Popular Posts
ദൈവ സ്നേഹം - Love of God
ദൈവ സ്നേഹം
എണ്ണ മോറ്റോരു ദൂതഗണങ്ങള്‍ തന്‍
വന്ദനങ്ങള്‍ക്ക് പാത്രമായ് വാണവന്‍
തന്‍ പിതാവിന്റെ വാക്ക് ശ്രവിച്ചുടന്‍
താണ ലോകത്തില്‍ വന്നു നരര്‍ക്കായി
ചന്ധ ദുഃഖ നിമഗ്നമാം ലോകത്തില്‍
അന്ധതയില്‍ ചരിച്ച ജനങ്ങളെ
ബന്ധുര പ്രകാശം ചൊരിഞ്ഞു നിന്‍
ബന്ധുവാക്കിയ സ്നേഹമഗോചരം
ശ്രദ്ധയേറും ജനത്തിന്നു തുംഗമായ്
ശ്രേഷ്ഠമേറും വചനം പൊഴിച്ചവന്‍
ശ്രേഷ്ഠ മാനസം കാട്ടീ പുറത്തവന്‍
ദുഷ്ട ലോകത്തിന്‍ ദുഖമകറ്റുവാന്‍
ശ്രേഷ്ഠ നേതാക്കള്‍ തങ്ങള്‍ തന്‍ മുന്‍പിലും
ഭാസുരാഭ കലര്‍ന്നതാം നിന്‍ മുഖം
ശാന്തമായ് മൌനത്തെ പാലിച്ചുവെങ്കിലും
ശാന്തമായ് തന്നെ കൊടുത്തൂ മറുപടി
നാക ലോകേ പ്രമോദമായ് വാണോനെ
നീച ലോകം വെറുത്തുവെന്നാകിലും
നീചെന്‍മാരായ മാനവര്‍ക്കായവന്‍
നീചമായൊരു മൃത്യു വഹിച്ചല്ലോ
തന്നില്‍ വിശ്വാസമര്‍പ്പിക്കുമേവര്‍ക്കും
തൃക്കടാക്ഷം ചൊരിയും പ്രോഭോ നിധേ
അപ്രമേയം നിന്‍ സ്നേഹമോര്‍ത്തിന്നു
ഇപ്രപഞ്ചെ സ്തുതിക്കുന്നു നിന്‍ ജനം
അന്ധകാരം നിറഞ്ഞോരീ ലോകത്തില്‍
അന്ധത വീണ്ടും വര്‍ദ്ധിച്ചിടുമ്പോഴും
ബന്ധുരം തവ സ്നേഹത്തെ വര്‍ണ്ണിപ്പാന്‍
സന്തതം നാഥാ ഏകണേ വാക്കുകള്‍
ദുഷ്ട മാനസര്‍ തങ്ങള്‍ തന്‍ പാതയില്‍
ദുഷ്ടരായവര്‍ക്കൊപ്പം നടക്കാതെ
ശാന്ത ഗംഭീരനായ കൃപാ നിധേ
സന്തതം നിന്റെ പാതേ നടത്തണേ
Published in the year 1997 (June) in Darshanam Magazine.
Philip Verghese 'Ariel'
Founder and CEO at Philipscom
A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768
Subscribe to:
Post Comments (Atom)



This is exquisite poem from you, Uncle.The language is so poetic.May God bless you to write more such "kavithakal"
ReplyDeleteThank You Anil for the quick and encouraging response/wishes. Best Regards. P V
ReplyDelete