വരുമെന്‍ പ്രിയന്‍ എന്നെ ചേര്‍ക്കുവാന്‍.....
ഒരു ഗാനം 
സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും എന്ന രീതി.

മരു യാത്രയില്‍ തളരാതെന്നെ
കരുതുന്ന രക്ഷകനെ
ദിനം തോറും ഞാന്‍ വാഴ്ത്തിപ്പാടിടും
ജീവനുള്ള നാള്‍ വരെയും                         - മരു

ബന്ധു മിത്രരും ലോക മര്‍ത്യരും
ഭൂവില്‍ കൈവെടിഞ്ഞാലും
ഭയമില്ലെനിക്കെന്റെ കൂടെയുള്ളവന്‍
സര്‍വ്വശക്തന്‍ തന്നെ                              - മരു


ഈ ലോകമോ എന്റെ നാഥനെ
ദ്വേഷിച്ചതാണല്ലോ
അതു തന്നെ തന്‍ മക്കള്‍ക്കേകിടും
ഈ ലോക മര്‍ത്യരെന്നും                         - മരു


ഭൂവില്‍ കഷ്ടത പരിശോധന
ഇവ ഏറി വന്നിടിലും
ഭീതിയില്ലെനിക്കെന്റെ നാഥനേശു
യെന്‍ കൂട്ടിനുള്ളതിനാല്‍                          - മരു

വരുമെന്‍ പ്രിയന്‍ എന്നെ ചേര്‍ക്കുവാന്‍
വേഗം വാന മേഘത്തില്‍
ആ നല്‍ സുദിനത്തെ ഓര്‍ത്തു 
ഞാനിന്നു പാര്‍ത്തിടുന്നുലകില്‍             - മരു 
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768