ഏക മാര്‍ഗം

ഫിലിപ്പ് വറുഗീസ്‌ 'ഏരിയല്‍'
സെക്കന്തരാബാദ്


എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി ..... എന്ന രീതി


എന്‍ യേശു എന്റെ രക്ഷകനായ്  തീര്‍ന്നല്ലോ
എനിക്കായി മരിച്ചവനുയിര്‍ധരിച്ചു

അവന്‍ തന്നെ വഴി സത്യം ജീവനുമാം
അവനീലൂടെ കടപ്പവന്‍ രക്ഷ പ്രാപിക്കും

ഏകജാതനായ യേശു ക്രിസ്തുമാത്രേ
നിത്യ ജീവന്‍ തരുവാനായ് കഴിവുള്ളവന്‍

ഏക രക്ഷാ മാര്‍ഗം കാട്ടിത്തന്നവനാം
യേശുവിനെ വാഴ്ത്തി നമുക്കാനന്ദി ക്കാം 

എന്നേയെന്നും ഈ ഭൂവില്‍ നടത്തിടുന്ന
എന്നേശുവിന്‍ കൃപയെത്ര മാധുര്യമേ

തന്റെ കൃപയെക്കുറി ച്ചോര്‍ത്തു കൊണ്ട്
നന്ദിയോടെ പാടിടുമെന്നായുസ്സെല്ലാം 
 
മഹാ ദൈവവും മഹാരാജാവുമായ്
മനുവേലന്‍ മാത്രമത്രേ ആശ്രയിപ്പാന്‍

വീണ്ടും വരാമെന്നുര ചെയ്തു പോയ
വല്ലഭനെ വാഴ്ത്തി നമുക്കാനന്ദിക്കാം Philip V Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768