Popular Posts

കപിയുടെ (കുരങ്ങന്റെ) മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ? കപിയുടെ മകന്‍ കപി തന്നെ!!!



                                                                                                                                                                                                                                                                                                        ഒരു നര്‍മം 


കപിയുടെ (കുരങ്ങന്റെ) മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?

കവിയും എഴുത്തുകാരനുമായ അയാള്‍ തന്റെ തിരക്കേറിയ

എഴുത്ത് ജീവിത സപര്യക്കിടയിലും മക്കളും കുടുംബാംഗങ്ങളോടുമൊപ്പം  ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ ഒരു കൃത്യത പാലിച്ചിരുന്നു.
പക്ഷെ അത് പലപ്പോഴും അറിയിപ്പില്ലാതെ, കടന്നു വരുന്ന പവ്വര്‍ കട്ട് സമയത്തായിരുന്നു എന്ന് മാത്രം.      
അടുത്ത നാളുകളിലായി പവ്വര്‍ കട്ടിനൊരു പഞ്ഞവും ഇല്ല.
അയാള്‍ തന്റെ കുടുംബാഗംങ്ങളുമായി കൂടുതല്‍ സമയം ചിലവിട്ടു
അത് കുടുംബത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു
അല്പ്പാല്പം തമാശകള്‍ക്കും തിരി കൊളുത്തുവാന്‍ അത് കാരണമായി.
അതുവരെ മൌനം തളം കെട്ടി നിന്നിരുന്ന ഭവനത്തില്‍ പുഞ്ചിരിയുടെ പൂത്താലം വിരിഞ്ഞു, എന്ന് പറഞ്ഞാല്‍ മതിയല്ലോ.   
ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ കരണ്ട് കട്ട് കടന്നു വന്നു കൊണ്ടിരുന്നു.
അന്നൊരു പൊതു അവധി ദിവസം ആയിരുന്നു
കുട്ടികളും കുടുംബവും അന്ന് വീട്ടിലുണ്ടായിരുന്നു
അതൊന്നും കാര്യമാക്കാതെ അയാള്‍ കംപ്യുട്ടറിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി
കംപ്യുട്ടറില്‍ നിന്നും ഒഴുകി വരുന്ന ഗാന ശകലത്തിന്റെ   ഈരടികള്‍    ആസ്വദിച്ചു
കൈ വിരലുകള്‍ കീബോര്‍ഡില്‍ പായിച്ചുകൊണ്ട് അയാള്‍ തന്റെ പതിവ് ജോലി തുടര്‍ന്നു കൊണ്ടേയിരുന്നു.
പെട്ടന്ന് പതിവിനു വിപരീതമായി കറന്റു പോയി.
ഒരു ക്രൈസ്തവ സ്തോത്ര ഗാനമായിരുന്നു അപ്പോള്‍ അയാള്‍ കേട്ടുകൊണ്ടിരുന്നത്‌

"യെഹോവ നാ കാപ്പരി" (യ്ഹോവ എന്റെ ഇടയന്‍)
"യെഹോവ നാ ഊപ്പിരി" (യെഹോവ എന്റെ ജീവന്‍)



എന്നു തുടങ്ങുന്ന ഒരു തെലുങ്ക്‌ ഗാനമായിരുന്നു അയാള്‍ അപ്പോള്‍ കേട്ടുകൊണ്ടിരുന്നത്‌
പെട്ടന്ന് തന്റെ ഏഴാം തരത്തില്‍ പഠിക്കുന്ന മകന്‍ അയാളുടെ അടുത്തേക്ക് ഓടി വന്നു
ആ ഗാനം ഇപ്രകാരം പാടി


"മാര്‍ട്ടിന്‍  ലൂതര്‍ കാപ്പിരി"
"ബാരക് ഒബാമാ കാപ്പിരി"



അത് കേട്ട അയാള്‍ പറഞ്ഞു
മോന് കവി ഭാവന ഉണ്ടല്ലോ!
ഒരാള്‍ക്കെങ്കിലും അച്ഛന്റെ കവി ഭാവന കിട്ടിയിട്ടുണ്ടല്ലോ, സന്തോഷം.
എന്നയാള്‍ ഓര്‍ത്തുകൊണ്ട്‌ തമാശ രൂപേണ ഇപ്രകാരം പറഞ്ഞു:
കപിയുടെ മകനല്ലേ പിന്നെ കപിയേപ്പോലാകാതിരിക്കുമോ?
അത് കേട്ട മകന്‍ അതെ, കപി (കുരങ്ങു)യുടെ മകന്‍  കപി (കുരങ്ങു) തന്നെ ആകണമെന്നുണ്ടോ?
അത് കേട്ട അയാളുടെ ഭാര്യ
അതെ, അതെ, കപിയുടെ മകന്‍ പിന്നെ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?
ഇല്ലേയില്ല!
കപിയുടെ മകന്‍ കപി തന്നെ!!!
                                                     o0o

Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

2 comments:

  1. നർമം നന്നായി ആസ്വദിച്ചു,,
    എല്ലാം വായിക്കാറുണ്ട്, പിന്നെ കമന്റിൽ പിശുക്ക് കാണിച്ചതിൽ ക്ഷമിക്കുക,,, മെയിൽ അയക്കുന്നുണ്ട്.

    ReplyDelete
  2. കമന്റു പോസ്ടാന്‍ അല്‍പ്പം വൈകിയെങ്കിലും

    എല്ലാം വായിക്കുന്നുട് എന്ന കുറി പെരുത്ത സന്തോഷം നല്‍കി ടീച്ചറെ.

    ഈ തിരക്കിനിടയിലും വന്നൊരു കമന്റു പാസാക്കിയത്തിലും നര്‍മം ആസ്വദിച്ചു എന്നറിയിച്ചതിലും സന്തോഷവും നന്ദിയും
    ഉണ്ട്, എന്താണാവോ ഇപ്പോള്‍ പണിപ്പുരയില്‍?

    പോരട്ടെ പുതിയ നര്‍മ്മങ്ങളും വിശേഷങ്ങളും വിജ്ജാനങ്ങളും.

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി