പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം
പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദോങ്ക ദോങ്ക (കള്ളന്‍, കള്ളന്‍)
തെലുങ്കില്‍ ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ബഹളം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി
ഒരു യുവാവ് പാഞ്ഞു വന്ന മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ ചാടിക്കയറി പാഞ്ഞകന്നു
'പാവം കുട്ടി മാലയും പൊട്ടിച്ചവര്‍ കടന്നു കളഞ്ഞല്ലോ!'
കണ്ടു നിന്ന സഹയാത്രികര്‍ സഹതാപം പ്രകടിപ്പിച്ചു
എല്ലാവരും മാല നഷ്ട്ടപ്പെട്ട യുവതിയോട് സഹതപിച്ചു
കഴുത്തിലെ പോറലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചു കൊണ്ട് അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
ഓ സാരമില്ലന്നേ അതു വെറും മുക്കു പണ്ടമായിരുന്നു,
ഏതാണ്ട് പത്തോ ഇരുപതോ രൂപ വില വരും അത്ര തന്നെ.
ഇതു പറയുമ്പോള്‍ യുവതിയുടെ മുഖത്ത് കള്ളനെ പറ്റിച്ചതിലുള്ള ഒരു പരിഹാസച്ചിരി നിറഞ്ഞു നിന്നു.
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് വനിത മാസികയില്‍ ഞാന്‍ എഴുതിയ ഒരു മിനിക്കഥ, അല്പം ചില ഭാവ മാറ്റങ്ങള്‍ വരുത്തി ഇവിടെ എഴുതുന്നു)
കഥ നന്നായി, ഇപ്പോൾ നമ്മുടെ കേരളത്തിൽ മാല പൊട്ടിക്കുന്നവരുടെ സുവർണ്ണകാലമാണ്. ഏതാനും വർഷം മുൻപ് ഒരു ദിവസം ബസ് സ്റ്റാന്റിൽ വെച്ച് കള്ളൻ മാലപൊട്ടിച്ചത് ഇതുപോലെ ഇമിറ്റേഷൻ സ്വർണ്ണം ആയിരുന്നു. അല്പസമയം കഴിഞ്ഞ് ആ സ്ത്രീ അക്കാര്യം മറന്ന് നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും അടി കിട്ടിയത്; ഒപ്പം കള്ളന്റെ ഉപദേശവും, “ഇനി ആളെപ്പറ്റിക്കാൻ ഇതുപോലെ ഓരോന്ന് ഇട്ട് വന്നേക്കരുത്”
ReplyDeleteടീച്ചര്‍,
ReplyDeleteക്ഷമിക്കണം കമന്റു കാണാന്‍ വൈകി
മാല പൊട്ടിക്കല്‍ വീരന്മാരുടെ കഥ
ഒന്നും പറയേണ്ട ടീച്ചറെ, ഇവിടിങ്ങു
ഹൈദരാബാദിലും ഈ വീരന്മാരുടെ
ശല്യം ഭയങ്കരം തന്നെ, ഇവര്‍ക്ക് മാല
മാത്രമല്ല ലക്‌ഷ്യം ഇവര്‍ ബൈക്കില്‍
പാഞ്ഞു വന്നു സ്ത്രീ പുരുഷ ഭേദമെന്ന്യേ
കയ്യില്‍ കിട്ടുന്നതും തട്ടിപ്പറിച്ചു ഓടിമറയും
ഇവരെ പിടികൂടാന്‍ ഇവിടുത്തെ പോലീസുകാര്‍
പെടുന്ന പാടൊന്നും പറയണ്ട.
ദിവസ്സവും ഇത്തരക്കാരെ പോലീസ്സ് പിടിക്കുന്നുമുണ്ടേ
എന്നിട്ടും ഇതിനൊരു കുറവില്ലന്നതാണ് ഭയങ്കര കഷ്ടം
ടീച്ചര്‍ അഭിപ്രായത്തിനു നന്ദി
വീണ്ടും വരിക
നന്ദി നമസ്കാരം
പി വി