ദൈവ സ്നേഹം - Love of God


ദൈവ സ്നേഹം 

(ദാഹിക്കുന്നു ഭവനി കൃപാരസ ...എന്ന രീതി)

എണ്ണ മോറ്റോരു  ദൂതഗണങ്ങള്‍ തന്‍ 
വന്ദനങ്ങള്‍ക്ക് പാത്രമായ് വാണവന്‍ 
തന്‍ പിതാവിന്റെ  വാക്ക് ശ്രവിച്ചുടന്‍ 
താണ ലോകത്തില്‍ വന്നു നരര്‍ക്കായി 

ചന്ധ ദുഃഖ നിമഗ്നമാം ലോകത്തില്‍
അന്ധതയില്‍ ചരിച്ച ജനങ്ങളെ
ബന്ധുര പ്രകാശം ചൊരിഞ്ഞു നിന്‍ 
ബന്ധുവാക്കിയ സ്നേഹമഗോചരം  

ശ്രദ്ധയേറും ജനത്തിന്നു തുംഗമായ് 
ശ്രേഷ്ഠമേറും വചനം പൊഴിച്ചവന്‍    
ശ്രേഷ്ഠ മാനസം കാട്ടീ പുറത്തവന്‍
ദുഷ്ട ലോകത്തിന്‍ ദുഖമകറ്റുവാന്‍    

ശ്രേഷ്ഠ നേതാക്കള്‍ തങ്ങള്‍ തന്‍ മുന്‍പിലും 
ഭാസുരാഭ കലര്‍ന്നതാം നിന്‍ മുഖം 
ശാന്തമായ് മൌനത്തെ പാലിച്ചുവെങ്കിലും
ശാന്തമായ് തന്നെ കൊടുത്തൂ  മറുപടി  

നാക ലോകേ പ്രമോദമായ് വാണോനെ 
നീച ലോകം വെറുത്തുവെന്നാകിലും 
നീചെന്‍മാരായ  മാനവര്‍ക്കായവന്‍
നീചമായൊരു മൃത്യു വഹിച്ചല്ലോ 

തന്നില്‍ വിശ്വാസമര്‍പ്പിക്കുമേവര്‍ക്കും
തൃക്കടാക്ഷം ചൊരിയും പ്രോഭോ നിധേ
അപ്രമേയം നിന്‍ സ്നേഹമോര്‍ത്തിന്നു
ഇപ്രപഞ്ചെ സ്തുതിക്കുന്നു നിന്‍ ജനം   

അന്ധകാരം നിറഞ്ഞോരീ ലോകത്തില്‍ 
അന്ധത വീണ്ടും വര്‍ദ്ധിച്ചിടുമ്പോഴും   
ബന്ധുരം തവ സ്നേഹത്തെ വര്‍ണ്ണിപ്പാന്‍  
സന്തതം നാഥാ  ഏകണേ വാക്കുകള്‍    

ദുഷ്ട മാനസര്‍ തങ്ങള്‍ തന്‍ പാതയില്‍
ദുഷ്ടരായവര്‍ക്കൊപ്പം നടക്കാതെ 
ശാന്ത ഗംഭീരനായ കൃപാ നിധേ 
സന്തതം നിന്റെ പാതേ നടത്തണേ 


Published in the year 1997 (June) in Darshanam Magazine.

Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768