Popular Posts

National Integration Festival, Telangana, India.

Climate Change. A Serious Issue!

CLIMATE CHANGE A SERIOUS INFORMATION
WATCH THIS VIDEO NOW AND ACT ACCORDINGLY

ചില്ലുകള്‍, ചന്ദ്രക്കല, അര ഉകാരം, ആറാം സ്വരം A Knol By Dr. Austin James





ചില്ലുകള്‍, ചന്ദ്രക്കല, അര ഉകാരം, ആറാം സ്വരം


Authors
Ariel P V




Abstract

മലയാള അക്ഷര ചന്ദ്രക്കല ഒരു negative സിംബൽ, നിഷേധാക്ഷരത്തിനു മറ്റുപയോഗങ്ങളോ?, ചന്ദ്രക്കല (്‌ ) എങ്ങിനെ ഉണ്ടായി , ി ു െ etc , ചന്ദ്രക്കല ഉപേക്ഷിക്കാനാകുമോ?, ‘കാരം’കളയുക ,ചന്ദ്രക്കലയും ‘ചില്ലുകളും’ , ചില്ലുകള്‍ക്കു നിര്‍വചനം, സ്വരം ചേരുന്നത്‌ ഒരു പഠനം

Dr. Austin James's article co-authored in knol pages 

ചില്ലുകള്‍, ചന്ദ്രക്കല, അര ഉകാരം, ആറാം സ്വരം 


ഇവ നാലിനേയും ഒരദ്ധ്യായത്തില്‍ കൊണ്ടുവരാന്‍ കാരണം ഇവ തമ്മിലുള്ള ബന്ധങ്ങളാണു്‌ 
ചന്ദ്രക്കല ഒരു negative സിംബ
ചന്ദ്രക്കലയെ അരക്ഷരമായി സങ്കല്‍പിച്ചാല്‍ അതിനൊരു വിവരണാത്മകനാമം ഇതായിരിക്കും :”നിഷേധാക്ഷരം”(N.B ഇതൊരു താത്കാലികനാമം മാത്രം. ഇംഗ്ലിഷില്‍ പറഞ്ഞാല്‍ ഒരു negative symbol എന്നു മാത്രം.) 
നിഷേധാക്ഷരത്തിനു മറ്റുപയോഗങ്ങളോ
 അദൃശ്യമായി നില്‍ക്കുന്ന പ്രഥമാക്ഷരം ‘അവിടെ’ഇല്ല എന്നു കാണിക്കാന്‍ ഉപയോഗിക്കുന്ന ‘കണാവുന്ന’ചിഹ്നം മറ്റുപയോഗങ്ങല്‍ക്കെടുക്കാമോ? ഇതിനുത്തരം വിഷമകരാമായിരിക്കാം; എന്നല്‍ അത്തരം രണ്ടുപയോഗങ്ങളാണുള്ളത്‌: 
ഒന്നു- സംവൃത ഉകാരത്തിനു്‌ (അരയുകാരം); 
രണ്ടു- ചില്ലെഴുത്തിനു്‌ 
ഈ രണ്ടു പ്രശ്നങ്ങളും വിശദമായി പിന്നീടു പ്രതിപാദിക്കും.മനസ്സില്‍ സദാ സംഘര്‍ഷം സൃഷ്ടിക്കുന്ന രണ്ടുപയോഗങ്ങളാണിവ എല്ലാവരും കണ്ണടക്കുന്നു എന്നു മാത്രം.ആര്‍ക്കും പ്രതികരിക്കാനും തിരുത്താനും സാധിക്കാത്തതുകൊണ്ടാണിത്‌.problems not easily penetrable.എഴുത്തുരംഗത്തു ഇവ അരാജകത്വംതന്നെ സൃഷ്ടിക്കുന്നുണ്ട്‌. 

ചന്ദ്രക്കല (‌ ) എങ്ങിനെ ഉണ്ടായി, എന്തിനുണ്ടാക്കി ? ഉത്തരം സിമ്പിള്‍: ആര്‍ട്ടിസ്റ്റിന്റെ കരവിരുത്‌ ഈ വരീരത്തെ ഉണ്ടാക്കി, ശാസ്ത്രജ്ഞന്റെ ആവശ്യപ്രകാരം. ആവശ്യം വളരെ ഗഹനമായിരുന്നു: ഒരു നിശ്ചിത സ്ഥാനത്തിരിക്കുന്നതും എന്നാല്‍ കാണാന്‍ വയ്യാത്തതുമായ ഒരു സ്വരത്തെ അവിടെനിന്നു നീക്കം ചെയ്യണം, അവിടെ ഇല്ലെന്നു കാണിക്കണം. ആലോചിക്കുമ്പോള്‍ ദുര്‍ഘടം പിടിച്ച പ്രശ്നംതന്നെ? പക്ഷെ അതു solve ചെയ്യുന്ന യുക്തി ഇങ്ങിനെയാണു്‌: കാണാവുന്ന ഒരു ചിഹ്നം/ചിത്രം; അതു ഇരിക്കുന്ന ‘ആകാശത്തിനു’ കീഴെ അ എന്ന സ്വരം വരില്ല, ഇരിക്കില്ല. പോരേ? ചന്ദ്രന്‍ ആകാശത്തിരിക്കുന്നപോലെ, ഒരു വ്യഞ്ജനാക്ഷരത്തിനു പിന്‍പുള്ള സ്ഥലത്ത്‌ മുകളില്‍ ആകാശത്തായി ചന്ദ്രക്കല എന്നു പേരുള്ള ചന്ദ്രക്കലയെ സ്ഥാപിച്ചാല്‍ അതിനു കീഴെ അകാരം പിന്നെ ഇല്ല. Equation ഇതാണു്‌ 

ക+്‌=ക്‌=ക-അ (a superior feat indeed) 

ഇതല്ലാതെ “ക-അ” (ക minus അ) എഴുതാന്‍ മാര്‍ഗ്ഗമില്ല 
പക്ഷെ ഈ ഗതികേട്‌ ഉണ്ടാവാന്‍ കാരണം മറ്റൊരു ബുദ്ധിഭ്രമമായിരുന്നു. എന്താണതു്‌? 
ഒരു ശബ്ദത്തെ നിനച്ചുകൊണ്ട്‌ ലിപി വരച്ചുണ്ടാക്കിയപ്പോള്‍ അതിനെ ‘വിളിച്ച’ പേരില്‍ രണ്ട്‌ സ്വനങ്ങളുണ്ടായിരുന്നു: പ്രധമ വ്യഞ്ജനവും പ്രധമസ്വരവും.ചേര്‍ന്ന സില്ലബിള്‍ (കൂട്ടക്ഷരം) ആയിരുന്നു അത്‌. ആ ലിപി ഇതായിരുന്നു: [ ക ]. 
പക്ഷെ, ഈ ലിപിയെ ഉച്ചാരണമാക്കുമ്പോള്‍/ ശബ്ദമാക്കുമ്പോള്‍ ആ ശബ്ദം ആ ലിപിൊയുടെ പേരാണു എന്നു മനസ്സിലാക്കുന്നതിനു പകരം (മറിച്ച്‌) ആ ലിപി ആ രണ്ടു സ്വനങ്ങളുടെ ഒറ്റ ലിപി/അക്ഷരം ആണെന്നു എണ്ണി. ‘വസ്തുവും അതിന്റെ പേരും’ രണ്ടാണെന്നതു മറന്നു അല്ലെങ്കില്‍ മനസ്സിലാക്കിയില്ല. അങ്ങിനെ, വ്യഞ്ജനാക്ഷരങ്ങള്‍ ഒക്കെയും ‘രണ്ടു സ്വനങ്ങളുടെ ഒറ്റ ലിപികള്‍ എന്ന അവസ്തയെ പ്രാപിച്ചു. ആദ്യം ഒരൊറ്റ മനസ്സില്‍ തോന്നിയ ഈ അബദ്ധം മറ്റ്‌ എല്ലാവരും അതേപോലെ സ്വീകരിക്കാനും പ്രയാസമുണ്ടായില്ല. ഇതിനു തെളിവാണു്‌, “പിന്നീട്‌” മറ്റു ഭാരതീയ ഭാഷകള്‍ക്ക്‌ ലിപിയുണ്ടാക്കിയവര്‍ എല്ലാം ഈ രീതി തന്നെ അവലംബിച്ചു എന്നത്‌. ആരും പിന്നോട്ടു നോക്കിയില്ല, മറിച്ചു നോക്കിയില്ല- ഇതുവരെയും. (Names of individual letters എന്ന ലേഖനം, ദയവായി സശ്രദ്ധം പഠിക്കുക) 

വ്യഞ്ജനാക്ഷരങ്ങള്‍ ഈ വിധത്തില്‍ syllable status കൈവരിച്ചതില്‍പിന്നെ വ്യഞ്ജനത്തോട്‌ ചേര്‍ന്നു വരുന്ന ‘പ്രഥമാക്ഷര’ത്തിനു ലിപിയേ വേണ്ടയെന്നും മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ അതതിനുവേണ്ട ചിഹ്നങ്ങള്‍ ചേര്‍ക്കണമെന്നും വ്യവസ്തയായി. പക്ഷെ ആ സ്ഥാനത്‌ originalസ്വരാക്ഷരങ്ങളല്ല, ‘പകരം’ മറ്റ്‌ എന്തെങ്കിലുംചിഹ്നങ്ങളാണു ചേര്‍ക്കേണ്ടത്‌ എന്നു ചിന്തിക്കാന്‍ കാരണം എന്തെന്നു വ്യക്തമല്ല.സ്വരങ്ങള്‍ക്കു പകരം ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍: ി  ു  etc 

['പകരം'ആയിട്ടു നില്‍ക്കുന്നതിനു/ഇരിക്കുന്നതിനും മറ്റും... ശരിയായ Latin-derived വാക്കു pro-stitute എന്നതാണു്‌. എന്നാല്‍ ഈ വാക്ക്‌ പിന്നീട്‌ മറ്റൊരു പ്രത്യേക അര്‍ഥത്തില്‍ മാത്രം ഉപയോഗിക്കാന്‍ ഇംഗ്ലിഷുകാര്‍ തീരുമാനിച്ചതിനാല്‍ prostitute നു "prostitute" ആയി "substitute എന്ന വാക്കു വന്നു.] 

substitute ലിപികളെ “പകരാക്ഷരങ്ങള്‍‍” എന്നു തത്കാലം വിളിക്കാം.
എന്തുകൊണ്ട്‌  അങ്ങിനെ വേണമെന്നു ‘ഒരു’ (ആദ്യ)പൂര്‍വീകനു തോന്നി? നമുക്ക്‌ ഇങ്ങിനെ അനുമാനിക്കാം:

(ലിപി)ക=[ക] = (ശബ്ദം)ക്‌ + അ=/ക/ അപ്പോള്‍ ഇതിന്റെ കൂടെ ലിപി [അ] കൂട്ടി ചേര്‍ത്താല്‍ ശബ്ദം ക്‌+ അ+ അ എന്നു കിട്ടുമല്ലോ. മാത്രമല്ല, ക ഇ ഇവ രണ്ടും ചേര്‍ത്തെഴുതിയാല്‍ ക്‌+അ-അ+ഇ എന്നും ആകും. ഇവയൊക്കെ സ്വീകാര്യമാകുന്നതെങ്ങിനെ? അതുകൊണ്ട്‌, വ്യഞ്ജനത്തോട്‌ സ്വരം ചേര്‍ക്കാന്‍ സ്വരലിപി(സ്വരാക്ഷരം)ചേര്‍ത്തെഴുതിയാല്‍ ശരിയാകില്ല, പകരം വേറൊരു ചിഹ്നം ആവശ്യമായിരിക്കുന്നു എന്നു “അദ്ദേഹം” കണക്കാക്കിയിരിക്കണം. “സ്വതന്ത്രമായി” എഴുതപ്പെടരുതാത്ത പ്രത്യേക ചിഹ്നങ്ങള്‍ അതിനായി സൃഷ്ടികപ്പെട്ടു. അങ്ങിനെയാണു്‌ നാം എപ്പോഴും കാണുന്ന/എഴുതുന്ന പകരചിഹ്നങ്ങള്‍ ഉളവായത്‌. അവയുടെ പ്രത്യക്ഷ രൂപങ്ങള്‍ ആകട്ടെ അന്നത്തെ ഒരു കലാകാരന്റെ സംഭാവനയായിരുന്നു.

[ N.B.ഇതെഴുതാനുപയോഗ്ക്കുന്ന computer program ഇല്‍ മേല്‍സൂചിപ്പിച്ച ചിഹ്നങ്ങല്‍ തനിയേ എടുത്തെഴുതാന്‍ കഴിയാത്തതുകൊണ്ട്‌ ചര്‍ച്ച തടസപ്പെടുന്നു.]
 

ചന്ദ്രക്കല ഉപേക്ഷിക്കാനാകുമോ


നിയമമനുസരിച്ച്‌ അതിനെ ഉപേക്ഷിക്കേണ്ടതാണു്‌. ഇതു സാദ്ധ്യമാകാന്‍ മറ്റൊന്നുകൂടി ചെയ്യണം വ്യഞ്ജനറ്റതിനു തൊട്ടുശേഷം പ്രഥമസ്വരം വരുന്നിടത്ത്‌ ആ സ്വരത്തിനു ഒരു substitute ചിഹ്നം ചേര്‍കുക, മേറ്റ്ല്ലാ സ്വരങ്ങളേയും പോലെ. അങ്ങിനെയായാല്‍ ആ ചിഹ്നം ഇല്ലതിരുന്നാല്‍ ആ ശബ്ദവും ഇല്ല എന്നു സുവ്യക്തം. പോരേ?. അ യുടെ substitute 1 ആണെന്നിരിക്കാട്ടെ. അങ്ങിനെയാകുമ്പോള്‍
ഇന്നലത്തെ ക്‌ = ഇന്നത്തെ ക ഇതിനെ ഉച്ചരിക്കാന്‍ വയ്യാത്തതുകൊണ്ടു ഒരു പേരു വേണം
ഇന്ന
ത്തെ ക = ഇന്നത്തെ ക1 ഇതിന്റെ ഉച്ചാരണം ലിപി ക യുടെ പേരാണു്‌
 
പേരു വിളിക്കുക:

ഏതൊരു ലിപിയെയും അതിന്റെ തന്നെ ഉച്ചാരണംകൊണ്ടല്ല, പ്രത്യുത അതിന്റെ പേരുകൊണ്ടു സൂചിപ്പിക്കണം.
 
‘കാരം’കളയുക

കകാരം എന്ന പ്രയോഗം ഇനി ആവശ്യമില്ല (തികച്ചും ബുദ്ധിഹീനമായ ഒരു പ്രയോഗമാണതെന്നതും മനസ്സിലാക്കണം. ആ പ്രയോഗതെ ഇവിടെ കൂടുതല്‍ വിമര്‍ശിക്കുന്നില്ല)’കകാരം’ എന്നതിനു പകരം ക1 എന്നു പറയണം -ലിപിയുടേയും സ്വരത്തിന്റേയും പേരു്‌ “കാരം’ ചേര്‍ത്തുല്ല അനവധി അനവധി പ്രയോഗങ്ങള്‍ അവയുടെ അസ്വാഭാവികതയോടൊപ്പം അപ്രത്യക്ഷമാകണം.

eg. ‘കളി’ യില്‍ എത്ര  കാരങ്ങളുണ്ട്‌?
കകാരം+ളികാരം ?
OR, കകാരം+ ളകാരം + ഇകാരം?
OR, കകാരം + അകാരം+ ളകാരം+ ഇകാരം?
ചോദ്യം: അധികാരത്തില്‍ എത്ര അകാരങ്ങള്‍ ഉണ്ട്‌?
expression പ്രതീക്ഷയിലെ പ്രകാരം, വിപ്പിന്റെ കാരം


മനസ്സിരുത്തി ചിന്തിച്ചാല്‍ ഈവക പ്രയോഗങ്ങളെല്ലാം ശുദ്ധ അസംബന്ധങ്ങളാണു എന്നു മനസ്സിലാക്കാവുന്നതേയുള്ളു. സ്വനത്തേയും ലിപിയേയും പേരുവിളിക്കാന്‍ അറിയാത്തതുകൊണ്ടാണു ഈ അസംബന്ധങ്ങള്‍ വേണ്ടിവന്നതു്‌

ഒരു paragraph ലെ ചില വരികള്‍ ഇവിടെ എടുത്തെഴുതട്ടെ
….”മലയാളത്തില്‍ അകാരത്തെ …അല്‍പം ദീര്‍ഘമായി
ച്ചരിച്ച്വരുന്നതുകൊണ്ട്‌ ആകാരാന്‍തമായ സംസ്കൃതപദങ്ങളെ ഭാഷയില്‍ അകാരാന്തമായിട്ടേ എഴുതുന്നുള്ളൂ….അനന്ത എന്നതിലേ ആദ്യമായും അന്ത്യമായും ഇരിക്കുന്ന അകാരത്തെ പദമധ്യത്തിലെ ന യിലെ അകാരോച്ചാരണത്തോടു ഒത്തുനോക്കിയാല്‍… മലയാളത്തിലെ അകാരത്തേക്കാള്‍ വളരെ കുറുകിയതാകയാല്‍…”(ETC) ഒരു വിമര്‍ശന ഗ്രന്ഥത്തിലെ ഈ പാരഗ്രാഫില്‍ “..കാര”പ്രയോഗം 20 (ഇരുപത്‌) ആവര്‍ത്തി കാണാം. ഇത്‌ എന്തോ പിശകിന്റെ ലക്ഷണമാണു. 

ചന്ദ്രക്കലയും ‘ചില്ലുകളും’ 


ചന്ദ്രക്കലയുടെ negative പ്രയോഗത്തിന്റെ നിയമതിനു ഒരു exception ആണു ചില്ലുകള്‍ (ചില്ലു ലിപി എന്നു വായിക്കുക). വിശദീകരിക്കാം. ചില്ലുകളും വ്യഞ്ജനങ്ങളാണല്ലോ; എന്നാല്‍ അവയില്‍ നിന്നു ‘അ’ നീക്കാന്‍ ചന്ദ്രക്കല ഉപയോഗിക്കുന്നില്ല; അതിന്റെ ആവശ്യമില്ല. അതുകൊണ്ട്‌ ‘നിയമം’ മറ്റി എഴുതണം: “ചില്ലുകള്‍ ഒഴിച്ചുള്ള വ്യഞ്ജനങ്ങളോട്‌ ചന്ദ്രക്കല ചേര്‍ക്കുക..” എന്നു മറ്റി എഴുതുക. അങ്ങിനെ,ഈ നിയമത്തെ സംബന്ധിച്ചു ചില്ലുകള്‍ എക്സെപ്ഷന്‍ ആയി നില്‍ക്കാന്‍ കാരണം അവയെ സ്വരം കൂടാതെ ഉച്ചരിക്കാം എന്നുള്ളതാണു്‌. ചന്ദ്രക്കല ചേര്‍ത്തു എഴുതിയാല്‍ ‘രണ്ടു രീതിയില്‍ ഉച്ചരിക്കാം’ എന്നുള്ളതുകൊണ്ട്‌ അതില്‍ ഒരു രീതിക്കാണു ചില്ലക്ഷരങ്ങല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഇതോടെ ഈ ഗ്രൂപ്പൊല്‍പെട്ട വ്യഞ്ഞനങ്ങള്‍ക്കു ഓരോന്നിനും രണ്ട്‌ ലിപികള്‍ വീതമായി. eg ല,ല്‍. ന, ന്‍. ള, ള്‍ etc ഇവയില്‍ ല ന ള ഇവയോട്‌ അ ചേര്‍ന്നിരിക്കുന്നു; ല്‍ ന്‍ ള്‍ ഇവയോടൊപ്പം സ്വരം അ ഇല്ല
 

ചില്ലുകള്‍ക്കു  നിര്‍വചനം 


സ്വരസഹായം കൂടാതെ ഉചരിക്കാവുന്ന വ്യഞ്ജനങ്ങള്‍ക്കാണു ചില്ലുകള്‍ എന്നു പറഞ്ഞുവരുന്നതു്‌ ഈ പ്രത്യേക മേന്മ ഉള്‍കൊള്ളാന്‍ അവയ്ക്കു പ്രത്യേ ലിപികളും ഉണ്ടാക്കി. യഥാര്‍ഥത്തില്‍ ഈ ലിപികള്‍ ടി വ്യഞ്ജനങ്ങള്‍ക്ക്‌ ( ചില്ലക്ഷരങ്ങള്‍ക്കു) duplicate ലിപികളാണു്‌ ഇതെന്തുകൊണ്ട്‌? ല യിലെ അ നീക്കാന്‍ ്‌ ചേര്‍ത്താല്‍മതിയില്ലേ.പോരാ അത്രെ. കാരണം ല്‌ ഉച്ചരിക്കാന്‍ സധിക്കുന്നുണ്ട്‌, പക്ഷെ അതു മറ്റൊരു സ്വരത്തിന്റെ സഹായംകൊണ്ടാണു അറിഞ്ഞിട്ടും നാം അത്‌ അംഗീകരിക്കുന്നില്ല എന്നു മത്രം ആറാം അവ്രത്തിന്റെ ഒരു miniature പതിപ്പാണത്‌.അങ്ങിനെയാണു നാം ക്‌ ഖ്‌ ഗ്‌ പ്‌ ങ്‌ ഇങ്ങിനെ എല്ലാറ്റിനേയും ‘ഉച്ചരിക്കാന്‍ തന്നെ ചെറുപ്പത്തിലേ പഠിച്ചതു്‌ ഈ ഉച്ചാരണ രീതിയനുസരിച്ച്‌ ല്‌ യെ ഇല്‍ എന്നുച്ചരിക്കാന്‍ സാധിക്കുന്നില്ല. അതിനാലാണു ല്‍ (ലിപി) സൃഷ്ടിച്ചതു്‌. അതിന്റെ’പേരാണു്‌ “ഇല്‍” ഈ പേരുകളില്‍ സ്വരം ‘ആദ്യം’ വരുന്നു; ചില്ലിന്റെ (ചില്ലു എന്ന പദം ആലിപികള്‍ക്കും അവയുടെ group നും ഉള്ള പേരാണു എന്നു തോന്നുന്നു) “പേരില്‍” ‘സ്വരം’ “ഒടുവില്‍” വരുന്നു. 

 സ്വരം ചേരുന്നത് 


ഉച്ചാരണങ്ങള്‍ മൊത്തം രണ്ടായി തിരിക്കാം: ശുദ്ധ സ്വരങ്ങളും കൂട്ടക്ഷരങ്ങളും.ഇവ രണ്ടൂ തരം സില്ലബിള്‍സ്‌ ആണു്‌. അക്കംട്ട്‌ അവയെ തിരിച്ചു നോക്കാം
(വ്യഞ്ജനവും സ്വരവും ‘ചേരുന്ന’തെങ്ങിനെ? (syllables അങ്ങിനെയാണു്‌ ഉണ്ടാകുന്നത്‌) ഒരു notation ഉപയോഗിച്ചു നോക്കുക.
swaram/സ്വരം = s
vyanjanam/വ്യഞ്ജനം =v
1. s (ശുദ്ധ സ്വരങ്ങള്‍)
combinations ഇങ്ങിനെ:
2. sv /
3. vs/
4. svs
sv യില്‍ സ്വരം ആദ്യം/മുന്‍പ്‌ വരുന്നു,(മുന്‍ വരിക) vs ഇല്‍സ്വരം ഒടുവില്‍/ പിന്‍പ്‌ വരുന്നു (പിന്‍ വരിക) svs ഇല്‍ സ്വരം മുന്‍പും പിന്‍പും വരുന്നു. ഇവയെ കൂടാതെ താഴെക്കാണുന്നവിധങ്ങളിലും സില്ലബിള്‍സ്‌ ഉണ്ടാകുന്നു:
5. vvs eg ക്ര   ക്‌ റ്‌ അ    ക റ 1
6. vvs2 ” ക്രാ  ക്‌ റ്‌ അ അ   ക റ 1 1
7. S2v ” ആര്‍  അ അ റ്‌    അ അ റ
8. s2vv ” ആര്‍ക്‌  അ അ റ്‌ ക്‌    1 1 റ ക
9. svv ” അസ്റ്റ്‌  അ സ്‌ റ്റ്‌  അ സ റ്റ ഇങ്ങിനെ ഒന്‍പത്‌ ഇനം syllables. ഇവയ്ക്കു പൊതു നാമം എന്താണു്‌?
ഇവയില്‍ ഒന്നും (s)രണ്ടും (sv) മൂന്നും (vs) ഇനങ്ങളാണു ലിപികള്‍ക്കു പേരിനായി English ഇല്‍ സാധാരണ ഉപയോഗിക്കുന്നത്‌-(
ഒന്നിലധികംsyllablesഉള്ള ഒരു പേരു മാത്രം-W).പല ഭാഷകളിലെ പേരുകള്‍ പല വിധമാണു്‌ ഉദാഹരണങള്‍:
(1) എ,ഇ ഒ (AEO)

(2) പിന്നക്ഷരം ഒരു സ്വരം
(a) പിന്നക്ഷരം :  ബി, സി, ഡി, ജി, പി, റ്റി, വി.(BCDGPTV)
(b പിന്നക്ഷരം :  ജെ, കെ,(JK)
(c) പിന്നക്ഷരം  : യു ക്യു (UQ)
(d) പിന്നക്ഷരം : മലയാളത്തില്‍, ക മുതല്‍ എല്ലാ വ്യഞ്ജനങ്ങള്‍ക്കും

(3) മുന്നക്ഷരം ഒരു സ്വരം
(a) മുന്നക്ഷരം : എഫ്‌, എല്‍, എം, എന്‍, എസ്‌,എക്സ്‌.(AFLMNSX)
(b) മുന്നക്ഷരം : ആര്‍, ഐ (RI)
(d) മുന്നക്ഷരം : ഇന്‍, ഇല്‍ ഇണ്‍, ഇര്‍ (ന്‍ ല്‍ ള്‍ ണ്‍ etc)
മലയാളത്തിലെ ചില്ലുകള്‍ ഈ ഗ്രൂപ്പില്‍ പെടുന്നു. ഒരു പക്ഷെ ആരും ഇതു മനസ്സിലാക്കുന്നില്ല എന്നു മാത്രം. ‘സ്വരം’ ഇംഗ്ലിഷിലേതുപോലെ എ അല്ല ഇ ആണു്‌ എന്നു മാത്രം.
[HWZഇവ മൂന്നും exceptions ആണു്‌]) 

സിദ്ധാന്തം 

മുന്നക്ഷരം സ്വരമായ പേരുള്ള വ്യഞ്ജനങ്ങള്‍ സധരണ ഒരു പൊതു സ്വഭാവം (ചില്ലു സ്വഭാവം) കാണിക്കുന്നു.

NBമുകളില്‍ (3)a യില്‍ പെടുന്ന സ്വനങ്ങളെല്ലാം ചില്ലുകളുടെ സ്വഭാവം കാണിക്കുന്നു.
ഇത്‌ അംഗീകരിച്ചാല്‍ ‘ചില്ലുകളുടെ എണ്ണം വര്‍ധിക്കും. 

സിദ്ധാന്തം 

  
ഒരു സവിശേഷത.
സ്വരത്തിനു പിന്നില്‍ ഘടിപ്പിക്കാം എന്നതാണു 
ചില്ലുകളുടെ (ചില്ലു വ്യഞ്ജനങ്ങളുടെ) ഒരു സവിശേഷത.ഇതിന്‍പ്രകാരമാണു ഇംഗ്ലീഷില്‍ ഇവക്കു പേരിട്ടിരിക്കുന്നത്‌ എന്നും നാം കണ്ടു കഴിഞ്ഞതാണു. ഇതര വ്യഞ്ജനങളോട് ഘടിപ്പ്പിക്കുന്ന വിഷയത്തിലും ചില്ലുകള്‍ക്കു പ്രത്യേകതകളുണ്ട്.   

ഒരു നിയമം  


വ്യ
ഞ്ജനമാലയിലെ അക്ഷരങ്ങളെ ‘വ്യഞ്ജനത്തോട്‌ അ ചേര്‍ത്ത്‌’ പറയണം എന്ന് നിയമം.ഈ നിയമത്തിനു exception ആണു ചിലുകള്‍- പിന്‍സ്വരമായി അ വരുന്നില്ല.എന്നാല്‍ ഇതേ അ മുന്‍സ്വരമായി വരുന്നുണ്ട്‌ എന്നതു ശ്രദ്ധിക്കാതെയും പോകുന്നു.ഇത്തരം സ്വനങ്ങളെ സൂചിപ്പിക്കുന്ന വാക്ക്‌- ചില്ലുകള്‍-തികച്ചും അനുവദനീയമാണു; എന്നാല്‍ അവയ്ക്കു അവയുടെ ഉച്ചാരണം സൂചിപ്പിക്കാന്‍ പ്രത്യേക ലിപിയനുവദനീയമല്ല. ചില്ലെഴുത്തുകള്‍ illegal ആണു. കാരണം അവ duplicate ലിപികള്‍ ആണു,അക്ഷരങ്ങളല്ല. 

ചില്ലുകള്‍ എന്തിനു? 


ചില്ലുകള്‍ എങ്ങി്നെ, എന്തിനായി ഉണ്ടായി, ഉണ്ടാക്കി(?) എന്നെല്ലാം ആലോചിക്കേണ്ടതാണു.
1. എല്ലാ അക്ഷരങ്ങള്‍ക്കും നിയമം പോലെ അ പിന്‍സ്വരമാക്കി പേരുകൊടുത്തു.
2. ഇവയ്ക്കെല്ലാം പിന്‍സ്വരം നീക്കുന്നു എന്നു കാണീപ്പാന്‍/ സ്വരം അ യുടെ അസാന്നിധ്യം കുറിക്കാന്‍ ചന്ദ്രക്കല(്‌) ചേര്‍ത്തെഴുതുക എന്നൊരു നിയമവും വച്ചു.
3. എന്നിട്ടും സ്വരം ചേര്‍ക്കാത്ത ഈ അക്ഷരങ്ങളെ ‘ഉച്ചരിച്ചു കേള്‍പ്പിക്കാന്‍’ നിര്‍ബന്ധിതരായപ്പോള്‍ അങ്ങിനെ തന്നെ ചെയ്തു:
4. അരയുകാരം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്വരം തന്നെ ഇവിടെ ചേര്‍ത്തുച്ചരിക്കുകയാണുണ്ടായതു.(ഇതു നിയമാധിഷ്ടീതമല്ല എന്നും ഓര്‍ക്കേണ്ടതുണ്ടു)
5. ല, ന,മുതലായവയുടെ കാര്യത്തില്‍ പിന്‍സ്വരം കൂടാതെ ഉച്ചരിച്ചപ്പോള്‍ ‘കേട്ടതു” ക്‌, ഖ്‌ ല്‌, ന്‌ എന്നിങ്ങനെയുള്ളവയില്‍നിന്നു വ്യത്യസ്ത്ഥമായതു കൊണ്ട്‌ അവയ്ക്കു വ്യത്യസ്ഥ ചിഹ്നങ്ങള്‍ തന്നെ വേണമെന്നു ‘അവര്‍ക്കു’ തോന്നിയിരിക്കണം. അങ്ങിനെ ന്‌ ഇന്റ്ര് സ്ഥാനത്തു അതിനു “പലരം” ന്‍ രൂപപ്പെടുത്തി!.
6. ഇതേ കാരണത്താല്‍ തന്നെ മറ്റു ചില്ലക്ഷരങ്ങളും നിര്‍മ്മിക്കപ്പെട്ടു.
അങ്ങിനെ ചില്ലുകള്‍ എന്ന duplicate അക്ഷരങ്ങള്‍/പകരാക്ഷരങ്ങള്‍ നിലവില്‍ വന്നു. (മരണമില്ലാത്തപോലെ അവ നിലനിന്നുപോരുകയും ചെയ്യുന്നു) ഏതാനും അക്ഷരങ്ങള്‍ക്ക്‌ രണ്ടു set പേരുകളും അതനുസരിച്ചു രണ്ടു set ലിപികളും മലയാള എഴുത്തുരീതിയില്‍ നടപ്പായി.

മറ്റു തരത്തില്‍ പറഞ്ഞാല്‍, ചില്ലക്ഷരങ്ങളുടെ (ലിപിയുടെ)ഉത്ഭവത്തിനു കാരണങ്ങള്‍ ഇവയാണു്‌
:1. വ്യഞ്ജനലിപികളെ  ചേര്‍ത്തു വയിക്കുകയും അതുകൊണ്ടു അവ വ്യഞ്ജനവും അ യും ചേര്‍ന്ന എഴുത്താണെന്നുതെറ്റായി ധരിക്കുകയും ധെയ്തത്‌
2. ചന്ദ്രക്കല ചേര്‍ത്തു  നീക്കം ചെയ്യുന്ന technique
3. ചന്ദ്രക്കല ചേര്‍ത്തിട്ടു അതിനെ ‘സംവൃത ഉ കാരം’(അരയുകാരം) ചേര്‍ത്തു ഉച്ചരിക്കുന്ന പതിവുണ്ടായതു (?)
4. ചില്ലക്ഷരങ്ങളുടെ പട്ടികയില്‍ പെടുത്തിയവയെ അരയുകാരം കൂടാതെ ഉച്ചരിക്കാമെന്നു കണ്ടതു. ഇതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല.
  

ചില്ലുകളുടെ പ്രയോഗം. 


a)വാക്കുകളുടെ മധ്യാന്തങ്ങളില്‍ ( ഇതു തെറ്റായ പ്രയോഗമാണു) മാത്രമായി ചില്ലുകളുടെ ഉപയോഗം പരിമിതപ്പെടുത്തി. പദാദിയില്‍ ഉപയോഗമില്ല
b)ചില്ലുകളോടു സ്വരങ്ങള്‍ ചേര്‍ത്തെഴുതുന്നില്ല.
ഈ രണ്ടുകാര്യങ്ങള്‍ ചില്ലുകളുടെ കുടികിടപ്പവകാശതിന്റെ ‘ചീട്ടു’കളായി
ചില്ല്ലുകള്‍ക്കു
 invariable ലിപികളായി ഇംഗ്ലിഷ്‌ ലിപികള്‍ ഉപയോഗിച്ചു നോക്കുക:
ല/ല്‍ = L, ന/ന്‍ = N
LAL= ലാ ല്‍ LALI =ലാലി
VIN= വിന്‍ VINU=വിനു
ഇവിടെ ഇംഗ്ലിഷീലെ ഏകലിപിരീതിയില്‍ ഒരു തെറ്റോ അപാകതയോ നമുക്കു തോന്നുന്നില്ല, കാണുന്നുമില്ല.
  

പകരാക്ഷരങ്ങള്‍ 


നിലവില്‍ ചില്ലുകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണാന്‍ പറ്റില്ല.system clearചെയ്യാന്‍ ഇവയെ നീക്കം ചെയ്യണം. ഇതിനു ഒരു strategic approach ആവശ്യമാണു. നിയമത്തിനു മുമ്പില്‍ ഇവയുടെ നില അസ്തിരപ്പെടുന്നതായി നാം കണ്ടു. substitute letters എന്ന statusഇലാണു ഇവ ഉപയോഗപ്പെടുന്നത്‌. സബ്സ്റ്റിറ്റുട്‌ ഇല്ലാതെ നമുക്കെഴുതാന്‍ സാധിക്കുമോ? എന്നു നോക്കണം. substitute എന്നാല്‍ ‘പകരം’ നില്‍ക്കുന്നതു എന്നു നാം മുമ്പേ കണ്ടു. അതുകൊണ്ടു ഇവക്കു “പകരാക്ഷരങ്ങള്‍” എന്നു പേരിടാം.
  

ചില തത്വങ്ങള്‍  ഓർക്കു: 


നാം ‘കേള്‍ക്കുന്നത്‌’ “സ്വനങ്ങള്‍”- അവ ചെവിയില്‍ വന്നു പോകുന്നു. പോയവയെ തിരിച്ചു വിളിക്കാന്‍ സൂചനകളായി നാം “രേഖ” എന്ന മാധ്യമം ഉപയോഗിക്കുന്നു.സ്വനത്തെ നാം “രേഖപ്പ്ടുത്തുന്നു”. വരക്കുന്നു എന്നു സാധാരണയായി പറയാം. സ്വനത്തെ നാം ‘വരയ്ക്കുന്നു’ ഒരു സ്വനത്തിന്റെ വരരൂപം = “വരീരം”. ഇതും നാം കണ്ടു കഴിഞ്ഞതാണു. സ്വനങ്ങള്‍ക്കു മാത്രമല്ല വരീരമുള്ളതു. സ്വനങ്ങളുടെ വരീരങ്ങളെ അക്ഷരങ്ങള്‍ എന്നു വിളിക്കുന്നു. 
ഭാഷണത്തില്‍ സ്വനങ്ങള്‍ കൂട്ടീചേര്‍തു വാക്ക്‌ നിര്‍മിക്കുന്നതുപോലെ വരീരങ്ങളേ കൂട്ടീചേര്‍കുന്ന രീതിക്കാണു കൂട്ടക്ഷരങ്ങള്‍ എന്ന വരീരങ്ങള്‍ ഉണ്ടായതു. ഇതു തെറ്റായ രീതിയാണു അക്ഷരങ്ങളെ ‘കൂട്ടീ വായിക്കുക’യാണു ചെയ്യേണ്ടതു, കൂട്ടി എഴുതുകയല്ല. കൂട്ടി വായിക്കാന്‍, വ്യഞ്ജനങ്ങളും സ്വരങ്ങളും “ചേര്‍ത്തെഴുതുക”യാണു വേണ്ടതു. 
ചില്ലക്ഷരങ്ങള്‍ ഈ തത്വം ഉപയോഗിക്കുന്നില്ല. ഏതെങ്കിലും ചില്ലക്ഷരത്തിന്റെ പിന്നില്‍ ഏതെങ്കിലും സ്വരാക്ഷരം വരുന്നുണ്ടോ എന്നു നോക്കുക.ഇല്ല. ഇതെന്തുകൊണ്ട്‌? നാം എഴുതാത്തതുകൊണ്ട്‌ എന്നേ അതിനുത്തരം പറയാനുള്ളൂ. ഉദാ: അവന്‍ എന്നതിനോട്‌ എ ചേര്‍ത്ത്‌ ‘അവനെ’ എന്നാക്കുമ്പോള്‍ ചില്ലക്ഷരം ഉപേക്ഷിച്ചു; എന്തുകൊണ്ട്‌ ചില്ലിനോട്‌ സ്വരം പിന്‍-ചേര്‍ത്തുകൂടാ? ഏന്തുകൊണ്ടെഴുതുന്നില്ല? സ്വരങ്ങള്‍ ചേര്‍ത്തെഴുതാന്‍ മറ്റൊരു സെറ്റ്‌ അക്ഷരങ്ങള്‍ ഉണ്ടല്ലോ, അതുകൊണ്ടു മാത്രം.ചില്ലക്ഷരങ്ങളുടെ ഉപയോഗനിയമംതന്നെ ഇതാണു:” ‘ചില്ല്’വ്യഞ്ജനങ്ങളോട്‌ സ്വരം പിന്‍ ചേരാത്തപ്പോള്‍ ചില്ലക്ഷരങ്ങള്‍ (പകരാക്ഷരങ്ങള്‍) എഴുതുക;സ്വരം പിന്‍-ചേരുമ്പോള്‍ സാധാരണ അക്ഷരങ്ങള്‍ (നിയമാക്ഷരങ്ങള്‍) എഴുതുക”. 
വ്യ+സ്വ= ല,ന,റ..ളി (ഇതു computerന്റെ തെറ്റ്‌), നി, റി, .. നു, റു, …..
സ്വ+വ്യ= അല്‍, അന്‍, അര്‍; ഇല്‍, ഇന്‍, ഇര്‍; എല്‍, എന്‍, എര്‍, …
ഒരു കാര്യം ഇവിടെ ശ്രദ്ധിക്കുക: ചില്ലുകള്‍ക്കു മുന്‍പ്‌ എപ്പോഴും ഒരു സ്വരം ഉണ്ടായിരിക്കും.അങ്ങിനെ ഇവയെല്ലാം ഓരോ syllables ആണു. വ്യഞ്ജനങ്ങള്‍ സ്വയം syllables അല്ല.സ്വരവിമുക്തമായ ശബ്ദങ്ങളാണു വ്യഞ്ജനങ്ങള്‍.
N.B.(1) ഈ പ്രസ്താവം, “ശബ്ദം= വാക്ക്‌” എന്ന നിര്‍വചനം അംഗീകരിക്കുന്നില്ല
(2) ഇന്‍. ഇല്‍, ഇര്‍ മുതലായവയെ ഓരോ അക്ഷാങ്ങളായി നാം എണ്ണുന്നില്ല; എന്നാല്‍ അവ syllables ആണല്ലോ. അതുകൊണ്ട്‌ അക്ഷരം= syllable എന്ന നിര്‍വചനം ശരിയല്ല.
(3)”വര്‍ണ”ത്തിന്റെയും ചില്ലിന്റേയും, ഈ പഠനത്തിലെ നിര്‍വചനം അംഗീകരിക്കുമെങ്കില്‍ ഇങ്ങിനെ പറയാം: “വര്‍ണമെഴുതാന്‍” നിയമാക്ഷരങ്ങളും “ചില്ലെഴുതാന്‍” പകരാക്ഷരങ്ങളും(ചില്ലക്ഷരങ്ങളും) ഉപയോഗിക്കപ്പെടുന്നു. 
“ചില്ലു”= “പിന്‍സ്വരം കൂടാതെ, എന്നാല്‍ മുന്‍സ്വരം ചേര്‍ത്ത്‌, ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങള്‍”(ഏതൊക്കെയാണു ഇത്തരം വ്യഞ്ജനങ്ങള്‍ എന്നു പുന:പരിശോധിക്കേണ്ടതുണ്ട്‌).
“വര്‍ണം” = സ്വരം പിന്‍-ചേര്‍ത്ത വ്യഞ്ജനോച്ചാരണം.
Indeed, we can see that there is but a difference in practical position of the vyanjanam, which really does not warrant use of two different letters for those two uses of one vyanam
  

പകരാക്ഷരം നിയമാക്ഷരമാക്കാമോ? 


ഉത്തരം: yes, ആക്കാം. പലേ പ്രശ്നങ്ങളുമതോടെ പരിഹൃതമാകുകയും ചെയ്യും.
ഉദാഹരണത്തിനു ചില വാക്കുകള്‍ transliterate ചെയ്തു നോക്കാം

(പ്രഥമസ്വരത്തിനു പകരാക്ഷരം ഉപയോഗിക്കുന്ന ഒരു രീതികൂടി ഇവിടെ തുടങ്ങിവക്കാം.(see: ‘The Invisible Swaram’)
ശ്രദ്ധിക്കുക; അ യ്കു പകരാക്ഷരം 1;
സംവൃതൌകാരത്തിനു U ; ി  ു  
(insert )

ഏങ്കില്‍ ഇപ്പോഴത്തെ നിയമാക്ഷരങ്ങള്‍ ഉപേക്ഷിക്കാമോ?
ഉത്തരം; ഉപേക്ഷിക്കാം, (വേണമെങ്കില്‍). രണ്ടു set നിയമാക്ഷരങ്ങള്‍ പാടില്ലല്ലോ. എന്നാല്‍ ഒരൊറ്റ ലിപി മാത്രം നിലനിറുത്തണം:ന. രണ്ടു വ്യനങ്ങളെയാണല്ലോ ഈ അക്ഷരം കൈകാര്യം ചെയ്യുന്നതു. അതില്‍ ഒന്നിനു മാത്രമായി ഈ ലിപി ഉപയോഗിക്കാം: ധ യ്കു ശേഷം വരുന്ന വ്യഞ്ജനം ന. വനം എന്നതിലെ രണ്ടാമത്തെ വ്യഞ്ജനം ‘ന്‍’( ഇപ്പോഴത്തെ ചില്ലക്ഷരം)
വീണ്ടും ഉദാ. കാണുക:
  (insert)

‘കാരം’കളയുക 


കകാരം എന്ന പ്രയോഗം ഇനി ആവശ്യമില്ല (തികച്ചും ബുദ്ധിഹീനമായ ഒരു പ്രയോഗമാണതെന്നതും മനസ്സിലാക്കണം. ആ പ്രയോഗതെ ഇവിടെ കൂടുതല്‍ വിമര്‍ശിക്കുന്നില്ല)’കകാരം’ എന്നതിനു പകരം ക1 എന്നു പറയണം -ലിപിയുടേയും സ്വരത്തിന്റേയും പേരു്‌ “കാരം’ ചേര്‍ത്തുല്ല അനവധി അനവധി പ്രയോഗങ്ങള്‍ അവയുടെ അസ്വാഭാവികതയോടൊപ്പം അപ്രത്യക്ഷമാകണം.

eg. ‘കളി’ യില്‍ എത്ര കാരങ്ങളുണ്ട്‌?
കകാരം+ളികാരം ?
OR കകാരം+ളകാരം +ഇകാരം?
OR കകാരം +അകാരം+ളകാരം+ഇകാരം?
ചോദ്യം: അധികാരത്തില്‍ എത്ര അകാരങ്ങള്‍ ഉണ്ട്‌?
expression പ്രതീക്ഷയിലെ പ്രകാരം, വിശപ്പിന്റെ ശകാരം 

സംവൃതോകാരം/സംവൃത ഉകാരംഅരയുകാരം 


ഇതില്‍ ഏതു പേരെടുത്താലും അതു തെറ്റായ പേരാണു.
Arguments: സംവൃതം, വിവൃതം എന്ന രണ്ടു പ്രയോഗങ്ങളും സംസ്കൃതീയ ‘വികൃതികളാണു.കേട്ടാല്‍ രണ്ടു വിപരീത പദങ്ങളാണു എന്നു തോന്നും. എങ്കിലും അര്‍ഥം വ്യക്തമാകുന്നില്ല. മാത്രമല്ല, ഒരേൊരു സ്വരത്തെ ഈ വിധം രണ്ടു വിപരീത വക്കുകള്‍കൊണ്ടു വര്‍ണിക്കുന്നതെങ്ങിനെ? അഥവാ അങ്ങിനെ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ആ വാക്കുകള്‍ രണ്ടും ഒരു സ്വരത്തിന്റെ രണ്ടു ഉപസ്വരങ്ങളെ സൂചിപ്പിക്കുന്നതായിരിക്കണം.അതായത്‌ ഉകാരവും അരയുകാരവും ഉകാരത്തിന്റെ രണ്ടു ഉപസ്വരങ്ങളാണു എന്നു വിശദീകരണം വേണ്ടിവരും. ഇതു കേള്‍ക്കുമ്പോള്‍ ‘ബുദ്ധിക്കു എന്തോ തകരാറുണ്ടെന്നു തോന്നുന്നില്ലേ? (ഉകാരം ‘എന്നാല്‍ ഉ-ശബ്ദം എന്നും മനസ്സില്‍ കാണണം)അപ്പോള്‍ സംവൃത ഉകാരം എന്നാല്‍ “ഉ അല്ലാത്ത ഉ” എന്നര്‍തം കൊടുക്കേണ്ടിവരും ഒന്നോര്‍ക്കണം:’സ്വരത്തിനു അതിന്റേതായ ‘ഏകത്വം’ ഉണ്ടു.വര്‍ണനകള്‍ക്കതീതമായ സ്വഭാവവിശേഷതയാണതു.സ്വവ്യക്തിത്വ സ്വഭാവം ഉറപ്പുവരുത്താതെ സ്വരം ഉച്ചരിച്ചാല്‍ കിട്ടുന്നത്‌ ‘മറ്റൊരു സ്വരം’ആയിരിക്കും; അതിന്റെ പേരും ഭിന്നമായിരിക്കും. ഉ /ഉകാരം അല്ലാത്ത ഒരു സ്വരത്തിന്റെ ‘പേരില്‍’ ഉകാരം എന്ന ശബ്ദപ്രയോഗമേ പാടില്ല. അഥവാ അങ്ങിനെ പ്രയോഗിക്കുന്നുണ്ടെങ്കില്‍ ആ ശബ്ദത്തിനു “അസാദ്ധ്യമായ അര്‍ഥം കല്‍പിച്ചിരിക്കുന്നു” എന്നര്‍ഥം!! 
ഇതൊക്കെ ആയാലും ഈ തെറ്റായ പേരുകള്‍ പ്രയോഗിക്കുന്നത്‌ ശരിയായ ഒരു സ്വരത്തിന്റെ “പേിലാണു” ഇതാകട്ടെ ഒരു സ്വരമാണു എന്നു  പണ്ഡി താര്‍ har   പണ്ടേ അര-സമ്മതം കൊടുത്തിട്ടുള്ളതാണു. അങ്ങിനെയാണു അതു ‘അര’ ഉകാരവും മറ്റും ആയത്‌. 
അരസ്വരത്തിനു ലിപി അനുവദിക്കാന്‍ പാടില്ലാത്തതുകൊണ്ടായിരിക്കും, ‘പൂര്‍ണ’ ഉകാരത്തിന്റെ ‘പകുതി’ ഇല്ലാതാക്കാന്‍ പഴയ ചന്ദ്രക്കല പ്രയോഗിക്കാമെന്നു കരുതിയത്‌. ഉകാരയോഗത്തെ സൂചിപ്പിക്കാന്‍ രൂപപ്പെടുത്തിയ വികൃതാക്ഷരത്തിന്റെ കൂടെ ചന്ദ്രക്കലയെ അതിന്റേതായ രീതിയില്‍ (വലത്തു മാനത്തു) ചേര്‍ത്തു, അതോടെ ഉ വിന്റെ പകുതി പോയി എന്നും സങ്കല്‍പിച്ചു ഒരു സമ്പ്രദായമാക്കി.
അങ്ങിനെയാണു ചന്ദ്രക്കലയുടെ രണ്ടാമത്തെ ഉപയോഗമുണ്ടായതു.

മറ്റുചിലരാകട്ടെ, ചന്ദ്രക്കല അസംബന്ധമാണെന്നുകണക്കാക്കി അതിനെ ഉപേക്ഷിച്ചു, തനി ഉകാര രൂപം മാത്രം വരച്ചു തൃപ്തി
പ്പെട്ടു
ഉദാ:ഉപേക്ഷിച്ചു, വരച്ചു (as above)
insert
ഇതിനു വിപരീതമെന്നോണം ചിലര്‍ ഉകാര രൂപം അപ്പാടെ ഉപേക്ഷിച്ച്‌ ,ചന്ദ്രക്കല മാത്രം എഴുതിച്ചേര്‍ത്‌, അതിനെ അരയുകാരം എന്നു കണക്കാക്കുന്നു. എന്നാല്‍ അപ്പോഴും ചിലര്‍-പണ്ടിതരും അപണ്ടിതരും-(പദാന്തങ്ങളില്‍), ‘ഉ + ്‌’ യ്ക്കു പകരം ‘ അ+്‌’, അതായതു്‌,(വാല്യൂ= -അ)styleഇല്‍ എഴുതി. ഇതിനേയും നീതീകരിക്കാനോ എതിര്‍ക്കാനോ ആരുമുണ്ടായില്ല എന്നു്‌ വേണം അനുമാനിക്കാന്‍.
ഉദാ: അതായത്‌, എന്ന്
ഉപേക്ഷിച്ച്‌, എഴുതിച്ചേര്‍ത്‌
ഇവിടെ വേറെ ചില catches ഉണ്ട്‌:
   (ഒന്നു്‌) മുകളിലെ നാലു വാക്കുകളിലെ അവസാന അക്ഷരം മാത്രം നോക്കൂ? ചന്ദ്രക്കല അവിടെ എന്താണു ചെയ്യുന്നത്‌? ഉത്തരം: അകാരം നീക്കുന്നു ശരിയല്ലേ? ശരിതന്നെ. എന്നാല്‍ മറ്റൊരു ഉച്ചാരണം കാണിക്കാന്‍ വേണ്ടിയാണു നാം ഇവിടെ ്‌ ചേര്‍ക്കുന്നത്‌.ഇത്‌ സംവൃത ഉകാരമാണെന്ന് ആരുംവിചാരിച്ചിട്ടുണ്ടാകില്ല; ആരും പറഞ്ഞിട്ടുമില്ല ഉകാരചിഹ്നത്തിന്റെ സഹായം കൂടാതെതന്നെ ഇവക്കു ‘നിശ്ചിത’ ഉച്ചാരണം കല്‍പ്പിച്ചുകൊള്ളണം എന്നു കല്‍പിതനിയമം. ഇപ്പോള്‍ ഉ വുമായി യാതൊരു ബന്ധവുമില്ലാതെ നില്‍ക്കുന്ന ഈ ‘സ്വരം’ ആണു അരയുകാരം എന്നും സംവൃത ഉകാരം എന്നും വിളിക്കപ്പെടുന്ന, “അലിഖിത സ്വരം”. പേരും ലിപിയുമില്ലാത്ത ഒരു സ്വരത്തെ ന്നം എങ്ങിനെ കൈകാര്യം ചെയ്യും? കടമെടുത്ത പേരില്‍ അതിനെ ‘കൊണ്ടുനടക്കാം.’ ഇതാണു ഈ കാലമത്രയും സംഭവിച്ചുപോന്നത്‌.
   (രണ്ട്‌) ‘അകാരം’ നീക്കം ചെയ്ത്‌ ‘നിശ്ശബ്ദമാക്കിയ വ്യഞ്ജനങ്ങളെ നാം ഈ സ്വരം ഉപയോഗിച്ച്‌ ഉച്ചരിച്ചു കേള്‍പ്പിക്കുന്നു. അതായത്‌,ക്‌, ഖ്‌, ഗ്‌, പ്‌, സ്‌, ഷ്‌, etc എഴുതിയിട്ട്‌ അവയെ ഉച്ചരിച്ച്‌ കേള്‍പ്പിക്കേണ്ടതുണ്ട്‌ എന്നതിനാല്‍ നാം ‘അരയുകാരം’ ചേര്‍ത്ത്‌ ഉച്ചരിക്കുന്നു. അങ്ങിനെ ആലോചിച്ചാല്‍ ്‌ (ചന്ദ്രക്കല) അരയുകാരത്തിന്റെ ചിഹ്നമാണു എന്നും തോന്നാം.”തീണ്ടിക്കൂടാത്ത ഒരു ലിപിയും (=aksharam) കടമെടുത്ത പേരുമായി ഈ സ്വരം നൂറ്റാണ്ടുകള്‍ ജീവിച്ചു- അതിജീവിച്ചു. ഇനി അതിനു ഒരു സ്വന്തം ലിപിയും സ്വന്തം പേരും ഉണ്ടാകണം.
 
മുകളില്‍ കണ്ട പാളിച്ചകള്‍ക്കെല്ലാം കാരണം എഴുത്തിനാസ്പദമായ അവിടത്തെ ‘സ്വരം’തന്നെ. എന്നുപറാഞ്ഞാല്‍, പ്രസ്തുത ‘സ്വര’ത്തെ ഒരു തനി സ്വരമായി തിരിച്ചറിയാത്താതും, അതിനു പ്രത്യേകം ലിപി ഏര്‍പ്പെടുത്താത്തതും കാരണങ്ങളാണെന്നു പറയാം ഇനിയും ഇതൊന്നും മനസ്സിലാകാത്തവര്‍ “സ്വരചക്രവും അതിലെ ആറു സ്വരങ്ങളും പഠിച്ചു ‘ആറാം’ സ്വരത്തിന്റെ ലിപി ഉപയോഗിക്കാന്‍ തുടങ്ങണം.കുറെ ഉപയോഗിച്ചതിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം മനസ്സിലാകും. പരിഹാരത്തിലൂടെയേ പ്രശ്നം പൂര്‍ണമായി മനസ്സിലാകുകയുള്ളൂ.
(See articles: The Vowel Wheel and The Sixth Swaram)

                                                     ചുരുക്കത്തില്‍                                                                                                         





മൂന്നു തരം എഴുത്തുകളില്‍ സംവൃത ഉകാരം ഉള്ളതായി കണക്കാക്കുന്നു: ഉദാ:
1. എനിക്കു
‌, ആര്‍ക്കു്‌
2. എനിക്ക്‌ ആ
റ്ക്ക്
3. എനിക്കു, ആര്‍ക്കു
ഇവയില്‍ ഏതാണു ശരി? ഒന്നും ശരിയല്ല. അതുകൊണ്ടാണു ഒന്നു മാത്രം ഉപയോഗിക്കാത്തത്‌. 1 പ്രയോഗത്തില്‍ കാണുന്നില്ല- എഴുത്തിലെ awkwardnessകൊണ്ടായിരിക്കാം(സമീപകാലത്ത്‌ ഉ-വിനു വേറിട്ടൊരു പകരാക്ഷരം കൊണ്ടുവരുന്നതിനു മുന്‍പ്‌ ഉകാരം ചേര്‍ത്ത വികൃതാക്ഷരത്തിനു മുകളിലായിരുന്നല്ലോ ്‌ ചേര്‍ത്തിരുന്നത്‌). 2 അന്ത്യവ്യഞ്ജനത്തില്‍നിന്നു അകാരം നീക്കിയ രൂപമാണിത്‌.
3 തനി ഉകാര ചിഹ്നം മാത്രം ചേര്‍ത്തിരിക്കുന്നത്‌
ഈ മൂന്നിനോടും ഓരോ ചോദ്യചിഹ്നം ചേര്‍ത്ത്‌, അന്ത്യ സ്വരത്തെ stress ചെയ്ത്‌ നീട്ടി പറഞ്ഞു നിറുത്തി നോക്കുക. എഴുത്തൊന്നഉംയോജിക്കുന്നില്ല എന്നു കാണാന്‍ വിഷമമില്ല. 

ആറാം സ്വരം  


ഈ മൂന്നു രീതികള്‍ തെളിയിക്കുന്നത്‌ ‘സംവൃത ഉകാരം എന്നു വിളിക്കപ്പെടുന്ന ഒരു സ്വരം ഉണ്ടെന്നും അതിനാകട്ടെ ഒരു സ്വന്ത ലിപി ഇല്ല എന്നുമാണു’. ഈ ലേഖനത്തില്‍ത്തന്നെ ഈ മൂന്നു രീതികളും ധാരാളം ഉപയോഗിച്ചിരിക്കുന്നതു കാണാം. ഇനി നാലാമതൊരു രീതിയാണു ആവശ്യം- ശരിയായ ഒന്ന്. 
പുതുതായി ഒരു ലിപിയുണ്ടാക്കിയിട്ടുള്ളതായും ,ആ ലിപി ആണെന്നും സങ്കല്‍പിക്കുക. മുകളീലെ മൂന്നില്‍ ഒരു മാതൃകയില്‍ ഈ ഇലിപി ചേര്‍ത്തെഴുതിനോക്കുക 
ആര്‍ക്കU? ചന്ദ്രക്കല വളര്‍ച്ച പ്രാപിച്ച ഒരു രൂപമാണിത്‌ U ഇംഗ്ലിഷിലെ യു വിനോട്‌ സാമ്യമുള്ള ലിപിരൂപം ആറാം സ്വരത്തിനുള്ള അക്ഷരമാണിത്‌. 

ഇനി ഇങ്ങിനെയൊരു പ്രശ്നപരിഹാരത്തിലെത്തിക്കുന്ന intellectual processന്റെ ഒരു flowchartഇല്‍ ഒതുക്കാം: 

1. സംവൃത ഉകാരം, അരയുകാരം, എന്നീ പ്രയോഗങ്ങള്‍ ശരിയായ പേരുകളല്ല; തെറ്റായ വിവരണം മ്‍ാത്രം. 

2. ഈ വിവരണങ്ങള്‍ ഏതൊരു ശബ്ദത്തെ കുറിക്കുന്നുവോ ആ ശബ്ദത്തിനു സ്വന്തമായ പേരോ ലിപിയോ ഇല്ല.(ആവശ്യം സൃഷ്ടിക്കു ഹേതുവാകുന്നു) ആവശ്യം പ്രമാണീച്ചു നാം പുതിയ ലിപി ഉണ്ടാക്കുന്നു: U 

4. ഈ വരീരം ചന്ദ്രക്കലയല്ല; ചന്ദ്രക്കല വളര്‍ന്ന്, അരക്ഷരത്തിനു തക്ക വലിപ്പം പ്രാപിച്ച്‌, അക്ഷരങ്ങളുടെ നിര/രേഖയില്‍ സ്ഥാനം ലഭിച്ചതാണു. 

5. ഇതിന്റെതായ ശബ്ദം ഉച്ചരിച്ചു പഠിക്കണം.
6. “കാരം’” പ്രയോഗത്തില്‍ ഉള്ളിടത്തോളം കാലം, അശാസ്ത്രീയമാണെങ്കിലും, ഇതിനെ Uകാരം എന്നു എഴുതുകയും പറയുകയും വേണം.. 

7. അരയുകാരം എന്നത്‌ ‘അരUകാരത്തിന്റെ “പഴയ” പേരായിരുന്നു’/ മുന്‍ കാല വിലാസമായിരുന്നു എന്നു മനസ്സിലാക്കണം 

8. ചന്ദ്രക്കലയ്ക്കു ഇനി ഉപയോഗമോ സ്ഥാനമോ ഇല്ല. (യക്രിറ്റിക്‌ മാര്‍ക്ക്‌ /diacritic mark എന്ന നിലയില്‍ തുടറ്ന്നും ഉപയോഗിക്കാമോ എന്നു പരിശോധിക്കാവുന്നതാണു്‌) 

9.’അ’ യ്ക്കു പുതിയ substitute ലിപി ഏറ്പ്പെടുത്തിയതോടെ ‘അ’കാരം നീക്കാന്‍ ഇനി ചന്ദ്രക്കലയുടെ ആവശ്യമില്ല.(1 ചേര്‍ക്കാതിരിക്കുക മാത്രം മതി)  ക്‌, ഗ്‌, പ്‌, മുതലായ എഴുത്തുകള്‍ ഇനി ഇല്ല.

10. സംവൃതൌകാരം, അരയുകാരം എന്നീ പ്രയോഗങ്ങള്‍ ഉപയോഗത്തില്‍നിന്നും നിഘണ്ടുവില്‍നിന്നും നീക്കം ചെയ്യപ്പെടുന്നു.























 Dr. Austin James is a Professional Doctor in Aarpookkara Medical College Hospital. He is a  practicing doctor and a renowned scholar in Malayalam language.






Dr. Austin James is a Professional Doctor in Aarpookkara Medical College Hospital. He is a scholar in Malayalam language dffa 






Originally published on September 21, 2010

word press link 

ചിത്തരോഗി (Mental Patient)



സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച  മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.

പ്രഥമ  പരിശോധനയില്‍  നിന്നും  രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല.

രോഗിയുടെ പരാതി ഒന്ന് മാത്രം. എപ്പോഴും തന്റെ കാതുകളില്‍ 'കള്ളന്‍ കള്ളന്‍' എന്ന ഒരു ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

അത് രോഗിയുടെ കാതുകളെ പൊട്ടിക്കുമാറുച്ചത്തിലാണെന്നും രോഗി പറയുന്നുണ്ട്.  ഡോക്ടര്‍ ശിശുപാലന്‍ ഒരാഴ്ച  കൊണ്ട് പലവിധ ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഫലം പരാജയം.

രോഗിയുടെ കേസ് ഹിസ്ടറി  പഠിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യ  ലബ്ദി സമയത്താണ്  കഥാപാത്രം (രോഗി)

മധുരപ്പതിനേഴിനോടടുത്തത്‌.  അക്കാലങ്ങളില്‍ തികച്ചും ഉന്മേഷവതിയും പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവളും ആയിരുന്നു അവര്‍. 

എന്നാല്‍ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം മൂന്നു നാല് വര്‍ഷം കഴിഞ്ഞപ്പോള്‍  അവരുടെ  ചെവികള്‍ക്ക് ഭാരം വര്‍ധിക്കുന്നത് പോലെ തോന്നിത്തുടങ്ങി.

തുടര്‍ന്ന് കാച്ചിയ എണ്ണ,  ആട്ടിന്‍ മൂത്രം, ഹൈഡ്ര ജന്‍ പെറോക്സൈഡ തുടങ്ങി പലതും പ്രയോഗിച്ചു നോക്കി തല്‍ഫലമോ എന്തോ അപ്പോള്‍ അല്‍പ്പം ഭാരം കുറയുന്നതുപോലെ തോന്നുമായിരുന്നു, അന്ന് അതുകൊണ്ട് അതത്ര കാര്യമാക്കിയിരുന്നില്ലന്നും രോഗി പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ ചിലത് കടന്നു പോയി 1960 ലോ മറ്റോ ആണെന്ന് തോന്നുന്നു  ചെവിക്കുള്ളില്‍ കള്ളന്‍ കള്ളന്‍  എന്നൊരു മൃദു ധ്വനി കേള്‍ക്കുകുവാന്‍ തുടങ്ങി, അന്നത് തികച്ചും സംഗീതാത്മകമായിട്ടേ തോന്നിയുള്ളൂ.കാലം കടന്നു പോയതോടെ 'കള്ളന്‍ കള്ളന്‍' ശബ്ദം സഹിക്കാന്‍ കഴിയാത്ത വിധം ഉച്ചത്തിലായി മാറുകയാനുണ്ടായത്.  രാപ്പകലില്ലാതെ ഇന്ന് ആ ശബ്ദം  രോഗിയുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

രോഗി ഒരു രാഷ്ട്രീയക്കാരിയോ, ചിത്രകാരിയോ, ഒരു ബുദ്ധിജീവിയോ ആയിരുന്നില്ല.  മറിച്ചു എഴുത്തും വായനയും  നല്ലവണ്ണം വശമാക്കിയ ഒരു സാധാരണക്കാരിയും, സാധുവും ആയിരുന്നു അവര്‍.

ഇടയ്ക്കിടെ വളരെ വിഷാദം നിറഞ്ഞ മുഖത്തോടെ 'പിടിക്കൂ പിടിക്കൂ' എന്നും വിളിച്ചു പറയുന്നുണ്ട്.

സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ മാതാപിതാക്കളും പങ്കെടുത്തു അറസ്റ്റു വരിച്ചിട്ടുണ്ട്.  എന്നാല്‍ അതിന്റെ പേരില്‍ ഒന്നും പിടിച്ചു പറ്റാന്‍ നാളിതുവരെ അവര്‍ പരിശ്രമിച്ചിട്ടുമില്ല.

അസഹ്യമായ 'കള്ളന്‍ കള്ളന്‍' ശബ്ദം അവരെ അലട്ടുന്നുണ്ടായിരുന്നെങ്കിലും, ദിനപ്പത്രം പതിവായി വായിക്കുകയും ദിനംപ്രതി നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്തുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുമായിരുന്നു അവര്‍.
ഈ ശബ്ദം ഇങ്ങനെ തുടര്‍ന്നാല്‍ താമസം വിനാ അവരുടെ കാതുകളുടെ ഡയഫ്രം പൊട്ടി പ്പോകുമെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം.

നാട്ടിലും, പുറം നാട്ടിലും ഒരു പോലെ പ്രസിദ്ധനായ ചിത്തരോഗ വിദദ്ധന്‍ ശിശുപാലന്‍ പല അടവുകളും പയറ്റി നോക്കിയെങ്കിലും ശബ്ദം വര്‍ദ്ധിച്ചു വന്നതല്ലാതെ കുറഞ്ഞില്ല..

ശിശുപാലന്‍ ഒടുവില്‍ ഒരു അറ്റ കൈ തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.
രോഗി കേള്‍ക്കുന്ന ശബ്ദത്തേക്കാള്‍   ഉച്ചത്തില്‍ അതെ ശബ്ദം തന്നെ രോഗിയേക്കൊണ്ട് വിളിപ്പിക്കുക, ഒരു പക്ഷെ അത് അല്‍പ്പം ശമനത്തിനിട   നല്‍കിയേക്കും.  പക്ഷേ, അവിടെയും ശിശുപാലന്‍ പരാജയപ്പെട്ടു.  കാരണം രോഗി പറയുന്നത്, താനെത്ര ഉച്ചത്തില്‍ ശബ്ദിച്ചാലും താന്‍ കേള്‍ക്കുന്ന ശബ്ദ ത്തിന്റെ പകുതി ശബ്ദം പോലും വരില്ലന്നാണ്.  അത്ര ഭീകര ശബ്ദമത്രേ താന്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.

ഒടുവില്‍ ശിശുപാലന്‍ രോഗിയുടെ ബന്ധുക്കളെയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി കള്ളന്‍ കള്ളന്‍ എന്ന് ഒരുമിച്ചു അലറി വിളിക്കുവാന്‍ അപേക്ഷിച്ച്.

ശിശുപാലന്റെ പരീക്ഷണം നൂറു ശതമാനവും വിജയിച്ചു.

പുറത്തുനിന്നും വരുന്ന കഠോര ശബ്ദം മൂലം അകത്തെ ശബ്ദത്തിനു വളരെ കുറവ് സംഭവിക്കുന്നതായി രോഗി പറഞ്ഞു.

തന്റെ പരീക്ഷണം വിജയിച്ചെങ്കിലും വളരെ അപ്രായോഗികമായ ഒരു ചികില്‍സാവിധിയായിരുന്നു അത്.

സാധുവായൊരു സ്ത്രീയെ അല്ലങ്കില്‍ അവരുടെ മാതാപിതാക്കളെ (സ്വാതന്ത്ര്യ ലബ്ദിക്കായി സധീരം പട പൊരുതിയവര്‍) ഓര്‍ത്തെങ്കിലും എല്ലാവരും ഒത്തു ചേര്‍ന്ന് കള്ളന്‍ കള്ളന്‍ എന്ന് അലമുറയിടുക എന്നൊരു അപേക്ഷ  (പത്രപ്പരസ്യം) ഡോക്ടര്‍ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു.

പത്രപ്പരസ്യം കണ്ടു നിരവധി മനുഷ്യ സ്നേഹികള്‍ സാധുവായ ആ സ്ത്രീയെ ആ കാര്യത്തില്‍ തങ്ങളാല്‍ ആവതു ചെയ്തു സഹായിക്കാന്‍ മുന്നോട്ടു വന്നു.
സഹായ ഹസ്തം നീട്ടി  മുന്നോട്ടു വന്നവരുടെ ഒരു നീണ്ട നിര തന്നെ ശിശുപാലന്റെ ആശുപത്രിക്ക് മുന്നില്‍ പ്രത്യക്ഷമായി.

പ്രീയ വായനക്കാരെ, ദയവായി ചിന്തിക്കുക!

സാധുവായ ഒരു സ്ത്രീയെ ഇത്തരം ഒരു പ്രതി സന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കുക എന്നത് എന്റെയും നിങ്ങളുടേയും കടമ അല്ലെ?

ദയവായി വായനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ അലമുറയിട്ടാലും. അങ്ങനെ ചെയ്‌താല്‍ ആ  പെരുംകള്ളനെ  പിടികൂടാന്‍ നിങ്ങളും ഒരു തരത്തില്‍ ശ്രമിക്കുകയായിരിക്കും അത് ആ സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബ ത്തോട് കാട്ടുന്ന ഒരു വലിയ സഹായമാകും.  നാടിനും നാട്ടാര്‍ക്കുമായി വിദേശികളുമായി മല്ലടിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ആ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തോട്  കാട്ടുന്ന ഒരു വലിയ ദയ ആയിരിക്കും.

നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ആ സ്ത്രീയുടെ ചെവിക്കരികിലെത്തി കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ അലമുറയിടാം.

ആ പാവം സ്ത്രീയെ വലിയൊരു വിപത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.
ഡോക്ടര്‍ ശിശുപാലനെപ്പോലുള്ള ഡോക്ടര്‍മാര്‍ നമ്മുടെ നാടിന്റെ അഭിമാനം തന്നെ.

ആ പുതിയ ചികിത്സാവിധി കണ്ടു പിടിച്ച ഡോക്ടറെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.

ഡോക്ടര്‍ ശിശുപാലന്‍ നീണാള്‍ വാഴട്ടെ!

                                                                            ശുഭം

A Freelance writer from Secunderabad India