സുവിശേഷ ധ്വനി, ബ്രതറണ്‍ വോയിസ് തുടങ്ങിയ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി ഫിവ പുളിക്കീഴു എന്ന പേരില്‍ എഴുതി പ്രസിദ്ധീകരിച്ച ചില ചിന്താക്കുറിപ്പുകള്‍
ചിന്താധാര
ചിന്താധാര
ഭൂമിയേയും ഭൂമന്ധലത്തെയും സ്വന്ത കൈയ്യാല്‍
മെനഞ്ഞ സര്‍വ്വോന്നതനായ സൃഷ്ടിതാവാം ദൈവമേ,
അങ്ങയുടെ സൃഷ്ടിയുടെ കൂട്ടത്തില്‍ പെട്ടതായ കേവലം
പുഴുവും കൃമിയുമായ ഞങ്ങളെ ഓര്‍ക്കേണ്ടതിന്നു ഞങ്ങള്‍ എന്തുള്ളു?
നാഥാ കുറ്റമറ്റതായ ആ പുണ്യാഹ രക്തം
അടിയാര്‍ക്ക് വേണ്ടി അവിടുന്ന്
ചൊരിഞ്ഞതോര്‍ക്കുമ്പോള്‍
ഹൃദയം നന്ദി കൊണ്ട് നിറയുന്നു.
വിചാര ബഹുത്വത്താല്‍ ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്ന
ബലഹീന മനസ്സിനെ അങ്ങയുടെ ആശ്വാസ വചനങ്ങള്‍
ദിനം തോറും തണുപ്പിക്കുന്നു.
നാഥാ ഞങ്ങള്‍ അവിടുന്ന് മേയിക്കുന്ന ജനവും
അങ്ങയുടെ കൈക്കലെ ആടുകളും ആണല്ലോ.
അങ്ങയുടെ സൃഷ്ടിയായ ആകാശവും
ആകാശവിതാനവും അവിടുത്തെ മഹത്വത്തെ
വര്‍ണ്ണിക്കുകയും അങ്ങയുടെ കൈവേലയെ
പ്രസിദ്ധമാക്കുകയും ചെയ്യുന്നല്ലോ,
അതുപോലെ ഞങ്ങള്‍ക്കും അങ്ങയുടെ
മഹത്വത്തെ വര്‍ണ്ണിപ്പാനും,
അങ്ങയുടെ കൈവേലയെ
പ്രസിദ്ധമാക്കുവാനും നാള്‍ തോറും
അധികമധികം സഹായിച്ചാട്ടെ നാഥ!
--ഫിവ പുളിക്കീഴ്
1978 Oct. 11 Brethren Voice Weekly.
നുറുങ്ങുകള്‍
അസ്സമാധാനതിന്റെ അലമാലകള്‍
അടിക്കടി ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന
ലോക മഹാ സമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ
മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ പെട്ടുഴലുന്ന
മാനവ ജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി
കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം.

സമാധാന സന്ദേശകനായ അങ്ങയുടെ
പാവന മാര്‍ഗ്ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍,
അസ്സമാധാനതിന്റെ തിരമാലാകള്‍ക്കൊപ്പം
ഉയര്‍ന്നു പൊങ്ങി നാശത്തില്‍ നിപതിക്കാതെ
ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍
അടിയന്‍ ഇന്ന് നിര്‍ഭയനും സുരക്ഷിതനുമാണ് .
പാവന മാര്‍ഗ്ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍,
അസ്സമാധാനതിന്റെ തിരമാലാകള്‍ക്കൊപ്പം
ഉയര്‍ന്നു പൊങ്ങി നാശത്തില്‍ നിപതിക്കാതെ
ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍
അടിയന്‍ ഇന്ന് നിര്‍ഭയനും സുരക്ഷിതനുമാണ് .
എത്രയോ വേദനാജനകമായ ഒരു അവസ്ഥയില്‍
ആയിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും
വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.
ജ്ജാന ദായകനും പ്രേമസ്വരൂപനും ആയ അങ്ങ്
ഇന്ന് എന്റെ ഹൃദയത്തില്‍ വസിക്കുന്നതിനാല്‍
ഞാന്‍ ഇന്ന് എത്രയോ സന്തുഷ്ടനാണ്.
ആയിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും
വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.
ജ്ജാന ദായകനും പ്രേമസ്വരൂപനും ആയ അങ്ങ്
ഇന്ന് എന്റെ ഹൃദയത്തില്‍ വസിക്കുന്നതിനാല്‍
ഞാന്‍ ഇന്ന് എത്രയോ സന്തുഷ്ടനാണ്.
എന്റെ എല്ലാ ചെയ്തികളുടെയും പ്രേരക ശക്തി
അങ്ങ് തന്നെയാണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
അതെന്നെ അങ്ങയോടു കൂടുതല്‍ അടുത്ത് ജീവിക്കാനും
അങ്ങയില്‍ മാത്രം ആശ്രയം വെപ്പാനും സഹായിക്കുന്നു
അങ്ങ് തന്നെയാണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
അതെന്നെ അങ്ങയോടു കൂടുതല്‍ അടുത്ത് ജീവിക്കാനും
അങ്ങയില്‍ മാത്രം ആശ്രയം വെപ്പാനും സഹായിക്കുന്നു
ഈ ദുഷ്ട ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം
എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം
മഹത്വീകരിക്കപ്പെടുവാനും, എന്റെ സ്വയം യാതൊരു നിലയിലും
ഉയരുവാനും അവിടുന്ന് ഇടയാക്കരുതേ!
എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം
മഹത്വീകരിക്കപ്പെടുവാനും, എന്റെ സ്വയം യാതൊരു നിലയിലും
ഉയരുവാനും അവിടുന്ന് ഇടയാക്കരുതേ!
-ഫിലിപ്പ് വറുഗീസ്
1980 Nov. 3 Suviseshadhwani weekly.
തുടരും....