Yet Another Shocking News From The Medical World - A Feedback


Picture Credit: sxu.hu/asterisc21
 
വേദനാ ജനകമായ മറ്റൊരു സംഭവം കൂടി, ഇടുക്കി ജില്ലയിലെ തൊടുപുഴക്കാരിയായ ബീന എന്ന  നെഴ് സിംഗ്  ജീവനക്കാരിയുടെ മരണം ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍  ജോലി ചെയ്തിരുന്ന ബീന അധികൃതരുടെ പീഡനം മൂലമാണ്  മരിച്ചതെന്ന്  വസ്തുതകള്‍ പറയുന്നു. 
അതേപ്പറ്റി മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
മകളുടെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന ബീനയുടെ മാതാപിതാക്കള്‍ക്ക്  ഞങ്ങളുടെ ആദരാഞ്ജലികള്‍.


This is a feedback i tried to post at the manorama new's Idukki jilla page, due to some technical problem and the length of  my full comment it did not appeared in its page thus this feedback i post it here for the information of my fellow citizens.

"തികച്ചും ദു ഖകരമായ ഒരു ചുറ്റുപാടത്രേ മിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നമ്മുടെ നെഴ് സിഗ്  സഹോദരിമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ബീനയുടെ ദുരിതം ഒരു ഒറ്റപ്പെട്ട സംഭവം അല്ല.  നമ്മുടെ നിരവധി നെഴ് സുമാര്‍ ഇത്തരം ദുരന്തത്തിന്റെ വക്കിലൂടത്രേ നീങ്ങിക്കൊണ്ടിരിക്കുന്നത്.

വീടും പറമ്പും പണയപ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഇവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ചില്ലറയല്ല,   ഇവിടെ ഹൈദ്രബാദില്‍  ചുരുക്കം ചില  നെഴ് സിഗ്  വിദ്യാര്‍ഥി കളുടെ local guardian ആയിരുന്ന എനിക്ക്  വൃണപ്പെടുത്തുന്ന ചില അനുഭവങ്ങളാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്.

കുട്ടികളില്‍ നിന്നും ഈടാക്കുന്ന പണത്തിന്റെ ഒരംശം പോലും ചിലവക്കാതുള്ള,  സൌകര്യങ്ങള്‍ ഒട്ടും ലഭിക്കാത്ത പഠന കേന്ദ്രങ്ങളും, ഹോസ്റ്റലുകളും അവര്‍ തട്ടിക്കൂട്ടുന്നു, അതൊക്കെ സഹിച്ചു ഒരുവിധത്തില്‍ പഠനം പൂര്‍ത്തീകരിച്ചു പുറത്തിറങ്ങിയാലും ഇവരെ ദുരിതങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ്  തികച്ചും ഖേദകരമായ മറ്റൊരു വസ്തുത.  


പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ ഒന്നുകില്‍ അവരുടെ തന്നെ സ്ഥാപനങ്ങളില്‍ തുച്ഛമായ ശമ്പളത്തില്‍  തളച്ചിടാന്‍  ശ്രമിക്കും അല്ലെങ്കില്‍ അവര്‍ മറ്റു സ്വകാര്യ ആശുപത്രികളുമായി കരാറുണ്ടാക്കി അവരില്‍ നിന്നും പണം പറ്റി വിദ്യാര്‍ഥികളെ അവര്‍ക്ക് കൈമാറുന്നു, എതിര്‍ക്കുന്നവരെ അവര്‍ വിവിധ നിലകളില്‍ (പഠനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റു പിടിച്ചു വെക്കുക, കെട്ടി വെച്ച പണം മടക്കി കൊടുക്കാതിരിക്കുക, ഭീക്ഷണിപ്പെടുത്തുക തുടങ്ങി)   ഉപദ്രവിക്കാന്‍ കോപ്പ് കൂട്ടുന്നു, ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളിലെ പ്രധാന നടത്തിപ്പുകാര്‍ നമ്മുടെ നാട്ടുകാര്‍ തന്നെ എന്നുള്ളതാണ് ഇതിലും ഞട്ടിപ്പിക്കുന്ന വിവരം. ഹൈദരാബാദ് , സിക്കണ്ട്രാബാടിലെ ചില  നെഴ്സിംഗ്  സ്ഥാപനങ്ങള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ഇവയെല്ലാം  ചെയ്തു കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുന്നതിനു മുന്‍പ് നിങ്ങളുടെ മക്കളുടെ ഭാവിയെ കരുതി ഒരു ചെറിയ അന്വേഷണം നടത്തിയിട്ട് അത് ചെയ്ക.  


ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ ഇവിടെ നിയമങ്ങള്‍ ഇല്ലേ? ഉണ്ടെങ്കില്‍ എന്തുകൊണ്ടത് പ്രവര്‍ത്തി പദത്തില്‍ എത്തുന്നില്ല, മലയാളികളായ നമ്മുടെ കുട്ടികളെക്കൊണ്ടിവര്‍ ധനം സമ്പാദിക്കുന്നതില്‍ ബിരുദാന്തര ബിരുദം  നേടിയിരിക്കുകയാണ് . 

വാര്‍ത്തയില്‍ വന്ന ഒരു പ്രതികരണത്തില്‍ ഇപ്രകാരം ഒരു പ്രതികരണം വായിക്കുകയുണ്ടായി അതിവിടെ  അപ്രകാരം ചേര്‍ക്കുന്നു: Here is a response from one of the readers in regard to the news item and the harassment against nurses, and my response to it.


"This is nurses foolishness. As supreme court rule is against this kind of harassment and bond, they have to report such issues to the authority.Nurses (BSC, General or other) feel that they are also professionals and not slaves. Doctors taking revenge on nurses is due to their complex (as some of experienced nurses can handle things than amual baby doctors - doctors from private medical college or it is their other motivation as all know. Arun, Hyderabad , 25Oct'11 17:25:32"My Response to Arun's feedback:

As Mr Arun said there is a supreme court rule against this type of harassment against nurses, but the sad part is that if anybody approach the court or  go ahead with it they have to face more harassments from the authorities, so most of them silently face such harassment, The only solution to this is the unity among the nurses and fight together for their rights, as someone suggested  the need of the hour is to create a strong association for the nurses in all India level to fight against such harassment.


പി വി ഏരിയല്‍ (P V Ariel, Secunderabad) web counter

Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768