പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം
പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദോങ്ക ദോങ്ക (കള്ളന്‍, കള്ളന്‍)
തെലുങ്കില്‍ ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ബഹളം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി
ഒരു യുവാവ് പാഞ്ഞു വന്ന മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ ചാടിക്കയറി പാഞ്ഞകന്നു
'പാവം കുട്ടി മാലയും പൊട്ടിച്ചവര്‍ കടന്നു കളഞ്ഞല്ലോ!'
കണ്ടു നിന്ന സഹയാത്രികര്‍ സഹതാപം പ്രകടിപ്പിച്ചു
എല്ലാവരും മാല നഷ്ട്ടപ്പെട്ട യുവതിയോട് സഹതപിച്ചു
കഴുത്തിലെ പോറലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചു കൊണ്ട് അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
ഓ സാരമില്ലന്നേ അതു വെറും മുക്കു പണ്ടമായിരുന്നു,
ഏതാണ്ട് പത്തോ ഇരുപതോ രൂപ വില വരും അത്ര തന്നെ.
ഇതു പറയുമ്പോള്‍ യുവതിയുടെ മുഖത്ത് കള്ളനെ പറ്റിച്ചതിലുള്ള ഒരു പരിഹാസച്ചിരി നിറഞ്ഞു നിന്നു.
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് വനിത മാസികയില്‍ ഞാന്‍ എഴുതിയ ഒരു മിനിക്കഥ, അല്പം ചില ഭാവ മാറ്റങ്ങള്‍ വരുത്തി ഇവിടെ എഴുതുന്നു)