Popular Posts

നമുക്ക് യഹോവയില്‍ മാത്രം ആശ്രയിക്കാം - Let us Depend only on Our God [Yahuwah]



Share




ഫിലിപ്പ് വര്‍ഗീസ്‌ “ഏരിയല്‍”


ഇന്ന്എവിടെ നോക്കിയാലും (ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും മദ്ധ്യത്തില്‍ അസമാധാനത്തിന്‍റെയും, അഭിപ്രായ ഭിന്നതെയുടെയും  ഒരു അവസ്ഥയാണ് കാണുവാന്‍ കഴിയുന്നത്.  അസ്സമാധാനതിനുള്ള വഴികള്‍ സ്വയം ഒരുക്കി സ്വയം അതില്‍ അകപ്പെട്ടു സമാധാനമില്ലാത്ത അവസ്ഥയില്‍ എത്തിയശേഷം പശ്ചാത്താപ വിവശരായി സമാധാനം വാഞ്ചിച്ചു അവിടെയും ഇവിടെയും അലഞ്ഞു തിരിയുന്ന ഒരു അവസ്ഥ പുറം ലോകത്തിലെന്ന പോലെ വിശ്വാസ ഗോളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു.

ലോകത്തിലിന്നുള്ള മത സാമുദായിക രാഷ്ട്രീയ സംഘടനകള്‍ എല്ലാം ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ സമാധാനത്തിനും ഐക്യതക്കുമായി കാംഷിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അതിനായ്‌ വെമ്പല്‍ കൊണ്ട്  ഓടി നടക്കുന്നു.  എന്നാല്‍ പ്രായോഗികമായി ചിന്തിച്ചാല്‍ അത്തരം ഒരു അന്തരീക്ഷം ലഭിക്കുക ബുദ്ധിമുട്ടുള്ള ഒരു സംഗതി തന്നേ.

എന്നാല്‍ യധാര്ര്‍ത്ഥ ഐക്യം ഉണ്ടാകണമെങ്കില്‍ മനുഷ്യര്‍ തങ്ങളുടെ  ആചാരം, അനുഷ്ടാനം, ഉപദേശം, സ്വയ ചിന്താഗതികള്‍ തുടങ്ങിയവ വെടിഞ്ഞു  കര്‍ത്താവിന്‍റെ വചനത്തില്‍ മാത്രം ആശ്രയിച്ചു അവന്‍റ് കല്‍പ്പന അനുസരിച്ച് നീങ്ങിയാല്‍ അത് സാദ്ധ്യം.

എന്നാല്‍ ഇന്ന് ഐക്യതയുടെ പേരു പറഞ്ഞു മനുഷ്യര്‍ മനുഷ്യ യജമാനന്‍മാരുടെ പിന്നാലെ പോകുന്ന അല്ലങ്കില്‍ പോകുവാനുള്ള ഒരു വെമ്പല്‍, ഒരു പ്രവണത അല്ലങ്കില്‍ ഒരു ദയനീയ ചിത്രമത്രേ ഇന്ന് വിശ്വാസ ഗോളത്തിലും അവിടവിടെ കാണുന്നത്. യഹോവയായ ദൈവം യിസ്രായേല്‍ ജനതയോട് തീയുടെ നടുവില്‍ നിന്ന് അരുളിചെയ്ത വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമത്രെ.

വിഗ്രഹം ഉണ്ടാക്കരുത്, മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുത്.  അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്.  നിന്‍റെ ദൈവമായ യഹോവ  എന്ന ഞാന്‍ തീഷ്ണ തയുള്ള ദൈവമാകുന്നു: എന്നെ പകക്കുന്നവരില്‍ പിതാക്ക പിതാക്കന്‍മാരുടെ അകൃത്യം മൂന്നാമത്തേയും നാലാമത്തെ യും തലമുറ വരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും എന്നെ സ്നേഹിച്ചു എന്‍റെ കല്പ്പനകളെ  പ്രമാണിക്കുന്നവര്‍ക്ക്  ആയിരം തലമുറ ദയ കാണിക്കുകയും ചെയ്യുന്നു.   ആവര്‍ത്തനം. 5: 8,9,10.

ഇന്ന് വിശ്വാസ ഗോളത്തിലും ഈ വിധത്തിലുള്ള വിഗ്രഹാരാധന കടന്നു കൂടിയിരിക്കുന്നു എന്ന് കുറിക്കേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഇതിനര്‍ഥം അക്ഷരാര്‍ധത്തില്‍ അവര്‍ അങ്ങനെ ചെയ്യുന്നു എന്നല്ല, മറിച്ചു അവര്‍ തീക്ഷണതയുള്ള ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം മനുഷ്യ യജമാനന്മാര്‍ക്കു കൊടുത്തു ഒരു വിധത്തില്‍ അവരുടെ ആരാധകന്മാരും ആശ്രിതരും ആയി മാറുന്ന അല്ലങ്കില്‍ മാറാനുള്ള വെമ്പല്‍ കാട്ടുന്ന ഒരു സ്ഥിതി. ഇത്തരം പ്രവണതയിലേക്ക്  പഠിപ്പും പക്വതയും ഉണ്ടാന്നഭിമാനിക്കുന്നവര്‍ പോലും വീണുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി തികച്ചും ലജ്ജാകരം തന്നെ.  വചനത്തില്‍ ഇത്രയും അറിവും ജ്ഞാനവും ഉണ്ടന്നു അഭിമാനിക്കുന്നവര്‍ പോലും അത്തരം ഒഴുക്കില്‍ പെട്ട് വീണു പോകുന്ന കാഴ്ച തികച്ചും ഖേദകരം തന്നെ.

ഇതോടുള്ള ബന്ധത്തില്‍ റോമാ ലേഖനം 1:22,33 വാക്യങ്ങള്‍ ചിന്തിക്കുന്നത് നന്നായിരിക്കും ജ്ജാനികള്‍ എന്ന് പറഞ്ഞു കൊണ്ട് അവര്‍ മൂഡ രായിപ്പോയി, അക്ഷയനായ ദൈവത്തിന്‍റെ  തേജ്ജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്‍ക്കാലി, ഇഴജാതി, എന്നിവയുടെ രൂപ സാദൃശ്യമാക്കി മാറ്റിക്കളഞ്ഞു.

അക്ഷയനായ ദൈവത്തിനു കൊടുക്കേണ്ട ബഹുമാനം ക്ഷയവും, വാട്ടവും, മാലിന്യവും ഉള്ള മനുഷ്യനു കൊടുത്തു അവനെ ആശ്രയിക്കുന്നവര്‍ക്ക് അയ്യോ കഷ്ടം.  ആ വിധം ചെയ്യുന്നവര്‍ കര്‍ത്താവിനെ പകക്കുന്നവരത്രേ. വചനം മുന്നറിയിപ്പ് നല്‍കുന്നത് പോലെ,  അങ്ങനെയുള്ളവരുടെ മേലും അവരുടെ മക്കളുടെ മേലും അകൃത്യം തലമുറ തലമുറയായി ഉണ്ടാകും.

മനുഷ്യ യജമാനന്‍മാരുടെ  അടുത്തേക്ക് ആശ്രയത്തിനായി
അണയുന്നവര്‍ അവസാനം പരാജിതരും ദുഖിതരും
ആയിത്തീരും എന്നതിന് ഒരു സംശയവും വേണ്ട.  
പ്രീയ സഹോദരങ്ങളെ നാം ഇപ്രകാരം കര്‍ത്താവിനെ പകക്കുന്നവരോ? ചിന്തിക്കുക.

ദാവീദി ന്‍റെ വാക്കുകള്‍ ഇത്തരുണത്തില്‍ ചിന്തനീയമത്രേ

മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍
യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്.
പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍
യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്.

മനുഷ്യ പ്രഭുക്കന്മാരില്‍ ആശ്രയിപ്പാന്‍ വെമ്പല്‍ കാട്ടുന്ന പ്രീയ സഹോദരാ, സഹോദരീ അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കു ഈ ലോകത്തില്‍ ദുഖവും നിരാശയും അല്ലാതെ മറ്റൊന്നും ലഭ്യമല്ല, ഒരു പക്ഷെ കാര്യങ്ങള്‍ സാധിക്കുന്നു എന്ന് തോന്നിയാല്‍പ്പോലും  അത് ക്ഷണികം മാത്രം, പെട്ടന്ന് തന്നെ നിങ്ങള്‍ നിരാശയുടെ അടിത്തട്ടിലേക്ക് താഴും.
മനുഷ്യന്‍ മനുഷ്യനെ തന്നെ ആശ്രയിക്കുന്ന ഈ പ്രവണത നമുക്കിവിടെ അവസാനിപ്പിക്കാം.  നമുക്ക് ക്രിസ്തുവിനെ മാത്രം ആശ്രയിച്ചു അവനെ മാത്രം നമസ്ക്കരിക്കാം ആരാധിക്കാം.  അവനെത്തന്നെ പിന്‍പറ്റി അവന്റെ കല്പന പിന്‍പറ്റുന്നവരായി, അവന്‍റെ കല്‍പ്പന പ്രമാണി ക്കുന്നവരായി നടന്നാല്‍ അവിടെ സമാധാനവും ഐക്യതയും കൈ വരും അങ്ങനെയുള്ളവര്‍ക്ക് അവന്‍ ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യും. അവ. 8:10  അല്ലാതെയുള്ള
ഏതു പ്രവര്‍ത്തനവും കൂട്ടവും കൂടിവരവും വ്യര്‍ത്ഥവുമത്രേ.  അത് കൂടുതല്‍ അസ്സമാധാനതിലെക്കും  അസംതൃപ്തിയിലേക്കും മാത്രം
നയിക്കുകയുള്ളു.

നമുക്ക് ആശ്രയം ആവശ്യമായി വരുമ്പോള്‍ മാനുഷ കണ്ണുകളിലേക്ക് നോക്കുന്നതിനു പകരം ആശ്വാസവും, ആശ്രയവും,സമാധാനവും, സംതൃപ്തിയും പകര്‍ന്നു തരുവാന്‍ കഴിവുള്ളവനായ യേശു ക്രിസ്തുവി ന്‍റെ തെജ്ജസ്സേറിയതും തീക്ഷണ ഏറിയതുമായ മുഖത്തേക്ക് നോക്കാം.  നമ്മുടെ കണ്‍കള്‍ അവങ്കലെക്കുയര്‍ത്താം. ആകാശവും ഭൂ മണ്ഡലവും അതിലുള്ള സകലതും, (മനുഷ്യ നേതാക്കളെയും, ശ്രേഷ്ഠന്‍ മാര്‍ എന്ന് നാം കരുതുന്നവരെപ്പോലും) നിര്‍മിച്ച യഹോവ ഉയരത്തില്‍ നിന്ന് നമുക്ക് കൃപ തന്നു നമ്മുടെ ഈ ധരയിലെ ഭീമാകാരമെന്നു നമുക്ക് തോന്നുന്ന പ്രശ്‌നങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കും പോം വഴി അവന്‍ കാട്ടിത്തരും. യിശ്രയേല്‍ മക്കളെപ്പോലെ നമുക്ക് സംശയാലുക്കള്‍  ആകാതിരിക്കാം.  മനുഷ കണ്‍കളിലേക്ക്‌ സഹായത്തിനായി നോക്കാതെ
ആശ്രയം വരുന്നതായ ഉയരത്തില്‍ വസിക്കുന്നവനായ യഹോവയിങ്കലേക് നോക്കാം.  അവനെ മാത്രം ആശ്രയിക്കാം. അതെത്രയോ നല്ലത്, അതിനായിട്ടാണല്ലോ അവന്‍ തന്‍റെ ഏക പുത്രനെ നമുക്കായി കാല്‍വരിയില്‍ ക്രൂശിപ്പാന്‍ ഏല്‍പ്പിച്ചതും നമ്മേ വീണ്ടെടുത്ത്‌ തന്‍റെ മക്കള്‍ ആക്കി തീര്‍ത്തതും.

നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന നമ്മേ വീണ്ടെടുത്ത ആ ദൈവത്തില്‍ മാത്രം നമുക്ക് ആശ്രയിക്കാം. അല്ലായെങ്കില്‍ നാം വീണ്ടും ആ പഴയ അവസ്ഥയിലേക്ക് തിരികെ പ്പോകുന്നതിനു തുല്യമല്ലേ? തികള്‍ എന്ന് നാം പറയുന്ന അവരും നാമും തമ്മില്‍ പിന്നെ എന്തു വ്യത്യാസം?

നമുക്ക് കര്‍ത്താവിനെ പകക്കുന്നവര്‍ ആകാതിരിക്കാം. മറിച്ചു അവനെ സ്നേഹിക്കുന്നവരും അവന്‍റെ കല്‍പ്പനകള്‍ പാലിക്കുന്നവരും ആയിരിക്കാം. നമുക്ക് യഹോവയില്‍ മാത്രം ആശ്രയിക്കാം, അത് തീര്‍ച്ചയായും നമ്മേ വീണ്ടെടുത്ത രക്ഷകന് സംതൃപ്തിയും സന്തോഷവും പകരുന്നതയിരിക്കും. അതെത്ര നല്ലത്. നമുക്ക് അവനു സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളില്‍ മാത്രം ഏര്‍പ്പെടാം.

വേഗം വരുന്നവനായ കര്‍ത്താവ്‌ അതിനേവര്‍ക്കും ഇട നല്‍കട്ടെ.       ശുഭം 
Source: knol.google.com

Share


Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി