![]() |
| Pic. Credit, sxc.hu vassiliki |
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിലൂടെ ഇങ്ങനെ ഒരു കഥ കേള്‍ക്കുകയുണ്ടായി.
ചിന്തോധ്വീപകമായ ആ കഥ അല്‍പ്പം ഭേദഗതി വരുത്തി ഇവിടെ അവതരിപ്പിക്കട്ടെ.
ഒപ്പം ചില ചിന്തകളും:
യവ്വനയുക്തയായ, അന്ധയായ ഒരു പെണ്‍കുട്ടി, അവളുടെ അവസ്ഥയില്‍ അവള്‍ തന്നെ തന്നെയും, ഒപ്പം സകലരെയും വെറുത്തു.
എന്നാല്‍ ഒരാളെ മാത്രം അവള്‍ അത്യധികം സ്നേഹിച്ചു,
അവളുടെ കാമുകനെ.
അവളുടെ ഏതാവശ്യത്തിനും, എപ്പോഴും അവളോടൊപ്പം ഉണ്ടായിരുന്ന ആ യുവാവിനെ അവള്‍ അകമഴിഞ്ഞ് സ്നേഹിച്ചു.
ഒരിക്കല്‍ അവള്‍ അയാളോട് ഇപ്രകാരം പറഞ്ഞു.
"ഈ ഭൂപ്രപഞ്ചത്തെ കാണുവാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നെ വിവാഹം കഴിക്കുമായിരുന്നു."







