Popular Posts

പൊളിച്ചെഴുതാം നമുക്കീ കാട്ടു നിയമം അഥവാ രാജ്യദ്രോഹ നിയമം" ഇന്ന് വായിച്ച ഒരു ലേഖനത്തിനെഴുതിയ ഒരു പ്രതികരണം


പൊളിച്ചെഴുതാം നമുക്കീ കാട്ടു നിയമം അഥവാ "രാജ്യദ്രോഹ നിയമം"


ഇന്ന് വായിച്ച ഒരു ലേഖനത്തിനെഴുതിയ ഒരു പ്രതികരണം 

ചിത്രം കടപ്പാട് : സണ്‍ഡേ ഇൻഡ്യൻ 


"അസഹിഷ്ണുവും അപ്രസക്തവുമായ ഒരു സര്‍ക്കാരിന്‍റെ രാക്ഷസീയമായ രാജ്യദ്രോഹ നിയമം" എന്ന തലക്കെട്ടിൽ ഇന്ന് വായിച്ച ഒരു ലേഖനത്തിന്  എഴുതിയ ഒരു പ്രതികരണം. എഡിറ്റിംഗ് ഇല്ലാതെ ഇവിടെ ചേര്ക്കുന്നു.


സർ,
സത്യം തുറന്ന് പറയുന്നവർക്കെതിരെ പ്രോയോഗിക്കാൻ മാത്രമായി അല്ലെ ഇവിടെ നമ്മുടെ നാട്ടിൽ  നിയമം ഉടെലെടുക്കുന്നതു, രാഷ്ട്രീയവും പണസ്വാധീനവും ഒപ്പം ചേരുമ്പോൾ അതവർക്ക്   അനുകൂലവുമാകുന്നു അല്ലെങ്കിൽ ആക്കുന്നു, ഇതില്ലാത്തവൻ നിരപരാധിയെങ്കിലും ഇവിടെ ശിക്ഷിക്കപ്പെടുന്നു, തുറങ്കിൽ അടക്കപ്പെടുന്നു, ഒരു സുപ്രഭാതത്തിൽ ആ അദ്ധ്യായം അവിടെ പരിപൂർണ്ണം ആവുകയും ചെയ്യുന്നു, അതിനു പിന്നാലെ നീതി തേടി അലയുന്ന പാവം ബന്ധുക്കൾ ആ ഓട്ടം പകുതി വഴിയിൽ അവസാനിപ്പിക്കാൻ നിർബന്ധിതരും ആകുന്നു, ഇതിനൊരു അവസാനം വരുമെന്ന ആശയിൽ കഴിയുന്ന ചിലെരെങ്കിലും ഇവിടുണ്ടാകില്ലേ. നമുക്ക് വേണോ ഇത്തരം കാട്ടു നിയമങ്ങൾക്കു തുല്യമായ നിയമങ്ങൾ. അല്ലെങ്കിൽ എന്ത്? നമ്മുടെ നിയമങ്ങൾ  നമുക്കെഴുതാനും പിന്നെ പൊളിച്ചെഴുതാനും വളരെയെളുപ്പവുമാണല്ലോ ! തുടരട്ടെ ഈ കാട്ടു നിയമം, ഉന്നതർക്ക് ഉതകുന്ന നിയമം, അല്ലെങ്കിലും വളരെ പണിപ്പെട്ടു കോടികൾ ചിലവഴിച്ചാണല്ലോ നമ്മുടെ നേതാക്കൾ അവിടെ എത്തിയതും അതുകൊണ്ട് ചില നേട്ടങ്ങൾ ന്യായമായും പ്രതീക്ഷിക്കാമല്ലോ അല്ലെ!!! പത്രാധിപ ലേഖനത്തോടു പൂർണ്ണമായും യോജിക്കുന്നു. ആശംസകൾ, ഇത്തരം കാര്യങ്ങൾ ഭയരെഹിതമായി എഴുതാൻ കാട്ടുന്ന സന്മനസ്സിന് നമോവാകം.

പി വി ഏരിയൽ, സിക്കന്ത്രാബാദ് 


Source:
The Sunday Indian Weekly
New Delhi


Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി