Popular Posts

A Brief Write-up About A Song and its Writer Philip Verghese, Secunderabad


"മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍" (ഗാനോല്‍പ്പത്തിയില്‍ നിന്നും ചില പുറങ്ങള്‍)

ഗാന രചയിതാവ് : ഫിലിപ്പ് വറുഗീസ് 'ഏരിയല്‍' സെക്കന്ദ്രാബാദ്

Journalist , Editor Jijo Angamally (ജിജോ അങ്കമാലി ) എഴുതി, സത്യം പബ്ലികേഷന്‍, തിരുവല്ല, പ്രസിദ്ധീകരിച്ച "ഗാനോല്‍പ്പത്തി" എന്ന പുസ്തകത്തില്‍, ഈ നോള്‍ എഴുത്ത് കാരനെക്കുറിച്ചു രേഖപ്പെടുത്തിയ ചില വിവരങ്ങള്‍.
'ഇറ്റാലിക്സില്‍'കൊടുത്തിരിക്കുന്നത്‌ പിന്നീട് ചേര്‍ത്തവയാണ് .
A Brief write-up about the knol author/poet(P V Ariel), from the book 'Gaanolppathi' written by Journalist and Editor Jijo Angamally, Bahrain.


വാഞ്ചിതമരുളിടും ... എന്ന രീതി *4

മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്‍കിയവന്‍

ഉന്നതത്തില്‍ ദൂത സംഘ ത്തിന്‍ മദ്ധ്യത്തി-
ലത്യുന്നതനായി  വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
സ്നേഹമതെത്ര യഗാധമഹോ!


വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്‍ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി

പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്‍
പാപിയാമെന്നെ തന്‍ പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും  ഞാന്‍

എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ് 
ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ്  കാണുമ്പോള്‍
ആമോദത്താലുള്ളം  തിങ്ങിടുന്നു.
                       **********

പുളിക്കീഴ്,  പടിഞ്ഞാറെ ചെരുവില്‍ സഹോ. പി റ്റി വര്‍ഗീസിന്റെയും സാറാമ്മ
വര്‍ഗീസിന്റെയും*1 മകനായി പോത്താനിക്കാട് പറമ്പന്‍ചേരില്‍ പാപ്പാളില്‍ വീട്ടില്‍ 1955 ജൂണ്‍ 22 നു ജനിച്ച ഗാന രചയിതാവാണ്  സഹോ.ഫിലിപ്പ്  വര്‍ഗീസ്‌ .  പിതാവിന്റെ ജോലിയോടുള്ള ബന്ധത്തില്‍ കുടുംബമായി പുളിക്കീഴ്  (വളഞ്ഞവട്ടം) സ്ഥിരതാമസമാക്കി. 



ദൈവമക്കളായ മാതാപിതാക്കളുടെനിരന്തര പ്രേരണയാല്‍ ദൈവീക ശിക്ഷണത്തില്‍ വളരുവാന്‍ ഇടയായി.  പതിനഞ്ചാം  വയസ്സില്‍ (28 /05/1970) മാവേലിക്കര ചെറിയനാട് വെച്ച് നടന്ന കുട്ടികളുടെ ക്യാമ്പില്‍ വെച്ച് കര്‍ത്താവിനെ സ്വീകരിപ്പാനും 1974 മേയ്  മാസത്തില്‍ കര്‍ത്താവിനെ ജലത്തില്‍ സാക്ഷിപ്പാനും തുടര്‍ന്ന്  പുളിക്കീഴ്  ബ്രദറണ്‍ സഭാ ബന്ധത്തില്‍ സജീവമായി മുന്നോട്ടു പോകുവാനും ദൈവം സംഗതിയാക്കി .



തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥം സെക്കണ്ടാരാബാദിലേക്ക്  കടന്നു പോകുന്നതിനും ജോലിയോടൊപ്പം പഠനം തുടരുന്നതിനും സാധിച്ചു.  ആര്‍ട്ട്സില്‍ ബിരുദം എടുത്ത ശേഷം പത്ര പ്രവര്‍ത്തനത്തില്‍ പി ജി ഡിപ്ലോമ എടുക്കുന്നതിനും വഴിയൊരുങ്ങി.
ചെറു പ്രായം മുതല്‍തന്നെയും പാരായണ താല്പര്യം തന്നില്‍ മുളയിട്ടു.  വീട്ടിലെ ഗ്രന്ഥ ശേഖരവും പോത്താനിക്കാട് സഭയിലെ ആദ്യ കാല വിശ്വാസികളില്‍ ഒരാളായ തന്റെ വല്യമ്മച്ചിയുടെ (പാപ്പാളില്‍ സാറാമ്മ തൊമ്മന്‍) പ്രോത്സാഹനവും, ജേഷ്ഠ സഹോദരി റോസമ്മയുടെ നിരന്തര പ്രോത്സാഹനവും അക്ഷരങ്ങളുടെ പുതുലോകങ്ങളിലേക്ക്  തന്നെ നയിച്ചുകൊണ്ടേയിരുന്നു.
വായനാശീലം വളര്‍ന്നതോടെ എന്തെങ്കിലും എഴുതാനുള്ള മോഹം ഏഴാം തരത്തിലെത്തിയപ്പോള്‍ തന്നെ നാമ്പിട്ടു.  രഹസ്യമായി ചിലതെല്ലാം കുത്തിക്കുറിച്ചു കഥാ രചനയില്‍ ആരംഭിച്ച സംരംഭം ക്രമേണ കവിതാ രചനയിലേക്ക് നീങ്ങി.  പാട്ടുകളും മറ്റും കുറിച്ച് വെച്ച് വീട്ടിനുള്ളില്‍ തന്നെ ഉച്ചത്തില്‍ പാടുമായിരുന്നു. *2  പിതാവും സഭയിലെ പ്രിയമുള്ളവരും തന്നിലെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചു.   ഏലിയാമ്മ സന്യാസിനി എന്ന സുവിശേഷക പ്രവര്‍ത്തകയും പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.  


എങ്കിലും ആദ്യ കവിതയ്ക്ക് മഷി പുരണ്ടത്  1977 - ലാണ് . പരേതരായ എം. ഇ.   ചെറിയാന്‍, ടി. കെ.  ശമുവേല്‍ തുടങ്ങിയവരും സഹോദരന്‍ ചാള്‍സ് ജോണും ആവശ്യമായ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും നല്കിയതും  ഗാനരചന മെച്ചപ്പെടുത്താന്‍ സഹായകമായി. ഇക്കൂട്ടത്തില്‍  അലക്സാണ്ടെര്‍  കുരിയന്‍, ജോയി പാമ്പാടി, കുഞ്ഞുമോന്‍ ചാക്കോ, പൗലോസ്‌ തുടിയന്‍, പി. എം.  ജോസഫ്    തുടങ്ങിയവരുടെ പ്രോത്സാഹനങ്ങളും പ്രത്യേകം പ്രസ്താവ്യമത്രേ .

*3
'സൃഷ്ടാവ് ' എന്ന പേരില്‍ ബാലകവിത എഴുതി രചനക്ക് തുടക്കമിട്ടതും
അറുപതിലധികം ഗാനങ്ങളും കവിതകളും എഴുതാന്‍ സംഗതിയായി.  രാത്രിയുടെ യാമാങ്ങളിലാണ്  തന്റെ ഗാനങ്ങളില്‍ അധികവും പിറവി കൊണ്ടത്‌ . പ്രസിദ്ധ
ഗാന രചയിതാക്കളുടെ ഗാനങ്ങള്‍ തുടര്‍ച്ചയായി പാടുകയും അതേ രാഗത്തില്‍ തുടര്‍ന്ന് ലഭിക്കുന്ന ആശയങ്ങള്‍ കുറിച്ചിടുകയും വീണ്ടും പാടുകയും പിന്നീടവക്ക് വൃത്തവും പ്രാസവും നല്‍കി രൂപപ്പെടുത്തുകയുമാണ്  ഗാന രചനയില്‍ താന്‍ അവലംഭിച്ച രീതി.




ദൈവത്തിന്റെ സിംഹം എന്നര്‍ത്ഥം വരുന്ന "ഏരിയല്‍" എന്ന തൂലികാ നാമം സ്വീകരിച്ചിട്ടുള്ള താന്‍  ജീവിതത്തില്‍ കടന്നു പോയ പരിശോധനാ വേളകളില്‍ തിരുവചന ധ്യാനത്തിലൂടെ ലഭിച്ച ആശ്വാസമാണ്  തന്റെ പല ഗാനങ്ങളുടേയും രചനക്ക് പ്രോല്‍സാഹനമായ്  കാമ്പും കഴമ്പും നല്‍കിയത്.  


ഗുജറാത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സന്തോഷധ്വനി മാസികയുടേയും , പി. എം.  ജോസഫ്   പ്രസിദ്ധീകരിച്ചിരുന്ന ക്രിസ്ത്യാനി  മാസികയുടെയും  സഹ പത്രാധിപരായും,  കൂടാതെ    ബ്രദറണ്‍ വോയിസ് , ഉന്നത ധ്വനി, സുവിശേഷ ധ്വനി, മരുപ്പച്ച, ഡയലോഗ്  തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സെക്കന്ദ്രാബാദ് ലേഖകനായും  കുറേക്കാലം പ്രവര്‍ത്തിച്ചു.  ഇപ്പോള്‍ സിക്കന്ദ്രബാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന   "കൊണ്ഫിടന്റ്റ് ലിവിംഗ് മാസികയുടെ (Back to the Bible's official organ) Associate Editor (അസ്സോസ്ഷ്യറ്റ്  എഡിറ്റര്‍ )ആയി പ്രവര്‍ത്തിക്കുന്നു. 


 
1986 മെയ്‌  22 ന്  നാസികില്‍ കര്‍തൃശുശ്രൂഷയില്‍  ആയിരുന്ന പരേതനായ എം എം മാത്യു  സഹോദരന്റെ സഹോദരി അന്നമ്മ (ഓമന) യെ വിവാഹം കഴിച്ചു, ഭാര്യാ ഗൃഹം മണ്ണാരത്തറയാണ്.  രണ്ടു മക്കളെ നല്‍കി ദൈവം കുടുംബജീവിതത്തെ  അനുഗ്രഹിച്ചു. മൂത്ത ആള്‍ 'ചാള്‍സ് '  ഇളയ ആള്‍ 'മാത്യുസ് '.




മറ്റുള്ളവരോട് സുവിശേഷം വ്യക്തമാക്കുന്ന നിരവധി ഗാനങ്ങള്‍ താന്‍ രചിച്ചിട്ടുണ്ട് .  ഉന്നതത്തില്‍ ദൂത
സംഘ ത്തിന്‍ മധ്യത്തില്‍ അത്യുന്നതനായി വസിചിരുന്നോന്‍  സര്‍വ്വവും ത്യജിച്ചു  പാരിതില്‍ വന്ന് പല പാടുകളും സഹിച്ച് ജീവനേകി ദൈവ പുത്രനാക്കിയ നിസ്തുല്ല്യ സ്നേഹത്തെ  ഓര്‍ത്ത്  ധ്യാനത്തോടിരുന്ന അവസരത്തില്‍ ദൈവത്തോടുള്ള നന്ദിയാലും സ്തുതിയാലും ഹൃദയം നിറയുകയും തന്നെ ചേര്‍ത്തിടാന്‍ ഉടന്‍ വരുമെന്ന പ്രത്യാശയാല്‍ ഹൃദയം

നിറയുകയും ചെയ്തൊരു വേളയില്‍ "വാഞ്ചിതമരുളിടും" എന്ന സൈമണ്‍ സാറിന്റെ പാട്ടിന്റെ രാഗത്തില്‍ *4 "മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍" എന്നു തുടങ്ങുന്ന ഈ ഗാനം പിറവി കൊണ്ടു.

 

source:
"ഗാനോല്പ്പത്തി"
(Printed and Published by Sathyam Publications, Thiruvalla
Author: Jijo Angamaly)

'ഇറ്റാലിക്സില്‍'കൊടുത്തിരിക്കുന്നത്‌ പിന്നീട് ചേര്‍ത്തവയാണ് .



ഈ ഗാന രചയിതാവിനേപ്പറ്റി കൂടുതൽ അറിവാൻ  താഴെയുള്ള ലിങ്കിൽ അമർത്തുക.


 


Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

3 comments:

  1. Everyone involved advertising online knows that backlink building is an essential portion of success. There are numerous link building methods available on the market, along with the list continue to grow given that incoming back links are so vital that you the life bloodstream of an on-line presence. You'll be able to build backlinks to your website oneself, use building links software or even outsource the complete job.

    xrumer
    http://xrumerblasts.in/

    ReplyDelete
  2. I din know Uncle ,that this was your song!

    ReplyDelete
  3. Hi Soumya,
    Nice to hear from you again
    There are three of my songs available
    in our Athmeeyageethangal Song book
    under the byline P V.
    Have a good and godly day.
    Regards to Bob
    PV

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി