പ്രിയ സുഹൃത്തും, ക്രിസ്തുവിൽ സഹോദരനുമായ ജോർജ് മാത്യു, പുതുപ്പള്ളി എഴുതിയ ഹൃദയസ്പർശിയായ ഒരു ആത്മീയ ചിന്ത, നിങ്ങളുമായി പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
സുപ്രസിദ്ധ എഴുത്തുകാരനും, മാധ്യമപ്രവർത്തകനും, സുവിശേഷപ്രഘോഷകനുമാണ് സഹോദരൻ ജോർജ് മാത്യു.
ഈ ഹൃദയസ്പർശിയായ ചിന്തയിൽ, മനുഷ്യജീവിതത്തിലെ ദുഃഖവും വേദനയും, നമ്മുടെ ചിരിയുടെ പിന്നിൽ മറഞ്ഞുനിൽക്കുന്ന കണ്ണീരും, അതിനിടയിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ മാത്രം ലഭ്യമാകുന്ന സൌഖ്യപ്രതീക്ഷയും അദ്ദേഹം ആഴത്തിൽ ഈ കുറിപ്പിലൂടെ ഫിലിപ്‌സ്‌കോം വായനക്കാരുമായി പങ്കുവെക്കുന്നു.
ഇതോടുള്ള ബന്ധത്തിൽ നിങ്ങളുടെ അനുഭവങ്ങളും, അഭിപ്രായങ്ങളും, ചിന്തകളും ദയവായി പങ്കു വെക്കുക, അത്, ഈ ലേഖനത്തിന്റെ അപ്ഡേറ്റഡ് വേർഷനിൽ ചേർക്കുന്നതായിരിക്കും.നിങ്ങളുടെ ചെറുതും വലുതുമായ കുറിപ്പുകൾ കമന്റ് ബോക്സിൽ കുറിക്കുക.
“യേശുക്രിസ്തു നിങ്ങളുടെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൌഖ്യമാക്കുന്നു” (സങ്കീർത്തനങ്ങൾ 103:3) എന്ന തിരുവചനത്തെ ആധാരമാക്കി എഴുതിയ ഈ ചിന്ത നിങ്ങളുടെ ഹൃദയത്തെയും തൊടുമെന്ന് വിശ്വസിക്കുന്നു.
നന്ദി
ഏരിയൽ ജോട്ടിങ്‌സിനുവേണ്ടി
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ് 'ഏരിയൽ'
സെക്കന്തരാബാദ്
നിരവധി ഹൃദയങ്ങളോട് സംസാരിച്ച ഒരു കുറുകവിത
ചില വർഷങ്ങൾക്കു മുമ്പ് മലയാള മനോരമ ആഴ്ചപ്പതിപ്പ് നടത്തിയ രണ്ടുവരി കവിതാമത്സരത്തിൽ എന്റെ കവിതയാണ് സമ്മാനം നേടിയത്.
ഇതായിരുന്നു ആ കവിത :
'
നിറമുള്ള ഗുളിക -
ച്ചക്രങ്ങളിൽ
മുരണ്ടുരുളുന്നു
മനുഷ്യവണ്ടികൾ'.
എന്റെ കവിത ഫോട്ടോ സഹിതം മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും പത്രാധിപർ മാന്യമായ പ്രതിഫലം എനിക്ക്
അയച്ചുതരികയും ചെയ്തു.
ആരോഗ്യകരമെന്നു തോന്നുന്ന ഒരു ലോകം — പക്ഷേ യാഥാർത്ഥ്യമോ?
ആൾക്കൂട്ടങ്ങൾ കാണുമ്പോൾ എന്റെ മനസിൽ ഓടിയെത്തുന്ന താത്വികചിന്ത രോഗികളുടെ ഒരു മഹാസഞ്ചയം ഒരുമിച്ചു കൂടുന്നതായാണ്.
ഉടുത്തൊരുങ്ങി ആരോഗ്യം അഭിനയിച്ച് ഓരോരുത്തരും ജീവിക്കുന്നു. പരസ്പരം കാണുമ്പോൾ കൃത്രിമമായി സൃഷ്ടിക്കുന്ന പുഞ്ചിരിയും ഔപചാരികമായ
കുശലാന്വേഷണ വാക്കുകളും പുറത്തു വരുന്നു.
മരുന്നുകളാൽ ബന്ധിതമായ ഒരു തലമുറ
പത്തും പതിനഞ്ചും ഗുളികകളിലാണ് ബഹുഭൂരിപക്ഷവും ഓരോ ദിവസവും ജീവൻ പിടിച്ചു നിർത്തുന്നത്.
ഗുളിക നിർത്തിയാൽ ചിലപ്പോൾ ജീവൻ നഷ്ടപ്പെടാം.
'എന്തുണ്ട് വിശേഷം ?' എന്നു ചോദിക്കുമ്പോൾ, 'ഒന്നുമില്ല, സുഖമായിരിക്കുന്നു' എന്നു നാം വെറുതെ പറയുന്നു.
വാസ്തവത്തിൽ ആർക്കാണ് ശാരീരിക സൗഖ്യം ?
നൂറായിരം രോഗങ്ങളും ചുമന്ന് ഓരോരുത്തരും അങ്ങനെ ജീവിച്ചുപോകുന്നു.
ആർക്കും തന്നെ സുഖമില്ല എന്ന സത്യം നാം സമർത്ഥമായി നമ്മുടെ കൃത്രിമപ്പൊയ്മുഖത്തിൽ ഒളിച്ചുവയ്ക്കുന്നു.
സൌഖ്യത്തിന്റെയും പ്രത്യാശയുടെയും വാഗ്ദാനം
ലോകാരംഭം മുതൽ വിവിധ രോഗങ്ങളാൽ മനുഷ്യൻ വലയുന്നുണ്ട്. എന്നാൽ പ്രായഭേദമെന്യേ മനുഷ്യർ ഇത്രയേറെ രോഗങ്ങൾക്ക് അടിമയായ ഒരു കാലഘട്ടം
ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
പ്രമേഹവും കാൻസറും ഏറെക്കുറെ ഇന്ന് മനുഷ്യവംശത്തെ കീഴടക്കിയിരിക്കുന്നു.
'അൽപം ഷുഗറുണ്ട്' എന്ന് അഭിമാനത്തോടെ പറയുവാൻ ഇന്ന് ആർക്കും മടിയില്ല.
ഷുഗറില്ലെങ്കിൽ എന്തോ കുറച്ചിലാണ് എന്നു പലരും കരുതിത്തുടങ്ങിയിരിക്കുന്നു.
എല്ലാവരും പോക്കറ്റുകളിൽ മധുരമിഠായികൾ സൂക്ഷിച്ചു വച്ചിരിക്കുന്നു.
സഭായോഗത്തിലും കല്യാണത്തിലും ശവസംസ്കാര ചടങ്ങുകളിലും സംബന്ധിക്കുന്നവർ പല പ്രാവശ്യം വെളിയിലേക്ക് ഇറങ്ങിപ്പോയി മൂത്രവിസർജ്ജനം നടത്തുന്നു.
ശരീരത്തിൽ നിറയുന്ന പഞ്ചസാരയെ മൂത്രത്തിലൂടെ വെളിയിൽ കളയുന്നു.
ശരീരം ചെറുതായി വിറയ്ക്കാൻ തുടങ്ങുമ്പോൾ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പൊളിച്ച് വായിലിടുന്നു.
ഷുഗർ നിയന്ത്രണത്തിലാക്കാൻ ഹോട്ടലിലേക്ക് ഓടിച്ചെന്ന് വാരിവലിച്ച് എന്തെങ്കിലും തിന്നുന്നു.
ഈയിടെയായി പൊതു ചടങ്ങുകളിൽ ഇത്തരം കാര്യങ്ങൾ ഞാൻ തുടർച്ചയായി കാണുന്നു.
മാറിയിരുന്നു മുനിയെപ്പോലെ ഗഹനമായി ചിന്തിക്കുന്നു.
പൂർണ്ണ ആരോഗ്യവാനെന്നു ഞാൻ കരുതിയ ഒരു സുഹൃത്ത് എന്റെ ചെവിയിൽ പറഞ്ഞു : 'അച്ചോ, പതിനഞ്ചിലേറെ ഗുളികകൾ ഓരോ ദിവസവും വിഴുങ്ങിക്കൊണ്ടാണ് ഞാൻ ജീവിക്കുന്നത് ? എന്നെക്കണ്ടാൽ അങ്ങനെ തോന്നുമോ ?'
ഞാൻ ചിന്തിച്ചു : 'ഇതുപോലെയായിരിക്കുകയില്ലേ നാം കാണുന്ന ബഹുഭൂരിപക്ഷം മനുഷ്യരും ?
എച്ച് ജി വെൽസ് എഴുതി : 'നാം കാണുന്നവരാരും ശരിക്കും നാം കാണുന്നപോലല്ല.'
ജീവിതത്തിലും ശുശ്രൂഷയിലുമുള്ള ചില ആലോചനകൾ
ഈ കുറുകവിത ജനിക്കുവാനുണ്ടായ സാഹചര്യം ഇങ്ങനെ:
'ഒരു കല്യാണവേദിയിൽ ഞാൻ ഇരിക്കുകയായിരുന്നു. ഉച്ചയാകാറായപ്പോൾ വേദിയിൽ നിന്നും പലരും ഇറങ്ങിപ്പോകുന്നു.
തിരികെ വന്ന ഒരു സുഹൃത്ത് എന്നോടു പറഞ്ഞു :
'ശരീരത്തിനു ഒരു ചെറിയ വിറയൽ. ഷുഗർ താണതാണെന്നു തോന്നുന്നു.
കാറിൽ ലഡ്ഡു വച്ചിട്ടുണ്ട്. ഒരെണ്ണം തിന്നാൻ പോയതാ.'
ഒന്നുമറിയാത്തവനെപ്പോലെ അദ്ദേഹം കസേരയിൽ ഇരുന്നു.
അവിടെയിരുന്നപ്പോൾ എന്റെ മനസിൽ വന്ന ചിന്തകൾ ഞാൻ അക്ഷരങ്ങളിലാക്കി ഈമെയിലിൽ മലയാള മനോരമയിലേക്ക് അയച്ചു :
'നിറമുള്ള ഗുളിക -
ച്ചക്രങ്ങളിൽ
മുരണ്ടുരുളുന്നു
മനുഷ്യവണ്ടികൾ'.
ഏതെല്ലാം രോഗങ്ങൾ ശരീരത്തിൽ ഒളിപ്പിച്ചുവച്ചാണ് ഇന്ന് ഓരോരുത്തരും ജീവിക്കുന്നത്.
ഒരു സുഹൃത്ത് എന്നോടു പറഞ്ഞു : 'തീരെ രക്ഷയില്ലെന്നു തോന്നുമ്പോഴേ ഞാൻ ആശുപത്രിയിൽ പോകാറുള്ളൂ.
വെറുതെ ഒന്നു ചെക്കപ്പ് ചെയ്‌താൽ ലോകത്തിലുള്ള എല്ലാ രോഗങ്ങളും ഈ ശരീരത്തിൽ കാണും.'
'വെറുതെ എന്തിനാ നേരത്തെ അതറിഞ്ഞു ടെൻഷൻ അടിക്കുന്നത്.
ജീവിക്കുന്നിടത്തോളം ജീവിക്കട്ടെ. ചാകുമ്പോൾ ചാകട്ടെ.
മൂളിയും മുരണ്ടും എന്റെ ജീവിതമാകുന്ന ശകടം ഇവിടെവരെ ഓടിയില്ലേ ?
അതുമതി.'
അദ്ദേഹവും അഭിനയിച്ചുകൊണ്ട് ആരോഗ്യവാനെപ്പോലെ പെരുമാറുന്നു.
പ്രാർത്ഥനയുടെ ഒരു നിമിഷം
ഒരു ദിവസം ഞാൻ കൊല്ലം തേവലക്കര ശാരോൻ സഭയുടെ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു പ്രാർത്ഥനാക്കുറിപ്പ് ആരോ കടലാസിൽ എഴുതിത്തന്നത് പാസ്റ്റർ വായിച്ചു.
'ഷാജി എന്ന നാൽപത്തിയഞ്ചുകാരൻ ബ്രെയിൻ ട്യൂമറിനാൽ ഭാരപ്പെടുന്നു.
അദ്ദേഹത്തിന്റെ ഭാര്യക്ക് കാൻസറാണ്. രണ്ടു മക്കളും രോഗികളാണ്.'
അതു കേട്ടപ്പോൾ എന്റെ മനസ് വേദനിച്ചു.
ദൈവമേ ഒരു കുടുംബത്തിൽ എല്ലാവരും മാരകരോഗങ്ങളാൽ വലയുന്നു.
അവരെ സൗഖ്യമാക്കണമേ. ഞാനും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
എന്നിട്ടും ആ പാവങ്ങൾ പ്രതീക്ഷ നഷ്ടപ്പെടാതെ ജീവിക്കുന്നില്ലേ ?
ജനിച്ചുപോയില്ലേ ? ഇനി ജീവിക്കാതിരിക്കാൻ അവർക്കാകുമോ ?
യഥാർത്ഥ സമാധാനം ക്രിസ്തുവിനാൽ മാത്രം
മഹാദൈവമായ യേശു പറഞ്ഞു :'ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടമുണ്ട്.എങ്കിലും ധൈര്യപ്പെടുവിൻ.ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.
യോഹന്നാൻ എഴുതി :'ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു. ലോകത്തെ സ്നേഹിക്കുന്നവൻ ദൈവത്തിനുള്ളവനല്ല.'
സെന്റ് പോൾ പറഞ്ഞു :'ഉണ്മാനും ഉടുപ്പാനുമുണ്ടെങ്കിൽ മതി എന്നു വയ്ക്കുക.'സമൃദ്ധിയെക്കാൾ വലുത് സംതൃപ്തിയാണ്.സംതൃപ്തിയില്ലാതെ സമൃദ്ധിയുണ്ടായിട്ട് എന്തു കാര്യം ?
കവിതയെഴുതാനും തത്വചിന്തയിലേക്കു തിരിയുവാനും മനുഷ്യജീവിതം എന്നെ നിർബന്ധിക്കുന്നു.
പാവം മനുഷ്യൻ: എന്തെല്ലാം ഭാരങ്ങൾ പേറിയാണ് ഓരോ മനുഷ്യരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നത്.
സംതൃപ്തിയോടെ മരിക്കാൻ ഇവരിൽ എത്ര പേർക്ക് സാധിക്കുന്നു.
യഥാർത്ഥ സമാധാനം നൽകാൻ സമാധാനപ്രഭുവായ യേശുവിനു സാധിക്കും.
ദു:ഖവും രോഗവും കണ്ണുനീരും മുറവിളിയുമൊന്നുമില്ലാത്ത സ്വർഗരാജ്യം നമുക്കായി ഒരുക്കാൻ യേശു പോയിരിക്കുന്നു.
യേശു കള്ളം പറയില്ല. കള്ളം പറയാൻ അവിടുന്ന് മനുഷ്യനല്ല.
നമ്മെ സ്വർഗത്തിലേക്കു കൊണ്ടുപോകുവാൻ കർത്താവ് താമസംവിനാ മടങ്ങി വരും. അതുവരെ രോഗവും ദുഃഖവുമുള്ള ഈ ലോകത്തിൽ പ്രത്യാശ നഷ്ടപ്പെടാത്തവരായി നമുക്കു ജീവിക്കാം.
~ George Mathew, Puthuppally
(WhatsApp: 9847481080)
അടിക്കുറിപ്പ്:
നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന ശക്തിയേറിയ ചില ചിന്തകളാണ് സഹോദരൻ ജോർജ് മാത്യുവിന്റെ വാക്കുകളിലൂടെ നാംവായിച്ചത് — ജീവിതത്തിന്റെ നിസ്സാരതയും, അതിനൊപ്പം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള ഭാഗ്യകരമായ പ്രത്യാശയുടെ അമൂല്യതയും നമുക്കീകുറിപ്പിലൂടെ ഗ്രഹിക്കുവാൻ കഴിഞ്ഞു.
അതേ, യേശുക്രിസ്തുവിലൂടെ മാത്രമേ യഥാർത്ഥ സൌഖ്യവും സമാധാനവും നിത്യജീവിതവും ലഭ്യമാവുകയുള്ളു!
നമുക്ക് യേശുക്രിസ്തുവിൽ വിശ്വസിക്കാം, യേശുവിൽ മാത്രം ആശ്രയിക്കാം, കരുണയോടെ മറ്റുള്ളവർക്കു സേവനം ചെയ്തു, കൃതജ്ഞതയും വിശ്വാസവും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കാം.
"ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സ് തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.” ~ സങ്കീർത്തനങ്ങൾ 34:18
TO READ THE ENGLISH VERSION OF THIS POST, PLEASE CLICK ON THIS LINK:
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക, അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
ഈ പഴങ്കഞ്ഞി വെറും കഞ്ഞിയല്ല കേട്ടോ! പഴങ്കഞ്ഞി ഒരു അത്ഭുത ആഹാരം
അടുത്തിടെ മൊബൈലിൽ ലഭിച്ച ഒരു വാട്ട്സപ്പ് സന്ദേശം. അതവിടെ കിടന്നാൽ നഷ്ടമാകാൻ ഇടയുണ്ടല്ലോ അതിനാൽ അതിവിടെ ബ്ലോഗിൽ പകർത്തുന്നു, അല്പം ചില തിരുത്തലുകളോടെ!
വായിക്കുക ഇഷ്ട്ടമായാൽ മറ്റുള്ളവർക്കു കൂടി ഷെയർ ചെയ്ക.
മറ്റൊന്നുമല്ല പരമ്പരാഗതമായി നമ്മൾ മലയാളികൾ നമ്മുടെ വീടുകളിൽ പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന പഴങ്കഞ്ഞി തന്നെ വിഷയം!
ഇന്ന് (10/10/2025) "കഞ്ഞിദിനം" ആണെന്ന് ചില മാധ്യമങ്ങൾ ഓർമ്മപ്പെടുത്തിയപ്പോൾ, ചില വർഷങ്ങൾക്ക് മുമ്പ് കുറിച്ച വരികൾ (ഈ ബ്ലോഗ് പോസ്റ്റ്) ഒന്നുകൂടി പുതുക്കി ചില കാര്യങ്ങൾ കൂടി ചേർത്ത് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
നന്ദി നമസ്കാരം
ഏരിയൽ ജോട്ടിംസിനു വേണ്ടി
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ് 'ഏരിയൽ'
തുർടർന്നു വായിക്കുക ഈ കഞ്ഞി മാഹാത്മ്യം!
[caption id="attachment_28086" align="aligncenter" width="1024"] picture credit: Google[/caption]
രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.
100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.
എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു.
മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.
ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
അതേ ഈ പഴങ്കഞ്ഞി അത്ര മോശമല്ല കേട്ടോ.. ഗുണം കേട്ടാല്‍ ഞെട്ടും
പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.
ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?
[caption id="attachment_28087" align="alignleft" width="180"] ഒരു തെലുങ്കാന സ്റ്റൈൽ പഴങ്കഞ്ഞി (പച്ചരി കൊണ്ടുണ്ടാക്കിയത്)[/caption]
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍
പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.
5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു.
അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.
കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .
വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .
ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.
11.ഇതിൻറെ ഉപയോഗം ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .
മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
14 .മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി സഹായകമാകുന്നു.
15 .ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
16 .ഇതിന്റെ ഉപയോഗം ശരീരത്തിൻറെ ക്ഷീണമകറ്റാൻ സഹായിക്കുന്നു
[caption id="attachment_28088" align="aligncenter" width="320"] ഉണക്ക കാന്താരിയും ഒപ്പം പച്ച മുളകും, കപ്പ വേവിച്ചതും ചേർത്തുള്ള ഒരു പഴങ്കഞ്ഞി[/caption]
17 .പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം
തോന്നിക്കാനും സഹായിക്കുന്നു.
18 അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് സഹായിക്കുന്നു.
ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച്ചു തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ ഹായ് എന്തു രസം....
പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം
പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ഈ ഗുണം എല്ലാം കിട്ടനമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം!
ഒരു പക്ഷെ നിങ്ങളിൽ ചിലർ ഇത് നേരത്തെ വായിച്ചിരിക്കാം, എങ്കിലും ഒന്നു കൂടി ഓർക്കുന്നതും അത് പരീക്ഷിച്ചു നോക്കുന്നതും കൂടുതൽ പ്രയോജനം ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല!
പ്രയോജനകരം എന്ന് തോന്നുന്നുയെങ്കിൽ മറ്റുള്ള സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാൻ മറക്കേണ്ട കേട്ടോ!!!
PS: നമ്മുടെ പഴങ്കഞ്ഞിയുടെ ഒരു ചിത്ര രൂപീകരണത്തിനു ഞാൻ നടത്തിയ ഒരു വിഫല ശ്രമം, താഴെ ചിത്രങ്ങളിൽ കാണുക.
സാധാരണ പഴങ്കഞ്ഞിയിൽ ഉപയോഗിക്കാത്ത ചില നൂതന വസ്തുക്കൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇഷ്ടമുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക് അത് മാറ്റിവെക്കാം!
നന്ദി
Lal's Kitchen എന്ന യൂട്യൂബ് ചാനൽ ഉടമ എൻ്റെ മാന്യ മിത്രം ലാൽ ജേക്കബ് ഈ വീഡിയോയിലൂടെ പഴങ്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് വളരെ വിശദമായി പറഞ്ഞു തരുന്നു. കാണുക ഈ ഔഷധ ഗുണമുള്ള അത്ഭുതാഹാരം എങ്ങനെ തയ്യാറാക്കാം എന്ന് മനസ്സിലാക്കുക, പാചകപ്പെടുത്തുക.
ഈ പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചത് എന്റെ ബ്ലോഗർ ഡോട്ട് കോം സൈറ്റിലാണ്, അവിടെ ലഭിച്ച ചില രസകരമായ പ്രതികരണങ്ങൾ കൂടി ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പഴങ്കഞ്ഞിയെപ്പറ്റി കേൾക്കുമ്പോൾ ഹൃഹാതുരത്വമുണര്ത്തുന്ന ചില അനുഭവങ്ങൾ നിങ്ങൾക്കും പറയാനുണ്ടാവും, അത് തീർച്ചയാണ്. അവ ഞങ്ങളുടെ വായനക്കാരുമായി പങ്കു വെക്കുക. നന്ദി നമസ്‌കാരം ഫിലിപ്‌സ് ആൻഡ് അസ്സോസിയേറ്റ്സ്
മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം ഇന്നത്തെ നമ്മുടെ
പുത്തൻ തലമുറക്ക് അറിയില്ലെങ്കിലും , ഇന്ന് സായിപ്പും
മദാമയുംവരെ അവരുടെ പ്രഭാത ഭക്ഷണം മൺകലത്തിൽ
വേവിക്കുന്ന റൈസ് സൂപ്പും മുട്ട പൊരിയുമൊക്കെയായി മാറ്റി
കൊണ്ടിരിക്കുകയാണ് ....!
മുരളീ ഭായ്
സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ
അതെ,മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം' അത് വിവരിക്കാൻ അസാദ്ധ്യം
അതെ പോറിഡ്ജ് എന്ന അപര നാമത്തിൽ അവരതു നന്നായി ആസ്വദിക്കുന്നു
നമ്മൾ മലയാളികൾ ഗമ കളിക്കാൻ വിരുതരാണല്ലോ,
നമ്മൾ അങ്ങനെ ഫാസ്റ്റ് ഫുഡിന് പിന്നാലെ പോയി
ശരീരത്തിന് കേടു വരുത്തുന്നു, ഹെന്താ അല്ലെ!
ഇനിയെങ്കിലും ഈ കഞ്ഞി മാഹാത്മ്യം നാം തിരിച്ചറിഞ്ഞെങ്കിൽ
എത്ര നന്നായിരുന്നു എന്ന് ഈ കുറിപ്പ് വായിച്ചപ്പോൾ വെറുതെ ആശിച്ചു പോയി
നന്ദി ഈ വരവിനും, കുറിക്കും.
അപ്പോൾ പുതിയ ലണ്ടൻ വിശേഷങ്ങളുമായി വീണ്ടും കാണാം അല്ലെ!
ആശംസകൾ
Hi Mubi,
It's indeed a great joy to see your feedback on this share:
Yes, Yes, പഴങ്കഞ്ഞിയോളം വരില്ല മറ്റൊന്നും!!!
I Fully Agree with you!
This is indeed an amazing Healthy Food For All!
Best Regards
~ Philip Ariel
"രാവിലെ പഴങ്കഞ്ഞി കുടിച്ചു വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറ ---" എത്ര വാസ്തവം.... ഇന്ന് ആർക്കാണ് രാവിലെ പഴങ്കഞ്ഞി കുടിക്കാൻ സമയം. എല്ലാം ഫാസ്റ്റ് ഫുഡ്. എങ്കിലും പഴങ്കഞ്ഞിയുടെ മഹത്വം നന്നായി അറിയാവുന്നവർ അതുതന്നെയാണ് രാവിലെ ബ്രേക്ക് ഫാസ്റ്റിനു കഴിക്കുന്നത് എന്നതും വാസ്തവമാണ്. അങ്ങനെയുള്ള പലരെയും അറിയാം. അവർക്കതു ഒഴിച്ചുകൂടാൻ കഴിയില്ല. ഇതിന്റെ റെസിപ്പി വായിച്ചു ഫോട്ടോയും കാണുമ്പോൾ കൊതി തോന്നും പഴങ്കഞ്ഞി കഴിക്കാൻ. നന്ദി സർ ഇങ്ങനെ ഉപകാരപ്രദമായ പോസ്റ്റുകൾ ഷെയർ ചെയ്തതിന്. ഇത് വായിച്ചപ്പോൾ പഴങ്കഞ്ഞിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഓർമ്മയിൽ വരുന്നു. അതിവിടെ കുറിച്ചാൽ നീണ്ടുപോകും അതിനാൽ വഴിയേ പോസ്റ്റിലൂടെ പറയാം. ആശംസകൾ സർ.
ആറിയ കഞ്ഞി പഴങ്ങഞ്ഞി എന്നൊരു പഴഞ്ചൊല്ലും ഉണ്ട്. പണ്ടൊക്കെ രാത്രിയിലേക്ക് രണ്ടാമത് വയ്ക്കുന്ന ചോറ് (ഉച്ചയ്‌ക്കൊന്നു വയ്ക്കും) ഏതായാലും ബാക്കി വരും. അതാണ് പഴങ്ങഞ്ഞി. അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണം.
വീട്ടിൽ കൃഷി ഉണ്ടായിരുന്ന കാലത്തു പഴങ്ങഞ്ഞി ക്കു വേണ്ടി പഴങ്ങഞ്ഞി ഉണ്ടാക്കുമായിരുന്നു. നടീലിനും കള പറിക്കാനും ഒക്കെ കൂടി പത്തു മുപ്പതു ജോലിക്കാര് കാണും. അവർക്കു വേണ്ടി തലേ ദിവസം രാതി ചോറ് വച്ച് പഴങ്ങഞ്ഞി ആക്കും. കൂടെ മരച്ചീനിയും മീനും. അത് തലേ ദിവസം റെഡി ആക്കി വയ്ക്കും.
പഴകിയ ആഹാരം എന്ന് പറഞ്ഞു പഴങ്ങഞ്ഞി ഫുഡ് & സേഫ്റ്റി ക്കാര് പിടിച്ചു എന്ന് മറ്റൊരു രസമുള്ള പോസ്റ്റ് കണ്ടു.
പിന്നെ ഇന്നാണെങ്കിൽ പൊറോട്ട പഴങ്ങഞ്ഞി ആക്കാൻ കഴിയുമോ എന്നൊരു റിസർച് ചെയ്യേണ്ടി ഇരിക്കുന്നു.
അല്ലെങ്കിലും പഴയതിനെ തള്ളിക്കളയുക പിന്നെ കുറേക്കാലം കഴിഞ്ഞു അത് നല്ലതായിരുന്നു എന്ന് മനസിലാക്കുക എന്നതാണല്ലോ നമ്മുടെ രീതി. കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല വിശപ്പായിരുന്നതുകൊണ്ട് രാവിലെ പഴങ്കഞ്ഞി (പ്രത്യേകിച്ച് വേനൽക്കാലത്ത്) കുടിക്കൽ പതിവായിരുന്നു. അതൊക്കെ ഒന്നോർമിപ്പിച്ചു ഈ പോസ്റ്റ് :-) അവൻ ആളൊരു പഴംകഞ്ഞിയാണ് എന്നൊരു പ്രയോഗം വരെ ഉണ്ടായിരുന്നു..
ഇന്നു വായിച്ച മറ്റൊരു കഥ അല്പം പഴങ്കഞ്ഞി വിശേഷങ്ങൾ ഇതോടു ചേർത്തു വായിക്കുക.Source: John Vargis, Secunderabad
Image Source: Google, P V Ariel Secunderabad
പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !
താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.
നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു
വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക, അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
മുപ്പതിൽപ്പരം വർഷങ്ങൾക്ക് മുമ്പ് ഒരു മലയാളം വാരികയിൽ "എന്റെ സ്വപ്നങ്ങളിലെ വിവാഹം" എന്ന പംക്തിയിൽ ഞാൻ കുറിച്ച ചില വരികളാണ് താഴെ കൊടുക്കുന്നത്.
34 വർഷങ്ങൾക്ക് മുമ്പ് ആ സ്വപ്നം സഫലീകൃതമായി, പക്ഷേ, ഇപ്പോൾ ഇതിനൊരു അടിക്കുറിപ്പ് അനിർവാര്യമായി വന്നതിനാൽ അതു ചേർത്ത് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
എന്റെ സ്വപ്നങ്ങളിലെ വിവാഹം - My Marriage In My Dreams
സാമാന്യം വിദ്യാഭ്യാസം നേടിയവളും, കൂടെക്കൊണ്ടു നടന്നാല്‍ മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം അകൃത്രിമമായാ അല്പം സൌന്ദര്യം ഉള്ളവളും, അല്പം മുന്‍കോപിയായ എന്റെ പ്രവര്‍ത്തികള്‍ക്ക് മുന്‍പില്‍ പെട്ടന്ന് കോപം കൊണ്ട് കലിതുള്ളാന്‍ ശ്രമിക്കാത്ത ക്ഷമിക്കുവാന്‍ കഴിവുള്ള ഈശ്വര വിശ്വാസിയായ ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ എന്റെ സ്വപ്നങ്ങളിലെ വിവാഹത്തില്‍ ദര്‍ശിക്കുന്നത്.
ഇടയ്ക്കിടെ ഞാന്‍ തൊടുത്തുവിടുന്ന, ചിലപ്പോള്‍, പരിഹാസ രൂപത്തിലുള്ള തമാശകള്‍ വെറുപ്പ് കൂടാതെ തമാശയോട് കൂടിത്തന്നെ ആസ്വദിക്കുവാന്‍ കഴിയുന്നവളും, ഒപ്പം അല്‍പ്പം തമാശക്ക് തിരി കൊളുത്താന്‍ കഴിവുള്ളവളും ആയിരുന്നാല്‍ ഏറെ നന്നെന്നു കരുതുന്നു.
എന്റെ മനോഭാവം മനസ്സിലാക്കുവാന്‍ കഴിയുന്ന, വിവേകമുള്ളവളും, എനിക്ക് മുഷിപ്പനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവസരോചിതമായി പെരുമാറുവാന്‍ കഴിവുള്ളവളും, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ഥമായി എന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നവളും, കൃത്രിമച്ചുവയില്ലാത്ത വിശ്വസ്ഥതക്ക്
ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍. വലിയ ഒരുങ്ങിച്ചമയല്‍ ഒന്നും കൂടാതെ അനാഡംഭരയായി വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
[bctt tweet="My Marriage In My Dreams, A note, and a PostScript എൻ്റെ സ്വപ്നങ്ങളിലെ വിവാഹം - ഒരു അടിക്കുറിപ്പ് " username="pvariel"]
ഒരു ആഡംഭര ആഭരണ വിരോധി ആയ എനിക്ക് എന്റെ ജീവിത പങ്കാളി ആയി വരുന്നവളും അത്തരക്കാരി ആയിരിക്കണം എന്ന നിര്‍ബന്ധം ഉണ്ട്.
മേല്‍പ്പറഞ്ഞവ മൂലം അവള്‍ക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ചൂഷണം ചെയ്യപ്പെടുന്നു എന്നര്‍ഥമില്ല; മറിച്ച് സമൂഹത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്കു എപ്പോഴും ലഭ്യമായിരിക്കും. അത് വേണ്ട വിധം ഉപയോഗിക്കാനുള്ള സന്മനസ്സു അവള്‍ക്കുണ്ടായിരിക്കണം എന്ന് മാത്രം.
[bctt tweet="My Marriage In My Dreams an updated blog post in memory of my wife Annamma Philip " username="pvariel"]
അല്‍പ്പമായി സാഹിത്യത്തില്‍ കമ്പമുള്ള എനിക്കു, ലഭിക്കുന്ന ജീവിത പങ്കാളി ഞാനെഴുതുന്നവയെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാന്‍ കഴിവുള്ളവളും, സാഹിത്യ കാര്യങ്ങളില്‍ അഭിരുചിയുള്ളവളും ആയിരിക്കണം എന്നൊരു മോഹവും ഉണ്ട്.
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒരു യുവതിക്ക് ഉണ്ടായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതി അല്ലന്നാണെന്റെ വിശ്വാസം.
ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു
~ ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതിൽ അധികം വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ ഞാൻ കുറിച്ച ചില വരികളാണിത് )
POSTSCRIPT
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.
നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിച്ചു.
My Marriage In My Dreams - അവൾ എന്റെ വിമർശക
അതേ, ഞാൻ എഴുതുന്ന സൃഷ്ടികളെ വിമർശന ദൃഷ്ടിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാൻ ദൈവം അവൾക്കു ഒരു പ്രത്യേക കഴിവ് നൽകിയിരുന്നു. അതിൻപ്രകാരം പല മാറ്റങ്ങൾ വരുത്തുന്നതിനും ഇടയായിട്ടുണ്ട്, വിശേഷിച്ചും ഇംഗ്ലീഷ് പുസ്തക പരിഭാഷയിൽ എനിക്കു ലഭിച്ച അവളുടെ സഹായം വളരെ വലിയതായിരുന്നു. ചില ഗ്രന്ഥങ്ങളുടെ മുഖചിത്രം താഴെ നൽകുന്നു.
[bctt tweet="Yes, my wife was indeed a real critic of me. Read on @ #pvariel" username="@pvariel"]
സ്വപ്നങ്ങളിലെ വിവാഹം എന്ന കുറിപ്പിൽ കുറിച്ച എല്ലാ യോഗ്യതകളും അവൾക്കുണ്ടായിരുന്നു എന്നെഴുതുന്നതിൽ അത്യധികം സന്തോഷിക്കുന്നു.
[bctt tweet="My Marriage In My Dreams more information and images added " username="pvariel"]
സര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.]
My Marriage In My Dreamsകുറിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി.
PPS:അടിക്കുറിപ്പ്
മുകളിൽ ചേർത്ത കുറിപ്പിനു ശേഷം ഒരു ഏഴു വർഷം കൂടി മാത്രം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുവദിച്ചുള്ളൂ.
[bctt tweet="My Marriage In My Dreams, A note, PostScript and a PPS about my departed beloved wife Omana" username="pvariel"]
ഇക്കഴിഞ്ഞ (2020) October 2 നു ഉണ്ടായ ഒരു ഹൃദയഘാതത്തെതുടർന്നു October 4 നു അവൾ ഈ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു.
മാനുഷിക ചിന്തയിൽ പറഞ്ഞാൽ, ഈ ഭൂമിയിൽ എൻ്റെ എല്ലാമായിരുന്നു അവൾ!
അതേ, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട ഒരു പ്രതീതി. ചുരുക്കത്തിൽ, ഒരു പക്ഷിയുടെ വലതു ചിറകു അറ്റുപോയാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ, ഏതാണ്ട് അതേ അവസ്ഥയിൽ ഞാൻ ആയി എന്നതിനെ വിശേഷിപ്പിച്ചാൽ അതൊട്ടും ആസ്ഥാനത്താകില്ല. അതേ അവൾ എനിക്ക് എല്ലാമായിരുന്നു.
അവൾ എനിക്ക് തക്ക തുണയും ഒപ്പം ഒരു നല്ല ഗൈഡും ആയിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിന്ന് ആലോചന പറഞ്ഞു തന്നവൾ. അവളെ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
നീണ്ട 34 വർഷത്തെ വിവാഹജീവിതത്തിന് 2020 October 4നു തിരശ്ശീല വീണു!
63 വർഷം ഭൂമിയിൽ പാർത്ത് ദൈവത്തിനും മനുഷ്യർക്കും പ്രസാദകരമായ ഒരു ധന്യ ജീവിതം നയിച്ച് അവൾ കടന്നുപോയി.
"ഓട്ടം തികച്ചു വിശ്വാസം കാത്തു... "എന്ന പൗലോസ് അപ്പോസ്ഥലന്റെ വാക്കുകൾ അവളോടുള്ള ബന്ധത്തിൽ തികച്ചും അൻവർത്ഥമായിരിക്കുന്നു എന്നു കുറിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു. I have fought a good fight, I have finished my course, I have kept the faith: 2 Timothy 4:7. These words of Apostle Paul have come out true of her life.
Yes, she fought a good fight and finished her course well on this earth. All glory to God.
POEM (SECOND COMING OF LORD JESUS CHRIST) VIDEO GIVEN BELOW
[caption id="attachment_29943" align="aligncenter" width="900"] Published on Hallelujah Weekly[/caption]
അവയിൽ ഒന്നെങ്കിലും വീഡിയോ രൂപത്തിൽ പ്രസിദ്ധീകരിക്കണം എന്നുള്ളത്, എൻ്റെയും, ഒപ്പം അവളുടെയും ഒരു വലിയ ആഗ്രഹമായിരുന്നു.
"My Marriage In My Dreams" A note written 37 years back and a few additions to it.[bctt tweet=""My Marriage In My Dreams" A note written 37 years back and a few additions to it." username="@pvariel"]
അതിൻപ്രകാരം ഒരു ഗാനം പാടുന്നതിനും വീഡിയോ രൂപത്തിൽ ആക്കുന്നതിനുമായി ഗായകനും സംഗീതഞ്‌ജനുമായ ഒരു സുഹൃത്തിനെ ഏൽപ്പിച്ചു അതദ്ദേഹം വളരെ ശ്രവണമധുരമായി പാടി വോയിസ് ക്ലിപ്പ് തക്ക സമയത്തു തന്നെ നൽകി അതവൾക്കു കേൾക്കാൻ കഴിഞ്ഞു.
[bctt tweet="My Marriage In My Dreams, A note, and a PostScript about my departed beloved wife." username="@pvariel"]
എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി.
തന്മൂലം, വിഡിയോ ചിത്രീകരിക്കാനും റിലീസ് ചെയ്യാനും വളരെ വൈകി.
ഒടുവിൽ, അത് അവളുടെ മരണശേഷം മാത്രമാണ് റിലീസ് ചെയ്യാൻ കഴിഞ്ഞത്.
ഫിബ്രുവരി 8 2021 അത് യൂട്യൂബിൽ റിലീസ് ചെയ്‌തു. അങ്ങനെ, ആ ഗാനം അവൾക്കായി സമർപ്പിക്കുവാൻ കഴിഞ്ഞു. ആ വീഡിയോ ഇതാ ഇവിടെ:
My Marriage In My Dreams - A SONG DEDICATED TO MY WIFE OMANA - ALAYADIKKUNNA SAGARATHILE
അവൾ കടന്നു പോയിട്ട്, അര സംവത്സരം പിന്നിടുന്ന മാർച്ച് നാളുകളിൽ ഓർമ്മകളായി കുറിച്ചിട്ട വരികൾ പദ്യ രൂപത്തിൽ ക്രമപ്പെടുത്തി മറ്റൊരു വീഡിയോ കൂടി, അതോടുള്ള ബന്ധത്തിൽ കുടുംബ ജീവിതത്തിലെ
ചില പഴയ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി റിലീസ് ചെയ്യുവാൻ ദൈവം സഹായിച്ചു. അത് താഴെയുള്ള വീഡിയോവിൽ കാണുക.
MEMOIR - VITTU PIRINJU NEE (വിട്ടുപിരിഞ്ഞു നീ) | Song Dedicated by Philip Verghese | Vox, Stanley Mathew
അതോടൊപ്പം ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഞങ്ങൾ ഇരുവരും ചേർന്നു പാടിയ ചില ഗാനങ്ങളും Philipscom Views എന്ന യൂട്യൂബ് ചാനലിലും News Views And Songs എന്ന ചാനലിലും ലഭ്യമാണ്.
ഞങ്ങൾ ഒന്നിച്ചു പാടിയ ഞാൻ രചിച്ച ചില ഗാനങ്ങൾ കൂടി ദൈവം അനുവദിച്ചാൽ ഈ ചാനലിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നു.
പാടുവാനുള്ള സ്വരമാധുര്യം ഞങ്ങൾക്ക് രണ്ടു പേർക്കും ഇല്ലെങ്കിലും, ദൈവത്തെ വാഴ്ത്തിപ്പുകഴ്ത്തുന്ന ഗാനങ്ങൾ ആലപിക്കുവാനുള്ള വാഞ്ച വളരെ വലിയതായിരുന്നു.
കൊറോണ കടന്നു വന്നതോടെ ആരാധനാലയത്തിൽ പോയിയുള്ള ആരാധനക്ക് ഒരു വിരാമം വന്നെങ്കിലും ഭവനങ്ങളിൽ ഇരുന്നു സഭയായി കൂടി വരാൻ, zoom മാധ്യമം സഹായകമായി. A blessing in disguise എന്നു പറഞ്ഞതുപോലെ ഭവനങ്ങളിൽ ഉള്ള ഏവർക്കും കുറേക്കൂടി അതിൽ സജീവമായി ഭാഗവാക്കാകുവാൻ കൊറോണ ഒരു മുഖാന്തരമായി എന്നു കുറിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
ഞങ്ങളുടെ സഭയിൽ (Christian Brethren Assembly, Picket, Vasavinagar, Secunderabad) ഗാനങ്ങൾ ആലപിക്കുവാൻ ഇപ്പോൾ നടക്കുന്ന Zoom മീറ്റിംഗ്‌സിൽ ഓരോ കുടുംബത്തിനും അവസരമുണ്ട്. അതിൽ പങ്കെടുക്കുന്നതിനായി ഞങ്ങൾ ഇരുവരും അവളുടെ വേർപാടിന് ഒരാഴ്ച മുമ്പ് പാടി നോക്കിയ, ഞാൻ എഴുതിയ ചില ഗാനങ്ങളിൽ ഒന്നു യൂട്യൂബിൽ റിലീസ് ചെയ്തു അതിൻ്റെ ലിങ്ക് താഴെ കൊടുക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ പാടുവാൻ വലിയ കഴിവൊന്നുമില്ല, അതിനാൽ തന്നേ ഇതിൽ കടന്നുകൂടിയ പോരായ്മകൾ സദയം പൊറുക്കുക. ???
[bctt tweet="My Marriage In My Dreams, an updated blog post new video added. #philipscomviews @pvariel" username="pvariel"]
ആരാധനക്ക് സഹായകരമായ വരികളാണിതെന്നു ഞാൻ വിശ്വസിക്കുന്നു.
കേൾക്കുക നിങ്ങളുടെ പ്രതികരണം അതെന്തായാലും അറിയിക്കുക.
ഈ ഗാനം അല്പം ചില തിരുത്തലുകളോടെ സംഗീതോപകരങ്ങളുടെ പശ്ചാത്തലത്തിൽ, ദൃശ്യരൂപത്തിലാക്കി യൂട്യൂബിൽ പ്രസിദ്ധീകരിച്ചു.
അത് കേൾക്കുവാൻ താഴെയുള്ള ലിങ്കിൽ (IMAGE) ക്ലിക്ക് ചെയ്യുക.
സ്തോത്രം ചൊല്ലീടാം ദൃശ്യവിഷ്ക്കാരത്തോടെ New Video. SAME SONG BY PROFESSIONAL SINGERS WITH VISUALS
Sthothram Cholleedaam Sthuthi Sthothram Cholleedaam. #WorshipSong By Philip Verghese & Annamma Philip
ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ ഷാജു നാരായണനും,
ഗോഡ്‌സി എബനേസറുമാണ്.
ഈണം പകർന്നിരിക്കുന്നത് സുവിശേഷകൻ അഗസ്റ്റിൻ മാത്യു രാജപുരമാണ്.
BEHIND THE ALBUM:
Music: Evangelist. Augustin K Mathew Rajapuram
Vox: Shaju Narayanan & Godsi Ebenezer
Orchestration: Abhilash Keezhillam
Flute: Kumar Kalasadan
Studio: Tunes Studio Chalakudy.
Audio Mixing: Denson Davis
Camera & Editing Antony Venus
Ad visual publicity and thumbnail: Joshi Joseph
ഇതിൻറെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരെക്കുറിച്ചും, മറ്റു വിവരങ്ങളും വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുണ്ട്.
LATEST UPLOAD ON PHILIPSCOM VIEWS YOUTUBE CHANNEL
[caption id="attachment_29926" align="alignleft" width="1280"] Banner Design: Joshi Joseph Amen Media[/caption]
ഏറ്റവും ഒടുവിൽ ദൃശ്യാവിഷ്ക്കരണം നൽികിയ ഒരു കവിതയും യൂട്യൂബിൽ
ഉൾപ്പെടുത്തിയിരിക്കുന്നു.
അതിനായി ജോഷി ജോസഫ് Amen Media രൂപപ്പെടുത്തിയ ബാനർ.
ഗാനം ഈ ലിങ്കിൽ കേൾക്കാം
TO LISTEN TO THE SONG PLEASE CLICK ON THE BELOW IMAGE:
PUNARAAGAMANAM
POEM (SECOND COMING OF LORD JESUS CHRIST)
NEW ALBUM (14 CHRISTIAN SONGS MUSIC BY AUGUSTIN K MATHEW RAJAPURAM)
പ്രശസ്‌ത സുവിശേഷകനും കവിയും ഗായകനും സംഗീതജ്ഞനുമായ അഗസ്റ്റിൻ കെ മാത്യു രാജപുരം ഈണം നൽകിയ 14 ഗാനങ്ങൾ കോർത്തിണക്കി DV Divyamrutham യൂട്യൂബ് മീഡിയപുറത്തിറക്കിയ ആൽബത്തിൽ ഞാനെഴുതിയ രണ്ടു ഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ Philipscom Views യൂട്യൂബ് മീഡിയയിലൂടെ പ്രകാശിതമായ ചില ഗാനങ്ങളും ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യാശാനിർഭരമായ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഈ ആൽബം ക്രൈസ്തവ കൈരളിക്കു ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.
ആഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ ഗാനങ്ങളും കവിതകളും പണിപ്പുരയിൽ!
ഇതുവരെ ഒപ്പം നിന്നു സഹായിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.??
NEW YOUTUBE CHANNEL: NEWS VIEWS AND SONGS (Yet Another Initiative from Philipscom Associates)
ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യുവാൻ മറക്കരുത് കേട്ടോ.?
ഇത് കൂടാതെ മറ്റൊരു ചാനൽ കൂടി NEWS VIEWS AND SONGS എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്, തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളും, പ്രഭാഷണങ്ങളും, ഒപ്പം അറിവും വിജ്ഞാനാവും നൽകുന്ന വാർത്തകളും മറ്റും ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സന്ദർശിക്കുക പങ്കാളികൾ ആവുക. നന്ദി
സബ്സ്ക്രൈബ് ചെയ്യാൻ മറക്കെല്ലേ!
[caption id="attachment_29940" align="aligncenter" width="640"] HOME PAGE OF NEWS VIEWS AND SONGS[/caption]
ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഈ പോസ്റ്റിന്റെ മുകളിൽ Let us connect on Youtubeഎന്ന ബട്ടണിൽ അമർത്തുക.
പുതിയ വിഡിയോ റിലീസ് ചെയ്യുമ്പോൾ ഇന്റിമേഷൻ ലഭിക്കാൻ Subscription ബട്ടനടുത്തുള്ള ബെൽ ഐക്കോൺ കൂടി enable ചെയ്യുക.?
കുറിപ്പ് വായിച്ച, ഗാനങ്ങൾ ശ്രവിച്ച, ഏവർക്കും Philipscom Associates ന്റെ ഹൃദയം നിറഞ്ഞ നന്ദി വീണ്ടും അറിയിക്കുന്നു.
Philip and Associates
Hyderabad
My Marriage In My Dreams - വീണ്ടും ഒരു അടിക്കുറിപ്പ്
ആദ്യ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെ:
"ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു."
എന്നാൽ, ഈ കുറിപ്പ് ഞാൻ ഇങ്ങനെ ചുരുക്കട്ടെ :
"34 വർഷം മുൻപ് ആ കൂട് കണ്ടത്തി, സ്വപ്നങ്ങളിൽ ആഗ്രഹിച്ചതിലും അപ്പുറം കൈമാറി ഒന്നിച്ചു വസിച്ചു, മധുരിക്കും ഓർമ്മകൾ നൽകി ആ കൂട് ഒഴിച്ചിട്ടു പോയി നീ!"
എന്നാൽ രണ്ടാമത്തെ വീഡിയോയിൽ പാടിയത് പോലെ,
"അരികിലെത്തീടുവാൻ നാളുകൾ നീളില്ല
അരുമനാഥൻ വരാൻ കാലമായി...
ആ വലിയ പ്രത്യാശയിൽ നാളുകൾ കഴിക്കുന്നു.
My Marriage In My Dreams - അടിക്കുറിപ്പുകൾ അവസാനിക്കുന്നില്ല! ഇതാ ഒന്നുകൂടി
ഫേസ്ബുക്കിൽ അടുത്തിടെ കുറിച്ച ചില വരികൾ ഇവിടെ പകർത്തുന്നു.
ഓർമ്മകൾ വീണ്ടും ഓടിയെത്തുമ്പോൾ!
ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും ജന്മ ദിനം ഓർക്കുകയോ ആഘോഷിക്കുകയോ ചെയ്തിരുന്നില്ല!
എന്നാൽ ഫേസ്ബുക് അത് ഓർമ്മപ്പെടുത്തിയപ്പോൾ വെറുതെ ഒന്നോർത്തുപോയി!
ക്രൈസ്തവ ജനത തങ്ങളുടെ രക്ഷകന്റെ പിറന്നാൾ ആഘോഷിക്കുന്ന ദിനത്തോട് അടുത്തു വരുന്ന ഒരു ദിനത്തിൽ അവൾ ജനിച്ചു!
വിവാഹ ശേഷം നീണ്ട 34 വർഷം ഒരുമിച്ചു ജീവിച്ചു!
രണ്ടു ആൺമക്കളേയും ഒരു മരുമകളേയും തന്ന്, കഴിഞ്ഞ ഒക്ടോബർ 4നു (2020) അവൾ പ്രിയം വെച്ച കർത്തൃസവിധമണഞ്ഞു.
ചില ഓർമ്മകൾ ഇവിടെ വായിക്കാം!
https://bit.ly/3J7uvyY
അവളുടെ വേർപാട് ഇനിയും അറിയാത്ത ചിലർ അവളുടെ FB അക്കൗണ്ടിൽ ഉണ്ട് അതിനാൽ ഈ കുറി അവളുടെ മരവിപ്പിക്കാത്ത ഈ അക്കൗണ്ടിൽ നിന്നു തന്നെയാകട്ടെ എന്നു കരുതി ഇവിടെ കുറിക്കുന്നു.
കൂടുതൽ അറിവാൻ ഈ ലിങ്കിൽ അമർത്തുക https://bit.ly/3J7uvyY
My Marriage In My Dreams -അവളുടെ ഒരാഗ്രഹം കൂടി സഫലീകൃതമാകുന്നു. A NEW VENTURE STARTED
നേരത്തെ സൂചിപ്പിച്ചതുപോലെ പല ഗാനങ്ങളും കവിതകളും എഴുതുവാൻ ദൈവം കൃപ തന്നെങ്കിലും അതു സംഗീതോപകരണങ്ങളുടെ അകമ്പടിയോടു മനോഹരമായി പാടിയവതരിപ്പിക്കുവാൻ പല സാങ്കേതിക തടസ്സങ്ങൾ നേരിട്ട സന്ദർഭങ്ങളിൽ, വ്യസനത്തോടെ ഇരുന്നപ്പോൾ അവൾ പറയുമായിരുന്നു,
"ബാബുച്ചായൻ എന്തിനാ വെറുതെ അതോർത്തു വിഷമിക്കുന്നത്, ദൈവകൃപയാൽ നിരവധി ലേഖനങ്ങൾ എഴുതുവാൻ ദൈവം കൃപ തന്നല്ലോ അതോരോന്നായി ശബ്ദരൂപത്തിലാക്കി യൂട്യൂബിൽ ഇടാമല്ലോ" അതിനുള്ള ശബ്ദമാധുര്യവും കർത്താവ് തന്നിട്ടുണ്ടല്ലോ".
[bctt tweet="Some reminiscence of my departed wife and few new developments. " username="pvariel"]
അതു ശരിയാണല്ലോ എന്നോർത്തെങ്കിലും, അന്ന് അവളുടെ ഈ വാക്കുകൾ ഞാൻ വലിയ കാര്യമായെടുത്തില്ല. ഒപ്പം പല കാരണങ്ങളാൽ അതിനു ശ്രമിച്ചുമില്ല.
എന്നാൽ ഇപ്പോൾ ഈ മാറിയ പരിതസ്ഥിതിയിൽ, വീണ്ടും അതേപ്പറ്റി ഓർത്തു, അതിനുള്ള ഒരു പരിശ്രമം നടത്തി, ചിലത് റെക്കോർഡ് ചെയ്തു, അത് Philipscom Views ചാനൽ വഴി സംപ്രേക്ഷണം ചെയ്തതിന്റെ ആദ്യത്തെ പാർട്ട് താഴെ കൊടുക്കുന്നു.
ഒരു തുടക്കയെഗ്നം ആയതിനാൽ നിരവധി പോരായ്മകൾ കടന്നുകൂടിയിട്ടുണ്ട്, സദയം ക്ഷമിക്കുക. തുടർന്നുള്ള പാർട്ടുകളിൽ അതു പരിഹരിക്കാം എന്നു വിശ്വസിക്കുന്നു. As this is one of my first attempt in this area, a lot of slips happened! Please bear with us! Hope it can be improved in the upcoming parts in this series.
Whatever may be I solicit your valued suggestions and remarks on this newly started initiative.
WATCH MORE VIDEOS PLEASE CLICK ON THIS LINK#pvariel
എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ ദയവായി അറിയിച്ചാലും.
Here is the link to the part 1 in this series
ഇതുവരെ ഞങ്ങൾക്കൊപ്പം നിന്ന നിങ്ങൾ ഓരോരുത്തരോടുമുള്ള സ്നേഹവും നന്ദിയും വീണ്ടും അറിയിക്കുന്നു. ഇനിയും ഒപ്പമുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
ഈ പുതിയ സംരംഭത്തിനു പോസ്റ്റർ, thumbnail തയ്യാറാക്കി തന്ന എന്റെ പ്രിയ മിത്രവും സഹോദരനുമായ പരേതനായ സുവിശേഷകൻ പി എം ജോസഫിന്റെ മകൻ ജോഷി ജോസഫിനോടുള്ള JOSHI JOSEPH നന്ദിയും സ്നേഹവും ഇവിടെ അറിയിക്കുന്നു.
My Marriage In My Dreams and some reminiscence of my departed wife and a few new developments.
[bctt tweet="My Marriage In My Dreams and some reminiscence of my departed wife and few new developments. " username="pvariel"]
Keep in touch.
Yours in Him
Philip Verghese 'Ariel'
Secunderabad.
Source: First published in Madhuram Weekly, Kottayam.
This blog post was Published on: Nov 1, 2011, at 18:01
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,17
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്‌കാരം.
For Philipscom Associates