ഫിലിപ്പ് വറുഗീസ് 'ഏരിയല്‍'
സെക്കന്തരാബാദ്
ഇദ്ധരെ മനുജര്‍ക്കായേകിയ രക്ഷാദാനം
ഇദ്ധരെ ചിലര്‍ തള്ളിക്കളഞ്ഞിടുന്നു കഷ്ടം!
ഈ രക്ഷ തിരസ്ക്കരിച്ചീടുന്ന മനുജന്
ഇദ്ധരെയതില്പ്പരം നഷ്ടമൊന്നില്ലവേറെ.
ഈരക്ഷ സ്വീകരിക്കും മനുഷ്യര്‍ക്കതിശ്രേഷ്ട
പദവി ലഭിച്ചിടും സംശയം വേണ്ട ലേശം.
ഉന്നതെ അതിശ്രേഷ്ഠ പൂജിതനായ പുത്രന്‍
ഉന്നതം വെടിഞ്ഞിങ്ങു പാപിയെ ത്തേടിയെത്തി
അന്ധകാരത്തില്‍ത്തപ്പിത്തടഞ്ഞ മര്‍ത്യര്‍ക്കായി
ബന്ധുരപ്രഭാപൂരം ചൊരിഞ്ഞു ആ നല്‍നാഥന്‍.
എത്രയോ അഗാധം തന്‍ സ്നേഹത്തേ ഗ്രഹിക്കുന്ന
തെത്രയോ ശ്രേഷ്ഠം അതിനര്‍ഹനായ് ത്തീരുന്നതും
ഈ മഹാസ്നേഹത്തിനു പാത്രമായീടുന്നവര്‍
ഇദ്ധരെ ഭാഗ്യവാന്മാര്‍ സംശയം വേണ്ട ലേശം.
സ്നേഹിതാ നിനക്കുമാഭാഗ്യത്തിനംശിയായി
തീരുവാനിതാ മാര്‍ഗം തുറന്നു കിടക്കുന്നു.
രക്ഷകന്‍ യേശുവിന്റെ കല്‍പ്പന പാലിച്ചീടില്‍
നീയുമാഭാഗ്യത്തിനു അംശിയായതീര്‍ന്നീടുമേ.
ഈമാഹാഭാഗ്യത്തിനു അര്‍ഹരായ്ത്തീര്‍ന്നിടുന്നോര്‍
അക്കരെയെത്തിയവന്‍ കൂടെന്നും വാണീടുമേ.
ഇന്നിതായേവര്‍ക്കുമായ് തുറന്നിരിക്കും മാര്‍ഗം
അടെഞ്ഞിടുന്ന ഒരു നാളിതാ വന്നീടുന്നു.
ആ ദിനം തന്‍ ജനത്തിന്‍ സന്തോഷ ദിനമത്രേ!
ആ ദിനം മറ്റേവര്‍ക്കും ദുഖത്തിന്‍ ദിനമത്രേ!
സ്നേഹിതാ അന്നാളില്‍ നീ ഏതു കൂട്ടത്തില്‍പ്പെടും?
ഇന്നു തന്നേ ചിന്തിച്ചു തീരുമാനിച്ചിടുക.
ശുഭം
കടപ്പാട്:
1980 ല്‍ ബ്രദറണ്‍ വോയിസ്, മലബാര്‍ വോയിസ്, സുവിശേഷ ധ്വനി തുടങ്ങിയ പ്രസിദ്ധീകരങ്ങളില്‍ പ്രസിദ്ധീകരിച്ചത്
Brethren Voice, Kottayam. Malabar Voice, Cannanore, Suviseshadhwani, Angamaly.
P V Ariel's Malayalam Knol Page