Popular Posts

കഴിവ്



Picture Credit. Eastcost.com
മെയില്‍ മെഡിക്കല്‍ വാര്‍ഡിലെ തിരക്ക് പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.
അപ്പോഴാണ് ആശുപത്രി സൂപ്രണ്ട്  ഖാന്‍ **   സിസ്റ്റര്‍ ആനന്ദവല്ലിയുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡിനു സമീപം എത്തിയത്.

ഇന്റെണ്ട്  തയ്യാറാക്കുന്ന തിരക്കിലായിരുന്ന  സിസ്റ്റര്‍ ആനന്ദവല്ലിയുടെ അരികെ എത്തി  അയാള്‍  ഇപ്രകാരം പറഞ്ഞു,  "നോക്കൂ സിസ്റ്റര്‍ ഈ രാമച്ചത്തിന്റെ തട്ടികള്‍ എങ്ങിനെയാണ് കിടക്കുന്നത്, ഇതു നേരെ ആക്കി  ഇടാന്‍ നിങ്ങളാല്‍  കഴിയില്ലേ? സാധു രോഗികള്‍ ചൂട് കൊണ്ട് തന്നെ മരിക്കുമല്ലോ!  You are really  inefficient."


സൂപ്രണ്ടിന്റെ ശകാരം കേട്ട സിസ്റ്റെര്‍ പറഞ്ഞു,  "Ok sir, I do agree." എന്നാല്‍ ഇതു നേരെ ആക്കി ഇടുക എന്നത് എന്റെ ജോലിയല്ല മറിച്ച് അതിവിടുത്തെ ഫോര്‍ത്ത് ക്ലാസ് ജീവനക്കാരുടെ ജോലിയാണെന്ന് സാറിനറിയാമല്ലോ. അവര്‍ ഒരക്ഷരം പറഞ്ഞാല്‍ കേള്‍ക്കില്ല. ജോലിക്കെന്നും പറഞ്ഞു വരും രാജിസ്ടറില്‍ ഒപ്പിടും സ്ടെയര്‍  കേസിനു  കീഴെ ഇരുന്നു സൊറ പറഞ്ഞു സമയം തള്ളി നീക്കുന്നു.

സാര്‍ ഒരു നിമിഷം ഇങ്ങോട്ടൊന്നു വരൂ എന്ന് പറഞ്ഞു സിസ്റ്റര്‍ ആനന്ദവല്ലി.ഡസ്റ്റുബിന്‍ വെച്ചിരിക്കുന്ന ഇടത്തേക്ക് നടന്നു, ഡസ്റ്റുബിന്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.  "നോക്കണം സാര്‍, രണ്ടു ദിവസ്സമായി ഇതിങ്ങനെ നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്.  നരസിംഹ റാവുവിനോട് പലവട്ടം പറഞ്ഞിട്ടും ഫലമില്ല. കളയാം അമ്മ കളയാം എന്നു പറഞ്ഞു ആയാള്‍ അയാളുടെ വഴിക്ക് പോകും. ഞാന്‍ അയാളെ വിളിക്കാം സാര്‍."

ഡസ്റ്റുബിന്‍ വൃത്തിയാക്കാനുള്ള നിര്‍ദ്ദേശം ഖാന്‍ നരസിംഹ റാവുവിന് നല്‍കി, അയാളും അയാളുടെ വഴിക്ക് പോയി.

നരസിംഹ റാവു  എല്ലാം മൂളിക്കേട്ടു പതിവ് പോലെ തന്റെ താവളത്തിലേക്കും വലിഞ്ഞു.

അടുത്ത ദിവസ്സം സൂപ്പ്രണ്ട് തന്റെ വാര്‍ഡിനടുത്ത് എത്തിയപ്പോള്‍, അവസരം പാര്‍ത്തിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.അദ്ദേഹത്തെ വിളിച്ചു ഡസ്റ്റുബിന്‍ ചൂണ്ടിക്കാട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 

"Sir, Please don't mind, Now tell me,  who is inefficient?"

sorry sister, അവരുടെ അടുത്ത് ഒന്നും നടക്കില്ല. പിറ്റേ ദിവസം അവര്‍ മുര്‍ദാബാദു വിളിക്കും വേണമെങ്കില്‍ കാറിനു കല്ലെറിയാനും മടിക്കില്ല ഇക്കൂട്ടര്‍.

അപ്പോള്‍ എന്ത് വന്നാലും എല്ലാം മൂളിക്കീട്ടു ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ള കുറെ സാധു മലയാളി സ്ത്രീകളുടെ  അടുത്ത് എന്തുമാകാം അല്ലേ സാര്‍?

സിസ്റ്റര്‍ ആനന്ദവല്ലിയുടെ ചോദ്യം കേട്ടു ഉത്തരം മുട്ടിപ്പോയ ഖാന്‍ സാബു മുഖവും കുനിച്ചു നടന്നു നീങ്ങി.

                                                      
                                                                     ശുഭം  

**(തെലുങ്കനായ സൂപ്രണ്ട്  ഖാന്‍:  മലയാളി നേഴ്സ്മാരോട് പണ്ട് മുതലേ ഒരു തരം വിദ്വേഷം വെച്ച് പുലര്‍ത്തുന്ന ഒരാള്‍)



web counter
web counter
Philip Verghese 'Ariel'
Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768