രജനിയുടെ മറവില്‍


ചെറുകഥ

1981 ല്‍ മുംബയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സര്‍വ്വ് ദേശി മാസികയില്‍ പ്രസിദ്ധീകരിച്ച കഥ.


ചിത്ര ലേഖനം തയാറാക്കി അയച്ചു കൊടുക്കന്മെന്നാവശ്യപ്പെട്ടുള്ള പത്രാധിപരുടെ കത്തു കിട്ടിയിട്ട് ആഴ്ചകള്‍ പലതു കടന്നുപോയി. ഓഫീസിലെ തിരക്കേറിയ കൃത്യനിര്‍വഹനതിനിടയില്‍ പത്രധിപരല്ല കുലപത്നിയുടെ ആവലാതികല്‍ക്കുപോലും ചെവികൊടുക്കാതെ കുത്തിക്കുറിപ്പുമായി യന്ത്രം കണക്കെ മുന്നോട്ടു പോകുന്ന തിരക്കുപിടിച്ച ഒരു ജീവിതം.

പത്രാധിപര്‍ക്കെഴുതി

സ്മയധാരിദ്രിയം അല്‍പ്പം ഉണ്ടെങ്കിലും ആവശ്യപ്പെട്ട സചിത്ര ലേഖനം താമസിയാതെ തന്നെ അയച്ചു തരാം. അല്‍പ്പം ഷ്കെമിക്കുക

അങ്ങനെ പത്രാധിപരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ചിത്രങ്ങള്‍ എടുക്കുന്നതിനായി

സഹപ്രവര്‍ത്തകനും ഫോടോഗ്രാഫരുമായ തോമസ് ഇടുക്കുളയുടെ സഹായം ആവശ്യപ്പെട്ടു.

പ്രവര്തനമേഖലയിലെ സഹപ്രവര്‍ത്തകരില്‍ തനേറ്റം സ്നേഹിക്കുന്ന സൌമ്യനും, സുശീലനുമായ
സമര്‍ഥനായ ഒരു ഫോടോഗ്രഫരാന്നു മിസ്റ്റര്‍ തോമസ്.

സഹപ്രവര്‍ത്തകനും സുഹൃത്തും എന്നതിലുപരി ഞാന്‍ അയാള്‍ക്കൊരു സഹോദരനെപ്പോലെയാണ്
സഹോദരാ എന്നുള്ള സംബോധനക്കു മുന്നില്‍ ഞാന്‍ പലപ്പോഴും അലിഞ്ഞുപോകാരുണ്ട്

പത്രാധിപരുടെ കത്തിനെപ്പറ്റി പറഞ്ഞു സഹായം ആവശ്യപ്പെട്ടപ്പോള്‍ അടുത്ത പബ്ലിക് ഹോളിടയിക്ക് പോകാം
എന്നു പറഞ്ഞു പരിപാടി ഫിക്സ് ചെയ്ത കാര്യാം, അയാള്‍ ഗയിട്ടു കടന്നു വരുന്നതു കണ്ടപ്പോഴാണ് ഓര്‍മയില്‍ വന്നത്
വേഗത്തില്‍ തയാറായി പടം പിടിക്കാന്‍ ത്രിവേണി സംഗമത്തിലേക്കു പോകുവാന്‍ പടികളിങ്ങുംപോഴാണ് കാക്കിയുടെ നിഴല്‍ ഗയിട്ടില്‍ പതിഞ്ഞത്
കാക്കി നല്‍കിയ'കമ്പി' കീറി നോക്കി
കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞില്ല. സന്തോഷം കൊണ്ട് അറിയാതെ തുള്ളിപ്പോയി. എന്‍റെ ആനന്ദതുള്ളല്‍ കണ്ട് പരിഭ്രാന്തരായ സുഹൃത്തും കാക്കിയും പരസ്പ്പരം നോക്കി.
'എടോ സഹോദര' ഇതാ നോക്കു എന്‍റെ രജനിയുടെ മറവില്‍ എന്ന നോവല്‍ ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് അടിച്ചെടുത്തു. ടൌണ്‍ ഹാളില്‍ വച്ച് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള സ്ക്ഷനക്കുരിപ്പ് ആണീ ക്കുറിപ്പ്‌.

തന്നെക്കലാധികം സന്തോഷത്താല്‍ തുള്ളിയ സുഹൃത്ത് സന്തോഷവാര്‍തയുംകൊന്ടെതിയ കാക്കിക്ക് ഒരു കൈമടക്കു കൊടുത്തുവിട്ടു. അഭിനന്നങ്ങേലാല്‍ എന്നെ വീര്‍പ്പുമുട്ടിച്ചു

ഏതായാലും ഇറങ്ങിയതല്ലേ കുറെ പടമെടുത്തിട്ട് മടങ്ങിവരാം എന്നു കരുതി സുഹൃത്തിന്‍റെ മോട്ടോര്ബൈക്കില്‍ ത്രിവേണിയിലേക്ക് തിരിച്ചു.

യാത്രാമധ്യേ പെട്ടെന്നായിരുന്നു സുഹൃത്തിന്‍റെ ചോദ്യം
എടോ സഹോദരാ, തന്‍റെ നോവലിന്‍റെ ഉള്ളടക്കം എന്താണ്? ആരുടെ കഥയാണത്? അതെഴുതനുണ്ടായ സാഹചര്യം എന്താണ്?

തോമഷിന്റെ ചോദ്യസര്ങ്ങള്‍, വിസ്ത്രുതമെങ്കിലും കെട്ടുപിണഞ്ഞു കിടന്നിരുന്ന എന്റെ ഭുതാകാലജീവിതത്തിലെക്കെന്നെ
വലിച്ചിഴച്ചു.

'ഒരു വിധത്തില്‍ പറഞ്ഞാല്‍ അതെന്റെതന്നെ കുടുംബത്തിന്‍റെ കഥയത്രേ!' ഞാന്‍ പറഞ്ഞു.

വിവാഹത്തിനുസേഴമുള്ള എന്‍റെ വിചിത്ര ജീവിതം കടലാസുകളില്‍ എഴുതിപ്പിടിപ്പിച്ചായിരുന്നു അസ്വസ്തമാനസ്സിനോരസ്വാസം
കണ്ടെത്തിയിരുന്നത്.

ലോകപ്രസസ്ഥനായ 'സോക്രടീസിന്‍റെ' വഴക്കാളി ഭാര്യയായിരുന്ന സാന്‍ തെഷിയെ വെല്ലുന്ന തരം സ്വഭാവവിസേഷതയുള്ള
ഒരു സ്ത്രിരത്നത്തെപ്പറ്റി ചിന്തിക്കുകകൂടി പ്രയാസം തോന്നുമായിരിക്കാം അല്ലെ? വേണ്ട അത്തരത്തിലുള്ള ഒരുവളാണ് എന്‍റെ ഭാര്യ.
'പാവം സോക്രടീസ്'.

സകലതും ക്ഷമയോടെ സഹിച്ചു. അദ്ദേഹത്തിന്‍റെ ക്ഷമയുടെ ഫലം എത്രയോ എടുത്തു പറയാത്തക്കതായിരുന്നു.

ഇരുപതു വര്‍ഷക്കലതിനിടക്ക് ഞാനും പലപ്പോഴും മഹാനായ അദ്ദേഹത്തിന്‍റെ ക്ഷമയെക്കുരിച്ച്ചോര്‍ത്തു ശാന്തനാകുകയും അദ്ദേഹത്തെ അനുകരിക്കുകയും ചെയ്തിട്ടുണ്ട്.

ആ നോവലിലെ മാത്യൂസ്‌ എന്ന കഥാപാത്രം ഞാനും രമണി എന്ന കഥാപാത്രം എന്‍റെ പത്നി രജനിയും ആണ്.
അതായതു ഇരുപതു വര്‍ഷത്തിനിടയിലുണ്ടായ സംഭവബഹുലമായ കൊളിലക്കങ്ങുളുടെയും ഇടിമുഴക്കത്തിന്റെയും
തോരാമാരിയുടെയും മദ്ധ്യേ ശാന്തത കൈവരിച്ചുകൊണ്ടുള്ള
ഒരു ജീവിത കഥ. അതാണ് 'രജനിയുടെ മറവില്‍'. അതില്‍ നിങ്ങളെയും ഒരു കഥാപാത്രമായി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്

മോട്ടോര്‍ ബൈക്കിനെ ലക്ഷ്യത്തിലേക്ക് സുഹൃത്ത്‌ നയിച്ചുകൊന്ടെയിരുന്നു. ചിന്തകള്‍ കാടുകയരുവാന്‍ തുടങ്ങി

ഒരു വിധത്തില്‍ തനിക്കു ഇത്തരത്തില്‍ ഒരു ഭാര്യ ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതുപോലൊരു പുസ്തകം എഴുതുവാനും അവാര്ടിനര്‍ഹാനകുവാനും കഴിയില്ലായിരുന്നു.

അതോര്‍ത്തപ്പോള്‍ മനസിന്റെയുള്ളില്‍ സന്തോഷം പതഞ്ഞു പൊങ്ങി.

ഓടിചെന്നവളെ കെട്ടിപ്പിടിക്കുവാനും ഒരായിരം ചുംബനങ്ങള്‍ ആ കവിളുകളില്‍ അര്‍പ്പിക്കുവാനുമുള്ള ആവേശം ഇരച്ചുയര്‍ന്നെങ്കിലും പരിസരം ഓര്‍ത്തു സ്വയം ഒതുക്കി.

വീട്ടിലെത്തി വേണ്ടതുപോലെ പ്രവര്‍ത്തിക്കാമെന്ന് കരുതി ഇരച്ചു പൊങ്ങിയ ആവെസത്തിനു ശാന്തത കൈവരുത്തി

മോട്ടോര്‍ ബൈക്ക് ഗ്രാമപ്രതെസങ്ങളെ താണ്ടി ത്രിവേണിയെ ലക്ഷ്യമാക്കി മുന്നോട്ടു പാഞ്ഞുകൊന്ടെയിരുന്നു.
എന്‍റെ മനസ്സ് അതിലും വേഗത്തില്‍ വീട്ടിലേക്കും.

ശുഭം
കടപ്പാട്:
സര്‍വ്വ് ദേശി മാസിക. മുംബൈ.

http://bit.ly/8Ba9rj
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768