മാധ്യമ സ്വാധീനം അഥവാ മറ്റൊരു പോലീസ് കഥ (Media's Influence And A Police Story)
Picture Credit. Charles Philip
മകന്റെ മോഷണം പോയ ബൈക്കിനെക്കുറിച്ച് പോലീസ് സ്ടെഷനില്‍ പരാതി നല്‍കി അയാള്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതു കടന്നു പോയി .

F I R രജിസ്റ്റര്‍  ചെയ്യുന്നതിനു പോലും അവര്‍ പല തടസ്സങ്ങള്‍ പറയുവാന്‍ തുടങ്ങി
ഞങ്ങള്‍ കന്ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്, അവര്‍ അന്വേഷിക്കുന്നുണ്ട്  ഒപ്പം നിങ്ങളും അന്വേഷിക്കുക, മുഖ്യമായും ബസ് സ്ടെഷനുകളിലെയും, റെയില്‍വേ സ്ടെഷനുകളിലേയും പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അന്വേഷിക്കുക കണ്ടു കിട്ടിയാല്‍ വിവരം അറിയിക്കുക.

ബൈക്ക് നഷ്ടപ്പെട്ടവര്‍ പരാതിയുമായി വന്നപ്പോള്‍ അവരോടു പോയി അന്വേഷിക്കാന്‍ പറയുന്നത് കേട്ടപ്പോള്‍ ആദ്യം അതൊരു വിരോധാഭാസമായി അയാള്‍ക്ക്‌ തോന്നിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്  ഇതവരുടെ ഒരു പതിവത്രേ എന്നാണു.

തുടര്‍ന്ന്  അയാളുടെ മകനും സുഹൃത്തുക്കളും പട്ടണത്തിലെ വിവിധ ഭാഗങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മെക്കാനിക് ഷോപ്പുകളിലും തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം ഒന്നും ഉണ്ടായില്ല.

വീണ്ടും കാക്കിയെ വിവരം അറിയിക്കാന്‍ അയാളും കൂട്ടരും അവരുടെ താവളത്തില്‍ എത്തി.
പ്രതീക്ഷിച്ചതുപോലെ അവര്‍ തങ്ങളുടെ പതിവ് പല്ലവി തുടര്‍ന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരിക.

അയാളും കൂട്ടരും അന്വേഷണ പ്രക്രിയ തുടര്‍ന്നു ആവശ്യക്കാര്‍ അവരാണല്ലോ.

യാതൊരു പ്രതീക്ഷയും മുന്നില്‍ തെളിഞ്ഞില്ല, വീണ്ടും കാക്കിക്കു മുന്നിലെത്തി.

insurance എങ്കിലും claim ചെയ്യാന്‍ ദയവായി പരാതി സ്വീകരിച്ചു F I R തരണം സാര്‍

അയാള്‍ കേണപേക്ഷിച്ചു

ഇത്തരം പല ഫെയിക്ക് കേസ്സുകള്‍   വരുന്നതിനാല്‍ കുറേക്കൂടി ഊര്‍ജ്ജിതമായ അന്വേഷണം 
ആവശ്യമത്രേ ഞങ്ങള്‍ വീണ്ടും ഒന്നന്വേഷിക്കട്ടെ

നിങ്ങള്‍ കുറേക്കൂടി കാത്തിരുന്നേ പറ്റൂ.

ഞങ്ങള്‍ അന്വേഷിക്കട്ടെ.

നിങ്ങളും അന്വേഷിക്കുക

അവരുടെ ഈ പതിവ് പല്ലവി കേട്ടപ്പോള്‍ അയാള്‍ക്ക്‌ സത്യത്തില്‍ ചിരിയാണ് വന്നത്.  ഒപ്പം സങ്കടവും ദേഷ്യവും ഉള്ളില്‍ ഒതുക്കി അയാള്‍  അവിടെ നിന്നും ഇറങ്ങി

ഇനിയെന്താണൊരു മാര്‍ഗ്ഗം?

പെട്ടെന്നാണ് പട്ടണത്തിലെ പേരെടുത്ത ഒരു പത്ര സ്ഥാപനത്തിലെ ഉന്നത ഉദ്യോഗം വഹിക്കുന്ന അയാളുടെ ചേച്ചിയുടെ മകന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്.

വിവരങ്ങള്‍ നടന്നതെല്ലാം അവനെ അറിയിച്ചു

അവന്‍  പറഞ്ഞു
അങ്കിള്‍, നാളെ രാവിലെ പോലീസ് സ്റെഷനില്‍ വരിക ഞാനും അവിടെ എത്താം.

പറഞ്ഞ പ്രകാരം അവന്‍  അവിടെ എത്തി എസ്സയ്യെ കണ്ടു വിവരം പറഞ്ഞു അയാള്‍ അവരെ  C I യുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അയാളുടെ അനിന്തരവന്‍ ഇതിനകം സ്വയം പരിചയപ്പെടുത്തി, താന്‍ ഇന്ന പത്ര സ്ഥാപനത്തില്‍ നിന്നാണന്ന് പറഞ്ഞപ്പോള്‍ C I യുടെ മുഖം ഒന്ന് ചുളുങ്ങുന്നത്‌  കണ്ടു

തന്റെ പഴയ സംഭാഷണ ശൈലിക്ക് മൊത്തത്തില്‍ ഒരു മാറ്റം വന്നത് പോലെ. താന്‍ തന്റെ പ്ലേറ്റ് മൊത്തത്തില്‍ ഒന്ന് തിരിച്ചു വെച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇത്തരം കേസ്സുകള്‍ അല്പം വൈകിയേ  F I R തയ്യാറാക്കു കാരണം ഇതിനകം വാഹനം ലഭിച്ചാല്‍ അത് കൈമാറുന്നതിനുള്ള ഫോര്‍മാലിട്ടി കുറഞ്ഞിരിക്കും

ഏതായാലും ഇത്രയും ദിവസം ആയില്ലേ, അതിനെന്താ, താമസിയാതെ F I R തയ്യാറാക്കാമല്ലോ,
നാളെ രാവിലെ ഒരു പതിനൊന്നു മണിയോട് കൂടി വരിക. ഒരു ഫ്രഷ്‌ അപ്ലിക്കേഷന്‍ എഴുതി വാങ്ങിക്കോളൂ എന്നു S I ക്കു അയാള്‍ നിര്‍ദേശം നല്‍കി.
പിറ്റേ ദിവസം സ്റെഷനിലേക്ക് പുറപ്പെടുവാന്‍ തയ്യാറാകുമ്പോള്‍ സ്റ്റേഷനില്‍  നിന്നുള്ള ഫോണ്‍ വിളി 

സാര്‍ F I R തയ്യാറായിട്ടുണ്ട് വന്നു വാങ്ങിക്കോളൂ

ഉടനെ തന്നെ അയാള്‍ മകനേയും കൂട്ടി  സ്റ്റേഷനില്‍  എത്തി F I R വാങ്ങി.

ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേഷന്റെ പടിവാതില്‍ ചവിട്ടിയ അയാള്‍ക്ക്‌  കുറേക്കൂടി യാഥാര്‍ധ്യങ്ങള്‍  നേരിട്ട്  മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ നേരിയ സംതൃപ്തി തോന്നി.

എങ്കിലും കുറെ ദുഖങ്ങള്‍ വീണ്ടും ബാക്കി.

ഇത്തരം ഒരു പ്രതിസന്ധിയില്‍ എത്തപ്പെടുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ സത്യത്തില്‍ അയാള്‍ക്ക്‌ ദുഃഖം തോന്നി.

അവന്‍ ആരുടെയെല്ലാം പുറകെ നടന്നാല്‍ ജനസേവകരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പോലീസ്സുകാരന്റെ കരുണ ലഭിക്കും.

നമ്മുടെ രാജ്യത്തെ ഈ അവസ്ഥക്കൊരു മാറ്റം വരില്ലേ?

വന്നെങ്കില്‍ എന്നാശിക്കുന്നവരല്ലേ ഒരു നല്ല പങ്കും

പത്രങ്ങള്‍ക്കും, മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കും ഇവിടെ പലതും ചെയ്യാനാകും.  അഴിമതി അക്രമങ്ങളെ ഒരു പരിധി വരെ തളച്ചിടാന്‍ ഇവരുടെ സ്വാധീനം സഹായിക്കും.

പക്ഷെ, പലപ്പോഴും അവര്‍ പോലും വഴിവിട്ടു പോകുന്നു, വാര്‍ത്തകള്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുന്ന, പ്രക്ഷേപണം ചെയ്യുന്ന   ഒരു അവസ്ഥയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്.

അവിടെയും ഒരു കല്ലുകടി അനുഭവപ്പെടുന്നതായി അയാള്‍ക്ക്‌ തോന്നി,

അതെ അവരും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും  T R P നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുമായി
പല സൂത്രപ്പ ണികളിലും   ചെന്നു ചാടുന്നു എന്നതാണ് സത്യം,

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ യാണെങ്കിലും അതിനൊരു മാറ്റം വരില്ലേ?

വന്നെങ്കില്‍ എന്നാശിക്കുന്നവരല്ലേ ഒരു നല്ല പങ്കും, അയാളുടെ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു.

എങ്കിലും ഒരു മാറ്റം വരും എന്ന ആശ അയാളെ ഭരിച്ചുകൊണ്ടിരുന്നു.

ആ ആശയില്‍ ആശയോട്‌ ആ നല്ല നാളെക്കായി കാത്തിരിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അയാള്‍ കിടക്കയെ അഭയം പ്രാപിച്ചു.

                                                              ശുഭം

Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768