Popular Posts

My Malayalam Songs From the Pages of Athmeeya Geethangal (Spiritual Hymns)


                                          ഒരു സ്തോത്ര ഗീതം                                 

ഈ ഗാനം പരേതനായ സുവിശേഷകന്‍ പി എം ജോസഫ്  കല്‍പ്പറ്റ എഴുതിയ  
"ഓ പാടും ഞാനെശുവിനു പാരിലെന്‍ ജീവിതത്തില്‍" എന്ന പ്രസിദ്ധ 
ഗാനത്തിന്റെ ട്യുണില്‍ പാടാവുന്നതാണ് 

Cover Page of the Song Book
        
   ഓ...  രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക  

1.  പാപിയെത്തേടി പാരിതില്‍ വന്നു പാടു സഹിച്ചു പരന്‍
     പാപികള്‍ക്കായ് മരിച്ചു മൂന്നാം ദിനമുയിര്‍ത്തു                  —   ഓ 

2.  മന്നവനേശു വന്‍മഹിമ വിട്ടു മന്നിതില്‍ വന്നെനിക്കായ്
     വേദനയേറ്റധികം യാഗമായ്ത്തീര്‍ന്നെനിക്കായ്            —  ഓ 



3.  പാപിയാമെന്നെ വീണ്ടെടുത്തോനും തന്‍മകനാക്കിയോനും
     പവനനേശുവല്ലോ പാരിതിന്‍ നാഥനവന്‍                       —  ഓ



4.  പാരിതില്‍ പലതാം കഷ്ടതയേറുകില്‍ തെല്ലുമേ ഭയം വേണ്ട
     രക്ഷകനേശുവുണ്ട് സന്തതം താങ്ങിടുവാന്‍                      —  ഓ



5.  വേഗം വരാമെന്നുരച്ച നാഥന്‍ വേഗം വന്നീടുമല്ലോ
     താമസമധികമില്ല നാഥനവന്‍ വരുവാന്‍                         —  ഓ 
                                                                                                                               P V
                                            ******
                                                              


ഒരു പ്രത്യാശാ ഗീതം


വാഞ്ചിതമരുളിടും ... എന്ന രീതി

മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്‍കിയവന്‍

ഉന്നതത്തില്‍ ദൂത സംഘ ത്തിന്‍ മദ്ധ്യത്തി-
ലത്യുന്നതനായി  വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
സ്നേഹമതെത്ര യഗാധമഹോ!


വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്‍ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി

പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്‍
പാപിയാമെന്നെ തന്‍ പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും  ഞാന്‍

എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ് 
ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ്  കാണുമ്പോള്‍
ആമോദത്താലുള്ളം  തിങ്ങിടുന്നു. 

                                                                             P V
                                  o0o


Read More about this Song' and its author at the given below link. 
A Page taken from the book Gaanolppathi. ഗാനോല്പ്പത്തി written by  Jijo Angamally. Read it HERE




  ആശ്രയം 

 'പരമപിതാവിനെ പാടി സ്തുതിക്കാം'  എന്ന രീതി


ആരുണ്ടൊരാശ്രയം അരുളുവാന്‍ നമ്മള്‍-
ക്കാരുണ്ടോരാശ്വാസം  നല്കുവതിന്നായ്‌
ആശ്രിതര്‍ ക്കഭയം അരുളുന്ന നല്ലോ-
രാശ്വാസ ദായകനാമേശുവുണ്ട്                 ആരു

പാപ ഭാരം പേറും മര്‍ത്യനെത്തേടി

പാരിതില്‍ മര്‍ത്ത്യാവതാരമെടുത്തു
പാപികളാം മാനുഷര്‍ തന്‍ പാപം പേറി
പരനേശു ക്രൂശില്‍ മരിച്ചുയിര്‍ പൂണ്ടു   ആരു

തന്‍ ബലി മരണത്താല്‍ രക്ഷ പ്രാപിച്ച

തന്‍ പ്രീയ മക്കളെ  ചേര്‍ക്കുവാനായി
വീണ്ടും വരാമെന്നുര ചെയ്തുപോയ
വല്ലഭനേശു വന്നെത്തിടും വേഗം     ആരു

വാനവനേശു നമുക്കായോരുക്കും

ആ നല്ല വീട്ടില്‍ ചെന്നെത്തീടും നമ്മള്‍
ആ നല്ല സന്ദര്‍ഭമോര്‍ത്തിന്നു മോദാല്‍
ആനന്ദ ഗാനങ്ങള്‍ പാടി സ്തുതിക്കാം  ആരു 


                                                                              P V 

Note: From the pages of Athmeeya Geethangal (A Collection of Spiritual Hymns)
Published by Premier Publications (P P George & Sons) Angamaly for General Y M E F
Song No.135, 1020  (Revised 13th Edition)

Share




Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

1 comment:

  1. Malayalam Songs, Film & Album songs with Video and Lyrics. Collection of rare malayalam songs and information on each song. Watch the video enjoy the music and go through the lyrics.

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി