A Good Thought For The Day ഇന്നത്തേക്കൊരു നല്ല ചിന്ത:"മരങ്ങളെ സ്നേഹിക്കാന്‍ മറന്നൊരു മനുഷ്യന്റെ കഥ"             Draw close to GOD, and GOD will draw close to us.

                                          The more we get closer to GOD,

                    We will find how far we are away from HIM.
                                                 


Picture Credit.  hyperian sxc.huഅവന് ഓര്‍മ്മ വച്ച നാള്‍ മുതല്‍  വലിയ ഒരു ആപ്പിള്‍മരം അവന്റെ വീട്ടു  മുറ്റത്തുണ്ടായിരുന്നു. മറ്റ് കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാല്‍ ബാല്യത്തില്‍ മരത്തിന്റെ ചുറ്റുമായിരുന്നു അവന്‍ കളിച്ചിരുന്നത്.  അങ്ങനെ അവന്‍ ആപ്പിള്‍മരത്തെയും മരം അവനെയും ഏറെ സ്‌നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അവന്‍ ആപ്പിള്‍മരത്തിന്റെ അടുത്തേക്ക് ചെല്ലാതെയായി. ഒരു ദിവസം അവന്‍ അപ്രതീക്ഷിതമായി മരത്തിന്റെ അടുത്തെത്തി. മരത്തിന് ഏറെ സന്തോഷമായി. മരം സ്‌നേഹത്തോടെ അവനെ കളിക്കാന്‍ വിളിച്ചു.


അവന്‍ പറഞ്ഞു: ''ഞാനിപ്പോള്‍ വലിയ കുട്ടിയായി. എനിക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളാണ് വേണ്ടത്. പക്ഷേ, അതു വാങ്ങാനുള്ള പണമില്ല.'' 


''കുറെ ആപ്പിളുകള്‍ കൊടുത്താല്‍ പണം ലഭിക്കുമല്ലോ'' മരം പറഞ്ഞു. എന്നിട്ട് ധാരാളം ആപ്പിളുകള്‍ പൊഴിച്ചിട്ടു. ആപ്പിളുകളുമായി പോയ അവന്‍ കുറെക്കാലത്തേക്ക് മരത്തിനടുത്തേക്ക് തിരികെവന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവന്‍ വീണ്ടും മരത്തിനടുത്തെത്തി. മരം സ്‌നേഹത്തോടെ അവനെ കളിക്കാന്‍ വിളിച്ചു. ''ഞാനിപ്പോള്‍ യുവാവാണ്. കളിക്കാന്‍ സമയമില്ല. ഞാന്‍ വീട് നിര്‍മിക്കുകയാണ്. നിനക്ക് എന്നെ സഹായിക്കാന്‍ കഴിയുമോ?'' അവന്‍ ചോദിച്ചു.''എന്റെ ശാഖകള്‍ വെട്ടിയെടുത്തുകൊള്ളുക'' മരം പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു. എന്നാല്‍, വളരെക്കാലത്തേക്ക് അവന്‍ മരത്തിന്റെ അടുത്തേക്ക് തിരിച്ചുവന്നില്ല. മരത്തിന് സങ്കടമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ വീണ്ടും മരത്തിനടുത്തെത്തി. അപ്പോഴേക്കും അവന്‍ മധ്യവയസ്‌ക്കനായിരുന്നു. ''എനിക്ക് ഉല്ലാസ യാത്ര നടത്തുന്നതിനായി ഒരു ബോട്ട് വാങ്ങണം. നിനക്ക്  എന്നെ സഹായിക്കാന്‍ കഴിയുമോ?''''എന്റെ തടി മുറിച്ചു വിറ്റ് ആ പണംകൊണ്ട് ബോട്ട് വാങ്ങിക്കൊള്ളുക'' മരം പറഞ്ഞു. അവന്‍ സന്തോഷത്തോടെ അങ്ങനെ ചെയ്തു. പിന്നീടവന്‍ മരത്തെ തിരിഞ്ഞുനോക്കിയില്ല. മരത്തിന് വലിയ വിഷമമായി. ഏറെ വര്‍ഷങ്ങക്കുശേഷം ഒരിക്കല്‍ക്കൂടി അയാള്‍ മരത്തിനടുത്തെത്തി. അവനെ കണ്ടപ്പോള്‍ മരത്തിന് സന്തോഷമായെങ്കിലും, അവന്റെ നരച്ച മുടിയും ക്ഷീണിച്ച ശരീരവും ആത്മവിശ്വാസം നഷ്ടപ്പെട്ട മുഖഭാവവുമൊക്കെ മരത്തെ വിഷമിപ്പിച്ചു.''എന്നോട് ക്ഷമിക്കണം. നിനക്ക് തരാന്‍ ആപ്പിളുകളോ തടിയോ ഒന്നും ഇനി അവശേഷിക്കുന്നില്ല'' മരം പറഞ്ഞു.


''എനിക്ക് ഒന്നും വേണ്ട, നീണ്ടകാലത്തെ വിശ്രമരഹിതമായ ജോലിമൂലം ഞാനാകെ ക്ഷീണിച്ചു. വിശ്രമിക്കുന്നതിനാണ് നിന്റെ അടുത്തെത്തിയിരിക്കുന്നത്'' അതുകേട്ടപ്പോള്‍ മരത്തിന് സന്തോഷമായി. മരം വീണ്ടും തളിര്‍ത്ത് അവനായി തണല്‍ വിരിച്ചു.ഈ കഥ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നതാണ്. ആപ്പിള്‍മരം നമ്മുടെ മാതാപിതാക്കളുടെ പ്രതീകമാണ്. ചെറുപ്പത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും അവരെ ആശ്രയിക്കും. എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ പലപ്പോഴും ആവശ്യങ്ങള്‍ക്കുമാത്രമായിരിക്കും  അവരെ തേടുന്നത്. കാര്യം സാധിച്ചാല്‍ ബോധപൂര്‍വം അവരെ മറക്കും. എങ്കിലും മാതാപിതാക്കള്‍ തങ്ങള്‍ക്കുള്ളതെല്ലാം മക്കള്‍ക്ക് നല്കും. ഒരു മരം തന്റെ ഉടമസ്ഥനായി അതിന്റെ എല്ലാം നല്‍ക്കുന്നു, അതിന്റെ അവസാനം വര അത് മറ്റുള്ളവര്‍ക്ക് സഹായമായി നില്‍ക്കുന്നു. അതുപോലെ തന്നെയല്ലേ മാതാപിതാക്കളും. 


യുവാക്കളെ യുവതികളെ ചിന്തിക്കുക!!

അയാള്‍ മരത്തോട് മനുഷ്യത്വമില്ലാതെ പെരുമാറിയ രീതിയിലാണോ നാം മാതാപിതാക്കളോട് വര്‍ത്തിക്കുന്നതെന്ന് ആത്മപരിശോധന ചെയ്യുക, എങ്കില്‍ അത് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഇന്ന് തന്നെ ഒരു പുതിയ തീരുമാനം എടുക്കുക 

ഈശ്വരന്‍ അതിനേവര്‍ക്കും സഹായിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.

പി വി ഏരിയലും സഹ പ്രവര്‍ത്തകരും

Source: 


Rajanmathew
Keralafun.com


Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768