Popular Posts

ക്രൈസ്തവസഭക്ക് ഒരു കേന്ദ്രഭരണ സംവിധാനം ആവശ്യമോ?



1981 സുവിശേഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം


കര്‍ത്താവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന് നിയന്ത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകേണ്ടതാണോ?
ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാനധികവും. അത് വചനനുസരന്നമാണോ
അതോ വചനവിരുധ്ഹമോ ? നമ്മുടെ ആധികാരിക ഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു ഈ നോളിലൂടെ എഴുത്തുകാരന്‍ തന്‍റെ ചിന്തകള്‍ പങ്കു വെക്കുന്നു.

കര്‍ത്താവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന് നിയന്ത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകേണ്ടതാണോ?

ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാനധികവും. അത് വചനനുസരന്നമാണോ
അതോ വചനവിരുധ്ഹമോ ? നമ്മുടെ ആധികാരിക ഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു ? അതാണ് ഈ ലേഖനതിന്റെ ചിന്താവിഷയം. തിരുവചനത്തില്‍ ഉള്ളതുപോലെ വിശ്വസിക്കയും അനുസരിക്കുകയുമാണല്ലോ വിശ്വാസികളുടെ ചുമതല. അതിലാണല്ലോ അനുഗ്രഹം കുടികൊള്ളുന്നതും

അപ്പോസ്തലനായ പൗലോസ്‌ കൊരിന്തിലുള്ള വിശ്വാസികള്‍ക്ക് എഴുതിയ തന്‍റെ ഒന്നാം ലേഖനത്തില്‍ മൂന്നാമ്ധ്യായത്തില്‍ ഈ വിഷയത്തെപ്പറ്റി വളരെ വ്യക്ക്തമായ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊരിന്തു സഭയിലെ വിശ്വാസികളുടെ ഇടയില്‍ ഭിന്നാഭിപ്രയങ്ങളും തന്മൂലം ഭിന്നതയും ഉണ്ടായി. വിശ്വാസികള്‍ ഓരോരുത്തരും വിവിധ പക്ഷക്കാരായി മാറി. ഈ വിവരം ക്ലോവയുടെ ആളുകള്‍ മുഖേന പൌലോസിനു അറിവുകിട്ടിയപ്പോള്‍ അവര്‍ക്കെഴുതിയ ലേഖനമാണ് കൊരിന്ത്യലേഖനം. കൊരിന്ത്യരില്‍ പലര്‍ അപ്പോസ്തോലന്മാരുടെയും, ചിലര്‍ ക്രിസ്തുവിന്റെയും പക്ഷക്കാരായിട്ടാണ് സംസാരിച്ചത് . എന്നാല്‍ അക്കാര്യത്തില്‍ അപ്പോസ്തോലന്മാരുടെ പ്രതികരണം എന്തായിരുന്നു? അപ്പോസ്തലന്മാര്‍ സുവിശേഷം പല സ്ഥലങ്ങളില്‍ അറിയിച്ചതിന്റെ ഫലമായി അവിടവിടെ പല സഭകള്‍ ഉണ്ടായി; സഭകളുടെ നിയന്ത്രണത്തിനും ഏകപക്ഷീയമായ നടത്തിപ്പിനും വേണ്ടി ഒരു ആസ്ഥാനകെന്ദ്രത്തെയോ, കേന്ദ്രാതികാരിയെയോ അവര്‍ തിരഞ്ഞെടുത്തോ? ഇല്ല, ഒരിക്കലുമില്ല.

എഫെസ്യലേഖനം 2:20 വായിക്കുക. "ക്രിസ്തുയെസുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്നാ അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു." ഗലാത്യര്‍ 1:6-9 നോക്കുക. 'ഞങ്ങള്‍ നിങ്ങളോട് അറിയിച്ച സുവിസേഷത്ത്തിനു വിപരീതമായി ഞാനാകട്ടെ സ്വര്‍ഗത്തില്‍ നിന്നും ഒരു ദൂതനാകട്ടെ അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍". ക്രിസ്തുയെസുമാത്രമാണ് മൂലക്കല്ലെന്നും, തിരുവചനാനുസരണം നടക്കുക മാത്രമാണ് അപ്പോസ്തലന്മാര്‍ ഉള്‍പ്പടെ സകലരുടെയും ചുമതലയെന്നും ഇവിടെ പൗലോസ്‌ വ്യക്തമാക്കുന്നു. അപ്പോസ്തലന്മാര്‍ പലയിടങ്ങളിലും സഭകള്‍ സ്ഥാപിച്ചെങ്കിലും മേല്‍ക്കോയ്മ നടത്താന്‍ ആഗ്രഹിച്ചില്ല. മറിച്ചു വിശ്വാസികള്‍ക്കാവശ്യമായ ദൂതുകള്‍ നേരിലും കത്തുകള്‍ മൂലവും അവരെ അറിയിക്കുക മാത്രമെ ചെയ്തുള്ളൂ

താഴെക്കൊടുക്കുന്ന വേതഭാഗങ്ങളും അക്കാര്യം വ്യക്തമാക്കും. നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങള്‍ സഹായികള്‍ അത്രേ; 2 കൊരി. 1: 24 യോഹന്നാന്‍ അപ്പോസ്തലെന്റെ വാക്കുകള്‍ ശ്രദ്ധിക്കുക! "അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല
അവന്‍റെ അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലതും ഉപദേശിച്ചുതരികയാലും....
(God willing to be contd.)....


http://bit.ly/8Ba9rj
Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി