Popular Posts

ഇന്ന് കഞ്ഞിദിനം! ചില കഞ്ഞി ഓർമ്മകൾ


 

ഈ പഴങ്കഞ്ഞി വെറും കഞ്ഞിയല്ല കേട്ടോ! പഴങ്കഞ്ഞി ഒരു അത്ഭുത ആഹാരം

അടുത്തിടെ മൊബൈലിൽ ലഭിച്ച ഒരു വാട്ട്സപ്പ് സന്ദേശം. അതവിടെ കിടന്നാൽ നഷ്ടമാകാൻ ഇടയുണ്ടല്ലോ അതിനാൽ അതിവിടെ ബ്ലോഗിൽ പകർത്തുന്നു, അല്പം ചില തിരുത്തലുകളോടെ! 

വായിക്കുക ഇഷ്ട്ടമായാൽ മറ്റുള്ളവർക്കു കൂടി ഷെയർ ചെയ്ക. 

മറ്റൊന്നുമല്ല പരമ്പരാഗതമായി നമ്മൾ മലയാളികൾ നമ്മുടെ വീടുകളിൽ പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന  പഴങ്കഞ്ഞി തന്നെ വിഷയം! ഇന്ന്  (10/10/2025) "കഞ്ഞിദിനം"  ആണെന്ന് ചില മാധ്യമങ്ങൾ ഓർമ്മപ്പെടുത്തിയപ്പോൾ, ചില വർഷങ്ങൾക്ക് മുമ്പ് കുറിച്ച വരികൾ (ഈ ബ്ലോഗ് പോസ്റ്റ്) ഒന്നുകൂടി പുതുക്കി ചില കാര്യങ്ങൾ കൂടി ചേർത്ത് വീണ്ടും പ്രസിദ്ധീകരിക്കുന്നു.

നന്ദി നമസ്കാരം 

ഏരിയൽ ജോട്ടിംസിനു വേണ്ടി 

നിങ്ങളുടെ സ്വന്തം  

ഫിലിപ്പ് വർഗീസ്  'ഏരിയൽ' 

തുർടർന്നു വായിക്കുക ഈ കഞ്ഞി മാഹാത്മ്യം!

[caption id="attachment_28086" align="aligncenter" width="1024"] picture credit: Google[/caption]   രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.

എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു.

മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.

ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

അതേ ഈ പഴങ്കഞ്ഞി അത്ര മോശമല്ല കേട്ടോ.. ഗുണം കേട്ടാല്‍ ഞെട്ടും

പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.

ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?

[caption id="attachment_28087" align="alignleft" width="180"]Pazhmkanji A Miracle Food പഴങ്കഞ്ഞി ഒരു അത്ഭുത ആഹാരം ഒരു തെലുങ്കാന സ്റ്റൈൽ പഴങ്കഞ്ഞി  (പച്ചരി കൊണ്ടുണ്ടാക്കിയത്)[/caption]

 അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

  1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
  1. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.
  1. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .
  1. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു.

  1. അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
  1. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.
  1. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .
  1. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .
  1. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

11.ഇതിൻറെ ഉപയോഗം ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

  1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

14 .മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി സഹായകമാകുന്നു.

15 .ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

16  .ഇതിന്റെ ഉപയോഗം ശരീരത്തിൻറെ ക്ഷീണമകറ്റാൻ  സഹായിക്കുന്നു

  [caption id="attachment_28088" align="aligncenter" width="320"] ഉണക്ക കാന്താരിയും ഒപ്പം പച്ച മുളകും, കപ്പ വേവിച്ചതും ചേർത്തുള്ള ഒരു പഴങ്കഞ്ഞി[/caption]  

17  .പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം

തോന്നിക്കാനും സഹായിക്കുന്നു.

18 അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് സഹായിക്കുന്നു.

ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച്ചു  തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ ഹായ് എന്തു രസം....

പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം

പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ഈ ഗുണം എല്ലാം കിട്ടനമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം!

ഒരു പക്ഷെ നിങ്ങളിൽ ചിലർ  ഇത് നേരത്തെ വായിച്ചിരിക്കാം, എങ്കിലും ഒന്നു കൂടി ഓർക്കുന്നതും അത് പരീക്ഷിച്ചു നോക്കുന്നതും കൂടുതൽ പ്രയോജനം ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല!

പ്രയോജനകരം എന്ന് തോന്നുന്നുയെങ്കിൽ മറ്റുള്ള സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാൻ മറക്കേണ്ട കേട്ടോ!!!

PS: നമ്മുടെ പഴങ്കഞ്ഞിയുടെ ഒരു ചിത്ര രൂപീകരണത്തിനു ഞാൻ നടത്തിയ ഒരു വിഫല ശ്രമം, താഴെ ചിത്രങ്ങളിൽ കാണുക.

സാധാരണ പഴങ്കഞ്ഞിയിൽ ഉപയോഗിക്കാത്ത ചില നൂതന വസ്തുക്കൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇഷ്ടമുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക് അത് മാറ്റിവെക്കാം!

നന്ദി 

Lal's  Kitchen എന്ന യൂട്യൂബ് ചാനൽ ഉടമ എൻ്റെ മാന്യ മിത്രം ലാൽ ജേക്കബ് ഈ വീഡിയോയിലൂടെ പഴങ്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് വളരെ വിശദമായി പറഞ്ഞു തരുന്നു. കാണുക ഈ ഔഷധ ഗുണമുള്ള അത്ഭുതാഹാരം എങ്ങനെ തയ്യാറാക്കാം എന്ന് മനസ്സിലാക്കുക, പാചകപ്പെടുത്തുക.

 

ഈ പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചത് എന്റെ ബ്ലോഗർ ഡോട്ട് കോം സൈറ്റിലാണ്, അവിടെ ലഭിച്ച ചില രസകരമായ പ്രതികരണങ്ങൾ കൂടി ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പഴങ്കഞ്ഞിയെപ്പറ്റി കേൾക്കുമ്പോൾ ഹൃഹാതുരത്വമുണര്ത്തുന്ന ചില അനുഭവങ്ങൾ നിങ്ങൾക്കും പറയാനുണ്ടാവും, അത് തീർച്ചയാണ്. അവ ഞങ്ങളുടെ വായനക്കാരുമായി പങ്കു വെക്കുക. നന്ദി നമസ്‌കാരം ഫിലിപ്‌സ് ആൻഡ് അസ്സോസിയേറ്റ്സ്

avatar
Muralee Mukundan , ബിലാത്തിപട്ടണംdelete17.8.16
മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം ഇന്നത്തെ നമ്മുടെ പുത്തൻ തലമുറക്ക് അറിയില്ലെങ്കിലും , ഇന്ന് സായിപ്പും മദാമയുംവരെ അവരുടെ പ്രഭാത ഭക്ഷണം മൺകലത്തിൽ വേവിക്കുന്ന റൈസ് സൂപ്പും മുട്ട പൊരിയുമൊക്കെയായി മാറ്റി കൊണ്ടിരിക്കുകയാണ് ....!
Philip Verghese 'Ariel'delete17.8.16
മുരളീ ഭായ് സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ അതെ,മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം' അത് വിവരിക്കാൻ അസാദ്ധ്യം അതെ പോറിഡ്ജ് എന്ന അപര നാമത്തിൽ അവരതു നന്നായി ആസ്വദിക്കുന്നു നമ്മൾ മലയാളികൾ ഗമ കളിക്കാൻ വിരുതരാണല്ലോ, നമ്മൾ അങ്ങനെ ഫാസ്റ്റ് ഫുഡിന് പിന്നാലെ പോയി ശരീരത്തിന് കേടു വരുത്തുന്നു, ഹെന്താ അല്ലെ! ഇനിയെങ്കിലും ഈ കഞ്ഞി മാഹാത്മ്യം നാം തിരിച്ചറിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഈ കുറിപ്പ് വായിച്ചപ്പോൾ വെറുതെ ആശിച്ചു പോയി നന്ദി ഈ വരവിനും, കുറിക്കും. അപ്പോൾ പുതിയ ലണ്ടൻ വിശേഷങ്ങളുമായി വീണ്ടും കാണാം അല്ലെ! ആശംസകൾ
© Mubidelete18.8.16
പഴങ്കഞ്ഞിയോളം വരില്ല മറ്റൊന്നും!!
Philip Verghese 'Ariel'delete19.8.16
Hi Mubi, It's indeed a great joy to see your feedback on this share: Yes, Yes, പഴങ്കഞ്ഞിയോളം വരില്ല മറ്റൊന്നും!!! I Fully Agree with you! This is indeed an amazing Healthy Food For All! Best Regards ~ Philip Ariel
avatar
Geethadelete20.8.16
"രാവിലെ പഴങ്കഞ്ഞി കുടിച്ചു വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറ ---" എത്ര വാസ്തവം.... ഇന്ന് ആർക്കാണ് രാവിലെ പഴങ്കഞ്ഞി കുടിക്കാൻ സമയം. എല്ലാം ഫാസ്റ്റ് ഫുഡ്. എങ്കിലും പഴങ്കഞ്ഞിയുടെ മഹത്വം നന്നായി അറിയാവുന്നവർ അതുതന്നെയാണ് രാവിലെ ബ്രേക്ക് ഫാസ്റ്റിനു കഴിക്കുന്നത് എന്നതും വാസ്തവമാണ്. അങ്ങനെയുള്ള പലരെയും അറിയാം. അവർക്കതു ഒഴിച്ചുകൂടാൻ കഴിയില്ല. ഇതിന്റെ റെസിപ്പി വായിച്ചു ഫോട്ടോയും കാണുമ്പോൾ കൊതി തോന്നും പഴങ്കഞ്ഞി കഴിക്കാൻ. നന്ദി സർ ഇങ്ങനെ ഉപകാരപ്രദമായ പോസ്റ്റുകൾ ഷെയർ ചെയ്തതിന്. ഇത് വായിച്ചപ്പോൾ പഴങ്കഞ്ഞിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഓർമ്മയിൽ വരുന്നു. അതിവിടെ കുറിച്ചാൽ നീണ്ടുപോകും അതിനാൽ വഴിയേ പോസ്റ്റിലൂടെ പറയാം. ആശംസകൾ സർ.
avatar
ആറിയ കഞ്ഞി പഴങ്ങഞ്ഞി എന്നൊരു പഴഞ്ചൊല്ലും ഉണ്ട്. പണ്ടൊക്കെ രാത്രിയിലേക്ക് രണ്ടാമത് വയ്ക്കുന്ന ചോറ് (ഉച്ചയ്‌ക്കൊന്നു വയ്ക്കും) ഏതായാലും ബാക്കി വരും. അതാണ് പഴങ്ങഞ്ഞി. അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണം. വീട്ടിൽ കൃഷി ഉണ്ടായിരുന്ന കാലത്തു പഴങ്ങഞ്ഞി ക്കു വേണ്ടി പഴങ്ങഞ്ഞി ഉണ്ടാക്കുമായിരുന്നു. നടീലിനും കള പറിക്കാനും ഒക്കെ കൂടി പത്തു മുപ്പതു ജോലിക്കാര് കാണും. അവർക്കു വേണ്ടി തലേ ദിവസം രാതി ചോറ് വച്ച് പഴങ്ങഞ്ഞി ആക്കും. കൂടെ മരച്ചീനിയും മീനും. അത് തലേ ദിവസം റെഡി ആക്കി വയ്ക്കും. പഴകിയ ആഹാരം എന്ന് പറഞ്ഞു പഴങ്ങഞ്ഞി ഫുഡ് & സേഫ്റ്റി ക്കാര് പിടിച്ചു എന്ന് മറ്റൊരു രസമുള്ള പോസ്റ്റ് കണ്ടു. പിന്നെ ഇന്നാണെങ്കിൽ പൊറോട്ട പഴങ്ങഞ്ഞി ആക്കാൻ കഴിയുമോ എന്നൊരു റിസർച് ചെയ്യേണ്ടി ഇരിക്കുന്നു.
avatar
സുധി അറയ്ക്കൽdelete25.8.16
ഏരിയൽ ചേട്ടാ,സൂപ്പർ.!!!! നമ്മുടെ പഴങ്കഞ്ഞിയെക്കുറിച്ച്‌ തന്നെയാണോ പറഞ്ഞത്‌?? നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഭക്ഷണം പഴങ്കഞ്ഞി മാത്രമാക്കാമായിരുന്നു .കുറച്ച്‌ വണ്ണമെങ്കിലും വെച്ചേനേ !!! !
avatar
മഹേഷ് മേനോൻdelete20.9.19
അല്ലെങ്കിലും പഴയതിനെ തള്ളിക്കളയുക പിന്നെ കുറേക്കാലം കഴിഞ്ഞു അത് നല്ലതായിരുന്നു എന്ന് മനസിലാക്കുക എന്നതാണല്ലോ നമ്മുടെ രീതി. കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല വിശപ്പായിരുന്നതുകൊണ്ട് രാവിലെ പഴങ്കഞ്ഞി (പ്രത്യേകിച്ച് വേനൽക്കാലത്ത്) കുടിക്കൽ പതിവായിരുന്നു. അതൊക്കെ ഒന്നോർമിപ്പിച്ചു ഈ പോസ്റ്റ് :-) അവൻ ആളൊരു പഴംകഞ്ഞിയാണ് എന്നൊരു പ്രയോഗം വരെ ഉണ്ടായിരുന്നു..
  ഇന്നു  വായിച്ച മറ്റൊരു കഥ   അല്പം പഴങ്കഞ്ഞി വിശേഷങ്ങൾ ഇതോടു ചേർത്തു  വായിക്കുക. Source: John Vargis, Secunderabad 

Image Source: Google, P V Ariel Secunderabad

പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !

താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.
നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു
 വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.
കമന്റെഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. 
ഒറ്റവാക്കിൽ കമൻറ് ഒതുക്കുന്നവർ ദയവായി അതൊഴിവാക്കുക.

അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ  പ്രതികരണങ്ങൾക്കും

ഇവിടെ ഇടം ഇല്ല.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.
പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കില്ല.
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക,  അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
നിങ്ങളുടെ വിലയേറിയ സമയത്തിനു വീണ്ടും നന്ദി.
ഇവിടെ കുറിക്കുന്ന കമൻറ് എഴുത്തുകാരുടെ
ബ്ലോഗിൽ എത്തുന്നതും ഒപ്പം എൻറെ
പ്രതികരണങ്ങൾ അവിടെ എഴുതുന്നതുമാണ്.
എഴുതുക അറിയിക്കുക.
സസ്നേഹം
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ്  "ഏരിയൽ "

Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി