സര്‍വ്വ വല്ലഭന്‍
The Page From The Balasangam Souvenir 1989

 
സ്നേഹത്തിന്‍ ദീപവുമേന്തി
പാരിതില്‍ വന്നവനാരോ?
ത്യാഗത്തിന്‍ സന്ദേശവും തണലും
പാരിന്നു എകിയതാരോ?

സത്യത്തിന്‍ പാത തുറന്നൂ കാട്ടിയ
സത്യത്തിന്‍ പൊൻ മുഖമേതോ?
ഇരുളിങ്കല്‍ ഒളി ചിന്നീടിണ   
പാരിന്റെ പൊന്‍ പ്രഭയേതോ?
കാരുണ്യ ത്തിരയിള കീടണ 
കരകാണാ സാഗരമേതോ?
ആലംബര്‍ക്കാശ്രയമേകും 
ആശ്വാസപ്പൂവനമേതോ?
മഴമേഘക്കീറിന്നുള്ളില്‍
മിന്നീടും ശോഭ പരത്തും
മന്നിന്റെ സൃഷ്ടാവിന്‍പേര്‍  
ചൊന്നീടുക പ്രിയ ബാലകരെ
പാപത്തിന്‍ കൂപമതില്‍
പ്പെട്ടുഴലാതെ കോരിയെടുക്കും
പാരിന്റെയധിപനവന്‍ പേര്‍
അറിയില്ലേ നിങ്ങള്‍ക്കിന്നും
അറിയില്ലേല്‍ ചൊന്നീടാം ഞാന്‍ 
ആ സര്‍വ്വ വല്ലഭനത്രേ, ശ്രീയേശുക്രിസ്തു മഹാന്‍.
                                                 --ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ്    1989 ല്‍ പ്രസിദ്ധീകരിച്ച സുവിശേഷകന്‍ ബാല സംഘം സുവനീറില്‍ പ്രസിദ്ധീകരിച്ച
ഒരു ഗാനം (A song published in the suviseshakan Balasangam Souvenir in the year 1989)

Share
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768