കര്‍ത്താവിന്റെ വരവ് ആസന്നമായി (The Lord's Coming Is At Hand)
അഖിലാന്ധമണ്ഡലമണിയിച്ചൊരുക്കി.... എന്ന രീതി
ഇളകി മറിയുന്നീ ലോകത്തിലിന്നു
ഇളകാതെ നിന്നീടാന്‍ കൃപയേകിടുന്ന
ഇത്ര മാഹാനായ ദൈവത്തെ അയ്യോ
ഇന്നുമറിയാതെ കഴിയുന്നനേകര്‍ -ഇള
സന്തോഷവും സമാധാനവും നല്‍കാന്‍
സ്വര്‍ലോകം വിട്ടിങ്ങു ഭൂതലേ വന്ന
സര്‍വ്വ ചരാചര സൃഷ്ടിതാവായ
സര്‍വ്വേശനേശുവേ അറിയുക നിങ്ങള്‍ -ഇള
സ്നേഹവാനേശുവില്‍ വിശ്വസിച്ചീടില്‍
സമ്മോദമോടവാന്‍ എകും സര്‍വ്വവും
സംശയിച്ചീടെണ്ട സംഗതിയില്ല
വാക്കു പറഞ്ഞവന്‍ മാറീടുകില്ല -ഇള
ലൌകിക ചിന്തയിലാണ്ടു കഴിയുന്ന
സ്നേഹിതാ യേശുവില്‍ വിശ്വസിക്കിന്നു
ലോകവുമതിലുള്ളതെല്ലാമഴിയുന്ന
നാളിങ്ങടുത്തെന്നു ചിന്തിച്ചു കൊള്‍ക -ഇള
അവനുടെ വരവിതാ ആസന്നമായി
അവനായി കാംക്ഷിപ്പോരവനോടു ചേരുന്ന
ആ നല്ല ദിനമിങ്ങു വാതില്‍ക്കലെത്തി
ആമോദമോടവനെ പാടി സ്തുതിക്കാം -ഇള
അവനില്‍ നീ ആശ്രയിച്ചീടുന്നുയെങ്കില്‍
ആകുലനാകില്ല ഒരുനാളുമുലകില്‍
ആമോദമായിനിയവനോടു ചേർന്ന്
ആയിരമാണ്ടിനി വാഴും നിസ്സംശയം -ഇള
~ ഫിലിപ്പ് വറുഗീസ് 'ഏരിയല്‍' സെക്കന്തരാബാദ്
~ ഫിലിപ്പ് വറുഗീസ് 'ഏരിയല്‍' സെക്കന്തരാബാദ്
എന്റെ എല്ലാ പ്രീയപ്പെട്ട സന്ദര്‍ശകര്‍ക്കും,
നിങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും,
നിര്‍ദേശങ്ങളും താഴയുള്ള കമന്റു പേജില്‍
സദയം രേഖ പ്പെടുത്തിയാലും.
ഈ ബ്ലോഗ് നിങ്ങള്‍ക്ക്
ഇഷ്ടപ്പെടുകയും
അനുഗമിക്കുകയും
ചെയ്യുന്നെങ്കില്‍
ആ വിവരവും
കുറുപ്പില്‍
എഴുതുക
തീര്‍ച്ചയായും
നിങ്ങളുടെ
ബ്ലോഗും
സന്ദര്‍ശിക്കുകയും
അനുഗമിക്കുകയും
ചെയ്യുന്നതായിരിക്കും
നന്ദി നമസ്കാരം
ഫിലിപ്പ് വറുഗീസ് 'ഏരിയലും ,
സഹ പ്രവര്‍ത്തകരും
Dear Visitors,
Thanks a lot for dropping in. We would like to hear from you.
Positive or negative, pl. drop a line in the comments column,
If following too, pl. drop a line at the comments space so that
I can follow back. Keep inform, keep in touch.
Best regards,
Philips Verghese Ariel & Associates