കര്‍ത്താവിന്റെ വരവ് ആസന്നമായി (The Lord's Coming Is At Hand)കര്‍ത്താവിന്റെ വരവ്  ആസന്നമായി  (The Lord's Coming Is At Hand)


അഖിലാന്ധമണ്ഡലമണിയിച്ചൊരുക്കി.... എന്ന രീതി

ഇളകി മറിയുന്നീ ലോകത്തിലിന്നു   
ഇളകാതെ  നിന്നീടാന്‍ കൃപയേകിടുന്ന
ഇത്ര മാഹാനായ ദൈവത്തെ അയ്യോ 
ഇന്നുമറിയാതെ കഴിയുന്നനേകര്‍        -ഇള

സന്തോഷവും സമാധാനവും നല്‍കാന്‍
സ്വര്‍ലോകം വിട്ടിങ്ങു ഭൂതലേ വന്ന 
സര്‍വ്വ ചരാചര സൃഷ്ടിതാവായ 
സര്‍വ്വേശനേശുവേ അറിയുക നിങ്ങള്‍  -ഇള

സ്നേഹവാനേശുവില്‍ വിശ്വസിച്ചീടില്‍
സമ്മോദമോടവാന്‍ എകും സര്‍വ്വവും 
സംശയിച്ചീടെണ്ട സംഗതിയില്ല 
വാക്കു പറഞ്ഞവന്‍ മാറീടുകില്ല               -ഇള

ലൌകിക ചിന്തയിലാണ്ടു കഴിയുന്ന
സ്നേഹിതാ യേശുവില്‍ വിശ്വസിക്കിന്നു 
ലോകവുമതിലുള്ളതെല്ലാമഴിയുന്ന 
നാളിങ്ങടുത്തെന്നു ചിന്തിച്ചു കൊള്‍ക  -ഇള

അവനുടെ  വരവിതാ ആസന്നമായി 
അവനായി കാംക്ഷിപ്പോരവനോടു ചേരുന്ന 
ആ നല്ല ദിനമിങ്ങു വാതില്‍ക്കലെത്തി 
ആമോദമോടവനെ പാടി സ്തുതിക്കാം    -ഇള

അവനില്‍ നീ ആശ്രയിച്ചീടുന്നുയെങ്കില്‍ 
ആകുലനാകില്ല ഒരുനാളുമുലകില്‍
ആമോദമായിനിയവനോടു ചേർന്ന് 
ആയിരമാണ്ടിനി വാഴും നിസ്സംശയം    -ഇള

                          ~ ഫിലിപ്പ് വറുഗീസ്‌  'ഏരിയല്‍' സെക്കന്തരാബാദ്


എന്റെ  എല്ലാ പ്രീയപ്പെട്ട സന്ദര്‍ശകര്‍ക്കും,
നിങ്ങളുടെ വിലയേറിയ സമയത്തിന്  നന്ദി.
 നിങ്ങളുടെ   വിലയേറിയ അഭിപ്രായങ്ങളും,
നിര്‍ദേശങ്ങളും  താഴയുള്ള കമന്റു പേജില്‍ 
സദയം രേഖ പ്പെടുത്തിയാലും.
ഈ ബ്ലോഗ്‌  നിങ്ങള്‍ക്ക്
ഇഷ്ടപ്പെടുകയും 
അനുഗമിക്കുകയും 
ചെയ്യുന്നെങ്കില്‍ 
ആ വിവരവും 
കുറുപ്പില്‍
എഴുതുക 
തീര്‍ച്ചയായും 

നിങ്ങളുടെ
ബ്ലോഗും
  സന്ദര്‍ശിക്കുകയും 
 അനുഗമിക്കുകയും
ചെയ്യുന്നതായിരിക്കും
 നന്ദി    നമസ്കാരം

ഫിലിപ്പ് വറുഗീസ്‌ 'ഏരിയലും ,
സഹ പ്രവര്‍ത്തകരും


 
Dear Visitors,
Thanks a lot for dropping in. We would like to hear from you.
Positive or negative, pl. drop a line in the comments column,
If following too, pl. drop a line at the comments space so that
I can follow back.  Keep inform, keep in touch.
Best regards,
Philips Verghese Ariel & Associates 
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768