ശാശ്വതശാന്തി


ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ്   
 

മലരണിക്കാടുകള്‍.....എന്ന രീതി 

ഞാനെന്റെ കണ്‍കളുയര്‍ത്തിടുന്നു
ഉന്നതനീശന്‍ തന്‍ സന്നിധിയില്‍
ഉയരത്തില്‍ വാഴുന്ന യേശുനാഥന്‍
ഏകും സഹായമെനിക്കനന്തം
കരകാണാതാഴിയിലാപതിച്ചെന്‍ 
കൈ പിടിച്ചക്കരെ ചേര്‍ത്ത നാഥന്‍
കാത്തിടും നിത്യം തന്‍ കണ്‍ മണി പോല്‍
കാരുന്യവാനത്രേ എന്റെ നാഥന്‍
ഇഹ ലോകേ മാനുഷര്‍ ശാന്തി തേടി
ഓടിയലയുന്നുണ്ടങ്ങുമിങ്ങും 
മര്‍ത്യനു ശാന്തി ലഭിച്ചിടുവാന്‍
കര്‍ത്താ നൊരുക്കിയ മാര്‍ഗമല്ലോ
മര്ത്യനായ് തീര്‍ന്നൊരു ദൈവ പുത്രന്‍
ക്രൂശി ലോരുക്കിയ  നിത്യ ശാന്തി
സ്നേഹിതാ നീയത് സ്വീകരിക്കില്‍
'ശ്വാശ്വത ശാന്തി ലഭിക്കുമല്ലോ
സര്‍വ്വചരാചര സൃഷ്ടിതാവാം 
സര്‍വ്വേശനേശുവിന്‍  നമമഹോ
സന്തോഷത്തോടിന്നു സ്വീകരിക്കില്‍
സാനന്ദമായെന്നും  വാനില്‍ വാഴാം Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768