ഒരു പ്രഭാത പ്രാര്‍ഥനാ ഗീതം (A Morning Prayer Song)


Pic. Credit: sxc.hu/patator

ഒരു പ്രഭാത പ്രാര്‍ഥനാ ഗീതം  

പകലിന്റെ വിളയാട്ടങ്ങള്‍ ആരംഭിക്കുന്നീ സമയം 
പരിപാലക നിന്‍ പാദത്തില്‍ അണയുന്നു നിന്നേ വാഴ്ത്താന്‍

പോയൊരു രാവില്‍ എന്നെ പരിപാലിച്ച കൃപക്കായ്
പരമേശാ അര്‍പ്പിക്കുന്നു സ്തുതി സ്തോത്രം ഇന്നേരത്തില്‍

പുതിയൊരീപ്പകലില്‍ ഞങ്ങള്‍ ചെയ്തീടും വേലകളെല്ലാം 
പരനേ നിനക്കതേറ്റം ഇമ്പമായ്ത്തീരേണമേ 

ഉലകത്തില്‍ പലവിധമായ മര്‍ത്യരുമായ് പെരുമാറുമ്പോള്‍ 
വല്ലഭാ നിന്‍ സ്വരൂപം കാണിപ്പാന്‍ കനിയേണമേ.

ലോകാന്ത്യ ലക്ഷണങ്ങള്‍ കാണുന്നീ നാളുകളില്‍
ലോകേശാ നിന്നോടെറ്റം ചേര്‍ന്ന് പോകാന്‍ തുണക്ക  

ദുരിതങ്ങള്‍ ഏറീടുന്ന ഉലകത്തില്‍ അടിയനെയും 
ദുരിതങ്ങള്‍ ഏശാതിന്നും പരിപാലിക്കണേ നാഥാ!

o0o


Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768