ കഴിയുകയില്ല എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു (റോമര്‍ 8:38-38).

നിങ്ങളെ സ്നേഹിപ്പാന്‍ ഇന്ന് നിങ്ങള്‍ക്ക്  ആരേയെങ്കിലും ആവശ്യമുണ്ടോ?

ഒരിക്കലും വാടാത്ത നിത്യമായ ഒരു സ്നേഹത്തെക്കുറിച്ച് എനിക്കറിയാം, അതില്‍ നിങ്ങളും ഉണ്ട്.  പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു സ്നേഹത്തെക്കുറിച്ച് എനിക്കറിയാം, അതൊരു വെറും ഭാഷണമല്ല  .  കൊടുക്കുന്ന ഒരു സ്നേഹത്തെക്കുറിച്ച് എനിക്കറിയാം, ലഭിക്കാവുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായത്   അത് നല്‍കുന്നു.  ത്യാഗ സമ്പന്നമായ ഒരു സ്നേഹത്തെക്കുറിച്ച് എനിക്കറിയാം, തിരികെ ലഭിക്കും എന്ന ഒരു പ്രതീക്ഷയുമില്ലാതെ  അത് കൊടുക്കുന്നു.  കൃപ നിറഞ്ഞ ഒരു സ്നേഹത്തെക്കുറിച്ച്  എനിക്കറിയാം, എനിക്കും നിങ്ങള്‍ക്കും ആ സ്നേഹം നല്‍കപ്പെട്ടിരിക്കുന്നു.  നാം  ഒരിക്കലും ആ സ്നേഹത്തിനു അര്‍ഹരല്ലാതിരുന്നിട്ടും.    ഏറ്റവും ശ്രേഷ്ടമായ എന്നേക്കും നിലനില്‍ക്കുന്ന ആ ദൈവസ്നേഹതെപ്പറ്റി എനിക്കറിയാം.

ആ ദൈവസ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു.  ആ സ്നേഹത്താല്‍ ഞാന്‍ ആലിംഗനം ചെയ്യപ്പെട്ടിരിക്കുന്നു.  നിങ്ങളോ?


അദ്ധ്യായം  2

Web Informer Button

                                        മനുഷ്യന്റെ ആവശ്യം



ക്ഷീണിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ
വീഴ്ചയാല്‍ മുറിവേറ്റ വരും  തകര്‍ക്കപ്പെട്ടവരും ആയുള്ളോരെ
വരിക  ഭേദം ആകുംവരെ വരാന്‍ വൈകിയാല്‍ 
ഒരു പക്ഷേ നിങ്ങള്‍ക്കിത് ഒരിക്കലും ലഭിക്കാതെ വരും. 
                                                    --ജോസഫ്‌  ഹാര്‍ട്ട് 

മനുഷ്യന്‍ പാപിയാണ്, എല്ലാറ്റിലും ഉപരി അവനു ദൈവസ്നേഹം ആവശ്യമാണ്‌.  അതില്ലാതെ അവനൊരിക്കലും പാപക്ഷമ ലഭിക്കില്ല.  ആ ക്ഷമ ലഭിക്കാതെ അവനൊരിക്കലും സ്വര്‍ഗ്ഗതിലെത്താനും കഴിയില്ല.

ദൈവസ്നേഹം സര്‍വ്വവ്യാപിയാണ്, അതുപോലെ മനുഷ്യന്റെ ആവശ്യവും.  എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സ് ഇല്ലത്തവരായിതീര്‍ന്നു (റോമര്‍  3:23).  'ലോകം'    എന്നതിന് അര്‍ത്ഥം ഓരോരുത്തരും എന്നാണെങ്കില്‍ 'എല്ലാം' എന്നതിന്  ഓരോരുത്തരും എന്നര്‍ത്ഥം.  അതില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്നു. എല്ലാവരും പാപം ചെയ്തു.  

ഞാനും നിങ്ങളും പാപികള്‍ ആയതിനാല്‍ നമുക്ക് ഒരു വലിയ ആവശ്യമുണ്ട്.  ദൈവീകനിയമം ഞാന്‍ ശരിക്കും പാലിച്ചിട്ടില്ല ഞാന്‍ എന്തായിരിക്കണം എന്ന ചിന്തയില്‍ ദൈവം എന്നെ സൃഷ്ട്ടിച്ചെങ്കിലും ഞാന്‍ അതായിട്ടില്ല, ഇതുവരെ മിക്കപ്പോഴും ഞാന്‍ മനപ്പൂര്‍വ്വം ദൈവത്തോട് അനുസരണക്കേട്‌  കാട്ടുന്നു.  നിങ്ങള്‍ ഒരു സത്യ സന്ധനെങ്കില്‍ നിങ്ങളോടുള്ള ബന്ധത്തിലും ഇത് ശരി എന്ന് സമ്മതിക്കും.  ദൈവസ്നേഹം ആവശ്യമായിരിക്കുന്ന പാപികള്‍ ആണ് നമ്മള്‍.

                   

അവന്റെ സ്നേഹം ഇല്ലായെങ്കില്‍ നാം എവിടെ ആയിരിക്കും

        

നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക ചിത്തഭ്രമം പിടിച്ച ഒരു മനുഷ്യന്‍ ഒരു ഭക്ഷണ ശാലയില്‍ കടന്നു ചെന്ന് ഏകദേശം രണ്ടു ഡസന്‍ ആളുകളെ വെടിവെച്ച ശേഷം സ്വയം വെടി വെച്ചു.  മറ്റുള്ളവരോട്  തുറന്നു പറയുവാന്‍ ധൈര്യം കൈവരുന്നത് വരെ ഒരു ചെറിയ പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ശാരീരിക പീഡനം നടത്തുക, ഗര്‍ഭചിദ്രത്തിലൂടെ കടന്നു പോകുന്ന പിറന്നു വീഴാത്ത ഒരു ശിശു അനുഭവിക്കുന്ന അവര്‍ണ്ണനീയമായ  വേദന, വഞ്ചിക്കുന്നവരും, വഷളന്മാരും, കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, മോഷ്ടാക്ക ളുമാണ്  എല്ലായിടത്തും.  ദൈവം സ്നേഹം അല്ലായിരുന്നെങ്കില്‍ ഇത്തരക്കാര്‍ക്ക്  എന്താണൊരു ആശ?  ഒരു പക്ഷെ നിങ്ങള്‍ ആരെയും കുലപ്പെടുത്തിയിട്ടി ല്ലായിരിക്കാം, നിങ്ങള്‍ ഒരു മോഷ്ടാവും അല്ലായിരിക്കാം, മറിച്ചു നിങ്ങള്‍ ഒരു നല്ല പൌ രനായി ജീവിക്കാനുള്ള ശ്രമത്തി ലുമായിരിക്കാം.  പലവട്ടം ആ പ്രക്രിയ തുടര്ന്നുമിരിക്കാം, എന്നാലും നിങ്ങള്‍ക്ക്  ഒരു വലിയ കുറുവ്  ഉണ്ട്, ഗൌരവമേറിയ ആ കുറവ് , "നിങ്ങള്‍ പാപി ആണ് എന്നുള്ളതാണ് . " 


നമുക്ക് നമ്മുടെ പാപത്തെ ഇപ്പോള്‍ പാകപ്പടുത്തിയെടുത്ത ഒരു പലഹാരതിനോട് സാദൃശ്യപ്പെടുത്തി ചിന്തിക്കാം 'അതിനെ ആറു കഷണങ്ങള്‍  ആക്കി മുറിക്കുന്നു, അതില്‍ നിന്നും ഒരു കഷണം ഭക്ഷിച്ചാല്‍ ഞാന്‍ അതിന്റെ പങ്കാളി ആവുകയാണല്ലോ, അതുപോലെ ഏകന്റെ പാപത്താല്‍ നാം എല്ലാവരും പാപികള്‍ ആയിത്തീര്‍ന്നു.

നാം പാപികള്‍ ആണ് ദൈവം നമ്മെ അങ്ങനെ നിര്‍വ്വചിച്ചിരിക്കുന്നു



മാനവ ചരിത്രത്തില്‍ ഉടനീളം പാപം നിലനിന്നിരുന്നു.  വേദപുസ്തകത്തില്‍ പാപത്തിനു വിവിധ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്.  പഴയനിയമ കാലത്തെ ഭാഷയായ എബ്രായ ഭാഷയില്‍ അതിനെ 'അകൃത്യം'  എന്ന പദം (1 ശമുവേല്‍ 22:24)

ഉപയോഗിച്ചിരിക്കുന്നു.  യഥാര്‍ഥവും നേരായതുമല്ലാത്ത ഒരു പ്രവര്‍ത്തി.   'അതിക്രമം'  (മീഖ 1:6) ദൈവതിനെതിരായുള്ള ഒരു ധിക്കാരപ്രവര്‍ത്തി.  'അതിക്രമിക്കല്‍'  (ലേവ്യപുസ്തകം  5:15). ഒരുവന്‍ ചെയ്യേണ്ട പ്രവര്‍ത്തിക്കു അപ്പുറമായി ചെയ്യുന്ന ഒരു പ്രവര്‍ത്തി.  'അന്യായം' (ലേവ്യപുസ്തകം 19:15)  -ദൈവഹിതതിനെതിരായ ഏതു പ്രവര്‍ത്തിയും)   'തിന്മ' (ഉല്‍പ്പത്തി 2:9). ദുഷ്ടമായതെന്തും, അരോചകമായതോ  , ദാരുണമായതോ,  'പാപം' (ആവര്‍ത്തനം 19: 15) ഒരു കല്പനയുടെ ശരിക്കുമുള്ള        ലംഘനം)

പുതിയനിയമ കാലത്തെ ഭാഷയായ ഗ്രീക്കില്‍ പാപത്തിനു 'അനുസരണക്കേട്‌'' (റോമര്‍ 5:19) എന്ന പദം ഉപയോഗിച്ചിരിക്കുന്നു.  കേള്‍ക്കാതിരിക്കുക അത് അനുസരണക്കേടിലേക്ക്   നയിക്കുന്നു.  'അനീതി'  മത്തായി 7: 23 നിയമവിരുദ്ധമായ  ഏതൊരു പ്രവര്‍ത്തിയും .

'ലംഘനം' ( 1 തിമോ. 2: 14 ഒരു നിയമ ലംഘനം) 'പിഴ' അഥവാ 'കുറ്റം' (മത്തായി 6: 14-15, romar 5:15-18- 18,20 ശരിയായതും, സത്യമായത്തില്‍ നിന്നുമുള്ള ഒരു വ്യതിചലനം) 'അനീതി' (റോമര്‍ 1: 18 ദൈവഹിതത്തിനു വിപരീതമായി ചെയ്യുന്ന പ്രവര്‍ത്തി). 'പാപം' (യോഹന്നാന്‍ 1 : 29 ദൈവം വെച്ചിരിക്കുന്ന പരിധി നഷ്ടമാക്കുക അഥവാ ലക്ഷ്യ സ്ഥാനം തെറ്റുക).

ഈ നിര്‍വചനങ്ങളും അര്‍ത്ഥവ്യതിയാനങ്ങളും  ഞാന്‍ എടുത്തു പറഞ്ഞതിന്  ഒരു കാരണമുണ്ട്.  ഞാനും നിങ്ങളും നിഷേധിപ്പാന്‍  കഴിയാത്ത വിധം ഇതില്‍ എവിടെയോ വീണിരിക്കുന്നു.   ദൈവീക നിര്‍വചനപ്രകാരം  നാം പാപികള്‍ ആകുന്നു.

നാം പാപികള്‍ ആകുന്നു , ജന്മനാ നാം അങ്ങനെ ആയിരിക്കുന്നു

                                                                             

ഞാന്‍ എന്റെ മാതാപിതാക്കളെ അത്യധികം സ്നേഹിക്കുന്നു.  അവര്‍ തികഞ്ഞ ദൈവ ഭക്തരായിരുന്നു എന്നാല്‍ എന്റെ മാതാവും പിതാവും ഇരുവരും പാപികളാണ്, അവര്‍ പാപികള്‍ ആയതിനാല്‍ ഞാനും പാപിയാകുന്നു.

ഇയ്യോബ് ഇപ്രകാരം ചോദിച്ചു  "അശുദ്ധനില്‍  നിന്നും ജനിച്ച വിശുദ്ധന്‍ ഉണ്ടോ?  താന്‍ തന്നെ തന്റെ ചോദ്യത്തിന് ഉത്തരവും  നല്‍കി:  "ഒരുത്തനുമില്ല"  പാപികളായ രണ്ടു മാതാപിതാക്കള്‍ക്ക്  പാപിയായൊരു കുഞ്ഞിനെ അല്ലാതെ മറ്റൊന്നിനെയും ജനിപ്പിക്കുക അസാധ്യമത്രേ.  നിങ്ങള്‍ ഒരു ശിശു ആയിരുന്നപ്പോള്‍  ഒരു ചെറിയ 'മാലാഖ' ആയിരുന്നില്ല.  അതിനു കാരണം നിങ്ങള്‍ ഒരു പാപി ആയിരുന്നു എന്നതു തന്നെ, നിങ്ങള്‍ ഇപ്പോഴും അതില്‍ ആയിരിക്കുന്നു.

ബെത്ശേബയോടു താന്‍ കാട്ടിയ അകൃത്യം ദാവിട് ദൈവമുമ്പാകെ ഏറ്റു പറഞ്ഞു ഇപ്രകാരം വിലപിച്ചു.  "ഇതാ, ഞാന്‍ അകൃത്യത്തില്‍ ഒരുവായി, പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം   ധരിച്ചു  (സംകീര്‍ത്തനം  51: 5).  നോക്കുക, നാം പാപം ചെയ്യുന്നതിന് മുന്‍പ്  തന്നെ, നാം പാപത്തില്‍ ജനിച്ചു. ജനനം മുതല്‍ ഞാനും നിങ്ങളും  പാപികള്‍ ആയിരുന്നു അത് സ്വഭാവത്താല്‍ വന്നു ചേര്‍ന്നതല്ല.

നാം പാപികള്‍ ആകുന്നു , പാപം ചെയ് വാന്‍ നാം തിരഞ്ഞടുത്തിരിക്കുന്നു 

സ്വമനസ്സാലെ പാപം തെരഞ്ഞെടുത്ത പപികളാണ് നാം.  ചിലര്‍ മറ്റുള്ളവരേക്കാള്‍ അധികം പാപം ചെയ്യുന്നു, എന്നാല്‍ എല്ലാവരും ദിവസവും പാപം ചെയ് വാന്‍ തീരുമാനിച്ചിരിക്കുന്നു.

നീതിമാനെന്നു ദൈവം താന്‍ തന്നെ വിളിച്ച ഒരു വ്യക്തിയെപ്പറ്റി ചിന്തിക്കുക, പാപം ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാള്‍.  ഒരു പക്ഷെ ഇയ്യോബ് പെട്ടന്ന് മനസ്സിലേക്ക് കടന്നു വന്നേക്കാം.  ഇയ്യോബ് 1:1 ല്‍ നാം ഇപ്രകാരം വായിക്കുന്നു.  "ഊസ് ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു, അവന്‍ നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവ ഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരുന്നു.  എന്നിരുന്നാലും ഇയ്യോബും ഒരു പാപി ആയിരുന്നു.  അവന്‍ പാപം തിരഞ്ഞെടുത്തു.  അവന്‍ വിശുദ്ധന്‍ ആയിരുന്നു എങ്കിലും ദൈവത്തിന്റെ ബുദ്ധിയെ അവന്‍ ചോദ്യം ചെയ്തു.(ഇയ്യോബ് 21:3,11).  ക്ഷമയുടെ ഒരു കല്‍ത്തൂണ്‍ തന്നെ ആയിരുന്നു താന്‍, എന്നാല്‍ അവന്‍ ദൈവത്തോട് അക്ഷമനായി, ദൈവം അവനെ ശക്തിയായി ശാസിച്ചു. (ഇയ്യോബ് 38-41 വരെ അധ്യായങ്ങള്‍.  അവന്‍ തന്റെ പാപം ഏറ്റു പറഞ്ഞു.(ഇയ്യോബ് 7:20).

നാം പാപികള്‍ ആകുന്നു , ദൈവം അത്  പ്രഖ്യാപിക്കുന്നു


നാം സ്വീകരിച്ചാലും ഇല്ലെങ്കിലും ദൈവം പറയുന്നു, 'നാം പാപികള്‍ ആണെന്ന് . വേദപുസ്തകം അത് പ്രസ്താവിക്കുന്നു .  "എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിതീരുന്നു" (റോമര്‍ 2:23). 


നാം എല്ലാവരും  ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു, നാം ഓരോരുത്തരും താന്താന്റെ വഴിക്ക് തിരിഞ്ഞിരുന്നു(യശ്ശയ്യാവ് 52:6).


ദൈവത്തെ അന്വേഷിക്കുന്ന ബുധിമാനുണ്ടോ എന്ന് കാണ്മാന്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.  എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു.  നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പൌല്മില്ല (സംകീര്‍ത്തനം 14:2-3).

നിങ്ങളുടെ അയല്‍ക്കാരനുമായി താരതമ്യ പ്പെടുത്തി നോക്കുമ്പോള്‍ നിങ്ങള്‍ അത്ര വലിയ ദൂഷ്യം ഉള്ളവനല്ല എന്ന് നിങ്ങള്ക്ക്  തോന്നിയേക്കാം.  നിങ്ങളെ ഒരു പാപിയായി കാണുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല എന്നും വന്നേക്കാം.  എന്നാല്‍ തിരുവെഴുത്തു എല്ലാവരെയും പാപത്തിന്‍ കീഴ്‌ അടച്ചുകളഞ്ഞു. (ഗലാത്യര്‍ 3:22).    


നാം പാപികള്‍ ആകുന്നു , പാപത്തിന്റെ ശക്തി നമ്മെ ഭരിക്കുന്നു 

  നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തി എന്തുകൊണ്ട് ചെയ്യുന്നു  എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും വിസ്മയത്തോടെ ചിന്തിച്ചിട്ടുണ്ടോ?  നിങ്ങളാല്‍ അസാധ്യമെന്നു തോന്നുന്ന  ഒന്നില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍ നിങ്ങള്‍ എന്തിനു ശ്രമിക്കുന്നു?  നമ്മിലേവരിലും വസിക്കുന്ന  ഒരു ശക്തി--ഒരു നിയമം--അത്  നമ്മെ ഭരിക്കുന്നതിനാല്‍ തന്നെ.


ഈ പാപശക്തിയെ പൌലോസ്  '
വേറൊരു പ്രമാണം' എന്നു വിവക്ഷിക്കുന്നു.  തന്റെ ബുദ്ധിയുടെ പ്രമാണത്തോട്  പോരാടുന്ന  'വേറൊരു പ്രമാണം' (റോമര്‍ ൭:൨൩).  താന്‍ പറയുന്നു, അത് തന്റെ അവയവങ്ങളിലുള്ള പാപ പ്രമാണത്തിന്  എന്നെ ബെദ്ധനാക്കിക്കളയുന്നു   

എനിക്കും നിങ്ങള്‍ക്കും ഇതേ പ്രശ്നം ഉണ്ട്.  പാപ്പ്രമാനം നമ്മിലുള്ളതിനാല്‍ നമ്മുടെ പ്രവാര്തികള്‍, ചിന്തകള്‍. ലക്ഷ്യങ്ങള്‍, നിലപാടുകള്‍ എല്ലാം തന്നെ, നാം ആഗ്രഹിക്കുന്നതിന്    വിപരീതമായി സംഭവിക്കുന്നു.

നമ്മില്‍ വാഴുന്ന ഈ ദുഷ്ട ശക്തിയെപ്പറ്റിയുള്ള ദൈവത്തിന്റെ വിലയിരുത്തല്‍ ശ്രദ്ധിക്കുക.  "ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയ വിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായിപ്പോഴും ദോഷമുല്ല്തത്രേ എന്നും യെഹോവ കണ്ടു" (ഉല്‍പ്പത്തി 6: 5).

ദൈവം യിരമ്യാവിനോടരുളിചെയ്ത വാക്കുകള്‍  ഓര്‍ക്കുക  "ഹൃദയം എല്ലട്ടിനെക്കളും കപടവും വിഷമവുമുള്ളത്, അത് ആരാഞ്ഞറിയുന്നവന്‍  ആര്‍? (യിരെ. 17: 9).

അത് തന്നെയത്രേ എന്റെ ഹൃദയം,   
അത് തന്നെയത്രേ നിങ്ങളുടെയും  ഹൃദയം.  നമ്മില്‍ വസിക്കുന്ന പാപ പ്രമാണത്തിന്റെ  അടിസ്ഥാനത്തിന്മേല്‍ നാം പാപികള്‍
ആണ്.

നാം പാപികളാണ് നമുക്ക് അത് അളക്കുവാന്‍ കഴിയുകയില്ല


ആരാണ് പരാജിതന്‍?  വിജയം നേടാന്‍ കഴിയാത്തവന്‍. എല്ലാ മത്സരത്തിലും ഒരു വിജി ഉണ്ട്; ഒപ്പം അനേകം പരാജിതരും.  നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ, പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ എടുത്ത സമയത്തിന്റെ അടിസ്ഥാനത്തിലോ ഓള്‍ നിങ്ങള്‍ ഒരു പരാജിതന്‍ ആകുന്നതു.  മറിച്ചു നിങ്ങള്‍ക്ക്  വിജയിപ്പാന്‍ കഴിഞ്ഞില്ല എന്നാ ഒറ്റ കാരണമാണ് നിങ്ങളെ പരാജിതനാക്കുന്നത് .

ദൈവത്തിന്റെ നീതിന്യയത്തിനു ഒരു അളവുകോല്‍ ഉണ്ട്  എനിക്കും നിങ്ങള്‍ക്കും അത് അളക്കുവാന്‍ കഴിയില്ല.  നമ്മുടെ പാപം കാരണം ആ രേഖക്ക് മുന്നില്‍ നാം കുറവുള്ളവരായിത്തീരുന്നു 

ആ അയോഗ്യതക്ക് നിങ്ങള്‍ ഒരു വ്യഭിചാരിയോ, ഒരു കുലപാതകനോ  ആകണമെന്നില്ല.  ദൈവ ദൃഷ്ടിയില്‍ നാം കുറവുള്ളവര്‍ തന്നെ.  നാം ആ ദൈവീക നിലവാരത്തിലെത്താന്‍ പരാജയപ്പെടുന്നു. അതിനാല്‍ നാം ആയിരിക്കുന്ന അവസ്ഥയില്‍ സ്വര്‍ഗത്തില്‍ എത്താന്‍ അസാധ്യവുമായിരിക്കുന്നു.

നിത്യതയില്‍ തന്നോടൊപ്പം വാഴേണ്ടാവര്‍ എല്ലാവരും കുറ്റമറ്റവര്‍ ആയിരിക്കണം  എന്നു ദൈവം ആവശ്യപ്പെടുന്നു അവന്‍ വിശിഷ്ടനാണ്, വിശിഷ്ടമായ സ്വര്‍ഗത്തില്‍ അവന്‍ വസിക്കുന്നു.  അവനോടൊപ്പം അവിടെ വസിക്കുന്ന ഏവരും വിശിഷ്ടരായിരിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.  അവന്‍ ദൈവം ആകുന്നു; നിയമങ്ങള്‍ അവന്‍ സൃഷ്ടിക്കുന്നു.

ഞാനും നിങ്ങളും ദൈവത്തിന്റെ ഈ നീതി ന്യാന്തിന്റെ  അളവ്കോലിനോട്    അളക്കപ്പെടുവാന്‍ കഴിയുന്നില്ലങ്കില്‍ അതിനോട് എത്ര അടുത്താല്‍ പോലും നാം കുറവുള്ളവരായി പരാജയപ്പെടും.

എന്റെ മരണ ശേഷം സ്വര്‍ഗതിലെത്താന്‍ എനിക്കാഗ്രഹമില്ലേ?  തീരച്ചയായും ഉണ്ട്.   അതുപോലെ നിങ്ങള്‍ക്കും.  നമ്മുടെ പാപ സ്വഭാവത്തിന് ഒരു മാറ്റം വരുന്നില്ലായെങ്കില്‍ നാം കുറവുള്ളവര്‍ ആയി തന്നെ ഇരിക്കും.-- തികച്ചും ലളിതം.  നാം ആരാകുന്നു? പരാജിതര്‍ തന്നെ.         

പരാജിതരെ വിജയികള്‍ ആക്കുന്നതിനു

ദൈവ മുന്‍പാകെ ഒരു മാര്‍ഗം ഉണ്ട് 


എന്നാല്‍ പരാജിതരെ വിജയികള്‍ ആക്കുന്നതിനു, ദൈവത്തിനു ഒരു മാര്‍ഗം ഉണ്ട്.

എന്നെയും നിങ്ങളെയും പോലെയുള്ള പാപികള്‍ക്കായി അവന്‍ ഒരു വിജയപാത ഒരുക്കിയിരിക്കുന്നു. ആ പദ്ധതിയത്രേ രക്ഷ, മരണ ശേഷം ദൈവം വസിക്കുന്ന സ്വര്‍ഗ്ഗത്തിലെത്താന്‍ അവന്‍ ഒരുക്കിയിരിക്കുന്ന പദ്ധതി അതാകുന്നു.

അദ്ധ്യായം  3

ദൈവത്തിന്റെ വ്യവസ്ഥ


എന്റെ ആത്മാവിനു ദൈവം രക്ഷ നല്‍കിയപ്പോള്‍, എന്നെ ശുദ്ധീകരിക്കുകയും പൂര്‍ണമാക്കുകയും ചെയ്തു, അത് സ്നേഹത്തിന്റെയും കരുണയുടെയും ഒരു അത്ഭുതം തന്നെ.
                                                                             --ജോണ്‍ ഡബ്ലിയു പീറ്റര്‍സണ്‍ 

പാപവും മറുതലിപ്പു    സ്വഭാവവും മാത്രം കൈമുതലായുള്ള നമ്മെ ദൈവം എപ്പോഴും സ്നേഹിക്കുന്നു.  അതിന്റെ കാരണം അവന്‍ മാത്രം അറിയുന്നു.  നമ്മുടെ പാപം സ്വര്‍ഗത്തിലേക്ക് കടക്കുന്നതിനുള്ള ഒരു വലിയ തടസ്സമായി നില്‍ക്കുന്നു.  എന്നാല്‍ സ്നേഹവാനായ ദൈവം ആ തടസ്സം തുടച്ചു നീക്കി.  അവന്റെ സ്നേഹതാലും കരുണയാലും ആ അത്ബുഹ്തം നടന്നു.

ദൈവം നമ്മുടെ പ്രശ്സനങ്ങള്‍ അറിയുന്നു   


ദൈവം സ്നേഹവാനായിരുന്നാലും, അവനുമായി സ്നേഹബന്ധത്തില്‍ ജീവിപ്പാനായി നമ്മെ സൃഷ്ടിച്ചെങ്കിലും, നമ്മുടെ പാപം അവനില്‍ നിന്നും അവന്റെ സ്നേഹത്തില്‍ നിന്നും നമ്മെ അകറ്റി.

ഓരോ പാപത്തിനും അതിന്റേതായ അനന്തര ഫലങ്ങള്‍ ഉണ്ട്.  ഒരു പാപി ആയിരിക്കുക എന്നതിന്റെ പരിണിതഫലം മരണമത്രെ.  "പാപത്തിന്റെ ശമ്പളം മരണമത്രെ"  (റോമര്‍ 6:23).  കര്‍ത്താവ്‌ പറയുന്നു  "പാപം ചെയ്യുന്ന ദേഹി മരിക്കും" (യെഹാസ്കിയേല്‍ 18: 4, 20). ഇതൊരു മരണ വിധിയാണ്. അതായതു, ദൈവത്തില്‍ നിന്നുമുള്ള നിത്യമായ വേര്‍പാട്.  അഥവാ, മരണ ശേഷം നാം സ്വര്‍ഗം കാണുകയില്ല എന്നര്‍ഥം.

എന്നാല്‍ ഇതാ ഒരു സുവാര്‍ത്ത 


ദൈവം നമ്മോടു ക്ഷമിപ്പാന്‍ ആഗ്രഹിക്കുന്നു   


നാം മരണ ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ എങ്കിലും ദൈവം ഇപ്പോഴും നമ്മെ സ്നേഹിക്കുകയും നമ്മോടു ക്ഷമിപ്പാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.  സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ വഴിയില്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ പാപങ്ങളും നീക്കി ആ വഴി സുഗമമാക്കുക എന്നതില്‍ ഉപരി താന്‍ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല.  ചുരുക്കത്തില്‍ നാം ആഗ്രഹിക്കുന്നതിലും എത്രയോ ഉപരിയായി അവന്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിപ്പാന്‍ അതിയായി വാഞ്ചിക്കുന്നു.  അതില്‍ എനിക്ക് ഒരു സംശയവും ഇല്ല കാരണം അങ്ങനെയുള്ള ഒരു ദൈവമത്രേ അവന്‍.

സന്കീര്തനക്കാരനായ ദാവീദ്  ദൈവത്തെ ഇപ്രകാരം വിവക്ഷിക്കുന്നു, "യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും ഉള്ളവന്‍ യഹോവ  എല്ലാവര്‍ക്കും നല്ലവന്‍ തന്റെ സകല പ്രവര്‍ത്തികളോടും  അവനു കരുണ തോന്നുന്നു" (സങ്കീര്‍ത്തനം  145:8 -9).  നെഹമ്യാവു    9:17 ഉം അതിനോട് യോജിക്കുന്നു:  "എന്നാല്‍ നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം.കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം."

ദൈവം നമ്മോടു ക്ഷമിപ്പാന്‍ അതിയായി ആഗ്രഹിക്കുന്നുവെങ്കിലും നമ്മുടെ പാപ്ടാതെ കണ്ടില്ല എന്നു നടിപ്പാനും ആഗ്രഹിക്കുന്നില്ല.  അങ്ങനെയായാല്‍ സ്വര്‍ഗം ഏതു തരത്തിലുള്ള ഒന്നായിരിക്കും.

പാപികളെ ക്കൊണ്ട്  നിറഞ്ഞ  നരകത്തില്‍ എന്നേക്കും വസിപ്പാന്‍ നിങ്ങള്‍ ആഗ്രഹിമ്മുന്നുവോ?  ഞാന്‍ ഇല്ല!  അതൊരു സ്വര്‍ഗമേ അല്ല.  നമ്മുടെ പാപം കണ്ടില്ല എന്നു നടിക്കുന്ന ഒരു ദൈവം എന്തു ദൈവം? അദ്ദേഹത്തിന് ഒരു ദൈവമായിരിപ്പന്‍ ഒരിക്കലും കഴിയില്ല.

ദൈവം ഒരു വൈഷമ്യ ഘട്ടം പരിഹരിക്കുന്നു


ഇവിടെയിതാ ദൈവത്തിന്റെ വൈഷമ്യ ഘട്ടം. ദൈവം എന്നെയും നിങ്ങളേയും സ്നേഹിക്കുന്നു.  എന്നാല്‍ നാം പാപികളാണ്; നാം ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍  ഇരുന്നാല്‍ മരണശേഷം നമുക്ക് സ്വര്‍ഗത്തില്‍ എത്താന്‍ കഴിയില്ല.  എന്നാല്‍ ദൈവം നമ്മോടു ക്ഷമിപ്പാന്‍ ആഗ്രഹിക്കുന്നു.  വിശുദ്ധനായ ഒരു ദൈവത്തിനു ഇതൊരു പ്രതിസന്ധിഘട്ടം തന്നെ.  പരിശുദ്ധനായ ദൈവം പാപികള്‍ക്ക് സ്വര്‍ഗത്തില്‍ എങ്ങനെ പ്രവേശനം നല്‍കും.

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

പരിശുദ്ധനായ ദൈവം പാപികള്‍ക്ക് സ്വര്‍ഗത്തില്‍ എങ്ങനെ പ്രവേശനം നല്‍കും. 

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<        

    

ദൈവത്തിന്റെ വിശുദ്ധി നമ്മുടെ പാപത്തിനു ശിക്ഷ വിധിക്കുന്നു.  അവന്റെ നീതി നമ്മുടെ പാപത്തിനെതിരായി വിധി നടത്തുന്നു.  നിത്യ മരണം അഥവാ എന്നേക്കുമായി ദൈവത്തില്‍ നിന്നുമുള്ള വേര്‍പാട്.  അവന്റെ വിശുധിക്കും ന്യായത്തിനും അനുസരണമായി  എന്നെയും നിങ്ങളെയും നമ്മുടെ മരണ ശേഷം എങ്ങനെ സ്വര്‍ഗത്തില്‍ എത്തിക്കുവാന്‍ കഴിയും?


നിങ്ങള്‍ ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ ആയിട്ടുണ്ടോ?


ഒരുപക്ഷെ അമ്മമാര്‍ക്ക് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിഘട്ടത്തെപ്പറ്റി
വി
വരിക്കാന്‍ കഴിഞ്ഞേക്കാം.  നിങ്ങളുടെ  കുട്ടികള്‍ ഒരു വസന്തകാല പ്രഭാതത്തില്‍ ചെളിയിലും വെള്ളത്തിലും ഇഷ്ടാനുസരണം കളിച്ചു തിമിര്‍ത്തു ദേഹമാസകലം ചെളിയും പുരട്ടി ചെളി നിറഞ്ഞ കാലുകളുമായി  മനോഹരമായ നിങ്ങളുടെ മുറിയിലേക്ക്  കടക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ, പക്ഷെ  ജീവന് തുല്യം നിങ്ങള്‍ സ്നേഹിക്കുന്ന കുഞ്ഞുങ്ങളെ അതെ വേഷത്തില്‍ അകത്തേക്ക് കടത്താന്‍ നിങ്ങള്‍ ഒരിക്കലും അനുവദിക്കില്ല.  ഈ വൃത്തികെട്ട വേഷവുമായി നീ അകത്തേക്ക് കടക്കരുതെന്ന് പറഞ്ഞു അവരെ വിലക്കുന്നു.

അവര്‍ക്ക് സ്വയം അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത വിധം മണ്ണും ചെളിയും കൊണ്ട്,  ധരിച്ചിരിക്കുന്ന വസ്ത്രവും ചെരുപ്പുകളും നിറഞ്ഞിരിക്കുന്നു.

അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും?  നിങ്ങള്‍ തന്നെ അവനെ വൃത്തിയാക്കാന്‍ സഹായിക്കുന്നു.  പഴയ വസ്ത്രങ്ങള്‍  നീക്കി പുതിയത് ധരിപ്പിക്കുന്നു.

ആ പ്രശനത്തിന് നിങ്ങള്‍  തന്നെ ഒരു പരിഹാരം കണ്ടെത്തുന്നു.  ഇതേ പ്രവര്‍ത്തി തന്നെയാണ് ദൈവം നമ്മുടെ പാപം മോചിപ്പിച്ചപ്പോള്‍ കുറേക്കൂടി വിപുലമായ തോതില്‍ ചെയ്തതും.

ദൈവം ഒരു രക്ഷകനെ ഒരുക്കി


വിശുദ്ധനായ നമ്മുടെ ദൈവത്തിനു പാപികലോടുള്ള ബന്ധത്തില്‍ തന്റെ നിബന്ധനകള്‍ മാറ്റുവാന്‍ കഴിയില്ല.  പകരം ആ നിബന്ധനകള്‍ അവന്‍ സ്വയം ഏറ്റെടുത്തു പരിഹരിച്ചു.  പാപത്തിന്റെ പിഴ കൊടുത്തേ തീരു, അത് സ്നേഹത്തോടെ താന്‍ തന്നെ കൊടുത്തുതീര്‍ത്തു.  തന്റെ വലിയ കരുണയും കൃപയും നിമിത്തം പിതാവാം ദൈവം സ്വപുത്രനെ നമ്മുടെ പാപപരിഹാരമായി മരണത്തിനു ഏല്‍പ്പിച്ചു കൊടുത്തു.

താഴെ കൊടുക്കുന്ന വാക്യത്തിലെ സന്ദേശം പ്രത്യേകം ശ്രദ്ധിക്കുക!

യോഹന്നാന്‍ 3:16: "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവന്‍ പ്രാപിക്കേണ്ടതിന്  ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."

2 കൊരിന്ത്യര്‍ 5:21  "പാപം അറിയാത്തവനെ നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവന്‍ നമുക്ക് വേണ്ടി പാപം ആക്കി" 1 യോഹന്നാന്‍ 4:9:  "ദൈവം തന്റെ ഏക ജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്ക്‌ അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി."

നോക്കുക, പാപപരിഹാരമായി ദൈവം എല്ലായ്പ്പോഴും ബലിയാഗമാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്.  "മാംസത്തിന്റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നത്; യാഗപീ0ത്തിന്മേല്‍ നിങ്ങള്‍ക്ക് വേണ്ടി  പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അത് നിങ്ങള്‍ക്ക് തന്നിരിക്കുന്നു; രക്തമല്ലോ  ജീവന്‍ മൂലമായി  പ്രായശ്ചിത്തം ആകുന്നതു" (ലേവ്യ  17: 11).  ദൈവം നമ്മില്‍ നിന്നും ഇത്തരത്തിലൊരു യാഗം ആവശ്യപ്പെടുന്നു  അത് കൂടാതെ നാം മരിക്കുമ്പോള്‍ നമുക്ക് സ്വര്‍ഗത്തില്‍ പോകുവാന്‍ കഴിയില്ല.

പഴയനിയമത്തില്‍ ജനങ്ങളുടെ പാപപരിഹാരത്തിനായി മഹാപുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്തേക്ക് ചെന്ന് യാഗം അര്‍പ്പിക്കുന്നു.  എന്നാല്‍ പുതിയനിയമം പറയുന്നു , "മഹാപുരോഹിതന്മാരുടെ ഈ ബലിയാഗങ്ങളാല്‍  പാപങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല."  (എബ്രായര്‍ 10: 11).  കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാന്‍ കഴിയുന്നതല്ല. (വാക്യം 4).

നമ്മുടെ പപക്കടം തീര്‍പ്പാന്‍

ദൈവം സ്വപുത്രനെ ബാലിയാഗമാക്കി


കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്  കഴിയാതിരുന്നത്  യേശുവിന്റെ രക്തത്തിന് കഴിഞ്ഞു (എബ്രായര്‍ 10:10) യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീര യാഗത്താല്‍ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

അപ്പോസ്തലനായ പൗലോസ്‌ യേശുവിനെപ്പറ്റി ഇപ്രകാരം പറയുന്നു.  "അവനില്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ട്" (എഫെസ്യര്‍ 1:7).

പത്രോസ് 3:18 അത് വ്യക്തമാക്കുന്നു .  "ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പികെന്ദത്തിനു നീതിമാനായി നീതികെട്ടവര്‍ക്ക് വേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു.  ജഡത്തില്‍ മരണശിക്ഷ എല്ക്കുകയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

ആ വിഷമ സന്ധി പരിഹരിക്കപ്പെട്ടു.  നമ്മുടെ പാപങ്ങള്‍ നമുക്ക് പകരമായി താന്‍ വഹിച്ചു.  അവന്റെ പുത്രന്റെ കാല്‍വരി ക്രൂശിലെ യാഗത്തോടെ അവന്‍ നമുക്കായി അത് കൊടുത്തു തീര്‍ത്തു.  നമ്മുടെ പാപക്കടം തീര്‍പ്പാന്‍ സ്വപുത്രനെ ദൈവം ബാലിയാഗമാക്കി.  അങ്ങനെ നമ്മുടെ മരണ ശേഷം നമുക്ക് സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന്‍ തുറന്നു തന്നു.  ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്ക്  വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു (റോമര്‍ 5:8).  മനുഷ്യന്റെ പാപത്തിന്റെ ഉത്തരമത്രേ ദൈവ സ്നേഹം.

പാട്ടുകാരനായ ചാള്‍സ്  വെസ്ലി  ഇപ്രകാരം പാടി:

"എനിക്കുവേണ്ടി മരിച്ച
എന്റെ 
ദൈവത്തിന്റെ
അത്ഭുതകരമായ സ്നേഹം
എത്ര ഉന്നതം."



                                                            

                                                                      

അദ്ധ്യായം  4


മനുഷ്യന്റെ പ്രതികരണം


രക്ഷ എന്നത് സമ്പൂര്‍ണമായും ദൈവീക പ്രവര്‍ത്തിയാണ് .  നാം അതിനോട്  ഒന്നും ചേര്‍ക്കുന്നില്ല.  കാരണം അതിനോട് ചേര്‍ക്കുവാന്‍ നമുക്ക് ഒന്നും ഇല്ലാ എന്നത് തന്നെ.


സര്‍വ്വാധികാരിയായ  ദൈവം ലോക  സ്ഥാപനത്തിന്  മുമ്പേ അവന്റെ പദ്ധതി പ്രകാരം അത് ചെയ്തു (എഫെ 1:1-12).  തന്റെ  പുത്രന്റെ ബലിമരണത്താല്‍  അവന്‍ അത് നിര്‍വഹിച്ചു  (യോഹന്നാന്‍ 3:16).  ഇപ്പോള്‍ അവന്‍ നമ്മെ അവനിലേക്ക്‌ ആകര്ഷിപ്പിക്കുകയും (യോഹന്നാന്‍ 6:44), നമ്മെ രക്ഷക്കായി വിളിച്ചുമിരിക്കുന്നു (റോമര്‍ 8: 30).

നമ്മുടെ രക്ഷക്കായി നാം  ഒന്നും തന്നെ നല്‍കുന്നില്ലങ്കിലും, നാം വൃഥാ ഇരിക്കുന്നില്ല. നാം ദൈവകൃപയുടെ വെറും നിഷ് ക്രിയരായ അനുഭവസ്ഥര്‍ മാത്രമല്ല മറിച്ചു വേഗത്തില്‍ അതിനോട്  പ്രതികരിക്കുന്നവരും, പ്രവര്‍ത്തിക്കുന്നവരും ആയിരിക്കണം.

യേശുവിന്റെ അവകാശ വാദങ്ങളെ നാം നേരിടുമ്പോള്‍ നമുക്ക് മുന്‍പില്‍ ഉയരുന്ന  രണ്ടു കാര്യങ്ങളില്‍ ഒന്നിനോട് നാം പ്രതികരിക്കുന്നു. ഒന്നുകില്‍ ആ
അവകാശ വാദങ്ങള്‍ പൂര്‍ണ്ണമായും  നിഷേധിക്കുക അല്ലങ്കില്‍ അവയെ പൂര്‍ണ്ണമായും സത്യമായി അംഗീഗരിച്ചു അതിന്‍പ്രകാരം പ്രവര്‍ത്തിക്കുക.  ഒടുവില്‍ പറഞ്ഞതിനോട് പ്രതികരിക്കുന്നുയെങ്കില്‍ മാത്രമേ മരണശേഷം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയു. 

അത് സത്യമായി സ്വീകരിക്കുന്നു എങ്കില്‍ നിങ്ങള്‍ ആ സുവാര്‍ത്തയില്‍  വിശ്വസിക്കുന്നു.
ശലോമോന്റെത് എന്ന് പേരുള്ള മന്ധപത്തില്‍ ഓടിക്കൂടിയ ജനങ്ങളോട് പത്രോസ് ഇപ്രകാരം പ്രസംഗിച്ചു. "ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മറഞ്ഞു കിട്റെന്ദത്തിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വീന്‍" (അപ്പൊ. പ്രവ. 16:31).
എന്നാല്‍ റോമയിലുള്ളവര്‍ക്ക്  എഴുതുമ്പോള്‍ രക്ഷയോടുള്ള ബന്ധത്തില്‍ താന്‍ ഇപ്രകാരം പറഞ്ഞു. "യേശുവിനെ കര്‍ത്താവു എന്ന് വായ് കൊണ്ട് ഏറ്റു പറയുകയും ദൈവം അവരെ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു   എന്നു ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും" (റോമര്‍ 10: 9).
നിങ്ങളുടെ  രക്ഷയ്ക്കായി അവന്‍ ഒരുക്കിയിരിക്കുന്ന  വ്യവസ്ഥ നിങ്ങള്‍ തിരഞ്ഞെടുക്കുന്നു എങ്കില്‍ മൂന്നു കാര്യങ്ങള്‍ അതോടൊപ്പം സംഭവിക്കുന്നു.  സുവിശേഷത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പൊരുള്‍ ഈ മൂന്ന് ഘടകങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

സുവിശേഷത്തിന്റെ സത്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കണം
ഈ പേജുകളില്‍ നിങ്ങള്‍ വായിക്കുന്ന വസ്തുതകള്‍ വൈഷമ്യമേറിയവയല്ല. എന്നാല്‍ അതിനെ അഭിമുഖീകരിക്കുന്നവരില്‍ അധിക പങ്കും അതിനെ തിരസ്കരിക്കുന്നു.

ദൈവം നിങ്ങളെ സ്നേഹിക്കുന്നു അതാണ്‌ സത്യം


നിങ്ങളെ സ്നേഹിക്കുന്നു എന്ന് ഒരു പക്ഷെ മറ്റുള്ളവര്‍ പറഞ്ഞേക്കാം.  എന്നാല്‍ ദൈവം തന്റെ പുത്രനെ നമുക്കായി മരണത്തിനെല്‍പ്പിച്ചു  തന്റെ സ്നേഹം പ്രദര്‍ശിപ്പിച്ചു. ദൈവം നിങ്ങളെ  യഥാര്‍ ധ്ഥമായും  സ്നേഹിക്കുന്നു  എന്ന് നിങ്ങള്‍ മനസ്സിലാക്കണം. 

നിങ്ങള്‍ ഒരു പാപിയാണ് അതാണ്‌ സത്യം.
 
നിങ്ങള്‍ പാപത്തില്‍ ജനിച്ചു.  നിങ്ങള്‍  ദിനംതോറും അങ്ങനെ തന്നെ ജീവിപ്പനും ആഗ്രഹിക്കുന്നു. അതു നിഷേധിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല.
നിങ്ങള്‍ ഒരു പാപി  ആണോ എന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഭാര്യ, ഭര്‍ത്താവ്, മക്ക, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്തു പറയും എന്ന്  എനിക്ക് നല്ലവണ്ണം അറിയാം. ദൈവവും അതു തന്നെ പറയുന്നു:  "എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു" (റോമര്‍ 3: 23).  നിങ്ങള്‍  ഒരു പാപി ആനന്ന വസ്തുത നിങ്ങള്‍ മനസ്സിലാക്കണം.
നിങ്ങള്‍ ഒരു പാപി ആയതിനാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം  നിഷേധിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ സത്യം. 
പാപത്തിന്റെ അതിഭയാനകമായ ശമ്പളമത്രേ  ദൈവത്തില്‍ നിന്നുള്ള നിത്യമായ വേര്‍പാട്.  പാപത്തിന്റെ ശമ്പ ളം മരണമത്രേ! (റോമര്‍ 6:23).  വെള്ള സിംഹാസനത്തിന്റെ മുമ്പില്‍ വെച്ചുള്ള ഒടുവിലത്തെ ന്യായവിധി .  "ജീവന്റെ പുസ്തകത്തില്‍ പെരെഴുതിക്കാണാത്ത  ഏവനെയും തീപ്പൊയികയില്‍ തള്ളി യിടും."  നിങ്ങളുടെ പാപത്തോടുള്ള ബന്ധത്തില്‍ എന്തെങ്കിലും ചെയ്യുന്നില്ലായെങ്കില്‍ നിങ്ങള്‍ എന്നേക്കുമായി നാശത്തിനായി നരകത്തിലേക്കു തള്ളപ്പെടും  എന്ന സത്യം നിങ്ങള്‍ മനസ്സിലാക്കണം.
ദൈവം നിങ്ങള്‍ക്കായി നല്‍കിയ വില വളരെ വലുതാണ്‌  - തന്റെ സ്വപുത്രനെ തന്നെ

ദൈവം നിങ്ങളെ അത്യധികം സ്നേഹിക്കുന്നതിനാല്‍ നിങ്ങളുടെ പാപക്കടം അവന്‍ കൊടുത്തു തീര്‍ത്തു, അതാണ്‌ സത്യം
നിങ്ങള്‍ക്കായി ദൈവം നല്‍കിയ വില വളരെ വലിയതാണ്  -- തന്റെ സ്വന്ത പുത്രനായ യേശുക്രിസ്തു .  "ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കെന്ദത്തിനു നീതിമാനായി നീതികെട്ടവര്‍ക്ക് വണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ  ഏല്ക്കുകയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും  ചെയ്തു"."  (1 പത്രോസ്  3:18).
നിങ്ങളുടെ സ്ഥാനം ഏറ്റെടുത്തു നിങ്ങള്‍ക്ക് പകരമായി ക്രിസ്തു ക്രൂശില്‍ മരിച്ചു.  ഈ സത്യം നിങ്ങള്‍ മനസ്സിലാക്കണം.

ക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ക്ക്‌ വേണ്ടി മരിക്കുക മാത്രമല്ല നിങ്ങളുടെ നീതികരണത്തിനായി അവന്‍ മരിച്ചവരില്‍ നിന്നും  ഉയിര്‍ത്തെഴുന്നേറ്റു, അതാണ്‌ സത്യം.
അവന്റെ മരണം നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി, എന്നാല്‍ അവന്റെ ഉയിര്‍പ്പ് നിങ്ങളുടെ പാപക്കടം ദൈവം അംഗീകരിച്ചു എന്നതിന് തെളിവാണ്. യേശുവിനെ നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം മരണത്തിനു ഏല്പ്പിച്ചും നമ്മുടെ നീതികരണത്തിനായി ഉയിര്‍പ്പിച്ചുമിരിക്കുന്നു. (റോമര്‍ 4: 24).
സുവിശേഷത്തിന്റെ മൂലക്കല്ലായ സത്യമാണത്, ക്രിസ്തുവിന്റെ മരണവും, അടക്കവും ഉയിര്‍ ത്തെഴുന്നേല്പ്പും ആണ് എന്നത് നിങ്ങള്‍ മനസ്സിലാക്കണം. (1 കൊരിന്ത്യര്‍ 15: 3-4).
സുവാ ര്‍ത്ത ക്കനുകൂലമായി പ്രതികരിക്കുകയും രക്ഷാ അനുഭവത്തിലേക്ക് വരികയും ചെയ്യുമ്പോള്‍  ഈ മൂന്നു സത്യങ്ങളും കണക്കിലെടുക്കണം.  ഈ സത്യങ്ങളെ മാനസികമായി അംഗീകരിച്ചാല്‍  മാത്രം പോരാ.  സുവിശേഷം എന്നത് വെറും സത്യങ്ങളില്‍ നിന്നും വളരെയധികമാണ്- വളരെ വളരെയധികം.  നിങ്ങള്‍ ഈ സത്യങ്ങള്‍ വിശ്വസിക്കുകയും അതിനനുസരിച്ച് ദൈവത്തോടുള്ള  നിങ്ങളുടെ നിലപാടിന് മാറ്റം വരുത്തുകയും ചെയ്യുന്നില്ലായെങ്കില്‍, നിങ്ങളുടെ മനസ്സ് നിങ്ങളുടെ ചിന്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും, ചിന്തകള്‍ മനസ്സിന്നെ സദാ      
--to be continued. this blog is under construction.
Source: knol.google.com

Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി