Popular Posts

ബ്ലോഗെഴുത്തിൻറെ വസന്തകാലം കടന്നുപോയോ? ഇല്ല! ബ്ലോഗുലകം ഉണരുകയായി!


ബ്ലോഗെഴുത്തിൻറെ  വസന്തകാലം കടന്നുപോയോ? ഇല്ല! ബ്ലോഗുലകം ഉണരുകയായി!  


ബ്ലോഗെഴുത്തിൻറെ  വസന്തകാലം കടന്നുപോയോ എന്ന ആശങ്കക്കൊരു വിരാമം കുറിച്ചുകൊണ്ടിതാ ഒരു സംരഭം.

അതെ ബ്ലോഗുലകത്തിൽ ഒരു മെല്ലെപ്പോക്ക് നടക്കുന്ന ഈയവസരത്തിൽ അതിനൊരു വിരാമമിടാൻ അഥവാ അതിനൊരു അറുതി വരുത്താൻ ഒരു പരിധി വരെ  ഈ പുതിയ സംരഭത്തിനു കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഈ വാർത്തയറിഞ്ഞപ്പോൾ പെട്ടന്ന് ഓർമ്മയിലെത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ ബ്ലോഗുലകത്തിലെ ഈ മന്ദതയെക്കുറിച്ചു ഞാനെഴുതിയ ഒരു കുറിപ്പാണു.

"മലയാളം ബ്ലോഗ് സാപ്പ്" വാട്ട്സ്പ്പ് കൂട്ടായ്‌മയുടെ കൂട്ടായ പരിശ്രമഫലമായി ഉരുത്തിരിഞ്ഞ ഒരു സംരംഭമത്രെ ബ്ലോഗുലകം അഗ്രഗേറ്റർ.  

ഇതിൽ മലയാളം ബ്ലോഗ് എഴുത്തുകാരുടെ ബ്ലോഗ് വിവരങ്ങൾ അവരുടെ പുതിയ ബ്ലോഗ് പോസ്റ്റ് ലിങ്ക് ഈ വെബ്‌സൈറ്റിന്റെ ഇരുവശങ്ങളിലുമായി ചേർത്തിരിക്കുന്നു.

ഏരിയലിന്റെ കുറിപ്പുകൾ ചില മാസങ്ങൾക്കു മുമ്പെഴുതിയ കുറുപ്പിന്റെ വിവരം അഗ്രഗേറ്ററിൽ ചേർത്തിരിക്കുന്നതിന്റെ  ഒരു സ്‌ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. 


ഒരു പുതിയ ബ്ലോഗ് എങ്ങനെ തുടങ്ങാം എന്നുള്ള ഒരു കുറിപ്പു വളരെ വിശദമായി ഇതിൽ ഒപ്പം ചേർത്തിരിക്കുന്നു.  ഇത് ബ്ലോഗ് എഴുത്തു ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഒരു വലിയ അനുഗ്രഹം തന്നെ. 

വളരെ മനോഹരമായി രൂപകൽപ്പന ചെയ്തത ഈ വെബ്‌സൈറ്റ് ബ്ലോഗ് എഴുത്തുകാർക്കൊരു പ്രോത്സാഹനം തന്നെയെന്നതിൽ സംശയമില്ല.  

ഇതിൻറെ സംഘാടർക്ക് "ഏരിയലിന്റെ കുറിപ്പുകൾ" വക എല്ലാ ആശംസകളും നേരുന്നു.  

മലയാളം ബ്ലോഗ് എഴുത്തുകാർ അവരുടെ ബ്ലോഗ് വിവരങ്ങൾ നൽകി  ഈ സംരംഭത്തെ വിജയിപ്പിക്കണം എന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

ഈ സംരഭത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചെഴുതിയ ഒരു ചെറുകുറിപ്പ്‌ താഴെ കൊടുക്കുന്നു.

ബ്ലോഗുകളുടെ വസന്തകാലം കടന്നുപോയിരിക്കുന്നുവോ !!

കഥകളുടെ, കവിതകളുടെ, തുറന്നുപറച്ചിലുകളുടെ, ഹാസ്യപ്പകർച്ചപൂണ്ട പരുക്കൻ യാഥാർഥ്യങ്ങളുടെ, യാത്രകളുടെ, യാത്രാമൊഴികളുടെ പൊതുഇടം മയക്കത്തിലാണ്ടു പോയിരിക്കുന്നു! 


ഇത്  ബ്ലോഗുകളെ സ്നേഹിക്കുന്ന നിങ്ങളെ  അസ്വസ്ഥരാക്കുന്നില്ലേ?   ഗതകാലസ്മൃതികൾ അയവിറക്കി എത്ര നാൾ നമുക്ക് നിഷ്ക്രിയരായി ഇരിക്കുവാനാകും?? 

നമ്മുടെ അക്ഷരങ്ങൾക്ക് തുടർച്ച വേണ്ടേ? നമ്മുടെ ആശയങ്ങൾക്ക് പരസ്പരം സംവദിക്കണ്ടേ?

സോഷ്യൽ മീഡിയയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയ, നാം ആദ്യാക്ഷരങ്ങൾ കുറിച്ച കളിമണൽത്തിട്ടു വീണ്ടും സജീവമാകണ്ടേ?
 
വേണമെന്ന് നിങ്ങൾ അകമഴിഞ്ഞ് ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഞങ്ങളോടൊപ്പം അണിചേരൂ ! 

ഈ ബ്ലോഗ് അഗ്ഗ്രിഗേറ്ററിൽ നിങ്ങളുടെ ബ്ലോഗ്  ലിസ്റ്റ് ചെയ്യൂ....

ആശയ സംവാദത്തിനുള്ള അനന്തസാദ്ധ്യതകൾ തുറക്കൂ... 

അക്ഷര വസന്തം വീണ്ടും മയക്കം വിട്ടുണരട്ടെ ! 

പൂത്തുലയട്ടെ!

ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നവയിൽനിന്നും ഏറ്റവും പുതിയ പോസ്റ്റുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. 

നിങ്ങളുടെ ബ്ലോഗ് അഗ്രിഗേറ്ററിൽ ചേർക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അഗ്ഗ്രിഗേറ്ററിൽ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.

അഗ്ഗ്രിഗേറ്ററിലേക്കുള്ള വഴി ഇതാ ഇവിടെ

എല്ലാവർക്കും പുതുവത്സരാശംസകൾ...


Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി