Popular Posts

ചിത്തരോഗി (Mental Patient)

                                                                                                                              ഒരു 

സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച  മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.

പ്രഥമ  പരിശോധനയില്‍  നിന്നും  രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല.
രോഗിയുടെ പരാതി ഒന്ന് മാത്രം. എപ്പോഴും തന്റെ കാതുകളില്‍ 'കള്ളന്‍ കള്ളന്‍' എന്ന ഒരു ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. 
അത് രോഗിയുടെ കാതുകളെ പൊട്ടിക്കുമാറുച്ചത്തിലാണെന്നും രോഗി പറയുന്നുണ്ട്.  ഡോക്ടര്‍ ശിശുപാലന്‍ ഒരാഴ്ച  കൊണ്ട് പലവിധ ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഫലം പരാജയം.

രോഗിയുടെ കേസ് ഹിസ്ടറി  പഠിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യ  ലബ്ദി സമയത്താണ്  കഥാപാത്രം (രോഗി) മധുരപ്പതിനേഴിനോടടുത്തത്‌.  അക്കാലങ്ങളില്‍ തികച്ചും ഉന്മേഷവതിയും പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവളും ആയിരുന്നു അവര്‍.  എന്നാല്‍ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം മൂന്നു നാല് വര്‍ഷം കഴിഞ്ഞപ്പോള്‍  അവരുടെ  ചെവികള്‍ക്ക് ഭാരം വര്‍ധിക്കുന്നത് പോലെ തോന്നിത്തുടങ്ങി. തുടര്‍ന്ന് കാച്ചിയ എണ്ണ,  ആട്ടിന്‍ മൂത്രം, ഹൈഡ്ര ജന്‍ പെറോക്സൈഡ തുടങ്ങി പലതും പ്രയോഗിച്ചു നോക്കി തല്‍ഫലമോ എന്തോ അപ്പോള്‍ അല്‍പ്പം ഭാരം കുറയുന്നതുപോലെ തോന്നുമായിരുന്നു, അന്ന് അതുകൊണ്ട് അതത്ര കാര്യമാക്കിയിരുന്നില്ലന്നും രോഗി പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ ചിലത് കടന്നു പോയി 1960 ലോ മറ്റോ ആണെന്ന് തോന്നുന്നു  ചെവിക്കുള്ളില്‍ കള്ളന്‍ കള്ളന്‍  എന്നൊരു മൃദു ധ്വനി കേള്‍ക്കുകുവാന്‍ തുടങ്ങി, അന്നത് തികച്ചും സംഗീതാത്മകമായിട്ടേ തോന്നിയുള്ളൂ.കാലം കടന്നു പോയതോടെ 'കള്ളന്‍ കള്ളന്‍' ശബ്ദം സഹിക്കാന്‍ കഴിയാത്ത വിധം ഉച്ചത്തിലായി മാറുകയാനുണ്ടായത്.  രാപ്പകലില്ലാതെ ഇന്ന് ആ ശബ്ദം  രോഗിയുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. 

രോഗി ഒരു രാഷ്ട്രീയക്കാരിയോ, ചിത്രകാരിയോ, ഒരു ബുദ്ധിജീവിയോ ആയിരുന്നില്ല.  മറിച്ചു എഴുത്തും വായനയും  നല്ലവണ്ണം വശമാക്കിയ ഒരു സാധാരണക്കാരിയും, സാധുവും ആയിരുന്നു അവര്‍.

ഇടയ്ക്കിടെ വളരെ വിഷാദം നിറഞ്ഞ മുഖത്തോടെ 'പിടിക്കൂ പിടിക്കൂ' എന്നും വിളിച്ചു പറയുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ മാതാപിതാക്കളും പങ്കെടുത്തു അറസ്റ്റു വരിച്ചിട്ടുണ്ട്.  എന്നാല്‍ അതിന്റെ പേരില്‍ ഒന്നും പിടിച്ചു പറ്റാന്‍ നാളിതുവരെ അവര്‍ പരിശ്രമിച്ചിട്ടുമില്ല.

അസഹ്യമായ 'കള്ളന്‍ കള്ളന്‍' ശബ്ദം അവരെ അലട്ടുന്നുണ്ടായിരുന്നെങ്കിലും, ദിനപ്പത്രം പതിവായി വായിക്കുകയും ദിനംപ്രതി നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്തുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുമായിരുന്നു അവര്‍.

ഈ ശബ്ദം ഇങ്ങനെ തുടര്‍ന്നാല്‍ താമസം വിനാ അവരുടെ കാതുകളുടെ ഡയഫ്രം പൊട്ടി പ്പോകുമെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം.

നാട്ടിലും, പുറം നാട്ടിലും ഒരു പോലെ പ്രസിദ്ധനായ ചിത്തരോഗ വിദദ്ധന്‍ ശിശുപാലന്‍ പല അടവുകളും പയറ്റി നോക്കിയെങ്കിലും ശബ്ദം വര്‍ദ്ധിച്ചു വന്നതല്ലാതെ കുറഞ്ഞില്ല  

ശിശുപാലന്‍ ഒടുവില്‍ ഒരു അറ്റ കൈ തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.
രോഗി കേള്‍ക്കുന്ന ശബ്ദത്തേക്കാള്‍   ഉച്ചത്തില്‍ അതെ ശബ്ദം തന്നെ രോഗിയേക്കൊണ്ട് വിളിപ്പിക്കുക, ഒരു പക്ഷെ അത് അല്‍പ്പം ശമനത്തിനിട   നല്‍കിയേക്കും.  പക്ഷേ, അവിടെയും ശിശുപാലന്‍ പരാജയപ്പെട്ടു.  കാരണം രോഗി പറയുന്നത്, താനെത്ര ഉച്ചത്തില്‍ ശബ്ദിച്ചാലും താന്‍ കേള്‍ക്കുന്ന ശബ്ദ ത്തിന്റെ പകുതി ശബ്ദം പോലും വരില്ലന്നാണ്.  അത്ര ഭീകര ശബ്ദമത്രേ താന്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.

ഒടുവില്‍ ശിശുപാലന്‍ രോഗിയുടെ ബന്ധുക്കളെയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി കള്ളന്‍ കള്ളന്‍ എന്ന് ഒരുമിച്ചു അലറി വിളിക്കുവാന്‍ അപേക്ഷിച്ച്.
ശിശുപാലന്റെ പരീക്ഷണം നൂറു ശതമാനവും വിജയിച്ചു.

പുറത്തുനിന്നും വരുന്ന കഠോര ശബ്ദം മൂലം അകത്തെ ശബ്ദത്തിനു വളരെ കുറവ് സംഭവിക്കുന്നതായി രോഗി പറഞ്ഞു.

തന്റെ പരീക്ഷണം വിജയിച്ചെങ്കിലും വളരെ അപ്രായോഗികമായ ഒരു ചികില്‍സാവിധിയായിരുന്നു അത്.

സാധുവായൊരു സ്ത്രീയെ അല്ലങ്കില്‍ അവരുടെ മാതാപിതാക്കളെ (സ്വാതന്ത്ര്യ ലബ്ദിക്കായി സധീരം പട പൊരുതിയവര്‍) ഓര്‍ത്തെങ്കിലും എല്ലാവരും ഒത്തു ചേര്‍ന്ന് കള്ളന്‍ കള്ളന്‍ എന്ന് അലമുറയിടുക എന്നൊരു അപേക്ഷ  (പത്രപ്പരസ്യം) ഡോക്ടര്‍ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു.

പത്രപ്പരസ്യം കണ്ടു നിരവധി മനുഷ്യ സ്നേഹികള്‍ സാധുവായ ആ സ്ത്രീയെ ആ കാര്യത്തില്‍ തങ്ങളാല്‍ ആവതു ചെയ്തു സഹായിക്കാന്‍ മുന്നോട്ടു വന്നു.

സഹായ ഹസ്തം നീട്ടി  മുന്നോട്ടു വന്നവരുടെ ഒരു നീണ്ട നിര തന്നെ ശിശുപാലന്റെ ആശുപത്രിക്ക് 
മുന്നില്‍ പ്രത്യക്ഷമായി.

പ്രീയ വായനക്കാരെ, ദയവായി ചിന്തിക്കുക!

സാധുവായ ഒരു സ്ത്രീയെ ഇത്തരം ഒരു പ്രതി സന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കുക എന്നത് എന്റെയും നിങ്ങളുടേയും കടമ അല്ലെ? ദയവായി വായനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ അലമുറയിട്ടാലും. അങ്ങനെ ചെയ്‌താല്‍ ആ  പെരുംകള്ളനെ  പിടികൂടാന്‍ നിങ്ങളും ഒരു തരത്തില്‍ ശ്രമിക്കുകയായിരിക്കും അത് ആ സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബ ത്തോട് കാട്ടുന്ന ഒരു വലിയ സഹായമാകും.  നാടിനും നാട്ടാര്‍ക്കുമായി വിദേശികളുമായി മല്ലടിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ആ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തോട്  കാട്ടുന്ന ഒരു വലിയ ദയ ആയിരിക്കും.

നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ആ സ്ത്രീയുടെ ചെവിക്കരികിലെത്തി കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ അലമുറയിടാം.

ആ പാവം സ്ത്രീയെ വലിയൊരു വിപത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.

ഡോക്ടര്‍ ശിശുപാലനെപ്പോലുള്ള ഡോക്ടര്‍മാര്‍ നമ്മുടെ നാടിന്റെ അഭിമാനം തന്നെ.

ആ പുതിയ ചികിത്സാവിധി കണ്ടു പിടിച്ച ഡോക്ടറെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.

ഡോക്ടര്‍ ശിശുപാലന്‍ നീണാള്‍ വാഴട്ടെ!
                                                                            ശുഭം 


ദൈവ സ്നേഹം - Love of God

ദൈവ സ്നേഹം 

(ദാഹിക്കുന്നു ഭവനി കൃപാരസ ...എന്ന രീതി)

എണ്ണ മോറ്റോരു  ദൂതഗണങ്ങള്‍ തന്‍ 
വന്ദനങ്ങള്‍ക്ക് പാത്രമായ് വാണവന്‍ 
തന്‍ പിതാവിന്റെ  വാക്ക് ശ്രവിച്ചുടന്‍ 
താണ ലോകത്തില്‍ വന്നു നരര്‍ക്കായി 

ചന്ധ ദുഃഖ നിമഗ്നമാം ലോകത്തില്‍
അന്ധതയില്‍ ചരിച്ച ജനങ്ങളെ
ബന്ധുര പ്രകാശം ചൊരിഞ്ഞു നിന്‍ 
ബന്ധുവാക്കിയ സ്നേഹമഗോചരം  

ശ്രദ്ധയേറും ജനത്തിന്നു തുംഗമായ് 
ശ്രേഷ്ഠമേറും വചനം പൊഴിച്ചവന്‍    
ശ്രേഷ്ഠ മാനസം കാട്ടീ പുറത്തവന്‍
ദുഷ്ട ലോകത്തിന്‍ ദുഖമകറ്റുവാന്‍    

ശ്രേഷ്ഠ നേതാക്കള്‍ തങ്ങള്‍ തന്‍ മുന്‍പിലും 
ഭാസുരാഭ കലര്‍ന്നതാം നിന്‍ മുഖം 
ശാന്തമായ് മൌനത്തെ പാലിച്ചുവെങ്കിലും
ശാന്തമായ് തന്നെ കൊടുത്തൂ  മറുപടി  

നാക ലോകേ പ്രമോദമായ് വാണോനെ 
നീച ലോകം വെറുത്തുവെന്നാകിലും 
നീചെന്‍മാരായ  മാനവര്‍ക്കായവന്‍
നീചമായൊരു മൃത്യു വഹിച്ചല്ലോ 

തന്നില്‍ വിശ്വാസമര്‍പ്പിക്കുമേവര്‍ക്കും
തൃക്കടാക്ഷം ചൊരിയും പ്രോഭോ നിധേ
അപ്രമേയം നിന്‍ സ്നേഹമോര്‍ത്തിന്നു
ഇപ്രപഞ്ചെ സ്തുതിക്കുന്നു നിന്‍ ജനം   

അന്ധകാരം നിറഞ്ഞോരീ ലോകത്തില്‍ 
അന്ധത വീണ്ടും വര്‍ദ്ധിച്ചിടുമ്പോഴും   
ബന്ധുരം തവ സ്നേഹത്തെ വര്‍ണ്ണിപ്പാന്‍  
സന്തതം നാഥാ  ഏകണേ വാക്കുകള്‍    

ദുഷ്ട മാനസര്‍ തങ്ങള്‍ തന്‍ പാതയില്‍
ദുഷ്ടരായവര്‍ക്കൊപ്പം നടക്കാതെ 
ശാന്ത ഗംഭീരനായ കൃപാ നിധേ 
സന്തതം നിന്റെ പാതേ നടത്തണേ 


Published in the year 1997 (June) in Darshanam Magazine.





മഹല്‍ ഗ്രന്ഥം -


Pic. Credit. Sxc.hu / doc

സ്നേഹത്തിന്‍ സന്ദേശകനേശുവിന്‍  
മഹല്‍ ചരിത്രമടങ്ങീടുന്നൊരു 
മഹല്‍ ഗ്രന്ഥം ബൈബിള്‍ എന്‍ പേര്‍
മന്നില്‍ കേള്‍ക്കാത്തോരു ചുരുക്കം  
വിപണിയിലുലകില്‍ മുന്നില്‍ നില്‍ക്കും
വലിയൊരു അത്ഭുത ഗ്രന്ഥം ഞാന്‍ 
ബാലകര്‍ തൊട്ടു വയോധികര്‍ വരയു-
ള്ളെല്ലാവര്‍ക്കും വേണ്ടിയ ദൂതുകള്‍ 
എന്നുടെയുള്ളില്‍ കണ്ടെത്തീടാം
രക്ഷാ ദൂതുകള്‍ ഉള്‍ക്കൊണ്ടീടണ 
രക്ഷാ ഗ്രന്ഥം ബൈബിള്‍ എന്നെ 
പരിചയിപ്പോരുലകില്‍ ധന്യര്‍.


   

ഉത്തമ ഗ്രന്ഥം - Bible The Best Book


Pic. Credit. Confident Living Magazine


ഉത്തമ ഗ്രന്ഥം 

 ഉലകം മുഴുവന്‍ വിറ്റഴിയുന്നൊരു

ഉത്തമ ഗ്രന്ഥം ബൈബിള്‍ എന്‍പേര്‍.

ഉത്തമ സോദര വര്‍ഗ്ഗം എന്നില്‍ 

നിത്യം സത്യം കണ്ടീടുമ്പോള്‍,

ഉത്തമെരുന്നു നടിക്കും ചിലരോ

സത്യം തേടിയലഞ്ഞിടുന്നു.

ഉലക ജനങ്ങള്‍ പലരും എന്നെ 

ഉലകത്തില്‍  നിന്നില്ലാതാക്കാന്‍ 

പലവിധ മാര്‍ഗ്ഗം കൈക്കൊണ്ടെന്നാല്‍ 

പാരിന്നുത്തമ സാക്ഷ്യം നല്‍കി 

സ്നേഹത്തിന്‍ സന്ദേശങ്ങളുമായി 

നിലനില്‍ക്കുന്നു ഞാനിന്നും       

   
Picture Source:
Confident Living Magazine                   


                                                                                        

നുറുങ്ങുകള്‍ ചിന്താധാരകള്‍ - Published in Brethren Voice Weekly & Suviseshadhwani Weekly

സുവിശേഷ ധ്വനി, ബ്രതറണ്‍ വോയിസ്  തുടങ്ങിയ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍             പലപ്പോഴായി  ഫിവ പുളിക്കീഴു എന്ന പേരില്‍ എഴുതി പ്രസിദ്ധീകരിച്ച                                ചില ചിന്താക്കുറിപ്പുകള്‍                                              

ചിന്താധാര   

ഭൂമിയേയും ഭൂമന്ധലത്തെയും   സ്വന്ത കൈയ്യാല്‍ 
മെനഞ്ഞ സര്‍വ്വോന്നതനായ സൃഷ്ടിതാവാം ദൈവമേ, 
അങ്ങയുടെ സൃഷ്ടിയുടെ കൂട്ടത്തില്‍ പെട്ടതായ കേവലം 
പുഴുവും കൃമിയുമായ ഞങ്ങളെ  ഓര്‍ക്കേണ്ടതിന്നു ഞങ്ങള്‍ എന്തുള്ളു?

നാഥാ കുറ്റമറ്റതായ ആ പുണ്യാഹ രക്തം 
അടിയാര്‍ക്ക് വേണ്ടി അവിടുന്ന് 
ചൊരിഞ്ഞതോര്‍ക്കുമ്പോള്‍  
ഹൃദയം നന്ദി കൊണ്ട് നിറയുന്നു.

വിചാര ബഹുത്വത്താല്‍ ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്ന
ബലഹീന മനസ്സിനെ അങ്ങയുടെ ആശ്വാസ വചനങ്ങള്‍ 
ദിനം തോറും തണുപ്പിക്കുന്നു.

നാഥാ ഞങ്ങള്‍ അവിടുന്ന് മേയിക്കുന്ന ജനവും 
അങ്ങയുടെ   കൈക്കലെ ആടുകളും ആണല്ലോ.
അങ്ങയുടെ സൃഷ്ടിയായ ആകാശവും 
ആകാശവിതാനവും അവിടുത്തെ മഹത്വത്തെ 
വര്‍ണ്ണിക്കുകയും അങ്ങയുടെ കൈവേലയെ 
പ്രസിദ്ധമാക്കുകയും ചെയ്യുന്നല്ലോ,  
അതുപോലെ ഞങ്ങള്‍ക്കും അങ്ങയുടെ 
മഹത്വത്തെ വര്‍ണ്ണിപ്പാനും, 
അങ്ങയുടെ കൈവേലയെ 
പ്രസിദ്ധമാക്കുവാനും നാള്‍ തോറും 
അധികമധികം സഹായിച്ചാട്ടെ നാഥ!
                                                                                                                          --ഫിവ പുളിക്കീഴ് 
 
1978 Oct. 11 Brethren Voice Weekly.


നുറുങ്ങുകള്‍  

അസ്സമാധാനതിന്റെ അലമാലകള്‍
അടിക്കടി ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന
ലോക മഹാ സമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ
മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ പെട്ടുഴലുന്ന
മാനവ ജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി
കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം.

സമാധാന സന്ദേശകനായ അങ്ങയുടെ
പാവന മാര്‍ഗ്ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍,
അസ്സമാധാനതിന്റെ തിരമാലാകള്‍ക്കൊപ്പം
ഉയര്‍ന്നു പൊങ്ങി നാശത്തില്‍ നിപതിക്കാതെ
ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍
അടിയന്‍ ഇന്ന് നിര്‍ഭയനും  സുരക്ഷിതനുമാണ് .   

എത്രയോ  വേദനാജനകമായ ഒരു അവസ്ഥയില്‍
ആയിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും
വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.
ജ്ജാന ദായകനും പ്രേമസ്വരൂപനും ആയ അങ്ങ്
ഇന്ന് എന്റെ ഹൃദയത്തില്‍ വസിക്കുന്നതിനാല്‍
ഞാന്‍ ഇന്ന് എത്രയോ സന്തുഷ്ടനാണ്.

എന്റെ എല്ലാ ചെയ്തികളുടെയും പ്രേരക ശക്തി
അങ്ങ് തന്നെയാണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
അതെന്നെ അങ്ങയോടു കൂടുതല്‍ അടുത്ത് ജീവിക്കാനും
അങ്ങയില്‍ മാത്രം ആശ്രയം വെപ്പാനും സഹായിക്കുന്നു


ഈ ദുഷ്ട ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം
എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം
മഹത്വീകരിക്കപ്പെടുവാനും, എന്റെ സ്വയം യാതൊരു നിലയിലും  
ഉയരുവാനും  അവിടുന്ന് ഇടയാക്കരുതേ!
                                                                                                                       -ഫിലിപ്പ് വറുഗീസ്

1980 Nov. 3  Suviseshadhwani weekly. 

                                                                                                                            തുടരും....




മുയലിന്റെ രണ്ടാം പരാജയം Rabbit's Second Failure!!!A Story And a Video

A Children's Story Published in the year 1983 
             in "Balamangalam" Children's Magazine, Kottayam. 
And a Wonderful Video with a Powerful Message. Watch and think.                                 .


 



Also  watch the wonderful video: With a Powerful Message for the Age.

Rabbit & Turtle Story (Amazing version)

As the title says, its really an amazing version.  A must watch to all.

 


Have a Good day.


Source:
Mangalam Publications, Kottayam, Kerala

Video Source:  Justin K Williams

and wbarbry 1975



Here is an interesting video to watch - The Beauty And Magic of Mathematics...

 Here is an interesting video to watch - 
My First Blog Post in the Year 2012                                                       

The Beauty of Mathematics...

A part of this - you may have seen earlier, but this tries to take you beyond 100 % ..  ..  ..








Source:
Ronald D'Silva, Secunderabad
Youtube.com