ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷാരംഭക്കുറിപ്പ്‌ - A...


കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷാരംഭക്കുറിപ്പ്‌ 

2012 ല്‍ എഴുതിയ വര്‍ഷാന്ത്യക്കുറിപ്പിന്റെ തുടക്കം  യുവ ബ്ലോഗ്ഗര്‍ "ഞാന്‍ പുണ്യവാളനില്‍ നിന്നും " ആരംഭിച്ചു.  ആദ്യ കുറിപ്പില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയ പലരേയും ചേര്‍ത്തുള്ള ഈ കുറിപ്പിന്റെയും തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും എന്ന് കരുതിയില്ല. അത്ഭുതം എന്ന് പറയട്ടെ, എന്റെ വര്‍ഷാരംഭക്കുറിപ്പും  അതേ പുണ്യവാളനോട് ഒപ്പം തന്നെ തുടക്കം ആരംഭിക്കുന്നു.  പക്ഷെ ഇതു  കണ്ണീരില്‍ കുതിര്‍ന്ന ഒരു കുറിപ്പായിരിക്കും എന്ന് സ്വപ്നേപി കരുതിയില്ല.   വെബ്‌ ഉലകത്തിലെ പുതു വത്സരം ഞട്ടിപ്പിക്കുന്ന ഒരു വിയോഗ വാര്‍ത്തയുമായാണ്  ഓടിയെത്തിയത്. മലയാളം ബ്ലോഗിലെ സജീവാഗം 'ഞാന്‍ പുണ്യവാളന്‍' ഈ ഭൂമിയില്‍ നിന്നും മാറ്റപ്പെട്ടിരിക്കുന്നു.... വിധി വൈപരീത്യം എന്ന് തന്നെ പറയട്ടെ, ആ പ്രീയപ്പെട്ട സുഹൃത്തിന്റെ വിയോഗ വര്‍ത്തമാനമത്രേ വര്‍ഷാരംഭത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.
താനുമായി ഒരു വട്ടമെങ്കിലും ഇടപഴകിയിട്ടുള്ളവര്‍ ഒരിക്കലും തന്നെ മറക്കില്ല എന്നതത്രേ തന്നോടുള്ള ബന്ധത്തില്‍ ആദ്യം കുറിക്കേണ്ടതും  പ്രത്യേകം എടുത്തു പറയേണ്ടതുമായ  ഒരു കാര്യം.   തന്റെ അകാല നിര്യാണം മലയാളം  ബ്ലോഗെഴുത്തില്‍ ഒരു വലിയ വിടവ് തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. കാരണം നിരവധി ബ്ലോഗു പോസ്റ്റുകളിലും വിവിധ സൌഹൃദ കൂട്ടായ്മകളിലും നിറഞ്ഞു നിന്ന തന്റെ സജീവ സാന്നിദ്ധ്യം തന്നെ ഈ വാക്കുകള്‍ ഇങ്ങനെ കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.  

തന്റെ ശരീരത്തെ അനുദിനം കാര്‍ന്നു തിന്നു കൊണ്ടിരുന്ന ഹൃദയ സംബന്ധമായ രോഗവും അതിന്റെ വളര്‍ച്ചയും സ്വയം ഉള്ളില്‍ ഒതുക്കി അവസാന നാളുകള്‍ വരെ തന്റെ തൂലിക താന്‍ ചലിപ്പിച്ചു കൊണ്ടിരുന്നു.  ഒടുവില്‍ ഇനി "ഞാന്‍ മരിക്കില്ല" എന്ന തലക്കെട്ടില്‍ താന്‍ കുറിച്ച കവിതാ ശകലം തന്റെ തന്നെ മരണം മുന്നില്‍ കണ്ടു കൊണ്ട് എഴുതിയത് പോലെ ആര്‍ക്കും തോന്നും അതിവിടെ വായിക്കുക. ആ പുണ്യന്റെ  ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ടും, തന്റെ മാതാപിതാക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും അനുശോചനം അറിയിച്ചു കൊണ്ടും  ഈ കുറിപ്പ് ആരംഭിക്കട്ടെ. തന്റെ വിയോഗത്തില്‍ മനം നൊന്തു ഞാന്‍ കുറിച്ച ഒരു അനുസ്മരണവും   വായിക്കുക ഇവിടെ

വര്‍ഷാന്ത്യക്കുറിപ്പില്‍ വിട്ടുപോയ പലരെയും ഉള്‍പ്പെടുത്തി ഒരു കുറിപ്പ് എഴുതണം എന്ന് ആ കുറിപ്പ് പോസ്റ്റു ചെയ്ത ശേഷം ലഭിച്ച ചില പ്രതികരണങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്തെങ്കിലും ഇപ്പോള്‍ മാത്രമാണിത്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്, അതത്രേ ഈ കുറിപ്പിനു പിന്നില്‍.

തുടര്‍ന്നു വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക 

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings: കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷാരംഭക്കുറിപ്പ്‌ - A...: കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷാരംഭക്കുറിപ്പ്‌  2012 ല്‍ എഴുതിയ വര്‍ഷാന്ത്യക്കുറിപ്പിന്റെ തുടക്കം  യുവ ബ്ലോഗ്ഗര്‍ "ഞാന്‍ പുണ്യവാളനില്‍...

Source:
Ariel's Jottings

Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768