Popular Posts

ഒരു സന്ധ്യാ കീര്‍ത്തനം



Pic. Credit. sxc.hu  ettina82




















പകലില്‍ പല വേലകളാല്‍   
പാരം വലഞ്ഞോര്‍ഞങ്ങള്‍ 
പരിപാലക നിന്‍ പാദത്തില്‍ 
അണയുന്നു കൈക്കുമ്പിളുമായ്

ദുരിതങ്ങള്‍ വിളയാടീടണ 
ധരയിങ്കല്‍ ഒരു നാള്‍ കൂടി
ദീര്‍ഘിപ്പിച്ചേകിയ നാഥാ
കീര്‍ത്തിക്കുന്നൂ നിന്‍ നാമം

ഇരുളെങ്ങും വ്യാപിക്കുന്നീ 
നേരത്തും നിന്‍തുണയില്ലാ 
തൊരുനിമിഷം കഴിയാന്‍ വഹിയാ 
ചൊരിയണമേ നിന്‍ പ്രഭയെന്നും 

ഉറങ്ങാതെ നിന്ന് കൊണ്ടീ 
ഉറങ്ങീടും ഞങ്ങളെ നീ 
പരിപാലിക്കും ദയക്കായ്
പരനെ നിനക്ക് സ്തോത്രം 

ഇരുളി ങ്കല്‍ പൊന്‍ പ്രഭ തൂകും 
പാരിന്റെ പൊന്‍ താരകമേ 
ചൊരിയേണമേ നിന്‍ പ്രഭയെന്നും
ഇരുളിങ്കല്‍ വാഴുന്നോര്‍ക്കായ് 

രാവിങ്കല്‍ പൈശാചിക 
കെണിയതില്‍ വീഴാതിന്നും 
കാത്തു പ്രഭാതമത്തില്‍
കാട്ടീടണേ നിന്‍ രൂപം   


(First published in Suviseshaprakaashini Silver Jubilee Special Issue & Maruppacha)



വീണ്ടും ഒരു ചാനല്‍ തട്ടിപ്പിന്റെ കഥ (Yet Another Cheating by the Media)

ഇന്ന് രാവിലെ എന്റെ മെയില്‍ ബോക്സില്‍ ലഭിച്ച ഒരു മെയില്‍ : ഞെട്ടിപ്പിക്കുന്ന ആ കദന കഥ അപ്പടി ഇവിടെ പകര്‍ത്തുന്നു. കടപ്പാട്:   ബിജു 

വീണ്ടും ഒരു ചാനല്‍ തട്ടിപ്പിന്റെ കഥ                                                     




          The Award Presentation Ceremony A YouTube Video

The Wonderful and Lovely word "LOVE" is again in the Air

The Wonderful and Lovely word "LOVE" is again in the Air. Yes the Month of February is Here Again !!
Yes, Much Talk is going on around us about the lovely word called "LOVE"
Here is a Special, Meaningful and Informative series of  Talk on 'LOVE'

Watch and listen these Informative and Edifying videos From Back to the Bible Broadcast.

Dr. Kroll Speaks from the Book of  "The Song of Solomon":
Love Done Right. Solomon Again Woos While the Shepherd Arrives...

TO WATCH THE VIDEO PLEASE CLICK ON THE LINK GIVEN AT THE BOTTOM OF THIS POST
                                     Solomon Again Woos While the Shepherd Arrives                                             
Dr. Kroll & Tami

A Screenshot from the pages of  lightsource.com


A page from lightsource.com
To Watch the Videos Pl. Click Here at this link: 

Source:
Lightsource.com
BacktotheBible.org



A Popular Christian Song (Children's) in Video


Gaanaamrutham just released a wonderful video (വീരനായ ദാവീദ്!)
A popular Christian song (Children's)
Watch it here at this link P V Ariel's Video Page  


Source:



കൊളസ്ട്രോള്‍ ഫ്രീ (Cholesterol Free)

                                                                                                                        ഒരു നര്‍മ്മ കഥ


Pic. Credit. Foodworld.esmartshop.in
ചപ്പാത്തി, ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളില്‍ വിരക്തിയുള്ള പ്രൈമറി ക്ലാസ്സുകാരന്‍ മകനെ
ബ്രയ്ക്ക് ഫാസ്റ്റ്   കഴിപ്പിക്കുക ഒരു ബാലി കേറാമലയായി ആ മാതാപിതാക്കള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

മകന്റെ സ്വഭാവം ശരിക്ക് പഠിച്ച അമ്മ വളരെ സ്നേഹത്തോടെ മകനോട്‌ പറഞ്ഞു.

മോന് അമ്മ ഇന്നു നല്ല രുചിയുള്ള ദോശ ചുട്ടു തരാം നല്ല തേങ്ങ ചമ്മന്തിയുണ്ട് അതുകൂട്ടി മോനിന്നു ദോശ തിന്നണം.

മകന്‍ : മമ്മാ എനിക്കതു വേണ്ട, ബ്രഡും ബട്ടറും മതി.

ഒടുവില്‍ മകന്റെ വാശിക്ക് മുന്‍പില്‍ മുട്ട് മടക്കിയ അമ്മ നേരത്തെ വാങ്ങി വെച്ചിരുന്ന ബ്രഡും ബട്ടറും  എടുത്തു മേശമേല്‍ വെച്ചു.

പതിവായി കഴിക്കുന്ന അമുല്‍ ബട്ടര്‍ കിട്ടാതെ വന്നപ്പോള്‍ കിട്ടിയ ബട്ടര്‍ ന്യുട്രലൈറ്റിന്റെ ബട്ടര്‍ ആയിരുന്നു.

പുതിയ ബട്ടര്‍ പാക്കറ്റ്‌ കണ്ട മകന്‍ കൌതുകത്തോടെ അതെടുത്തു തിരിച്ചും മറിച്ചും  നോക്കിയിട്ട് 
അമ്മാ ഇതു പുതിയ ബട്ടര്‍ ആണല്ലോ, 

പെട്ടന്ന് എന്തോ പുതിയതൊന്നു കണ്ടുപിടിച്ച ആവേശത്തോട്‌ 

മകന്‍ ഉച്ചത്തില്‍ അമ്മയോട്:

മമ്മാ ഈ ബട്ടര്‍ പാക്കറ്റിനോടൊപ്പം   കൊളസ്ട്രോള്‍ ഫ്രീ ഉണ്ട്, അത് കിട്ടിയോ?

മകന്റെ ചോദ്യം കേട്ട അമ്മ ചിരി ഉള്ളിലൊതുക്കി ക്കൊണ്ട് പറഞ്ഞു

അയ്യോ അത് കിട്ടിയില്ലല്ലോ!

അത് നമുക്ക് നാളെ ചോദിക്കാം.

ഇപ്പോള്‍ മോന്‍ ഇതു കഴിക്ക്.

ഇല്ല എനിക്ക് ഇപ്പം കൊളസ്ട്രോള്‍ ഫ്രീ വേണം.

മോന്റെ വാശി പിടുത്തത്തിനു മുന്നില്‍ 
കൊളസ്ട്രോളിന്റെ കഥ അമ്മ മകന് പറഞ്ഞു കൊടുത്തു.

അത് കേട്ട മകന്‍ തനിക്കു പറ്റിയ അമളിയോര്‍ത്തു  ജാള്യതയോടെ 

അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി പാസ്സാക്കി.


  




-- 

ഈ അലങ്കാരച്ചെടി അപകടകാരി (This Ornamental Plant is Dangerous! BEWARE!!!)

ഈ അലങ്കാരച്ചെടി അപകടകാരി (This Ornamental Plant is Dangerous)




നമ്മില്‍ മിക്കവാറും പേര്‍ വളരെ സൂക്ഷമതയോടെ, ശ്രദ്ധയോടെ  
നമ്മുടെ വീടുകള്‍ക്കകത്തും പുറത്തും ഒരുപോലെ 
വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഒരു അലങ്കാരച്ചെടി.
പക്ഷെ! ഇതില്‍ വലിയൊരപകടം പതിയിരിക്കുന്നുണ്ടന്ന  സത്യം പലര്‍ക്കും അറിഞ്ഞു കൂടാ.
എന്നാല്‍ ശ്രദ്ധിക്കുക!!!
തുടര്‍ന്ന് വായിക്കുക ഈ ലിങ്കില്‍  

അപകടകാരിയായ ഒരു അലങ്കാരച്ചെടി. Beware of this Plant 






Picture Source: H Reddy(FB)/A P Kochubabu

ചേക്കേറിയ ചില ചെറു കവിതകള്‍

ഏരിയല്‍സ് മുയ്സിങ്ങില്‍ നിന്നും ഇവിടെ ചേക്കേറിയ ചില ചെറു കവിതകള്‍

 

Picture Credit:Alice Mathews Martin


Picture Credit. Biju N V  Colorzone Kuwait
Picture Credit. Charles V Philip
സങ്കടം

മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ
വൈദ്യുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാറ്റുന്നതെത്ര സങ്കടം.

സ്വാന്തനം
ഈ പൊടി മണലാരണ്യത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, 
നിനക്കായും,
നിന്‍റെ സംതൃപ്തിക്കുമായ്.
ശീതള മുറികളില്‍ നീ വസിക്കൂ,
ചുട്ടുപൊള്ളും മണല്‍ക്കാട്ടിലിവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു 
കരുത്തും ഒപ്പം സ്വാന്തനവും

പുഞ്ചിരി
നഷ്ടമാണെങ്കില്‍ വേണ്ട 
കൊടുക്കേണ്ടതില്ലോട്ടുമേ
നഷ്ടമാകുമോ 
ഒരു പുഞ്ചിരി ഏകിടില്‍.

                          ശുഭം
Free Web Counter
Free Hit Counter