Popular Posts

നമുക്ക് മറക്കേണ്ടവയെ മറക്കാം ഉപേക്ഷിക്കെണ്ടവയെ ഉപേക്ഷിക്കാം


(A summary of the message delivered at Christian Assembly, Picket Secunderabad, A P, India, by the knol author P V Ariel, After the Sunday Worship Service - October 31st 2010.


Share

ക്രിസ്തു വിശ്വാസികള്‍ ക്രിസ്തുവിന്റെ അടിമകള്‍...

ഏതാണ്ട് എഴുപത്തൊന്നു രാഷ്ട്രങ്ങളില്‍ നിന്നും കടന്നു വന്ന കായിക താരങ്ങള്‍ പങ്കെടുത്ത കോമണ്‍ വെല്‍ത്തു ഗയിംസ്  ചില ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഭാരതത്തില്‍ അരങ്ങേറി.   
നൂറിലധികം മെഡലുകള്‍ നമ്മുടെ കായിക താരങ്ങള്‍ കരസ്ഥമാക്കി രണ്ടാം   സ്ഥാനത്തെത്തി.
 കായിക താരങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമുക്കറിയാം, അവരുടെ ജീവിതത്തില്‍ അവര്‍ക്ക് ഒരു ലക്‌ഷ്യം മാത്രം.  എങ്ങനെയും ആ നിര്‍ണ്ണായക ദിനത്തില്‍ ഫിനിഷിംഗ്  ലൈന്‍ കടന്നു മെഡല്‍ കരസ്ഥമാക്കുക.  അതിനായി അവര്‍ ദിനരാത്രങ്ങള്‍ തന്നെ അവര്‍  നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെടുന്നു, അതെ, പരിശീലനം നടത്താത്ത ഒരു ദിനം പോലും  അവര്‍ക്ക് മുന്‍പില്‍ ഉണ്ടാകില്ല. 
അവര്‍ക്കറിയാം നിരന്തര പരിശീലനത്തിലൂടെ അല്ലാതെ അവര്‍ക്ക് ലെക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയില്ല   എന്ന്. അതിനായി അവര്‍ ആദ്യം തന്നെ അവരുടെ ശരീരത്തെ അവരുടെ  നിയന്ത്രണത്തിലാക്കാന്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നു.  തങ്ങളുടെ ഭക്ഷണത്തില്‍ വേണ്ട ക്രമീകരണം വരുത്തുന്നു..   
വാരി വലിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ അതവര്‍ക്ക് തന്നെ ദോഷം ചെയ്യും, ഭാരം കൂടും അത് 
മല്‍സരത്തില്‍ വിപരീതഫലം തന്നെ നല്‍കും എന്നവര്‍ക്കറിയാം .   അതുകൊണ്ട് അവര്‍ പല
കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു,  കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അവര്‍ വര്‍ജ്ജിക്കുന്നു, നിരന്തരമായി
അവര്‍ പരിശീലനത്തില്‍  ഏര്‍പ്പെടുന്നുചുരുക്കത്തില്‍ അവര്‍ അതില്‍ addict (അടിമ)  ആയിരിക്കുന്നു
എന്ന് തന്നെ പറയാം. ഊണിലും  ഉറക്കത്തിലും മത്സരത്തില്‍ വിജയം നേടണം എന്ന ഒരു
ചിന്ത മാത്രം.  അത് മാത്രമത്രേ അവരുടെ ഏക ലകഷ്യവും
ഇതോടുള്ള ബന്ധത്തില്‍ അപ്പോസ്തലനായ പൌലോസ് തന്നെ ഒരു ഓട്ടക്കാരന്‍ അല്ലങ്കില്‍  
ഒരു കായിക താരത്തോട് തുലനം ചെയ്തു ചില വസ്തുതകള്‍ രേഖപ്പെടുത്തിയത് നമുക്ക്‌
തിരുവചനത്തില്‍ നിന്നും അല്പ്പമായി ചിന്തിക്കാം എന്ന് താല്‍പ്പര്യപ്പെടുന്നു. 
 ഫിലിപ്പ്യ ലേഖനം 3:12-21 വായിക്കാം  
അപ്പോസ്തലനായ പൌലോസിനു തന്‍റെ ജീവിതത്തില്‍ ഒരു ഓട്ടക്കാരന്‍റെ ലക്‌ഷ്യം തന്നെ 
ആയിരുന്നു.  അതത്രേ നാമിന്നിവിടെ വായിച്ചതും. ഒന്ന് ഞാന്‍  ചെയ്യുന്നു, പിമ്പില്‍ ഉള്ളത്
മറന്നു മുമ്പില്‍ ഉള്ളതിന് ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമ വിളിയുടെ  വിരുതിനായി ലാക്കിലേക്കു ഓടുന്നു.
വാക്യം പതിനാലു.
ഇവിടെ താന്‍, തന്നെ തന്നെ, ഒരു ഓട്ടക്കളത്തില്‍ ഓടുന്ന ഒരു ഓട്ടക്കരനോട് തുലനം ചെയ്യുന്നു.   നാം മുന്‍പ് ഓര്‍ത്തത്‌ പോലെ ഒരു ഓട്ടക്കാരന് പലതും വര്‍ജ്ജിക്കെണ്ടാതുണ്ട്, പലതിനെയും പിന്നില്‍ എറിഞ്ഞു കളയേണ്ടതുണ്ട്,  എങ്കില്‍ മാത്രമേ തനിക്ക്‌ ലകഷ്യ പ്രാപ്തിയില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ തന്‍റ് ജീവിതത്തില പഴയ പരാജയങ്ങളെ എല്ലാം പിന്നില്‍ ഏറിഞ്ഞു കളഞ്ഞ ശേഷമത്രേ താന്‍ ഓടുന്നത്. തന്റെ ഏക ലക്‌ഷ്യം ഫിനിഷിംഗ് പോയിന്‍റില്‍ എത്തുക എന്നത് മാത്രമാണ്.  അതിനായി താന്‍ തന്‍റെ ശ്രദ്ധ അതില്‍ മാത്രം കേന്ദ്രീകരിക്കുന്നു.
അതുപോലെ തന്നെ വിശ്വാസികളായ നാമും ഇന്ന് ക്രിസ്തീയ ജീവിതം എന്ന ഓട്ടക്കളത്തില്‍ ലകഷ്യപ്രാപ്തിയിലേ ക്ക് ഓടിക്കൊണ്ടിരിക്കുന്നവരത്രേ  അവിടെ അതിനു, ആ ലക്ഷ്യത്തിനു വിഘ്നം വരുത്തുന്ന  അനേക കാര്യങ്ങള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതകള്‍ വളരെയാണ്.  എന്നാല്‍ അവയെ എല്ലാം അതിജീവിച്ചു, അല്ലെങ്കില്‍ പുറകില്‍ എറിഞ്ഞു കളഞ്ഞുകൊണ്ട് അല്ലങ്കില്‍, മറ്റു പലതിനേയും ഗന്യമാക്കാതെ ഓടിയെന്കില്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയൂ.
അതായത് മറക്കുവാനോ, ഉപേക്ഷിക്കുവാനോ ബുദ്ധിമുട്ടുള്ളപലതിനേയും മറന്നെങ്കില്‍ മാത്രമേ തടസ്സമില്ലാതെ ഫിനിഷിംഗ് പോയിന്‍റു കടക്കുവാന്‍ കഴിയൂ.
അതെ, ഇപ്രകാരം ഓട്ടക്കളത്തിലായിരിക്കുന്ന നാമും പ്രധാനമായും ചിലതെല്ലാം വിട്ടു കളയെണ്ടാതുണ്ട്, അവയെ തീര്ര്ച്ചയായും വിട്ടു കളഞ്ഞേ മതിയാകൂ, എങ്കില്‍ മാത്രമേ ലെക്ഷ്യത്തില്‍ എത്താന്‍ കഴിയൂ.
അത്തരം ചില സുപ്രധാന വിഷയങ്ങളോടുള്ള ബന്ധത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ഒരുമിച്ചു അല്പ്പമായി ചിന്തിക്കാം.
 നാം വായിച്ച വേദഭാഗത്തില്‍ വാക്യം 14 ഇപ്രകാരം വായിക്കുന്നു. പിമ്പില്‍ ഉള്ളതിനെ മറന്നു കളഞ്ഞ്
പലപ്പോഴും ഓര്‍മ്മ എന്നത് ഒരു ശാപം ആയി തോന്നിയിട്ടില്ലേ?
ജീവിതത്തില്‍ കടന്നു പോയ അല്ലെങ്കില്‍ അനുഭവിച്ച ചില കൈപ്പിന്‍റെയും ദുഖത്തിന്‍റ്യും അനുഭവങ്ങള്‍ അത് ഓര്‍ക്കുവാന്‍ കഴിയാതിരുന്നെന്കില്‍  എന്ന് നമുക്ക് പലപ്പോഴും തോന്നിയിട്ടില്ലേ?
അത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ ഒരു ശാപമായി തോന്നിയേക്കാം എന്നാല്‍ മിക്കപ്പോഴും ഓര്‍മ്മ എന്നത് ഒരു അസറ്റ് തന്നെയല്ലേ? ഓര്‍മ്മിക്കാതിരിക്കാന്‍ കഴിയാത്ത ഒരവസ്ഥ ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ. അതെപ്പറ്റി ഞാന്‍ അധികം ഒന്നും പറയുന്നില്ല. അത് ഞാന്‍ നിങ്ങളുടെ ചിന്തക്ക് വിടുകയാണ്.
ഇവിടെ നാം മറക്കേണ്ട ചില സംഗതികളെപ്പറ്റി ചിന്തിക്കാം നമ്മുടെ ക്രിസ്തീയ ജീവിതഓട്ടത്തില്‍ മറക്കെന്ടവ.
ഒന്നാമതായി നാം നമ്മുടെ പഴയ പാപ അവസ്ഥയെ മറക്കേനടത്തുണ്ട് (We must forget our past sins)
അതായത് നാം വിശ്വാസ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അവയെ എല്ലാം ഏറ്റുപറഞ്ഞു ഉപക്ഷിച്ചവ ആണല്ലോ? അവയെ ഇനിയും ഓര്‍ക്കെണ്ടതില്ല., കാരണം ദൈവം താന്‍ തന്നെ അവയെ എന്നേക്കുമായി മറന്നു കളഞ്ഞിരിക്കുന്നതിനാല്‍ തന്നെ നാമും അവയെ ഇനി ഓര്‍ക്കെണ്ടതില്ല.. സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ഉദയം അസ്തമയതോട് അകന്നിരിക്കുന്നതുപോലെ  അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. (സംങ്കീര്‍ത്തനം 103:12)
മീഖാ പ്രവചനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളയും. (7: 19)
സമുദ്രത്തിന്‍റെ ആഴത്തിലേക്ക് ഇട്ടുകളയുന്ന ഒരു അവസ്ഥ, ചിന്തിക്കുക, പിന്നീടു അതൊരിക്കലും പൊങ്ങിവരില്ല തന്നെ.
ഇതോടുള്ള ബന്ധത്തില്‍ എബ്രായ ലേഖനത്തില്‍ മനോഹരമായ മറ്റൊരു വാക്യം ഉണ്ട് നമുക്കതൊന്നു വായിക്കാം.: (എബ്രായ ലേഖനം 10:17).   അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കുകയില്ല" എന്ന് അരുളി ചെയ്യുന്നു കര്‍ത്താവ്‌ താന്‍ തന്നെ അരുളിചെയ്ത വാക്കുകള്‍ !
നമ്മെ രക്ഷിച്ചു വീണ്ടെടുത്ത്‌ തന്‍റെ മക്കളാക്കിത്തീര്‍ത്തവന്‍റെ വാക്കുകള്‍.
നമ്മുടെ രക്ഷകനു അതൊരിക്കലും (നമ്മുടെ പാപങ്ങളെ) ഓര്‍ക്കുവാന്‍ കഴിയുകയില്ല.
കര്‍ത്താവ്‌ നമ്മുടെ പാപങ്ങള്‍ എന്നേക്കുമായി മറന്നു കളഞ്ഞെങ്കില്‍, പിന്നെ നാമെന്തിനതോര്‍ക്കണ . നമുക്കും അത് മറന്നുകളയാം, എങ്കില്‍ മാത്രമേ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിന് തടസ്സം വരാതിരിക്കൂ . പഴയ കാല പാപ പ്രവര്‍ത്തികളെ ഓര്‍ത്തിരുന്നു പശ്ചാത്തപിച്ചാല്‍ നമ്മുടെ ഓട്ടത്തിനതു    തീര്‍ച്ചയായും തടസ്സം സൃഷ്ടിക്കും
2. അടുത്ത പടി നമ്മുടെ പഴയ പരാജയങ്ങളെ നാം മറക്കെണ്ടാതുണ്ട് (We need to forget our past failures) 
ഒരു പക്ഷെ അല്‍പ്പം പ്രയാസമുള്ള ഒരു സംഗതിയാകാം ഇത്.  പഴയ പരാജയങ്ങളെ ഓര്‍ത്താല്‍ നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും തീര്‍ച്ചയായും വിഘ്നം വരും, അത് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. 
ചിലര്‍ ഇപ്പോഴും അയ്യോ എനിക്കതിനു കഴിഞ്ഞില്ലല്ലോ, ഞാന്‍ അന്ന് എന്‍റെ മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ ഇന്നെനിക്കീ സ്ഥിതി വരുമായിരുന്നോ? എന്നിങ്ങനെ കഴിഞ്ഞു പോയ പരാജയത്തെ ഓര്‍ത്തു വിലപിക്കുന്നവര്‍ അനേകരാണ്, ഇത്തരം ഒരു അവസ്ഥ കൊണ്ട് ഒന്നും തന്നെ നേടാന്‍ കഴിയില്ല., അത് വെറും സമയനഷ്ടം മാത്രം വരുത്തുന്നു. തൂകിപ്പോയ പാലിനെ ഓര്‍ത്തു വിലപിച്ചിട്ട് ഒരു പ്രയോജനവുമില്ലല്ലോ. “don’t cry over spilt milk” എന്ന് പറയരുന്ണ്ടല്ലോ!. 
പഴയ പരാജയങ്ങളെ ഓര്‍ത്തു നമുക്ക് വിലപിക്കാതിരിക്കാം. അത്തരം ഒരു സ്ഥിതി നമ്മെ ഒരിടത്തും കൊണ്ടെതിക്കുന്നില്ല. മറിച്ചു അത് നമ്മുടെ ജീവിത ഓട്ടത്തിനു തടസ്സം സൃഷ്ടിക്കുകയെ ഉള്ളു
 നമ്മുടെ ഓട്ടം ലകഷ്യസ്ഥാനത് എത്താന്‍ മൂന്നാമത് നാം മറക്കേണ്ട കാര്യം



3  നമ്മുടെ പഴയ നേട്ടങ്ങളെ നാം മറക്കെണ്ടാതുണ്ട് (We need to forget our past Victories or Gains)
തീര്‍ച്ചയായും നമ്മുടെ പഴയ കാല നേട്ടങ്ങള്‍ ഒരിക്കലും നമ്മെ നമ്മുടെ വര്‍ത്തമാന കാല ജീവിതത്തിനു ഒരു വിധത്തിലും സഹായകമാകില്ല
എന്ടുപ്പാപാക്ക് ഒരാനടാര്‍ന്നു  അല്ലങ്കില്‍ ഞങ്ങള്‍ക്ക്  അതുണ്ടായിരുന്നു, ഇതുണ്ടായിരുന്നു എന്ന് പറഞ്ഞു പൊങ്ങച്ചം പറയുന്ന ചിലരെ നാം നമ്മുടെ ദൈനം ദിന ജീവിതത്തില്‍ കണ്ടു മുട്ടാറുണ്ടല്ലോ.
മറ്റു ചിലര്‍ ഇങ്ങനെ പറയാരുണ്ട് "എന്‍റെ അപ്പനപ്പൂപ്പന്മാര്‍ മുതലേ ഞങ്ങള്‍ വേര്‍പാടുകാര്‍ ആണ്"  എന്ന് പറയുന്ന ഒരു കൂട്ടര്‍.  ഇങ്ങനെ പറഞ്ഞു വീമ്പിളക്കി  നടന്നിട്ട് ഒരു കാര്യവുമില്ല, ഇന്ന് നീ ആ സത്യത്തിനു വേണ്ടി നിലനില്‍ക്കുന്നുവോ അതോ അതിനെ തച്ചുടക്കുന്നതിനുള്ള പദ്ധതികളോ ആസൂത്രണം ചെയ്യുന്നത്?  ആ അപ്പനപ്പൂപ്പന്മാരുടെ വിശ്വാസം കാത്തു സൂക്ഷിക്കുക അതാണാവശ്യം.  അവിടെയാണ് നമ്മുടെ ക്രിസ്തീയ ജീവിത വിജയം നില കൊള്ളുന്നത്‌.
അത്തരം പൊങ്ങച്ചം പറച്ചില്‍ ഇന്നത്തെ നിന്‍റെ ക്രിസ്തീയ ജീവിതത്തിനു ഒരു സഹായവും ചെയ്യില്ല മറിച്ചു അത് നിന്‍റെ മുന്‍പോട്ടുള്ള ക്രിസ്തീയ ജീവിതത്തിനു തടസ്സം മാത്രെമേ സൃഷ്ടിക്കുക ഉള്ളു.

പ്രീയപ്പെട്ടവരെ നമുക്ക് നമ്മുടെ പഴയ നേട്ടങ്ങളിലും, പാരമ്പര്യത്തിലും പുകഴാതിരിക്കാം,  പകരം അത് നമ്മില്‍ ഒരു തരം അഹന്ത /അഹങ്കാരം സൃഷ്ടിക്കുന്നതിനെ കാരണമാക്കുകയുള്ളൂ. അത് തീര്‍ച്ചയായും നമ്മുടെ മുന്‍പോട്ടുള്ള ജീവിത യാത്രക്ക് അല്ലങ്കില്‍ ഓട്ടത്തിന് തടസ്സം സൃഷ്ടിക്കും. 
ദുഖമെന്നു പറയട്ടെ ഇന്നു ചില വിശ്വാസികള്‍ തങ്ങളുടെ പഴയകാല്‍ പ്രൌഡി യില്‍ ഇങ്ങനെ കടിച്ചു തൂങ്ങിക്കിടക്കുകയാണ്.  
അത് തീര്‍ച്ചയായും നമ്മുടെ ലകഷ്യ പ്രാപ്തിക്കു തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും.
നമുക്ക് നമ്മുടെ പഴയ നേട്ടങ്ങളെ പുറകില്‍ എറിഞ്ഞു കളയാം , അവയില്‍ പുകഴാതിരിക്കാം.  പ്രീയപ്പെട്ടവരെ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
നമ്മുടെ ലക്ഷ്യത്തിനു തടസ്സമായി വരുന്ന എന്തിനെയും നമുക്ക് പുറകില്‍ എറിയാം മുന്‍പോട്ടു ഓടാം.
പൌലോസ് അപ്പോസ്തലന്‍ പറഞ്ഞതുപോലെ പിമ്പില്‍ ഉള്ളത് മറന്നു മുമ്പില്‍ ഉള്ളതിന് ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമ വിളിയുടെ  വിരുതിനായി ലാക്കിലേക്കു ഓടാം.
 4. നമ്മുടെ പഴയ സന്തോഷങ്ങളില്‍ നമുക്ക് ഊന്നല്‍ കൊടുക്കാതിരിക്കാം, അവയെ നമുക്ക് മറക്കാം (Or - We need to forget our past pleasures)
ഇസ്രായേല്‍ മക്കള്‍ക്ക്‌ നേരിട്ട ഒരു വലിയ പരാജയം ഇതായിരുന്നു.  അവരുടെ ചരിത്രം പഠിച്ചാല്‍ നമുക്കത് മനസ്സിലാകും.
തുടര്‍ച്ചയായി അവര്‍ അവരുടെ പഴയ സമൃദ്ധിയെപ്പറ്റി വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു സംഖ്യാ പുസ്തകം 11: 5-6; 20:5; 21:5 തുടങ്ങിയ വാക്യങ്ങളില്‍ നാമത് വായിക്കുന്നു. 
അവിടെ അവര്‍ക്ക് അതുണ്ടായിരുന്നു ഇതുണ്ടായിരുന്നു ഇവിടെ ഞങ്ങള്‍ക്ക് അപ്പവുമില്ല വെള്ളവുമില്ല, മിസ്രയെമിന്‍റെ പഴയ സമൃദ്ധിയില്‍ ആശ്രയിച്ചു അവയെ ഓര്‍ത്തിരുന്നാല്‍ ദൈവത്തിന്‍റെ അത്ഭുതകരമായ പരിപാലാനത്തിന്‍റെ മാധുര്യം അനുഭവിപ്പാന്‍ കഴിയാതെ വരും.  മരുഭൂമിയില്‍ ദൈവം അവരെ വളരെ അത്യത്ഭുതകരമായി നടത്തി, എന്നാല്‍ അവരുടെ  പിറുപിറുപ്പും പഴയകാല പ്രൌഡിയെപ്പറ്റിയുള്ള ചിന്തകളും മൂലം ദൈവീക പരിപാലാനത്തിന്‍റെ മാധുര്യം അവര്‍ക്ക് ശരിയാംവണ്ണം  ആസ്വദിപ്പാന്‍ കഴിഞ്ഞില്ല.
അവരുടെ പഴയ സന്തോഷത്തി
ന്‍റെ ഓര്‍മ്മകള്‍ അവരെ അതിനനുവദിച്ചില്ല.
എന്ന് ചുരുക്കം
5 അസുഖകരമായ പഴയ അനുഭവങ്ങള്‍ നാം മറക്കെണ്ടാതുണ്ട് (Or - We need to forget our unpleasant experiences)

ഒരു വലിയ നേട്ടം
, അല്ലങ്കില്‍ സൌഭാഗ്യം നമുക്ക് നഷ്ടപ്പെട്ടിരിക്കാം, ചിലപ്പോള്‍ സഹപ്രവര്‍ത്തകനോ, അയല്‍ക്കാരനോ, ഏറ്റവും അടുത്ത സുഹൃത്ത്‌ പോലുമോ നിങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ പറയുകയോ പെരുമാറുകയോ ചെയ്തിരിക്കാം, എന്തിനധികം സഹവിശ്വാസിയില്‍ നിന്ന് പോലും ഒരു പക്ഷെ ഇത്തരം പെരുമാറ്റം നിങ്ങള്‍ അനുഭവിചിട്ടുണ്ടാകാം, കൂട്ട് സഹോദരന്‍ നിങളെ മറ്റുള്ളവരുടെ മുന്‍പാകെ താഴ്ത്തി കെട്ടി സംസാരിക്കുകയോ പുച്ഛത്തോടെ ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ, നിങ്ങളുടെ കുറവുകള്‍ ബലഹീനതകള്‍ മറ്റുള്ളവരോട് പറഞ്ഞു പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം, ഒരു പക്ഷെ അത് അവരുടെ പക്വതയില്ലായ്മയില്‍ നിന്നും ഉരുത്തിരിയുന്നതാകാം എന്ന് സമാധാനിക്കുക. പ്രീയപ്പെട്ടവരെ അവയെ നമുക്ക് വിട്ടു കളയാം, മറക്കാം, അതേപ്പറ്റിയുള്ള ഓര്‍മ്മകള്‍ നമ്മെ ഒരിടത്തും കൊണ്ടെതിക്കില്ല മറിച്ച്. നമുക്ക് തന്നെ അത് നഷ്ടം വരുത്തി വെക്കുകയെ ഉള്ളു.  അവയെ നമുക്ക് മറക്കാം. അതേപ്പറ്റിയുള്ള ഓര്‍മ്മ നമ്മെ കൂടുതല്‍ ദുഖത്തിലേക്ക് നയിക്കുകയെ ഉള്ളു. അത്തരം ഓര്‍മ്മകളെ നമുക്ക് പുറകില്‍ എറിഞ്ഞു നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.

6 പഴയ അനുഗ്രഹങ്ങളെ നമുക്ക് മറക്കാം (Or - We need to forget our past blessings)

നമ്മുടെ പഴയ പ്രതാപങ്ങള്‍ ഒന്നും തന്നെ ഇന്നത്തെ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഒരു വിധത്തിലും സഹായകമാവില്ല. അവയെ മറന്നു നാം ഓടേണ്ടതുണ്ട്.  അതേപ്പറ്റിയുള്ള  ചിന്ത ഒരു പ്രയോജനവും ചെയ്യില്ല പകരം അത് നിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഓട്ടത്തിന് തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും.
7. നമുക്ക് മറ്റുള്ളവരുടെ പരാജയങ്ങളേയും അവരുടെ പാപങ്ങളെയും മറക്കാം. (Or - We need to forget the sins and shortcomings of others)

ഇവിടെ നാം നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും പരാജയങ്ങളേയും അവരുടെ പാപങ്ങളെയും മറക്കണം. മറ്റുള്ളവരുടെ കുറവുകള്‍ കണ്ടുപിടിക്കാനും, പറഞ്ഞു നടക്കാനും, ഒപ്പം വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്താനും നമുക്ക് നല്ല സാമര്‍ധ്യം തന്നെ ഉണ്ട്. തിരുവചനം ഓര്‍പ്പിക്കുന്നതുപോലെ  സ്വന്ത കണ്ണില്‍ കോലിരിക്കുന്നതിനെപ്പറ്റി ഒരറിവും ഇല്ലാത്തപോലെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാന്‍ ഉള്ള വലിയ ശ്രമത്തിലാണ് നാം.  പ്രീയപ്പെട്ടവരെ നമുക്കതിവിടെ അവസാനിപ്പിക്കാം.
കുറവുകള്‍ പ്രോരായ്മകള്‍ ഇല്ലാത്ത ആരും തന്നെ ഇവിടെ ഇരിക്കുന്നുട് എന്ന് ഞാന്‍ കരുതുന്നില്ല. അഥവാ ആരെങ്കിലും അങ്ങനെ ചിന്തിക്കുന്നുന്ടെന്കില്‍ അവര്‍ സ്വയം വഞ്ചിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് അസ്ഥാനത്താകില്ല തന്നെ.. അവര്‍ സ്വയം വന്ചിതരാകുകയത്രേ ചെയ്യുന്നത്.
നമ്മുടെ വശത്ത് കുറവുകള്‍ പോരായ്മകള്‍ ഉണ്ട് അവ പരസ്പരം ഏറ്റുപറഞ്ഞുപേക്ഷിക്കാം. 
അവന്‍ അല്ലങ്കില്‍ അവള്‍
, അല്ലങ്കില്‍ ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി   എന്നോട് ചെയ്തതും പറഞ്ഞതും ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല എന്ന് ആരും പറയരുതേ?
നമുക്കതു മറക്കുവാന്‍ കഴിയും തീര്‍ച്ചയായും കഴിയും!
ദൈവകൃപയില്‍ നമുക്ക് ആശ്രയിക്കാം
, തീര്‍ച്ചയായും അതിനുള്ള കൃപ, ബലം ദൈവം തരും. നിശ്ചയം.
നമുക്ക് പരസ്പരം പൊറുക്കാം
, വഹിക്കാം, ക്ഷമിക്കാം. എങ്കില്‍ മാത്രമേ  നമുക്ക് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാനും ലക്ഷ്യസ്ഥാനത്തു എത്താനും കഴിയുകയുള്ളൂ.

ഇതുവരെ നാം ചിന്തിച്ചത് നമുക്ക് പിമ്പില്‍ വിട്ടു കളയേന്ണ്ടവയെപ്പറ്റിയായിരുന്നു
ഇനി അല്‍പ്പ സമയം കൊണ്ട് നമുക്ക് മുന്‍പില്‍ ഉള്ളവ,  നാം ഓര്‍ക്കേണ്ടതും പിടിച്ചുകൊള്ളേണ്ടതുമായവ ചില കാര്യങ്ങള്‍. ചിന്തിക്കാം എന്ന് കരുതുന്നു.
1. പരിപൂര്‍ണ്ണതയിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട് അതായത് തികഞ്ഞവര്‍ ആയിത്തീരുക (Or - We need to press on to perfection)

അതായതു  ആത്മീയ പക്വത പ്രാപിക്കുക എന്നര്‍ത്ഥം അതിനര്‍ഥം  പാപം ഇല്ലാത്ത, ഒരു കുറവും ഇല്ലാത്ത അവസ്ഥ എന്നല്ല, ഈ ഭൂമിയില്‍ നാം ആയിരിക്കുന്നിടത്തോളം  കാലം പല കുറവുകള്‍ക്കും നാം അധീനരാകാന്‍ സാധ്യതകള്‍ വളരെയുണ്ട്. പക്ഷെ  അതിനര്‍ഥം അതില്‍ തന്നെ എന്നും ആയിരിക്കുക എന്നല്ല, മറിച്ച് അതില്‍ നിന്നും ഒരു വിടുതല്‍, ഒരു വ്യതിയാനം, തീര്‍ച്ചയായും നമുക്ക് വരുത്തുവാന്‍ കഴിയും.  ക്രിസ്തുവിന്‍റെ  തലയോളം വളരുവാനത്രേ അവന്‍ നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്.
ഇതെങ്ങനെ സാധിക്കാം
,:  നിരന്തരമായ പ്രാര്‍ഥനയിലൂടെയും, തിരുവചന ധ്യാനത്തിലൂടെയും മാത്രം നേടിയെടുക്കുവാന്‍ കഴിയുന്ന ഒരു കാര്യം.  ഒപ്പം അവന്‍റെ രാജ്യ വിസ്തൃതിക്കും നമ്മാല്‍ ആവോളം ചെയ്യുക എന്നതും ഇതിനൊപ്പം നില്‍ക്കുന്നു.
2. അവന്‍ നമ്മെ വിളിച്ചു വേര്‍തിരിച്ചതിന്‍റെ  ഉദ്യേശ്യം മനസ്സിലാക്കി അവന്‍റെ ഉത്തമ സാക്ഷികള്‍ ആയി നമുക്ക് മുന്‍പില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം. അതിനനുസൃതമായി നമുക്ക് അവനു പ്രസാദമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം.  നമുക്കോരോരുത്തര്‍ക്കും അവന്‍ നല്‍കിയിരിക്കുന്ന അവസ്ഥക്കൊത്ത് നമ്മുടെ ഓട്ടം ഓടി തികക്കെണ്ടതുണ്ട്..
അതെ ഒരു കായിക താരം അവരുടെ വിജയ ലകഷ്യത്തിലേക്കുള്ള ഓട്ടത്തില്‍ പലതിനേയും വിട്ടുകലയെണ്ടാതുണ്ട് ഒപ്പം ചിലതിനു അട്ടിക്റ്റ് ആവുകയും ചെയ്യുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അവരുടെ ഊണിലും ഉറക്കത്തിലും വിജയം വരിക്കണം എന്ന ഒരു ചിന്ത മാത്രം, അതിനായി അവര്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തിക്കു അടിമയായി മാറുന്നു.
അതുപോലെ മുന്‍പ് പറഞ്ഞതുപോലെ നാമും ഇന്ന് ഒരു ലക്ഷ്യത്തിലേക്ക്
ഓടിക്കൊടിരിക്കുന്നവരാണല്ലോ, ആ ലകഷ്യ പ്രാപ്തിയില്‍ എത്തുന്നതിനു നമുക്കും പലതിനേയും മറക്കുകയും വിട്ടുകളയുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം നമ്മുടെ കര്‍ത്താവിനു നാം അടിമകള്‍ ആകെണ്ടാതുമുണ്ട്, ഇന്ന് മറ്റു പലതിനും അടിമകളായിരിക്കുന്ന നമുക്ക് അവന്‍റെ അടിമകള്‍ ആകാം അതെത്ര സന്തോഷം പ്രധാനം ചെയ്യും. ഈ ലോക മോഹങ്ങള്‍ക്ക് അടിമകള്‍ ആയാല്‍ അത് ഒരു വിധത്തിലും പ്രയോജനം ചെയ്യില്ല  തന്നെ. നമുക്ക് സ്വയം ഒന്ന് ചിന്തിക്കാം ഞാന്‍ ഇന്ന് ഏതിനു അടിമ അല്ലങ്കില്‍ addict ആയിരിക്കുന്നു?
ഈ ലോകത്തിലുള്ള ഏതിനും അടിമയായാല്‍ അത് ഒടുവില്‍ ദുഃഖത്തില്‍ മാത്രമേ കലാശിക്കുള്ള.  അത് ഒരു പക്ഷെ നൈമഷിക സുഖം പ്രധാനം ചെയ്തേക്കാം പക്ഷെ അത് ശാശ്വതം അല്ല എന്ന് നാം ഓര്‍ക്കേണ്ടതുണ്ട് അതുകൊണ്ട് നമുക്കിന്നു അവന്‍റെ അടിമകള്‍ ആകാം, നമ്മുടെ പ്രിയ ചെറിയാന്‍ സാര്‍ ഇപ്രകാരം പാടി.:
അവന്നടിമ അനുഭവിക്കും സ്വാതന്ത്ര്യം പോലെ
മറ്റില്ല സ്വാതന്ത്ര്യം ഏതും
അന്ത്യശ്വാസം പോംവരെ തന്‍ സേവ ചെയ്യും ഞാന്‍
തൃപ്പാദ സേവ ചെയ്യും ഞാന്‍.

സ്നേഹ ച്ചരടുകലാലെന്നെ യേശു ചേര്‍ത്ത് ബന്ധിച്ചു
തന്‍ കുരിശോടെന്നെ ഒന്നിച്ചു ഞാനെല്ല തന്നിലര്‍പ്പിച്ചു.....
അതെ അവിടെ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്., ക്രിതുവില്‍ നമുക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ട്, പക്ഷെ അത് നാം ദുഷ്ടതക്ക് മറയാക്കരുതെന്നു മാത്രം.
നമുക്കിന്നു അവന്‍റെ അടിമകള്‍ ആകാം. അതത്രേ അവന്‍ നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും
3. മറ്റൊരു വലിയ ചുമതല കൂടി അവന്‍ നമ്മെ ഏല്പ്പിചിരിക്കുന്നു.
നമുക്ക് ചുറ്റും നശിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ജനതതി ഉണ്ട് എന്ന കാര്യം നാം
ഒരിക്കലും വിസ്മരിക്കരുത്. അവരെ നാം ഇന്നായിരിക്കുന്ന, അല്ലങ്കില്‍ നാമിന്നലങ്കരിക്കുന്ന മഹോന്നത പദവിയെപ്പറ്റി മറ്റുള്ളവരോട്, നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരികുന്നവരോട് പറയാം.  അവരെ അതിലേക്കു ആഹ്വാനം ചെയ്യാം. അതത്രേ അവന്‍ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഒരു വലിയ ദൌത്യം.  നമ്മുടെ ജീവിത യാത്രയില്‍ അല്ലങ്കില്‍ ക്രിസ്തീയ ഓട്ടക്കളത്തില്‍ ഓടുന്ന നാം അതും ചെയ്‌വാന്‍ കടപ്പെട്ടിരിക്കുന്നു.  നാമത് ചെയ്യുന്നില്ലായെങ്കില്‍ വാക്യം 18 ലും  19 ലും  പറയുന്നതുപോലെ നാം ക്രൂശിന്റെ ശത്രുക്കളായിതീരും. നമുക്കങ്ങനെ ആകാതിരിക്കാം, നമ്മാല്‍ ആവതു അവന്‍റെ രാജ്യ വിസ്തൃതിക്കായി  ചെയ്യാം. അവന്‍റെ വരവടുതിരിക്കുന്ന ഈ നാളുകളില്‍ നാമിത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
പിമ്പിലുള്ളത് മറക്കണം എന്ന് പറയുന്നതി
ന്‍റെ പ്രധാന കാരണം എന്താണ്?              
 1.  നാം ഈ ലോകതിനുള്ളവരല്ല എന്നത് തന്നെ അതിന്‍റെ പ്രധാന കാരണം.
പകരം നാം സ്വര്‍
ഗ്ഗത്തിനുള്ളവരത്രേ, അതെ നമ്മുടെ പൌരത്വം സ്വര്ഗ്ഗതിലത്രേ!
സ്വര്‍ഗം അതത്രെ നമ്മുടെ ഭവനം. ഇവിടു
ള്ളതെല്ലാം കേവലം കുറച്ചു നാളത്തേക്ക് മാത്രമുള്ളതത്രേ. ഇവിടെ നമുക്കുള്ളതെല്ലാം, ഞാന്‍ വീണ്ടും പറയട്ടെ ഇവിടെ നമുക്കുള്ളതെല്ലാം, അതെ എല്ലാം!!! നശ്വരമത്രേ. ഒന്നും തന്നെ നമുക്കീ ഭൂമി വിട്ടു പോകുമ്പോള്‍ കൊണ്ടുപോകാന്‍ കഴിയില്ല തന്നെ, അപ്പോള്‍ പിന്നെ എന്തിനാണീ വൃഥാ ശ്രമങ്ങള്‍.
അതെ നമ്മുടെ പേര്‍ സ്വര്‍
ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കയത്രേ,  നിങ്ങളുടെ  പേര്‍  സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പീന്‍" എന്ന് ലൂക്കോസിന്‍റെ സുവിശേഷം 10: 20 വായിക്കുന്നു.
നമ്മോടൊപ്പം ആയിരുന്ന അനേകര്‍ ഇന്നവിടെയാണല്ലോ
? (Eph. 3:15)
2.
  അവന്‍ നമ്മെ ചേര്‍പ്പാനായി വീണ്ടും വരുന്നു. Yes the Lord is coming again to take us Home.
ആ നല്ല ദിവസം മുന്നില്‍ കണ്ടു കൊണ്ട് നമുക്ക് മുന്നില്‍ അവശേഷിച്ചിരിക്കുന്ന നാളുകള്‍
, നമ്മുടെ ക്രിസ്തീയ ജീവിതയാത്ര (ഓട്ടം) തുടരാം.
ര്‍ത്താതിനേവര്‍ക്കും ഏവര്‍ക്കും  സഹായിക്കട്ടെ.
മറന്നു കളയേണ്ടവയെ നമുക്ക് മറക്കാം. വിട്ടുകളയേണ്ടവയെ നമുക്ക് പുറകില്‍ എറിഞ്ഞു കളയാം.
 
എങ്കില്‍ മാത്രമേ അനായാസേന നമുക്ക് നമ്മുടെ ഓട്ടം ഓടുവാന്‍ കഴിയൂ, ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ കഴിയൂ.
നമ്മുടെ പഴയ പാപങ്ങള്‍
, പരാജയങ്ങള്‍, വിജയങ്ങള്‍, സന്തോഷങ്ങള്‍, അസംതൃപ്തികരമായ അനുഭവങ്ങള്‍, പഴയ അനുഗ്രഹങ്ങള്‍, മറ്റുള്ളവരുടെ പാപങ്ങളും കുറവുകളും നമുക്ക് മറന്നുകൊണ്ട് മുന്നില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം. അപ്പോസ്തലന്‍ പറഞ്ഞത് പോലെ നാമിന്നിവിടെ ഓട്ടക്കളത്തില്‍ ഓടുന്ന കായിക താരങ്ങള്‍ അത്രേ നമ്മുടെ ഓട്ടത്തിനു തടസ്സം നില്‍ക്കുന്നതെല്ലാം നമുക്ക് പുറകില്‍ എറിഞ്ഞു കളയാം.
നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.
കര്‍ത്താവ്‌ അതിനേവര്‍ക്കും സഹായിക്കട്ടെ.
 
ശുഭം
Source: The Bible (The Bible Society of India, Bangalore, India)
http://knol.google.com/k/p-v-ariel/നമ-ക-ക-മറക-ക-ണ-ടവയ-മറക-ക-ഉപ-ക-ഷ-ക-ക-ണ/12c8mwhnhltu7/173

http://arielphilipsv.blogspot.com/2010/10/blog-post.html


Picture Credit: http://topness.in
http://connect.in 
Share
Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി