Late Mr. M E Cherian |
ഇതാ വെളിച്ചം കാണുവാന്‍ പോകുന്നു. അതും ചെറിയാന്‍ സാറിന്റെ മാസികയില്‍.
എന്നെ അത്യധികം സന്തോഷിപ്പിച്ച ഒരസുലഭ നിമിഷം.
പ്രസിദ്ധനായ ഒരു പത്രാധിപരുടെ കത്തു ലഭിച്ചു എന്നതും അദ്ദേഹത്തിന്റെ മാസികയില്‍ എന്റെ ആദ്യ രചന പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്നറിഞ്ഞതും എന്തെന്നില്ലാത്ത ഒരാനന്ദം എനിക്കനുഭവപ്പെട്ടു. ഒപ്പം അതെനിക്ക് കൂടുതല്‍ കൂടുതല്‍ എഴുതണമെന്നുള്ള പ്രേരണയും പ്രോത്സാഹനവും നല്‍കി അങ്ങനെ പലതും
തുടര്‍ന്ന് ഒരു കഥയും, കവിതയും, ലേഖനവും അദ്ദേഹത്തിന്റെ പേരില്‍ മാസികക്ക് അയച്ചു. വീണ്ടും മറുപടി ലഭിച്ചു.
"ലേഖനവും കഥയും അല്പം ചില തിരുത്തലുകള്‍
ആ വരികള്‍ ഞാന്‍ വീണ്ടും വീണ്ടും വായിച്ചു. എന്റെ സന്തോഷത്തിനു
അതിരില്ലായിരുന്നു. സാറിന്റെ അന്നത്തെ കത്തുകള്‍ എനിക്കു നല്‍കിയ
പ്രോത്സാഹനം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ.
അങ്ങനെയിരിക്കെ കുമ്പനാട് കണ്‍വന്‍ഷന് ചെറിയാന്‍ സാര്‍ പ്രസംഗിക്കാന്‍
വരുന്നുണ്ടന്നു കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. എങ്ങനെയെങ്കിലും
സാറിനെ കാണണം എന്ന ചിന്ത എന്നെ ഭരിക്കുവാന്‍ തുടങ്ങി. എന്റെ
മാതാപിതാക്കള്‍ എല്ലാ വര്‍ഷവും കുമ്പനാട് കണ്‍വന്‍ഷനു പോവുക
പതിവുണ്ടായിരുന്നു. അവരോടൊപ്പം പോകാനും സാറിനെ കാണാനുമുള്ള എന്റെ
ആഗ്രഹം ഞാന്‍ പിതാവിനെ അറിയിച്ചു. പിതാവ് അതിനു സമ്മതിച്ചു. അങ്ങനെ
ആദ്യമായി കുമ്പനാട്ടുവെച്ചു സാറിനെ നേരില്‍ കാണാനും പരിചയപ്പെടാനും
കര്‍ത്താവ് സഹായിച്ചു. ആ വര്‍ഷം ജനുവരി ലക്കം സുവിശേഷകനില്‍ എന്റെ ഒരു
ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു കോപ്പി എനിക്ക് തന്ന് എന്റെ
പുറത്തു തട്ടി എന്നെ പ്രോത്സാഹിപ്പിച്ച ആ അസുലഭ നിമിഷങ്ങള്‍ ഞാന്‍ ഒരിക്കലും
മറക്കില്ല.
Malayalam Christian Message by M.E Cherian(MEC)
Introduction by George Koshy, Mylapra (GK)
Video Editing : Anish Thankachan
// Source : Happy Melody // anisat
Source:
M E Cheriyan Smaranika, published by GLS Mumbai
Chief Editor, Br. George Koshy, Mylapra
Video Credit: lisstom, Anisat, Happy Melody
Pic. Credit. Orkut.
Comments
YouTube Lisstom
P V Ariel
റിജോ, ഈ നല്ല പ്രതികരണത്തിന് നന്ദി,
Rejoy Poomala
"അനുഗ്രഹിക്കുന്നവര്‍ ആയിരിപ്പിന്‍" (1 പത്രോസ് 3:9)
ചെറിയാന്‍ സാറിനെ പോലെ ഒരു മഹത് വ്യക്തിത്വത്തിന്റെ തലോടല്‍ എല്ക്കുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്.
എം. ഇ. സി. സ്മരണകള്‍ക്ക് മുന്‍പില്‍ നിറഞ്ഞ ഹൃദയത്തോടെ..
ഈ നല്ല പ്രതികരണത്തിന് നന്ദി, താങ്കള്‍ പറഞ്ഞതുപോലെ, തങ്ങള്‍ക്കു ലഭിച്ചിരുന്ന നന്മകള്‍ പങ്കു വെച്ച് മാതൃക കാട്ടിയ പിന്‍ തല മുറയെ പിന്‍പറ്റുന്നവര്‍ ഇന്ന് വിരളമായിക്കൊണ്ടിരിക്
Blessings are for sharing
ദൈവം അനുഗ്രഹിക്കട്ടെ
ക്രിസ്തുവില്‍ സ്വന്തം സഹോദരന്‍
ഫിലിപ് വറുഗീസ് 'ഏരിയല്‍'
.
Report abusive comment